Main Menu

നേര്‍കാഴ്ചകള്‍

Saikatham Online Malayalam Magazine

“അറിഞ്ഞോ, ബസ് സ്റ്റാന്‍ഡിനടു ത്തുള്ള ആ ലോഡ്ജ് തകര്‍ന്നു വീ ണു. പണി നടക്കുന്ന ആ ലോഡ്ജി ല്ലേ, അത്.”

ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ആ മധ്യവയസ്‌കന്‍ അകത്തേക്ക് കേറി വന്നത്. ഒരു ഹോട്ടലായിരു ന്നു അത്. നാലഞ്ചു മേശകളും കസേരകളുമൊക്കെയായി ഒരു ചെറിയ ഹോട്ടല്‍. ഒരു ചോദ്യ ഭാവത്തോടെ നോക്കുന്ന കാഷ്യ റോടായി അയാള്‍ പറഞ്ഞു “ഒരു പത്തു മിനിറ്റായിക്കാണും ആകെ പോലീസും ആള്‍ക്കാരുമാണ്.”

അടുത്തു കണ്ട കസേരയിലിരുന്ന അയാള്‍ അപ്പോഴും കിതച്ചു കൊണ്ടിരുന്നു. അതു മനസ്സിലാക്കിയിട്ടാവാം സപ്ലയര്‍മാരി ലൊരാള്‍ ഒരു ഗ്ലാസ്സ് വെള്ളമെടുത്തു കൊടുത്തു. അയാളത് ഒറ്റവലിയ്ക്ക് കുടിച്ച് തീര്‍ത്ത് ഒന്നു കൂടി എന്ന് ആംഗ്യം കാണിച്ചു.

സമയമപ്പോള്‍ ഉച്ചയോടടുത്തിരുന്നു. ഊണിന് ആളുകള്‍ എത്തിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. മധ്യവയസ്‌കന്‍ പറഞ്ഞതു കേട്ട് എല്ലാവരും അയാളുടെ ചുറ്റിലും കൂടി നിന്നു.

തന്റെ കയ്യില്‍ ആകെയുണ്ടായിരുന്ന കാശിന് ഊണിനുള്ള കൂപ്പൺ വാങ്ങി, കൈ കഴുകാന്‍ പോയതായിരുന്നു ആ ചെറുപ്പ ക്കാരന്‍. കഴിക്കാനായി ഇരുന്നിട്ടും ഭക്ഷണമെടുത്തു കൊടുക്കാന്‍ ആരും വരാത്തതില്‍, അല്പം ദേഷ്യത്തോടെത്തന്നെ കൂപ്പൺ ഒരാളുടെ കയ്യില്‍ കൊടുത്തുകൊണ്ട് അവന്‍ സീറ്റില്‍ ചെിരുന്നു. വിശപ്പും കലശലായിത്തുടങ്ങിയിരുന്നു. അതിരാ വിലെ വീട്ടില്‍ നിന്നിറങ്ങിയതാണ്. നാലഞ്ചുമണിക്കൂര്‍ ബസ് യാത്രയുണ്ട് ഇവിടെ എത്താന്‍.

തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന ഒരു ഗ്രാമത്തിലാണ് അവന്റെ വീട്. ഓല മേഞ്ഞ ഒരു കൊച്ചുവീട്. അവിടെ അച്ഛനു മമ്മയും ഒരനിയത്തിയുമാണുള്ളത്. ഏറെ കഷ്ടപ്പെട്ടാണെങ്കിലും അച്ഛനവനെ ഒരു ബിരുദധാരിയാക്കി. കുറവു വരുത്തി യത് അമ്മയ്ക്കുള്ള മരുന്നുകളായിരുന്നു. അതിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം ഞാന്‍ കഴിക്കുന്നുണ്ടല്ലോ എന്ന് അമ്മ അവനെ സമാധാനിപ്പിച്ചു.

