രൂപാന്തരം

ലൈല അലി!…
പതിനെട്ട് വയസ്സുള്ള അവള്‍ക്ക് വിവാഹമാണെ് ഫറാഷ് അലി പറഞ്ഞത് മുതല്‍ ഫെറൂസിയുടെ മനസ്സില്‍ ചിന്തകളുടെ പ്രളയം തുടങ്ങിയിരുന്നു.മഴച്ചാറ്റലേറ്റ് പാതിയും നനഞ്ഞു കുതിര്‍ന്ന ഒരു സായന്തനത്തില്‍ കടുംകാപ്പി പൊള്ളലുകള്‍ക്കിടയിലാണ് ഫറാഷ് അലി, ലൈലയുടെ ജേഷ്ഠന്‍ അതു പറഞ്ഞത്. മഴതിമിര്‍ത്ത് പെയ്ത് ചായക്കടയാകെ അതിന്റെ ആരവം മുഴങ്ങവേ തന്റെയുള്ളില്‍ നിന്നും ഒരു നിലവിളി ഉയരുന്നത് ഫെറൂസി അറിഞ്ഞു. കല്‍ത്തൂണുകളില്‍ കെട്ടിയുയര്‍ത്തിയ ആ കെട്ടിടമൊന്നാകെ ആടിയുലയുന്നതും തനിക്ക് ചുറ്റും കാലം മഴയിലമരുന്നതും അയാളുടെ കണ്ണുകളില്‍ തെളിഞ്ഞു.
മഴയില്‍, പാതിയും മരിച്ചു തീര്‍ന്ന ഒരുവനെ പോലെ താന്‍ താല്‍ക്കാലികമായി താമസിക്കുന്ന ദില്‍മഹലിലേക്ക് അയാള്‍ വേച്ചു നന്നു. വഴി തെറ്റി എണ്ണമറ്റ ഗലികളില്‍ കൂടി അലഞ്ഞ് അയാള്‍ കരഞ്ഞും പലതും പറഞ്ഞും രാത്രിയിലേക്ക് ഒട്ടി നിന്നു. ഡല്‍ഹി കണ്ടു മടങ്ങിയ വേളയില്‍ കശ്മീരി ഗെയിറ്റ് സമീപത്ത് വെച്ചായിരുന്നു ഫറാഷ് അലിക്കൊപ്പം അയാള്‍ ലൈലയെ കണ്ടു മുട്ടിയത്. ഇരുവരും സഞ്ചാരപ്രിയരാണെന്നതിനാല്‍ തന്നെ ഫറാഷ് അലി, യാത്രയെക്കുറിച്ചായിരുന്നു സംസാരിച്ചു തുടങ്ങിയത്. സെന്റ് ജയിംസ് ചര്‍ച്ചിനെക്കുറിച്ചും അവനും ഖുദുസിയ മസ്ജിദിനെക്കുറിച്ച് അവളും ഇടവേളകളില്‍ സംസാരിച്ചു. ഖുദുസിയ ബാഗ് എന്ന പൂന്തോട്ടത്തെക്കുറിച്ച് ലൈല പറഞ്ഞ ദിനത്തിൽ, ഒരിക്കല്‍ നമുക്കവിടെ പോകണമെന്ന് മാത്രമായിരുന്നു അവന്‍ പറഞ്ഞത്. വര്‍ഷങ്ങള്‍ക്കു മുമ്പേ ഖുദുസിയ ബാഗിലെ പൂന്തോപ്പില്‍ ലൈല ഒരു പൂവായി വിരിഞ്ഞകാര്യം ഫെറൂസി പറഞ്ഞ ദിനത്തിൽ ലൈലയുടെ കണ്ണില്‍ നാണം പൂത്തു.
