Main Menu

Story

 
 

പാറുപ്പടി

Saikatham Online Malayalam Magazine

പാറുപ്പടിയിൽ നിന്ന് പരതക്കാട് കവലയിലൂടെ നീലൻ പാറുവിനെ വലിച്ചിഴച്ചു കൊണ്ട് നടന്നത് എ ന്തിനാണെന്നോ എങ്ങോട്ടാണെ ന്നോ ആർക്കും മനസിലായിട്ടില്ല. ആ സ്ഥലത്തിന് നാട്ടുകാർ പേരി ട്ടത് പാറുവിന്റെ ജനനം കൊണ്ട ല്ലെങ്കിലും വളർച്ചകൊണ്ടാണ്. പ ള്ളിയേലിൽ എന്നായിരുന്നു ആ സ്ഥലത്തിന്റെ പേരെന്നും ആദ്യം നെൽകൃഷിയും പിന്നെ കവുങ്ങും വില കുറഞ്ഞപ്പോൾ കുട്ടികളുടെ മൈതാനവും ആയി എന്നൊക്കെ ചരിത്രത്തെ എന്തിനൊക്കൊയോ വേണ്ടി പുനർ വായിക്കുന്നവർ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ ഒരോരത്തുള്ള കുടിയിലാണ് താണുവും കാളിയും പാറുവും പാർത്തിരുന്നത്. പാറുവിനെ പെറ്റതോടെ തുണിയല ക്കാൻ പ്രസവിച്ചവീടുകളിൽ നിന്ന് മാത്രമേകാളിയെ വിളിക്കാറുളളൂ. അച്ഛൻ താണുപണിക്കോ വൈകിട്ട് ഷാപ്പിലേക്കോ പോകാറില്ല. കളിക്കൂട്ടുകാരൻ നീലന്റെ അമ്മ കൊറ്റിയുടെ കൂടെ പുല്ലു ചെത്താൻ പാറു പോകാൻ തന്നെ കാരണംഉണക്ക പുളി ചതച്ചത് കൊറ്റിയുടെ കോന്തലക്കൽ നിറയെ ഉണ്ടാകും. അതും നീലാഞ്ചേരി തോട്ടിലെ വെളളവും കുടിക്കുക എന്നത്Read More


ജീവിതത്തിന്റെ വളപ്പൊട്ടുകള്‍ കൊണ്ട് എഴുതിയ കഥകള്‍

Saikatham Online Malayalam Magazine

കവിതയുടെ കഥകള്‍ മുഴുവനും ഞാന്‍ വായിച്ചു. ഒറ്റവാചകത്തില്‍പ്പറഞ്ഞാല്‍ എല്ലാ കഥകളും അനായാസമായി വായിക്കാന്‍ സാധിക്കുന്നവയാണ്. എഴുത്തില്‍ അതൊരു വലിയ കാര്യവുമാണ്. ഒരു കഥയിലും സങ്കീര്‍ണ്ണമായ പദങ്ങളോ വാചകങ്ങളോ ഇല്ല. അനാവശ്യമായ ഒരക്ഷരമില്ല. എന്നാല്‍ എഴുതിയിരിക്കുന്ന വിഷ യം മുഴുവന്‍ മനുഷ്യനുമായി അഗാധമായി ചേര്‍ന്നുനില്‍ ക്കുന്നവയാണ്. ഈ കഥകളില്‍ ഒന്നുപോലുമില്ല ജീവിതവുമായി ബന്ധമില്ലാത്തതായിട്ട്.


ലിയ

Saikatham Online Malayalam Magazine

അമ്മവീട്ടിൽ പോകുവാൻ ലിയ എന്തെങ്കിലും കാരണം കണ്ടുപി ടിക്കും. അമ്മയുടെ വീടെന്നു പറ ഞ്ഞാൽ അവൾക്ക് ഹരമാണ്‌. അമ്മയോട് ചിലപ്പോൾ അപ്പ ച്ചൻ പറയും “എടീ നാളെ ഞാൻ നിന്റെ വീടുവരെ ഒന്നു പോയിട്ടു വരാം.. നീ പോരുന്നുണ്ടെങ്കിൽ നേരത്തെ കാലത്തെ തയ്യാറായി ക്കോണം…” “ഞാൻ പിന്നെ എപ്പഴെങ്ങാനും പൊക്കോളാം…നിങ്ങളു പോയിട്ടു പോരെ…” രാവിലെ ലിയയുടെ അപ്പച്ചൻ ഒരുങ്ങുന്നതു കാണുമ്പോൾ ലിയ പരവേശം തല്ലി അമ്മയുടെ പെട്ടിയിൽ നിന്നും അവളുടെ ഉടുപ്പുകൾ പരതി അതിൽ നിന്നും ഒരെണ്ണം എടുത്തിട്ട്ഞ്ഞതയ്യാറാകും അപ്പച്ചൻ ഇറങ്ങുന്നതും കാത്ത് അവൾ വരാന്തയിൽ കാത്തിരിക്കും. വെള്ള മുണ്ടും ഷർട്ടും അണിഞ്ഞ്, ഷർട്ടിനു പുറകിൽ ഒരു വളകാലൻ കുടയും തൂക്കി അയാൾ ഇറങ്ങുമ്പോൾ ലിയ കൂടെ ഇറങ്ങും. അയാൾക്കറിയാം കൂടെ കൊണ്ടുപോയില്ലെങ്കിൽ പിന്നെ ഒരു മഹാഭാരതയുദ്ധം തന്നെ അവിടെ നടക്കുമെന്ന്. അയാൾ ലിയയുടെ കൈയ്ക്ക് പിടിച്ച്Read More