ശ്വാസം മുട്ടലാണ് അമ്മയ്ക്ക്. ആയുര്‍വേദവും അലോപ്പതിയും മാറിമാറി കഴിച്ചു നോക്കിയെങ്കിലും വലിയ വ്യത്യാസമൊന്നും പറയാനില്ല. അവന് ഓര്‍മ്മയുള്ള കാലമത്രയും അങ്ങനെത്തന്നെയാണ്. കണ്ടു നില്‍ക്കുന്നവര്‍ക്കു തന്നെ വല്ലാത്ത വിഷമം തോന്നും. എന്നിട്ടും കുട്ടികള്‍ ചെറുതായിരുപ്പോള്‍, കേള്‍ക്കുന്നവര്‍ പലരും കളിയാക്കിയിട്ടും, കുട്ടികള്‍ക്കായി താരാട്ടുപാട്ട് പാടുന്നതുപോലും അവര്‍ ഒഴിവാക്കിയില്ല. ആ പാട്ടുകളുടെയെല്ലാം യഥാര്‍ത്ഥ ഈണം മനസിലാക്കിയപ്പോഴേക്കും അമ്മ പാടുന്ന ഈണം ആ കുട്ടികളുടെ മനസ്സില്‍ പതിഞ്ഞു പോയിരുന്നു. അമ്മയുടെ ഈണത്തിനായിരുന്നു ഏറെ ഭംഗി.

ഈയടുത്ത കാലത്തായി അടുപ്പമുള്ളവരോടെല്ലാം അമ്മ പറയുന്നതു കേള്‍ക്കാം.

“എന്റെ ഗണേഷ് നല്ല മിടുക്കനാണ്. അവനുടനെ നല്ലൊരു ജോലി കിട്ടും.”

അവന്‍ ഡിഗ്രി കഴിഞ്ഞ് പുറത്തിറങ്ങിയ സമയമായിരുന്നു. കൂടെയുണ്ടായിരുന്ന പലരും ഉപരി പഠനത്തിനായി പോയ പ്പോഴും, കൂട്ടുകാരില്‍ പലരും നിര്‍ബന്ധിച്ചിട്ടും അവനതില്‍ താല്പര്യം കാണിച്ചില്ല. അവരെല്ലാം ചേർന്നെങ്കില്‍ നീയും ചേര്‍ന്നോളൂ എന്നുപറഞ്ഞ അച്ഛന്റെ കണ്ണുകളിലെ നിസ്സഹായാവസ്ഥയ്ക്കുള്ള ആശ്വാസമെന്ന പോലെ, ഇനി പഠിയ്ക്കാന്‍ വയ്യ എന്തെങ്കിലും ജോലി നോക്കാം എന്ന മറുപടി ആ അച്ഛനെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്. ഒരു ഡിഗ്രി കഴിഞ്ഞാ ലുടനെ ജോലി കിട്ടും എന്ന് ഏതൊരു സാധാരണ അച്ഛനേയും പോലെ അയാള്‍ ശുഭാപ്തി വിശ്വാസിയുമായി.