എട്ടോ പത്തോ ദിനത്തിന്റെ പരിചയം മാത്രമായിരുന്നു ലൈലയും ഫെറൂസിയും തമ്മില്‍. എങ്കിലും അനേകം വര്‍ഷങ്ങള്‍ക്കു മുമ്പേ അവള്‍ തന്റെയുള്ളില്‍ ജീവിക്കുുന്നുണ്ടെന്ന് ലഹരിയില്‍ ഉന്മത്തനായ ഒരുവനെപോലെ ചില നേരങ്ങളില്‍ സ്ഥല കാലങ്ങളെ മറന്ന് അയാള്‍ പറഞ്ഞു കൊണ്ടിരുന്നു. അയാള്‍ മഴയിലേക്ക് എടുത്തെറിയപ്പെടുകയും നനഞ്ഞൊട്ടി വിറയ്ക്കുമ്പോളും ലൈല അലിയുടെ ഓര്‍മ്മകള്‍ അയാളുടെ ചിന്തകളെ ചുട്ട് പൊള്ളിച്ചിരുന്നു. മഴ രാത്രി വഴിയിലേക്കും പെയ്തു. ഗലികളില്‍ റൊട്ടിയുടെ മണം പരക്കുമ്പോള്‍ ഫെറൂസി ലൈലയുമായുള്ള കണ്ടുമുട്ടലുകളെ ഓര്‍ത്തെടുക്കുകയായിരുന്നു.
അയാള്‍ ലൈലയോട് പ്രണയം പറഞ്ഞ ദിവസമായിരുന്നു അത്.
താന്‍ മറ്റൊരുവന് വേണ്ടി മാറ്റപ്പെട്ടതാണെന്ന് അവള്‍ പ്രത്യുത്തരം നല്‍കി
“നിനക്ക് എന്നെ പ്രണയിക്കാം ഫെറൂസ് പക്ഷെ വിവാഹം കഴിക്കാനാവില്ല.”
ആകാംക്ഷയുടെ എണ്ണമറ്റ ചോദ്യങ്ങള്‍ അപ്പോള്‍ ഫെറൂസിയുടെ കണ്ണുകളില്‍ നിന്നും കണ്ടെടുക്കാമായിരുന്നു.
അല്‍പ്പം നീണ്ട ഇടവേളയ്ക്ക് ശേഷം ലൈല തുടര്‍ന്നു.
“മറ്റൊരുവനൊപ്പം മനസ്സും ശരീരവും പങ്കിട്ട താന്‍ നിനക്ക് മുന്നിലൊരിക്കലും കന്യകയാവില്ല. മറ്റൊരുവന്റെ ഉച്ഛ്വാസതാളങ്ങളില്‍ മുഴുകി സ്വപ്നങ്ങള്‍ കണ്ടവള്‍ നിന്റെയുള്ളില്‍ പരിശുദ്ധിയുള്ളവളായി മാറില്ല.”
ഫെറൂസിയുടെ കണ്ണുകള്‍ എത്തേക്കാളും വലുതായി വിടര്‍ന്നു.
“അങ്ങനെയൊരു പെൺകുട്ടി നിനക്ക് മുന്നില്‍ മോശം പെണ്ണായിരിക്കും ഫെറൂസി. സമൂഹത്തിന് മുന്നില്‍ പിഴച്ചവളായിരിക്കും. അറിഞ്ഞു കൊണ്ട് നീ അത്തരമൊരു മണ്ടത്തരം ചെയ്യില്ലെന്ന് ഞാന്‍ വിശ്വസിക്കട്ടെ.”
വാക്കുകളുടെ മുള്‍ക്കരുത്തില്‍ ഫെറൂസിയുടെ മനസ്സ് മുറിഞ്ഞു.
അയാള്‍ ഞെട്ടലില്‍ നിന്നും മുക്തമാവാതെ ലൈലയുടെ കൈകള്‍ കവര്‍ന്നു.
“ഇങ്ങനെയൊക്കെ ഇനി ആരോടു പറയരുത് ലൈല, നിന്റെ തെറ്റുകൾ, നിന്റെ സ്വകാര്യതകള്‍, മറ്റുള്ളവര്‍ നിന്നെക്കുറിച്ച് എന്ത് കരുതുമെന്ന് എനിക്ക് ചിന്തിക്കാനേ വയ്യ.”
