Main Menu

Story

 
 

ഹരിദാസന്റെ  വണ്ടികള്‍

ഹരിദാസന്‍ ആദ്യമായി ഉരുട്ടിയ ടൂവീലറിന്റെ ചക്രങ്ങള്‍   ഈര്‍ക്കിലിയില്‍ കോര്‍ത്ത  വെള്ളക്കകളാ യിരുന്നു.  പിന്നീടാണ്   വിഷുമാറ്റച്ചന്തയില്‍  നിന്ന്  അച്ഛന്‍ വാങ്ങിക്കൊടുത്ത  ചുവന്ന ചെറിയ മരച്ചക്രങ്ങളും  മഞ്ഞവടിയുമുള്ള  വണ്ടി ഉന്തിയത്. അത് ഒരു കാലഘട്ടം.


ആകാശത്തേക്കുള്ള ദൂരം

താടിയും മുടിയും പാടെ നരച്ച എന്റെ മുത്തശ്ശനെപ്പോലെയാണ് ശരത് കാലത്തെ ആകാശം. മുത്തശ്ശനെപ്പറ്റി എനിക്ക് അത്രയ്‌ക്കൊന്നും ഓര്‍മ്മകളില്ല. ബാല്യത്തിന്റെ പ്രസരിപ്പുകള്‍ക്കിടയില്‍ കാലിടറി എപ്പോഴൊ മുറ്റത്ത് വീണുപോയപ്പോള്‍ ഒരു മഴ പോലെ മുത്തശ്ശന്റെ കൈകള്‍ എനിക്ക് മേല്‍ ഊര്‍ന്നി റങ്ങിയത്. മണ്ണും കണ്ണീരും പുരണ്ട മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ മുകളില്‍ ആകാ ശം പോലെ മുത്തശ്ശന്‍ പടര്‍ന്നു നിന്നത്.


ഛെ!.

ആയുസ്സിന്റെ അവസാനഭാഗം ആയപ്പോഴേക്കും അയാള്‍ക്ക് നേര്‍ത്തൊരു വിഷാദം പിടിപെട്ടു. അത് അയാളെ പോയകാലത്തേക്കു തന്നെ ഇടയ്ക്കിടെ തള്ളി വിട്ടു കൊണ്ടിരുന്നു. അതുകൊണ്ടു പലപ്പോഴും ശരീരം കൊണ്ടു മുന്നോട്ടും മനസ്സു കൊണ്ടു പിന്നോട്ടുമാണ് അയാള്‍ ചലിച്ചിരുന്നത്. നിസ്സഹായതയില്‍ അയാള്‍ സ്വയം പഴിച്ചു: ”മരക്കുതിര പോലെ ഒരു ജീവിതം” കഴിഞ്ഞകാലങ്ങളിലേക്കുള്ള ഓരോ മടക്കയാത്രയും അവസാനിച്ചത് ‘ഛെ’ എന്ന ആത്മനിന്ദ നിറഞ്ഞ ശബ്ദത്തിലാണ്. അത് ഇടയ്ക്കിടെ ഉള്ളില്‍ നിന്നും കുമിളയിട്ടുയര്‍ന്നു. രാത്രിയില്‍ ഓര്‍മകളാല്‍ വേട്ടയാടപ്പെട്ട് അയാള്‍ അങ്ങിനെ ഇടയ്ക്കിടെ പിറുപിറുത്തു കൊണ്ടിരുന്നത് ഭാര്യയുടെ ഉറക്കം കെടുത്തി. ”നിങ്ങളുടെ വാ പൂട്ടിക്കെട്ടേണ്ടി വരുമെന്നു തോന്നുന്നു.” ~~ഒരുകാലത്ത് ഊഷ്മളമായിരുന്ന ദാമ്പത്യജീവിതം ഇന്നെത്രമാത്രം ഊഷരമായിപ്പോയെന്നോര്‍ത്തപ്പോഴും അയാള്‍ അറിയാതെ പിറുപിറുത്തു- ‘ഛെ…’ ശേഷിച്ച കാലത്ത് ആ ശബ്ദം അയാളുടെ പുത്രഭാര്യയില്‍ ഏറെ തെറ്റിദ്ധാരണകളുണ്ടാക്കി. ”ഞാന്‍ പാകം ചെയ്തു നല്‍കുന്നതൊന്നും അവിടെ പിടിക്കുന്നില്ല. ഇനി ഈ മനുഷ്യനു വേണ്ടിRead More