ഓരോ ഇന്റര്‍വ്യൂവും പ്രതീക്ഷയുമായി വന്ന്, ഒന്നും സമ്മാനിക്കാതെ തിരിച്ചു പോകുമ്പോള്‍ ആ അച്ഛന്റെ മനസ്സില്‍ വിഷമത്തേക്കാളുപരി ചെറിയൊരു ഭീതിയായിരുന്നു ആദ്യമെല്ലാം. പതുക്കെപ്പതുക്കെ അത് വളര്‍ന്നു തുടങ്ങിയപ്പോള്‍, എവിടെയെങ്കിലും ദൂരെ സ്ഥലത്ത് പറഞ്ഞുവിട്ടാണെങ്കിലും അവനൊരു ജോലി സമ്പാദിക്കണം എന്നൊരു തീരുമാനത്തില്‍ അയാളെത്തി. അങ്ങനെയിരിക്കെ ഒരു കൂട്ടുകാരനാണ് അയാളോട് കുറച്ചു ദൂരെ ഒരു കെട്ടിടത്തിന്റെ ജോലിക്കായി ആളുകള്‍ കുറെ പേര്‍ പോകുന്ന കാര്യം പറഞ്ഞത്. അവിടെ അടുത്തു നിന്നുള്ള ഒരു കോൺട്രാക്ടറാണത്രെ അതു ചെയ്യിക്കുന്നത്. നാ ട്ടില്‍ ചെറിയ ചെറിയ ജോലികള്‍ ചെയ്യുന്നതിനേക്കാള്‍ നല്ലതാണല്ലോ എന്നുകൂടി കേട്ടപ്പോള്‍ പിന്നൊന്നും ആലോചി ച്ചില്ല. ഇത്തിരി കാശധികം കിട്ടിയാല്‍ ഗണേഷിനെ എങ്ങോട്ടെങ്കിലും പറഞ്ഞയക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യാം. ബോംബെയില്‍ അവന്റെ ചില കൂട്ടുകാരുണ്ട്, അവിടെ ജോലി കിട്ടാന്‍ എളുപ്പമാണെന്ന് കുറച്ചു ദിവസങ്ങളായി അവന്‍ പറഞ്ഞു തുടങ്ങിയിട്ട്. പിന്നെ അധികമൊന്നും ആലോചിക്കാതെ, ജോലിക്ക് ചെല്ലാമെന്ന് കോട്രാക്ടറെ വിളിച്ച് അയാള്‍ വിവരം പറയുകയും ചെയ്തു.

രണ്ടു ദിവസമായി അച്ഛനിവിടെ ജോലിക്ക് ചേര്‍ന്നിട്ട്, ഗണേഷ് കണക്കുകൂട്ടി നോക്കി. മൂന്നു ദിവസം മുന്‍പാണ് അച്ഛന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. ഇന്നുച്ചയ്ക്ക് ഇവിടെ എത്തണമെന്ന് പുറപ്പെടും മുന്‍പ് അച്ഛന്‍ അവനെ പറഞ്ഞേല്പിച്ചിരുന്ന താണ്, കോൺട്രാക്ടറോട് പറഞ്ഞ് കുറച്ച് കാശ് വാങ്ങി കൊടുക്കാമെന്നും. അതുമായി രാത്രി വണ്ടിയ്ക്ക് ബോംബെയിലേക്ക് പോകാമെന്നും തീരുമാനിച്ച് എല്ലാവരോടും യാത്ര പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണവന്‍. വരു വഴി ബസ്സിലിരിക്കുമ്പോഴും ചിന്ത മുഴുവന്‍ പുതിയ നാടിനെക്കുറിച്ചും, അവിടുത്തെ ജീവിതത്തെക്കുറിച്ചുമൊക്കെയായിരുന്നു. രാവിലെ ബസില്‍ കേറിയ താന്‍ ഇവിടെയെത്തിയത് അിറഞ്ഞതേയില്ലല്ലോ എന്നവനോര്‍ത്തു.

“സാര്‍…സാര്‍…”

ആരോ തോളില്‍ത്തട്ടി വിളിക്കുന്നതറിഞ്ഞ് അവന്‍ ഞെട്ടിയുണര്‍ന്നു. ഈ ചെറിയ സമയത്തിനിടയ്ക്ക് എന്തെല്ലാം ചിന്തിച്ചു കൂട്ടി എന്നവന്‍ അത്ഭുതപ്പെട്ടു. സപ്ളയര്‍ ഭക്ഷണം കൊണ്ടുവന്നതൊന്നും അവന്‍ അറിഞ്ഞിരുന്നില്ല. തന്നെ തട്ടിവിളിച്ച അയാളോട് ഒന്നു പുഞ്ചിരിച്ച് അവന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി.

പെട്ടന്നാണ് രണ്ടു ചെറുപ്പക്കാര്‍ ഒരാളെ താങ്ങിയെടുത്തുകൊണ്ട് അങ്ങോട്ട് വന്നത്. അറുപത് വയസോളം പ്രായം വരുമ യാള്‍ക്ക്. എന്തുപറ്റി എന്ന ചോദ്യത്തിന് ചെറുപ്പക്കാരിലൊരാള്‍ മറുപടിയായി പറഞ്ഞു. “ആ കെട്ടിടം തകര്‍ന്നില്ലേ, അതില്‍ ഇയാളുടെ മകനും..”

