Main Menu

Malayalam Stories

 
 

മതഭ്രാന്തന്മാർ

Saikatham Online Magazine

ബുദ്ധിക്ക് തീവെച്ച് അയാൾ ആൾക്കൂട്ടത്തിലേക്ക് തള്ളിക്കയറി…. സഹോദരന്റെ ചങ്ക് കുത്തിക്കീറി മണ്ണിൽ ചെഞ്ചായം പൂശി… മുഷ്ടി ചുരുട്ടി മുകളിലേക്ക് നോക്കി നിശ്വസിച്ചു…. അട്ടഹസിച്ചു….. “ദൈവമേ… ഞാൻ നിന്റെ ശത്രുവിനെ കൊന്നിരിക്കുന്നു.. “ അപ്പോഴേക്കും കൊല്ലപ്പെട്ടവൻ ദൈവത്തിനരികെയെത്തി. സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിൽ കഴിയുന്ന കൊലയാളിയായ വിഡ്ഢിയെ കണ്ട് പരിഹസിച്ചു….. “താങ്ക്സ് ഡാ…..” Link to this post!


പ്രേതഭാഷണം

Saikatham Online Malayalam Magazine

മോർച്ചറിയിൽ നല്ല തണുപ്പായി രുന്നു. രാധികക്ക് തണുപ്പത്ര പിടി ക്കില്ല. റൂമെടുത്ത് ഒന്നിച്ച് ആരുമ റിയാതെ താമസിച്ചപ്പോ പോലും ചൂടുള്ള രാത്രികളിൽ അവൾ എ.സി. ഇടാൻ സമ്മതിച്ചിട്ടില്ല. എങ്ങനെ പാവം ഇത്‌ സഹിക്കു മോ എന്തോ! മുറുക്കാൻ കറ പുര ണ്ട പല്ലിൽ നാവൊടിച്ച് അറ്റൻ ഡർ ഒരു ചൂടൻ നോട്ടം നോക്കി. സന്തോഷം! ഇവിടെ ചൂടായിട്ട് ഇ തെങ്കിലുമുണ്ടല്ലോ.. രാധികയുടെ മുഖപടം മാറ്റിത്തന്നത് അയാളാണ്. അവളുടെ നീണ്ട മുഖത്ത്‌ പക്ഷെ മൂക്ക് ഇല്ലായിരുന്നു. വെളുത്ത് കൊലുന്നനെയുള്ള നാടൻ പെൺകുട്ടി. ആണിനെ ത്രസിപ്പിക്കാൻ പോന്ന ഒന്നും തന്നെ ആ ശരീരത്തിൽ ഇല്ലായിരുന്ന കാലത്തും ആ പാദസരക്കിലുക്കത്തിന് പുറകെ കുറെ നടന്നതാണ്. ചാമ്പങ്ങകളോടായിരുന്നു അവൾക്കേ റ്റവും പ്രിയം. അന്നൊരുത്സവ ദിവസം കുളിക്കടവിൽ വച്ച് ഞാനൊരു പഴുത്ത ചാമ്പങ്ങ ചോദിച്ചു. കൈതമുള്ളകൾ പുറത്തേന്തി ഞാനൊരു മുതലയായി. അത്രനാൾ കളിപ്പിച്ച് നടന്നRead More


നേര്‍കാഴ്ചകള്‍

Saikatham Online Malayalam Magazine

“അറിഞ്ഞോ, ബസ് സ്റ്റാന്‍ഡിനടു ത്തുള്ള ആ ലോഡ്ജ് തകര്‍ന്നു വീ ണു. പണി നടക്കുന്ന ആ ലോഡ്ജി ല്ലേ, അത്.” ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ആ മധ്യവയസ്‌കന്‍ അകത്തേക്ക് കേറി വന്നത്. ഒരു ഹോട്ടലായിരു ന്നു അത്. നാലഞ്ചു മേശകളും കസേരകളുമൊക്കെയായി ഒരു ചെറിയ ഹോട്ടല്‍. ഒരു ചോദ്യ ഭാവത്തോടെ നോക്കുന്ന കാഷ്യ റോടായി അയാള്‍ പറഞ്ഞു “ഒരു പത്തു മിനിറ്റായിക്കാണും ആകെ പോലീസും ആള്‍ക്കാരുമാണ്.” അടുത്തു കണ്ട കസേരയിലിരുന്ന അയാള്‍ അപ്പോഴും കിതച്ചു കൊണ്ടിരുന്നു. അതു മനസ്സിലാക്കിയിട്ടാവാം സപ്ലയര്‍മാരി ലൊരാള്‍ ഒരു ഗ്ലാസ്സ് വെള്ളമെടുത്തു കൊടുത്തു. അയാളത് ഒറ്റവലിയ്ക്ക് കുടിച്ച് തീര്‍ത്ത് ഒന്നു കൂടി എന്ന് ആംഗ്യം കാണിച്ചു. സമയമപ്പോള്‍ ഉച്ചയോടടുത്തിരുന്നു. ഊണിന് ആളുകള്‍ എത്തിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. മധ്യവയസ്‌കന്‍ പറഞ്ഞതു കേട്ട് എല്ലാവരും അയാളുടെ ചുറ്റിലും കൂടി നിന്നു. തന്റെ കയ്യില്‍ ആകെയുണ്ടായിരുന്ന കാശിന് ഊണിനുള്ളRead More