അയാള്‍ സമനില തെറ്റിയ ഒരുവനെ പോലെ നീണ്ട ചിന്തയിലൂടെ മറ്റൊരു ലോകത്തേക്ക് പോയി. പെണ്ണിന്റെ പരിശുദ്ധിക്ക് വേണ്ടി ആണിന്റെ നിഴല്‍ പോലും സ്പര്‍ശിക്കാന്‍ അനുവദിക്കാതെ വളര്‍ത്തിയവരായിരുന്നു എന്റെ സഹോദരിമാര്‍. അതു പോലുള്ള സാഹചര്യത്തില്‍ വളര്‍ത്തിയതായിരിക്കില്ലേ അവളേയും എന്നിട്ടും മറ്റൊരുവനൊപ്പം എങ്ങനെ?!
ഫെറൂസി ദീര്‍ഘ നിശ്വാസം പൊഴിച്ചു.
“ഒരിക്കല്‍ കൂടി ആലോചിക്കൂ എിട്ട് നാളെ വരൂ”
“ശുഭരാത്രി”
ലൈല മധുരമായി പറഞ്ഞു.
അയാള്‍ വേലിത്തലപ്പുകള്‍ ചാടിക്കടന്ന് തിരിച്ചു പോയി.
…ലൈല അലി…
ആ മാസ്മരിക സൗന്ദര്യം അയാളെ ഉലച്ചു കളഞ്ഞിരുന്നു.
ഇതിന് മുമ്പ് ഒരിക്കല്‍ ലൈലയെ കാണാന്‍ അവളുടെ വീട്ടില്‍ പോയത് അയാളോര്‍ത്തു.
“ഫെറൂസി… നിന്റെ ഉള്ളം എന്റെ സൗന്ദര്യത്തെ മോഹിക്കുുന്നുവെന്ന് ഞാനറിയു്ന്നു. പക്ഷെ എന്നോടുള്ള സ്‌നേഹത്തിന് എത്ര ആഴമുണ്ടെ് എങ്ങനെ അറിയും?!…”
അവള്‍ അവനോട് ചോദിച്ചു.
“ആ വാതില്‍ ചാരിയേക്ക്”
ലൈലയുടെ വാക്കില്‍ ഭയം തെല്ലുപോലും ഉണ്ടായിരുന്നില്ല.
അവള്‍ ഗൗണിന്റെ ഞൊറികളഴിച്ച് അവന്റെ മുന്നില്‍ നിന്നു.
ഫെറൂസിയുടെ കണ്ണുകളിലേക്ക് അവളുടെ രൂപം ആസക്തികളുടെ കുത്തൊഴുക്ക് കൂട്ടി.
“ജസ്റ്റ് ഡു ഇറ്റ്”
……..
“ഫെറൂസി”
ഒരു പെൺകുട്ടി തന്റെ സൗന്ദര്യത്തിലേക്ക് ഒരുവനെ ക്ഷണിക്കുമ്പോള്‍ ഭയക്കാത്തതെന്തെന്ന് അയാള്‍ വിസ്മയിച്ചു.
“ലൈല ദയവായി വസ്ത്രങ്ങളിയൂ”
“ഇതല്ല നിന്റെയുള്ളിലെ നിന്നെയാണെനിക്ക് വേണ്ടത്”
ലൈല ബ്ലാങ്കറ്റിനുള്ളിലേക്ക് ചുരുണ്ടു.
“ഫെറൂസി… എന്റെ പ്രിയപ്പെട്ടവനേ”
അവള്‍ പ്രാവിനെ പോലെ കുറുകി
ഫെറൂസി അഗ്നിസ്പര്‍ശമേറ്റവനെ പോലെ പിന്നോട്ട് മാറി. പിന്നെ വേലിത്തലപ്പുകള്‍ ചാടിക്കടന്ന് കിതച്ചു.