ബാക്കി പറയാനാവാതെ അയാള്‍ നിര്‍ത്തി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഗണേഷ് ചാടിയെഴുന്നേറ്റ് അടുത്തെത്തി.

“നിങ്ങളറിഞ്ഞില്ലേ, ഇവിടെയടുത്ത് ഒരു കെട്ടിടം തകര്‍ന്നു വീണു. ആരൊക്കെയോ അതിനുള്ളില്‍ കുടുങ്ങിയിട്ടുണ്ട്. കുറെ പണിക്കാരുണ്ടായിരുന്നു. എറെയും, തമിഴ് നാട്ടുകാരാണ്.”

അയാള്‍ പറഞ്ഞതു കേട്ട് അവന്‍ തരിച്ചിരുന്നു പോയി. തന്റെ അച്ഛന്‍ ഈ പണി സ്ഥലത്തായിരുന്നോ? ഈ അപകട ത്തില്‍ തന്റെ അച്ഛന്‍…? ഇല്ല, അങ്ങനെയൊന്നും സംഭവിക്കില്ല. അവന്‍ മനസ്സിലുറപ്പിച്ചു. എണീറ്റ് കൈ കഴുകി, ബാഗ് കയ്യിലെടുത്ത് പുറത്തിറങ്ങി. ഭക്ഷണമെടുത്തു കൊടുക്കാന്‍ വൈകിയതിന് ദേഷ്യപ്പെട്ട ഇയാള്‍ക്കിതെന്തുപറ്റി എന്ന് ഒരു ചോദ്യഭാവത്തോടെ സപ്ളയര്‍ പയ്യന്‍ നോക്കുന്നുണ്ടായിരുന്നു.

തന്നോട് വിവരം പറഞ്ഞ ചെറുപ്പക്കാരനോട് സ്ഥലം ചോദിച്ചു മനസ്സിലാക്കി ഗണേഷ് ധൃതിയില്‍ നടന്നു. സ്ഥലമടുക്കു ന്തോറും അവന്റെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു. അടുത്തു കണ്ട ഒരു ബൂത്തില്‍ കേറി, അച്ഛന്‍ കൊടുത്ത മൊബൈല്‍ നമ്പറില്‍ വിളിച്ചു നോക്കി. ഫോൺ അടിക്കുന്നുണ്ട് എന്നല്ലാതെ ആരം എടുക്കുന്നില്ല. ഒരു കരച്ചലിന്റെ വക്കോളമെത്തിയ അവന്റെ ഭാവം കണ്ടിട്ടാവാം ബൂത്തിലെ സ്ത്രീ കാര്യം തിരക്കി. അവന്‍ അവരോട് വിവരം പറഞ്ഞു. അവര്‍ക്ക് എന്തെങ്കിലും അറിയാമെങ്കിലോ എന്ന ചിന്തയിലായിരുന്നു അവൻ. അതു കേട്ട് കഴിഞ്ഞതും, നെടുവീര്‍പ്പോടെ അവര്‍ പറഞ്ഞു. “കുട്ടി പറയുന്നത് ഈ അപകടം പറ്റിയ പണിക്കാരെക്കുറിച്ചു തന്നെയാവാം. അവരില്‍ എതാണ്ടെല്ലാവരും ഇവിടെയാണ് ഫോൺ ചെയ്യാന്‍ വരാറുള്ളത്. കൂടുതലും നിങ്ങളുടെ സ്ഥലത്തേക്കാണ് വിളിക്കാറുള്ളതും.”

