Tag: Saikatham
ഭൗമഗീതം
ഭൂമിയൊന്നു പുഞ്ചിരിച്ചു,പതിയെ, വളരെ പതിയെ…പുഴകളിൽ തെളിനീരൊഴുകവെ,തെളിഞ്ഞ ആകാശമേഘങ്ങൾമുഖം നോക്കവേ…സ്വച്ഛന്ദം പാറിപ്പറക്കുന്നവെൺകൊറ്റികൾക്കൊപ്പംഭൂമിയൊന്നു ചിരിച്ചു..ഗർഭപാത്രത്തിൽ നിന്നുള്ള മണലൂറ്റലില്ല..അടിവേരറുത്തുള്ള ഖനനമില്ല..മാലിന്യഭാണ്ഡങ്ങളൊഴിഞ്ഞ മടിത്തട്ടിൽപുതുനാമ്പിടുന്നു മറ്റൊരു ലോകംതാഴ്വാരങ്ങളിൽ നീരുറവ വീണ്ടുമൊഴുകുന്നു..കളകൂജനങ്ങളുയരുന്നു..ചെയ്ത പാപക്കറകൾഒരു നൂറാവർത്തി കൈ കഴുകി തുടയ്ക്കവേ..സാമൂഹികാകലത്തിലിരുന്നുഭൂമി വീണ്ടും പുഞ്ചിരിച്ചു..പതിയെ, വളരെ പതിയെ… Link to thisRead More
വീണ്ടും നിലാവും നക്ഷത്രങ്ങളും
1 “സായാ, നിനക്കറിഞ്ഞു കൂടെ എന്തിനാണ് ഞാന്‍ വന്നിരിയ്ക്കുന്നതെന്ന്?” അവളുടെ കണ്ണുകളിലേയ്ക്ക് തന്നെ നോക്കിക്കൊണ്ട് ചോദിയ്ക്കെ അദിതിയ്ക്ക് പെട്ടെന്ന് ആ വരണ്ട കണ്ണുകളുടെ കോണുകളൊന്നു നനയുന്നതായും തുടുക്കുന്നതായും തോന്നി. “നീ കുറെ ദിവസമായി എന്തെങ്കിലുമൊന്നു സംസാരിച്ചിട്ട് എന്നോര്‍ത്ത് വിഷമിയ്ക്കുകയാണ് നിന്റെ അമ്മ.Read More