ഒരു വര്‍ഷം പിന്നിട്ട് കാണും, ലൈല ഏറെ മാറിയിരിക്കുന്നു. ഖുദുസിയ ബാഗിലേക്ക് ഒളിച്ചോടുന്ന കാര്യം ഒരിക്കല്‍ പോലും അവള്‍ ഉണര്‍ത്തിയതേയില്ല. എങ്കിലും ഫെറൂസിയിലേക്ക് അവള്‍ ഓരോ പുലരിയിലും ആര്‍ദ്രമായ നോട്ടമെറിഞ്ഞു.
ഗലിയില്‍ സൂര്യന്‍ എരിഞ്ഞു.
അവയെ നേരിടാന്‍ കരുത്തില്ലാത്ത ഉറങ്ങാത്ത കണ്ണുകളുമായി ഫെറൂസി നന്നു കൊണ്ടിരുന്നു.
ലൈല വെണ്ണക്കല്‍ പോലെ ജ്വലിച്ചു നിന്നു. അവളുടെ വീട്ടില്‍ ഒരുമാസം നീളുന്ന വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു.
ആ സമയം സ്ഥലകാലങ്ങള്‍ മറമുഖവുമായി ഫെറൂസി അവിടേക്ക് കയറി ന്നു. അയാള്‍ വാക്കുകളുടെ സംഘര്‍ഷങ്ങളില്‍ ഞെരിഞ്ഞമര്‍ന്നു.
ഫറാഷ് അലി പുഞ്ചിരിയോടെ അയാളെ അകത്തേക്ക് ക്ഷണിച്ചു.
പിന്നെ നാട്ടാചാരം പോലെ സല്‍ക്കരിച്ചു.
തന്റെ സന്തോഷത്തില്‍ പങ്ക് ചേരാന്‍ നിര്‍ബന്ധിച്ചു.
സന്തോഷം ആഘോഷിക്കുന്ന ബന്ധുക്കളുടെ നടുവില്‍ ലൈല ഒരു പൂമ്പാറ്റയെ പോലെ പാറി നടന്നിരുന്നു.
വിചിത്രമായ ആചാരങ്ങളാല്‍ സമ്പന്നമായ അലിയുടെ ദേശത്തെക്കുറിച്ചുള്ള കഥകള്‍ കേട്ടു.
ഇതിനകം അയാള്‍ ക്ഷമയുടെ അവസാനത്തെ പുഴയും നീന്തിക്കടന്നിരുന്നു.
ആരവങ്ങള്‍ ഉയർന്നു തുടങ്ങിയ ഒരു നിമിഷത്തില്‍ അയാള്‍ പൊട്ടിത്തെറിക്കുക തന്നെ ചെയ്തു.
“എനിക്ക് ലൈലയെ വേണം”
അയാള്‍ ജനക്കൂട്ടത്തിലേക്ക് കണ്ണുകള്‍ കൊരുത്തു.
ആകാംക്ഷ നിറഞ്ഞൊഴുകി ഫറാഷ് അലിയുടെ മുഖം വിവര്‍ണ്ണമായി.
ലൈല അമര്‍ത്തിച്ചവിട്ടിയ കാലടികളോടെ അയാള്‍ക്ക് മുന്നിലെത്തി.
“എനിക്ക് നിന്നെ വേണ്ടെന്ന് ഞാന്‍ പറഞ്ഞതല്ലേ പിന്നെ എന്തിനാണ് ഈ നാട്യം? ബന്ധുമിത്രാദികള്‍ക്കിടയില്‍ എന്നെ നാണം കെടുത്താനോ..!!!”
അവളുടെ വാക്കുകളില്‍ സങ്കടവും ദേഷ്യവും വന്ന് തൊട്ടു.
“എനിക്ക് നിന്നെ വേണം ലൈലാ, നമുക്കൊരുമിച്ച് ജീവിക്കണം.”