അവരുടെ മറുപടി കേട്ട് അവന്റെ ഉള്ളൊന്നു പിടഞ്ഞു. അങ്ങനെയൊന്നും വരില്ല എന്നു മനസ്സിലുറപ്പിച്ച് അവന്‍ ബൂത്തില്‍ നിന്നിറങ്ങി. ആ സ്ത്രീ അവനെ ദയനീയമായൊന്നു നോക്കി. ആരും രക്ഷപ്പെട്ടിട്ടില്ല എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ആ കുട്ടിയുടെ അച്ഛനും…? ബുത്തില്‍ വരുന്നവരുടെ കൂട്ടത്തില്‍ ആ കുട്ടിയുടെ ഛായയുള്ള ഒരാളുണ്ടായിരുന്നോ? അവര്‍ ഓര്‍ ത്തെടുക്കാന്‍ ശ്രമിച്ചു.

ഗണേഷ് ധൃതിയില്‍ നടന്നു. അവിടമാകെ ആളുകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. ഫയര്‍ഫോഴ്‌സും പോലീസും തങ്ങളുടെ ജോലികളില്‍ വ്യാപൃതരായിരിക്കുന്നു. അല്പ സമയത്തിനുള്ളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെ പുറത്തെടു ത്തു. ചുറ്റിലും കൂടി നിവര്‍ക്ക് ഈ കാഴ്ച തെല്ലൊന്നുമല്ല ഉത്സാഹമുണ്ടാക്കിയത് ! പിന്നീട് ആളുകളുടെ തള്ളിക്കേറ്റമായിരുന്നു. പൊക്കിപ്പിടിച്ച മൊബൈല്‍ ഫോണുകളുമായി തിരക്കു കൂട്ടുന്ന ആളുകളെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപ്പെട്ടു. പലരും ഈ വാര്‍ത്ത ഫോണിലൂടെ ആരോടൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒരു ശരീരം കണ്ടുകിട്ടി എന്നതി ന്റെ വേദന തെല്ലുമില്ലാതെ, ഒരു വാര്‍ത്തയെത്തിച്ചതിന്റെ സംതൃപ്തി മാത്രമായിരുന്നു പലര്‍ക്കും. ഫോട്ടോയെടുത്തും മറ്റും അവരത് ആഘോഷിക്കുകയാണ്.

നാലു നിലകളുള്ള ആ കെട്ടിടം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. അന്‍പതു വര്‍ഷത്തോളം പഴക്കമുണ്ടാ യിരുന്ന ആ കെട്ടിടത്തില്‍ അറ്റകുറ്റപ്പണിള്‍ നടക്കുകയായിരുന്നുവത്രെ. ചുറ്റുമുള്ളവര്‍ പലതും പറയുന്നുണ്ട്. അവരുടെ വാക്കു കള്‍ക്ക് ചെവി കൊടുക്കാടുത്തു കൊണ്ടു തന്നെ ഗണേഷ് ആ തിരക്കിനിടയിലൂടെ മുന്‍പിലേക്ക് തള്ളിക്കേറാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ആളുകളെ നിയന്ത്രിക്കാനാവാതെ പോലീസുകാര്‍ ദേഷ്യത്തോടെ എന്തൊക്കൊയോ വിളിച്ചു പറയുന്നുണ്ട്. ഒരു കല്ലുപോലും എടുത്തു മാറ്റാന്‍ സഹായിക്കാതെ കാണികളായി ആ ദുരന്തവും ഒരാഘോഷമാക്കി മാറ്റുന്ന അവരുടെ മാനസികാവസ്ഥയെക്കുറിച്ച് ചിന്തിച്ചാല്‍ അത്ഭുതം തോന്നും. ആകെ പൊടി നിറഞ്ഞ ആ സ്ഥലത്ത് തൂവാല കൊണ്ട് മൂക്കുപൊത്തി നില്‍ക്കുന്ന കാഴ്ച, ഏത് ബുദ്ധിമുട്ടിലും ആസ്വദിക്കാനുള്ള കാര്യം ആസ്വദിക്കുക തന്നെ ചെയ്യും എന്നോര്‍മ്മ പ്പെടുത്തുന്നു. എല്ലാം കണ്ട് അമര്‍ഷം പൂണ്ട പോലീസുകാര്‍ ലാത്തി വീശാന്‍ തുടങ്ങി. ലാത്തി വീശുമ്പോള്‍ പിന്നിലേക്ക് നീങ്ങുന്ന ജനം, അടുത്ത നിമിഷം തന്നെ മുന്നിലേക്ക് ഇടിച്ചു കേറിക്കൊണ്ടിരിക്കുന്നു. അല്പം ദൂരെ മാറി ഒതുക്കിയിട്ടിരുന്ന സ്‌ട്രെച്ചറില്‍ ആരൊക്കെയോ കേറി ഇരിപ്പുറപ്പിച്ചിരുന്നു. മുന്‍പൊരിക്കലും ഇതിലൊന്നിരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ഭാവമാ യിരുന്നു ആ മുഖങ്ങളില്‍. ഇതിനിടയില്‍, ആരോ എടുത്തുകൊണ്ടുപോയ ഉപകരണങ്ങള്‍ തിരിച്ചു കൊടുക്കണമെന്ന് ഒരു പോലീസുകാരന്‍ മൈക്കിലൂടെവിളിച്ചു പറയുന്നുണ്ട്. തിരിച്ചു കൊടുക്കാനാണെങ്കില്‍ ഈ അത്യാഹിതഘട്ടത്തില്‍ അതാ രെങ്കിലും എടുത്തു കൊണ്ടുപോകുമോ എന്നയാള്‍ ചിന്തിച്ചിരിക്കില്ല. ഒരാവശ്യവുമില്ലാത്തതാണെങ്കിലും അടിച്ചു മാറ്റി കൊണ്ടു പോകുന്നത് നമ്മുടെയാളുകളുടെ ഒരു ശീലമാണല്ലോ എന്നയാള്‍ ആ വെപ്രാളത്തിനിടയില്‍ ഓര്‍ത്തിരിക്കാന്‍ വഴിയില്ല.

