Main Menu

Malayalam Poem

 
 

അലക്കിന്റെ രാഷ്ട്രീയം

രാഷ്ട്രീയക്കാരന്റെഖദറിനും,പോലീസുകാരന്റെകാക്കിക്കും,പുരോഹിതന്റെകുപ്പായത്തിനും,കുറ്റവാളിയുടെഅടിവസ്ത്രത്തിനും


കാലചക്രം

ഒന്ന്:തലകീഴെ തൂങ്ങിയറങ്ങിഉറക്കെയാർത്ത്,ഞാനെന്നടയാളപ്പെടുത്തിയരംഗപ്രവേശം.രണ്ട്:സ്നേഹം കുമിഞ്ഞചുണ്ട് ചേർന്നമർന്ന്സമശീതോഷ്ണ കാലംപാലിക്കപ്പെടുന്നു.മൂന്ന്:നടന്നുറപ്പിച്ച കാലിൽപൊറ്റയായമർന്ന ചെളിതട്ടിക്കളയണമെന്ന് വിവേകിയാകുന്നു.


ഉറുമ്പോളം

കുട്ടിക്കാലത്തിലേക്ക് നടന്നപ്പോഴാണ് കാലില്‍ കുപ്പിച്ചില്ല് കൊണ്ടത് പച്ചച്ചാണകവും കമ്മ്യൂണിസ്റ്റ് പച്ചയും കൊണ്ട് മുറിവൊപ്പിത്തന്ന് മുലഞാന്ന കിഴവിത്തള്ള പൊന്തക്കാട്ടിലേക്കു പശുക്കിടാവിന്റെ കിട്ടാക്കയര്‍ തിരഞ്ഞുപോയി ഉച്ചവെയില്‍ ഉറങ്ങിക്കിടന്ന കുളക്കടവില്‍ നിന്ന് പച്ചത്തെറി തിരിഞ്ഞു നോക്കിയപ്പോള്‍ മൂടും മുലയും ഒളിഞ്ഞുനോക്കിയതിന് ഒരു നിക്കറുകാരന്റെ ചുപ്പാണി ചെത്തുമെന്നു പെണ്ണൊരുത്തി വെള്ളത്തില്‍ക്കിടന്നു തിളക്കുന്നു… അച്ഛനോടു പറഞ്ഞാലും അവളോടു പറയരുതെന്ന് ഒരു ബീഡിമുറത്തില്‍ കാലണ കിടന്നു കരയുന്നു… കിട്ടാക്കടങ്ങള്‍ ഒരുപാടുണ്ടെങ്കിലും കുട്ടിക്കാലത്തിലേക്ക് പറക്കുന്നതിന് പലിശ വേണ്ടെന്ന് പൊത്തില്‍നിന്ന് പിടിച്ച തത്ത കൂട്ടില്‍ക്കിടന്നു ചിലക്കുന്നു… എങ്കിലും ഒന്നും തിരയാന്‍ വേണ്ടി തിരിഞ്ഞുനടക്കരുതെന്ന അറിയിപ്പുപലകയുമായി ആരൊക്കെയോ വഴി മുടക്കുന്നുണ്ട്…!! Link to this post!


കന്മദം

കൈമടക്കിനുള്ളിൽഋതുക്കൾ ഏൽക്കാതെകാത്തുവച്ച കന്മദംവിരൽപ്പഴുതിലൂടെ വേരിറക്കുന്നു.തളിർത്തുമ്പ് തലനീട്ടുമ്പോൾവെയിലാവുക….


അടഞ്ഞ കണ്ണുകളുള്ള പ്രതിമ

മറന്നു പോയെന്ന് നടിച്ചു നീ വീണ്ടും മരങ്ങളെ ചുറ്റി തിരിച്ചു വന്നതും പതുക്കെ ഈറനാം മുടിയൊതുക്കി, വെണ്‍- ച്ചതുപ്പിലേക്കു നീയലിഞ്ഞു പോയതും ഇലകള്‍ പിന്നെയും മിഴി തുടച്ചതും ഇല്ല, ഞാനൊന്നുമേ അറിയുകയില്ല. ഇരുട്ടില്‍ നിന്നുമാ പകല്‍ക്കിളി വീണ്ടും ഇരുട്ടിലേക്കെന്നും പറന്നു പോവതും പടര്‍ന്ന നീലിമ പതുക്കെ മായ്ച്ച് വെണ്‍- പ്പുതപ്പ് മൂടിയും പൊന്നിഴനെയ്തും, ഒ- രിത്തിരി നേരമാ കലങ്ങിയ മിഴി വിടര്‍ത്തി നോക്കി നീയെരിഞ്ഞു തീര്‍ന്നതും ഇരുട്ട് പിന്നെയും കനല് നട്ടതും ഇല്ല ഞാനൊന്നുമേ കാണുന്നതേയില്ല. മരങ്ങള്‍ പൂക്കളില്‍ വസന്തം നട്ടിടം മണ്ണുമാന്തിപ്പശുക്കള്‍ മേഞ്ഞതും, വെയില്‍ തേഞ്ഞുരഞ്ഞ മൊട്ടക്കുന്നുകള്‍ നിന്നിടം, മാഞ്ഞതും തരിശു ഹൃദയത്തില്‍ ശിലാ മാമരങ്ങള്‍ തിങ്ങിപ്പടര്‍ന്നതും അതില്‍ ഇരുമ്പിരുമ്പിന്റെ കൂടുകള്‍ വച്ചതും ഇല്ല ഞാനൊന്നുമേ ഓര്‍ക്കുന്നതേയില്ല. ‘ഉയരെ ഞാനാദ്യം’ എന്നാര്‍ത്ത ശബ്ദങ്ങള്‍ അരികിലൂടെയൂഞ്ഞാലാടവേ, തമ്മില്‍ ഉരഞ്ഞ ലോഹങ്ങള്‍ക്കിടെയരുമയായ് വിരിഞ്ഞ ചെമ്പൂവിന്‍ മണം ചുമന്നൊരു ‘ഉദയ’മുണ്ടെന്ന്Read More