അയാള്‍ കരയാന്‍ തുടങ്ങിയിരുന്നു.
എന്താണ് സംഭവിക്കുതെന്നറിയാതെ ജനക്കൂട്ടം വിസ്മയം കൊണ്ടു. പിന്നെ ദൈവത്തെ വിളിച്ച് പരസ്പരം നോക്കി.
“എന്റെ മനസ്സിലേക്ക് എത്ര വട്ടം ക്ഷണിച്ചതാണ് നിന്നെ നീയോ ദൈവത്തെ വിളിച്ച് എന്നില്‍ നിന്നും ഓടിപ്പോയി. എന്റെ മോഹത്തെ നീ പാപമെന്ന് വിളിച്ചു. സ്ത്രീയുടെ മോഹം പൂര്‍ണ്ണമാക്കുന്നവനാണ് പുരുഷന്‍… അവളെ മോഹിപ്പിച്ച് കടന്നു പോകുന്നവനല്ല.”
അവള്‍ ജനക്കൂട്ടത്തിന് നടുവില്‍ നിന്ന് ഫെറൂസിയെ നോക്കി കരഞ്ഞു. പിന്നെ വാതില്‍ വലിയ ശബ്ദത്തോടെ അടഞ്ഞു.
“ഫെറൂസി, നിന്റെ സ്‌നേഹം അവള്‍ക്ക് വേണ്ടെന്ന് പറഞ്ഞില്ലേ പിന്നെന്തിനാണ് നീ കരഞ്ഞു കൊണ്ടിരിക്കുന്നത്.”
ലൈലയുടെ വാതിലില്‍ മുട്ടി വിളിച്ച് കൊണ്ടിരിക്കവേ ജരാനരകള്‍ ബാധിച്ചൊരാള്‍ ഫെറൂസിയോട് പറഞ്ഞു.
ആളുകള്‍ പെരുകി കൊണ്ടിരുന്നു.
ഭ്രാന്തനാണെ് ചൊല്ലി ജനക്കൂട്ടം ഫെറൂസിയെ നേരിട്ടു.
വാര്‍ന്നൊഴുകുന്ന രക്തം നോക്കി അയാള്‍ പലതും പറഞ്ഞു തുടങ്ങി.
പ്രണയം മരിച്ചിരിക്കുന്നു. ഹൃദയത്തിലെത്തും മുമ്പേ ശരീരങ്ങള്‍ക്കിടയില്‍ വെച്ച് അത് യാത്രാമൊഴി ചൊല്ലിയിരിക്കുന്നു.
അത്രമാത്രമായിരുന്നു ജനക്കൂട്ടം കേട്ടത്.
പിന്നെ കാറ്റിനൊപ്പം അയാളും നടന്നു നീങ്ങി.
ലൈല ഫെറൂസിയോടുള്ള അവസാനത്തെ ഓര്‍മ്മകളും മായ്ച്ച് വിവാഹ പന്തലില്‍ വരനേയും കാത്തിരുന്നു. വരനാകട്ടെ ആസമയം തന്റെ കാമുകിയുടെ ചുണ്ടിലേക്ക് ഒരു ചുംബനം കൂടി നല്‍കി ലൈലയുടെ വീട്ടിലേക്കുള്ള യാത്ര തുടങ്ങി.
“പുതിയ പുഷ്പം എന്നേക്കാള്‍ മികച്ചതാണോയെന്ന് പറയൂ.”
അവള്‍ അവനെ യാത്രയയച്ചു.
എല്ലാത്തിനും മൂകസാക്ഷിയായി ഫെറൂസി നിന്നു.
പ്രണയം മരിച്ചിരിക്കുന്നു. ഹൃദയത്തിലെത്തും മുമ്പേ ശരീരങ്ങള്‍ക്കിടയില്‍ വെച്ച് അത് യാത്രാമൊഴി ചൊല്ലിയിരിക്കുന്നു.
അയാള്‍ പിന്നെയും അത് തന്നെ പറഞ്ഞു…..