മഞ്ഞരളിപ്പൂക്കള്‍

ഒരു നിശ്വാസം പോലും കാറ്റിന്റെ ശബ്ദത്തില്‍ നിന്നും ഇഴ പിരിച്ചെടുക്കാന്‍ ശ്രമിച്ച് പിറുപിറുക്കുന്ന കരിയിലകള്‍ക്കിടയില്‍ ഒളിപ്പിച്ചിരിക്കുന്ന മൈനുകളില്‍ ചവിട്ടാതെ, സദാ സന്നദ്ധമായ തോക്കില്‍ പിടിമുറുക്കി മുന്നേറുമ്പോള്‍ ഒരേയൊരു ലക്ഷ്യം. ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട്! ജീവനോടെ പിടിക്കണമെന്ന് നിര്‍ദ്ദേശമില്ല. അവര്‍ കയറിപറ്റിയിരിക്കുന്ന വീട്ടുകാരെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ നന്നായി. അല്ലെങ്കില്‍, തകര്‍ത്തോളുക. അതുപക്ഷെ ഒരു ഒറ്റ വീടല്ലല്ലോ. മുഖാമുഖം നില്‍ക്കുന്ന മൂന്നു വീടുകളല്ലേ. കേണല്‍ മുഖം ചുളിച്ചു. അറിയാം. പക്ഷെ വേറെ വഴിയില്ല. ഒരു സൂചന മതി എല്ലാ പ്ലാനുകളും പൊളിയും. ബട്ട്… സര്‍, ദേ ആര്‍ ഇന്നസന്റ്‌സ്. ങാ. അതൊന്നും പറയണ്ട. പലരും കള്ളന് കഞ്ഞിവെക്കുന്നവരാണ്. ശ്രദ്ധിച്ചിട്ടുണ്ടോ പലരുടേയും വീട്ടില്‍ എത്ര ലേയ്റ്റസ്റ്റ് ഗാഡ്‌ജെറ്റുകളാണെന്നറിയോ? വാട്ട് ആര്‍ യു തിങ്കിങ്ങ് ക്ലമന്റ്. ഇല്ല. ഒന്നുമില്ല!! മുഖാമുഖം നില്‍ക്കുന്ന ആ വീടുകളിലൊന്നില്‍ തന്റെ ഹൃദയത്തിന്റെ പാതി മിടിക്കുന്നുണ്ട് എന്ന് പറഞ്ഞില്ല.Read More


മതഭ്രാന്തന്മാർ

Saikatham Online Magazine

ബുദ്ധിക്ക് തീവെച്ച് അയാൾ ആൾക്കൂട്ടത്തിലേക്ക് തള്ളിക്കയറി…. സഹോദരന്റെ ചങ്ക് കുത്തിക്കീറി മണ്ണിൽ ചെഞ്ചായം പൂശി… മുഷ്ടി ചുരുട്ടി മുകളിലേക്ക് നോക്കി നിശ്വസിച്ചു…. അട്ടഹസിച്ചു….. “ദൈവമേ… ഞാൻ നിന്റെ ശത്രുവിനെ കൊന്നിരിക്കുന്നു.. “ അപ്പോഴേക്കും കൊല്ലപ്പെട്ടവൻ ദൈവത്തിനരികെയെത്തി. സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിൽ കഴിയുന്ന കൊലയാളിയായ വിഡ്ഢിയെ കണ്ട് പരിഹസിച്ചു….. “താങ്ക്സ് ഡാ…..” Link to this post!