ഏറെ പണിപ്പെട്ട് നാലുപേരെ പുറത്തെടുത്തപ്പോഴേക്കും സമയം വൈകുന്നേരത്തോടടുത്തിരുന്നു. പുറത്തെടുത്തവരെ കൊണ്ടു പോകുന്ന ആംബുലന്‍സിന് കടന്നുപോകാന്‍ ഏറെ കഷ്ടപ്പെടേണ്ടി വന്നു. ഇതിനിടയില്‍ മൂന്നാലു പ്രാവശ്യം പോലീസ് ലാത്തി വീശി. ചിതറി ഓടിയ ജനക്കൂട്ടത്തില്‍ ഓടിപ്പോകാതെ നിന്ന ഗണേഷിന് പോലീസിന്റെ രണ്ടടി കൊള്ളേണ്ടിവന്നുവെങ്കിലും മുന്‍പിലേക്ക് എത്തിപ്പെടാനായി.

സന്ധ്യയോടെ അഞ്ചാമത്തെയാളെയും പുറത്തെടുത്തു. തന്റെ അച്ഛനെ പണിക്ക് കൊണ്ടു വന്ന കോൺട്രാക്ടര്‍. അവന് കൈകാലുകള്‍ തളരുന്ന പോലെ തോന്നി. തന്റെ അച്ഛനും ഇക്കൂട്ടത്തിലുണ്ടെന്ന കാര്യം വിശ്വസിക്കാതിരിക്കാന്‍ ഇനിയാ വില്ല. തന്റെ അച്ഛന്‍ ഈ ജോലിസ്ഥലത്താവരുതേ എന്ന പ്രാര്‍ത്ഥന ഇനി ഈശ്വരന്‍ പോലും കേള്‍ക്കില്ല. സംഭവിച്ചു പോയതിനെമാറ്റി, മറ്റൊരു തരത്തിലാക്കാന്‍ ഈശ്വരനു പോലുമാകില്ലല്ലോ.