കാട് കത്തുന്നു

Saikatham Online Magazine

ആകാശം ഇത്ര അടുത്ത് ആദ്യമാ യിട്ടായിരിക്കും. അയാൾ തല മുഴു വനായ് മുകളിലേക്ക് ചരിച്ചു, എ ന്നിട്ട് കൈകൾ രണ്ടും വീശി നോ ക്കി. നക്ഷത്രങ്ങളും മേഘങ്ങളും പക്ഷെ തന്റെ കൈപ്പിടിയിൽ നിന്നും വഴുതി മാറുന്നു. മുകളിലെ അനന്തത നോക്കി കുറച്ചങ്ങനെ നടന്നു. 360ഡിഗ്രി കറങ്ങി എല്ലാം കൂടി തലയിൽ വീഴാൻ പോകുന്ന പോലെ. പെട്ടന്നുതന്നെ തലതാഴ്തി അയാൾ സമനില വീണ്ടെടുത്തു. അപ്പോഴാണ് മനസിലായത് പോകേണ്ടതിന്റെ എതിർദിശയിൽ മുകളിലോട്ടാണ് തന്റെ നടത്തമെന്ന്. തനിക്ക് പറ്റിയ അമളിയോർത്ത് അയാൾ ചിരി ച്ചു. അകത്തുകിടക്കുന്ന വിസ്ക്കിയുടെ ഒരു കാര്യം. ഏതുബുദ്ധിജീവിയെയും മന്തനാക്കാൻ അവനു പറ്റും. കൂട്ടുകാർ അപ്പോഴേ ക്കും കുറച്ച് മുന്നിലെത്തിയിരുന്നു, അവർക്കൊപ്പമെത്താൻ അയാൾ നടത്തത്തിന്റെ വേഗം കൂട്ടി. ആടിയാടി അങ്ങനെ… അവരെല്ലാവരും കൂടി ചുരമിറങ്ങുകയാണ്. ആ രാത്രിയിൽ, കൊടും കാടിനു നടുവിലൂടെ, മലകളുടെ ഓരം പറ്റി വളഞ്ഞു പോകുന്നRead More


ചെലിമ്പിള്ളിയിലെ ചെമ്പൂവ്

Saikatham Online Magazine

കരുണന്‍ മാഷിനെ കണ്ടതിനു ശേഷം തിരികെ വീട്ടിലേക്കു യാത്ര തിരിച്ചപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. വളരെ നാളുകള്‍ ക്ക് ശേഷമാണ് കരുണന്‍ മാഷി നെ കാണണമെന്ന ചിന്ത മനസ്സി ലേക്ക് വന്നത്. മുന്‍പ് കൃത്യമായ ഇടവേളകളില്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നതാണ്. പിന്നീട് ആ ഇടവേളകളുടെ ദൈര്‍ഘ്യം കൂടുകയും ക്രമേണ അങ്ങോട്ടുള്ള യാത്രാ ഇല്ലാതാവുകയും ചെയ്തു. പക്ഷെ ഇന്നലെ രാത്രിയില്‍ കണ്ട സ്വപ്നം വീണ്ടും അദ്ദേഹത്തെ കാണണമെന്ന ചിന്തയെ മനസ്സിലേക്ക് എത്തിച്ചു. ചെറുപ്പം മുതല്‍ കണ്ടു പരിചയിച്ച ആ മുഖവും, വിപ്ളവ പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ അദ്ദേഹത്തില്‍നിന്നുമുള്ള വാക്കുകളേയുമൊക്കെ ഞാന്‍ എപ്പോ ഴോ മറന്നു തുടങ്ങിയിരുന്നു. അതു ചിലപ്പോള്‍ യാദൃശ്ചികമായി സംഭവിച്ചതാകാം, അല്ലെങ്കില്‍ പത്രപ്രവര്‍ത്തനം എന്ന തൊഴിലിനു അലങ്കാരമായ തിരക്ക് കൊണ്ടാകാം. ഞായറാഴ്ച്ചയുടെ ആലസ്യം എന്നെയെന്ന പോലെ റോഡിനെയും ബാധിച്ചെന്ന് തോന്നുന്നു, റോഡില്‍ അധികം തിര ക്കില്ല. കാറിന്റെ പകുതി താഴ്ത്തിവച്ചRead More