ചെലിമ്പിള്ളിയിലെ ചെമ്പൂവ്

Saikatham Online Magazine

കരുണന്‍ മാഷിനെ കണ്ടതിനു ശേഷം തിരികെ വീട്ടിലേക്കു യാത്ര തിരിച്ചപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. വളരെ നാളുകള്‍ ക്ക് ശേഷമാണ് കരുണന്‍ മാഷി നെ കാണണമെന്ന ചിന്ത മനസ്സി ലേക്ക് വന്നത്. മുന്‍പ് കൃത്യമായ ഇടവേളകളില്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നതാണ്. പിന്നീട് ആ ഇടവേളകളുടെ ദൈര്‍ഘ്യം കൂടുകയും ക്രമേണ അങ്ങോട്ടുള്ള യാത്രാ ഇല്ലാതാവുകയും ചെയ്തു. പക്ഷെ ഇന്നലെ രാത്രിയില്‍ കണ്ട സ്വപ്നം വീണ്ടും അദ്ദേഹത്തെ കാണണമെന്ന ചിന്തയെ മനസ്സിലേക്ക് എത്തിച്ചു. ചെറുപ്പം മുതല്‍ കണ്ടു പരിചയിച്ച ആ മുഖവും, വിപ്ളവ പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ അദ്ദേഹത്തില്‍നിന്നുമുള്ള വാക്കുകളേയുമൊക്കെ ഞാന്‍ എപ്പോ ഴോ മറന്നു തുടങ്ങിയിരുന്നു. അതു ചിലപ്പോള്‍ യാദൃശ്ചികമായി സംഭവിച്ചതാകാം, അല്ലെങ്കില്‍ പത്രപ്രവര്‍ത്തനം എന്ന തൊഴിലിനു അലങ്കാരമായ തിരക്ക് കൊണ്ടാകാം. ഞായറാഴ്ച്ചയുടെ ആലസ്യം എന്നെയെന്ന പോലെ റോഡിനെയും ബാധിച്ചെന്ന് തോന്നുന്നു, റോഡില്‍ അധികം തിര ക്കില്ല. കാറിന്റെ പകുതി താഴ്ത്തിവച്ചRead More


അമൃതംഗമയ

Saikatham Online Malayalam Magazine

കാര്‍മ്മികന്‍ ചൊല്ലിത്തന്ന മന്ത്ര ങ്ങള്‍ ആവര്‍ത്തിച്ചു. പറയുന്ന തൊക്കെ ചെയ്തുകൊണ്ടിരുന്നു. ഒന്നും മനസ്സില്‍ പതിയുന്നുണ്ടാ യിരുന്നില്ല. എന്തുചെയ്യുമ്പോഴും പതിവുള്ള ഞാനെന്താണീ ചെയ്യു ന്നത് എന്ന ഭയം, ഈ ശ്രമം വിജയിയ്ക്കുമോ എന്ന ആശങ്ക, എ ന്തായാലും ചെയ്യാനൊരുങ്ങിയത ല്ലേ ചെയ്തു നോക്കൂ എന്ന സ്വയം സാന്ത്വനം എന്നീ ഭാവങ്ങളെല്ലാം മനസ്സില്‍ മാറി മാറി തിരനോട്ടം നടത്തിക്കൊണ്ടിരുന്നു. ഒടുവില്‍ മുങ്ങി നിവര്‍ന്നു കയറി ആദ്യത്തെ പടവില്‍ കാല്‍ വെച്ചപ്പോള്‍ ഒന്ന് തിരിഞ്ഞുനോക്കാനാഞ്ഞു. അരുതെന്ന് വിലക്കിയ മനസ്സ് പറഞ്ഞു തന്നു, ഇങ്ങോട്ടിറങ്ങുമ്പോള്‍ ഇതവസാനത്തെ പടവായിരുന്നു. ഇപ്പോള്‍ ആദ്യത്തെയാണ്. ഇറങ്ങിയ പടികളല്ല കയറുന്നത്. എന്തോ ഒരു ശൂന്യത മനസ്സില്‍ നിറഞ്ഞു വിങ്ങി നില്‍ക്കുന്നു. അറിയാതെ കൈകള്‍ തലയ്ക്കു നേരെയുയര്‍ന്നു. ശൂന്യതയുടെ പുതിയൊരു പാഠം. ഇനിയെല്ലാം പുതിയതാണ്. പുതിയൊരു പിറവി യുടെ ദൃഷ്ടിയുറയ്ക്കാത്ത കണ്ണുകളോടെ എല്ലാം കണ്ടു പഠിയ്ക്കണം. പഠിച്ചതത്രയും തള്ളിക്കളഞ്ഞ് അവയുടെRead More