ആളുകളുടെ തിക്കിത്തിരക്കില്‍ പിന്നിലായിപ്പോകാതെ ഗണേഷ് അവിടെത്തന്നെ നിന്നു. കൂനയായി വീണുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ എടുത്തുമാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ നന്നേ പാടുപെടുന്നുണ്ട്. അവരെടുത്തു മാറ്റി വെയ്ക്കുന്ന ഓരോ കല്ലും തന്റെ നെഞ്ചിലേക്കാണെന്നവനു തോന്നി. ഓരോ നിമിഷവും തന്റെ നെഞ്ചിന്റെ ഭാരം കൂടി കൂടി വരുന്നതവനറിഞ്ഞു. അലറിക്കരയുന്ന അമ്മയുടെ മുഖവും, എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന അനിയത്തിയുടെ നിസ്സഹായവ സ്ഥയും പലവട്ടം അവന്റെ മനസ്സില്‍ തെളിഞ്ഞു വന്നു. നിറഞ്ഞുവന്ന കണ്ണുകള്‍ കാഴ്ചയെ മറച്ചു തുടങ്ങുമ്പോഴാണ് അവനാ കാഴ്ച കണ്ടത്. ഇഷ്ടിക കൂമ്പാരത്തിനിടയില്‍ രണ്ടു കാലുകള്‍. പുറത്തേക്കെടുത്ത അയാളുടെ കാലുകള്‍ ഒടിഞ്ഞു തൂങ്ങിയി രുന്നു.

“ഇല്ല, ജീവനില്ല…”

രക്ഷാപ്രവര്‍ത്തകരിലാരുടെയോ ശബ്ദം അവന്റെ കാതുകളിലെത്തി. രക്തത്തില്‍ കുളിച്ച് കിടക്കുന്ന അയാളുടെ മുഖത്തേ ക്ക് അവനൊന്നേ നോക്കിയുള്ളൂ. “അച്ഛാ” എന്ന വിളി പുറത്തേക്കു വരാതെ അവന്‍ തളര്‍ന്നു വീണു. ചുറ്റിലും കൂടിനിന്നവര്‍ക്ക് ആ കാഴ്ച ഏറെ ആസ്വാദ്യമായി.

“ഇത്രേ ധൈര്യമില്ലെങ്കില്‍ പിന്തെിനാ തിക്കിത്തിരക്കി മുന്നില്‍ കേറിയത്”

അവന്റെ ധൈര്യമില്ലായ്മയെ കളിയാക്കിക്കൊണ്ട് ആരോ ഉറക്കെപ്പറഞ്ഞു. അതിനു പിന്തുണയെന്ന പോലെ ആരുടെയൊക്കെയോ അടക്കിപ്പിടിച്ച ചിരി.

“ഒരുത്തന്റെ കിടപ്പ് കണ്ടില്ലേ…”

“ഓരോരുത്തര്‍ ഇറങ്ങിക്കോളും…”

അവരുടെ പരിഹാസം നിറഞ്ഞ ഈ വാക്കുകളോ ചിരിയോ ഒന്നും അവന്‍ കേട്ടില്ല. ഒരു കാഴ്ച വസ്തുവായി മാറിയ അവനു ചുറ്റും മൊബൈല്‍ ഫോണുകളുടെ ഫ്‌ളാഷുകള്‍ മിന്നിക്കൊണ്ടേയിരുന്നു. വല്ലപ്പോഴും ലഭിക്കുന്ന ഒരു അപൂര്‍വ്വ കാഴ്ച ഒപ്പിയെടുക്കാനെന്ന പോലെ…7 Comments to നേര്‍കാഴ്ചകള്‍

  1. Adipoli… Praseetha.. Keep it up. Njaan innaanu story ithil kandathu. Naattil ninnum ithra dhoore aayirunnittum, ee kochu keralathile samakaaleena sambavangal valare thanmayathode varachu kaanichirikkunnu…….All the best. Keep writing. Expecting more like this……

  2. നേര്‍കാഴ്ചകള്‍ ഇന്ന് പരിഹാസങ്ങളാണ് .. നമ്മെ ആരോരുത്തരെയും ഈ പരിഹാസം തെടിവരുമെന്നു അറിഞ്ഞിട്ടും ! 🙁
    നന്നായിരിക്കുന്നു ..ആശംസകള്‍ 🙂

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: