Main Menu

Sunday, June 19th, 2016

 

ഷേക്‌സ്പിയർ രചനകളുടെ പിന്നാമ്പുറക്കഥകൾ

Saikatham Online Malayalam Magazine

      ഭാഗം-രണ്ട് ഭാഗം ഒന്ന് ഇവിടെ വായിക്കാം       3. ദി മർച്ചെന്റ് ഓഫ് വെനീസ്(1596-1598) ഒരു ജൂത പണം ഇടപാടുകാരനായ ഷൈലോക്കിന്റെ കയ്യിൽ നിന്നും പണം കടം വാങ്ങിയ അന്റോണിയോ എന്ന ചെറുപ്പക്കാരനോട് പണം തിരിച്ചു നൽകാനാവാത്തതിനാൽ പകരം തുടയിൽ നിന്ന് ഒരു തുണ്ട് മാംസം ആവശ്യപ്പെടുന്നതും ബുദ്ധിമതിയായ പോർഷ്യോ അതിൽ നിന്ന് അന്റോണിയോവിനെ രക്ഷപ്പെടുത്തുന്നതുമായ കഥയായ ‘വെനീസി ലെ വ്യാപാരി’നമുക്കു സുപരിചിതമാണ്. ഷേക്‌സപിയർ ഇവിടെ ഹുണ്ടികവ്യാപാരിയെ ജൂതനാക്കിയതിന് കാരണ ങ്ങൾ ഉണ്ടാവാമത്രേ. അക്കാലത്ത് പണം പലിശയക്കു കൊടുക്കുന്നതിന് കൃസ്റ്റ്യൻ പള്ളി അനുവദിച്ചിരുന്നില്ല. ഇറ്റലിയിലെ ഒരു ബിഷപ്പിന് ഒരു ജൂതഹുണ്ടികക്കാരന്റെ കയ്യിൽ നിന്ന് ഇതേ അനുഭവം നേരിടേണ്ടി വരികയും പോപ്പ് ഇടപെട്ട് അതിൽ നിന്നും ബിഷപ്പിനെ രക്ഷിക്കയും ചെയ്ത സംഭവം ഷേക്‌സ്പിയറിന്റെ കാലത്ത് നടന്നിട്ടുണ്ട്. കൂടാതെ, ഷേക്‌സ്പിയർ കാലത്ത് ഭരിച്ചിരുന്നRead More


നേര്‍കാഴ്ചകള്‍

Saikatham Online Malayalam Magazine

“അറിഞ്ഞോ, ബസ് സ്റ്റാന്‍ഡിനടു ത്തുള്ള ആ ലോഡ്ജ് തകര്‍ന്നു വീ ണു. പണി നടക്കുന്ന ആ ലോഡ്ജി ല്ലേ, അത്.” ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ആ മധ്യവയസ്‌കന്‍ അകത്തേക്ക് കേറി വന്നത്. ഒരു ഹോട്ടലായിരു ന്നു അത്. നാലഞ്ചു മേശകളും കസേരകളുമൊക്കെയായി ഒരു ചെറിയ ഹോട്ടല്‍. ഒരു ചോദ്യ ഭാവത്തോടെ നോക്കുന്ന കാഷ്യ റോടായി അയാള്‍ പറഞ്ഞു “ഒരു പത്തു മിനിറ്റായിക്കാണും ആകെ പോലീസും ആള്‍ക്കാരുമാണ്.” അടുത്തു കണ്ട കസേരയിലിരുന്ന അയാള്‍ അപ്പോഴും കിതച്ചു കൊണ്ടിരുന്നു. അതു മനസ്സിലാക്കിയിട്ടാവാം സപ്ലയര്‍മാരി ലൊരാള്‍ ഒരു ഗ്ലാസ്സ് വെള്ളമെടുത്തു കൊടുത്തു. അയാളത് ഒറ്റവലിയ്ക്ക് കുടിച്ച് തീര്‍ത്ത് ഒന്നു കൂടി എന്ന് ആംഗ്യം കാണിച്ചു. സമയമപ്പോള്‍ ഉച്ചയോടടുത്തിരുന്നു. ഊണിന് ആളുകള്‍ എത്തിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. മധ്യവയസ്‌കന്‍ പറഞ്ഞതു കേട്ട് എല്ലാവരും അയാളുടെ ചുറ്റിലും കൂടി നിന്നു. തന്റെ കയ്യില്‍ ആകെയുണ്ടായിരുന്ന കാശിന് ഊണിനുള്ളRead More