Main Menu

കഥയറിയാത്ത എഴുത്തുകാരന്‍

എട കുശ്മാണ്ട,
ഞാന്‍ ഈ മാസം നാട്ടില്‍ വരുന്നുണ്ട്. വരാന്‍ ഉദ്ദേശിക്കുന്നത് ബ്ളൂലേബല്‍ ഓസിനല്ല. ഞാന്‍ പറയുന്ന വിഷയത്തില്‍ ഒരു കഥ അയച്ച് തരണം. വിഷയം മൂത്രം.
സ്‌നേഹപൂര്‍വ്വം,
തോമാ.

പ്രിയപ്പെട്ട ഉടായിപ്പ് തോമാ,
വിവരംകെട്ട സംസാരം നിന്റെ കൂടപ്പിറപ്പായി ഇപ്പോഴും ഉണ്ട് എന്നതില്‍ ഞാന്‍ അതിയാ യി സന്തോഷിക്കുന്നു. തല്‍ക്കാലം മൂത്രത്തെപ്പറ്റി കഥയൊന്നും എഴുതുന്നില്ല. മറ്റേ സാധനം നീ തന്നെ വച്ചോ. ഞാന്‍ നിര്‍ത്തി.

പകല്‍ സൂര്യന് ഇത്രവെളിച്ചമുണ്ടെങ്കില്‍ രാത്രിയില്‍ എന്നാ വെളിച്ചമായിരിക്കും എന്ന പോലു ള്ള നിന്റെ തമാശകള്‍ ഇപ്പോഴും അവിടെയെല്ലാം വീശിയടിക്കുന്നുണ്ടാകും.

നിന്നോട് അത്ഭുതം തോന്നുന്ന ഒരു കാര്യം പറയുവാനുണ്ട്. ധാരാസ്‌നാനം ചെയ്തുകൊണ്ടിരുന്ന ഒരു മനുഷ്യനെ കാണാനില്ല. കുളിച്ചുകൊണ്ട് നില്ക്കുമ്പോള്‍ അയാള്‍ അപ്രത്യക്ഷനാകും. എ ന്നാല്‍, ഏറെ നേരത്തിന് ശേഷം വീണ്ടും അതേ സ്ഥാനത്ത് തന്നെ പ്രത്യക്ഷനാകും. പ്രശ്‌നം ഡോക്ടറിനും ഇതുവരെ ലക്ഷണം കൊണ്ട് നിര്‍ണ്ണയിക്കാന്‍ ഒത്തിട്ടില്ല. ഇയാളെ ചികിത്സി ക്കുന്ന ഡോക്ടര്‍ തന്നെയാണ് ഇത് എന്നോട് പറഞ്ഞത്. തല്‍ക്കാലം നമ്മുക്ക് പുള്ളിക്കാരനെ ന്ന് വിശേഷിപ്പിക്കാം. ഡോക്ടറും പുളളിക്കാരനെന്നാണ് വിശേഷിപ്പിച്ചത്. ഡോക്ടര്‍ പറയുന്നത് പുള്ളിക്കാരന്‍ നമ്മളെപ്പോലെ തന്നെ സാധാരണാക്കാരനാണെന്നാണ്. വര്‍ത്തമാനത്തിലും മറ്റ് പെരുമാറ്റരീതിയിലും യാതൊരുവിധ അസാധരണത്വവും ഇല്ല. ഇയാള്‍ സ്വയം ഡോക്ടറു ടെ അടുത്ത് ചെല്ലുകയായിരുന്നു.

ഇയാളുടെ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനും അതിന് എന്റെ ഭാഗത്തുനിന്ന് എന്തെങ്കി ലും വിശദീകരണം ലഭിക്കുന്നതിനും വേണ്ടിയാണ് ഡോക്ടര്‍ ഐസക്ക് എന്നെ സമീപിച്ചത്. പക്ഷേ, എനിക്ക് കൂടുതല്‍ ഒന്നും സഹായിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഈ വ്യക്തി ഇ ത്തരം സംഭവങ്ങള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ പിന്നീട് ഓര്‍ത്തിരിക്കുന്നില്ല. ഡോക്ടർക്ക് ഈ കേസില്‍ എന്തോ പ്രത്യേക താല്‍പര്യമുള്ളത് പോലെ. ഈ വ്യക്തിയെപറ്റിയോ, പുള്ളി ക്കാരന്റെ ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങളോ ഐസക് വളരെ വ്യക്തിപരമായി ഒളിപ്പി ച്ച് വച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ ഡോക്ടറുടെ നിരീക്ഷണത്തില്‍ കഴിഞ്ഞുവരുന്നു. പുള്ളിക്കാരന്റെ ഡയറിക്കുറിപ്പുകള്‍ വരെ മറ്റാരെയോകൊണ്ട് പകര്‍പ്പെഴുതിച്ചാണ് എന്നെ കാണിച്ചത്.

പുള്ളിക്കാരന്റെ ജീവിതത്തിലെ വിസ്മയകരമായ സംഭവങ്ങള്‍ എന്നെ ഏറെ ചിന്തിപ്പിച്ചു. പിന്നെ ഞാന്‍ ഓരോ സംഭവങ്ങളിലൂടെയും ഒരു എഴുത്തുകാരനെന്നനിലയില്‍ കടന്നു പോയി. എങ്ങനെയാണ് അയാള്‍ അപ്രത്യക്ഷനായത്. അത് ഒരിക്കലും ഒരു ദിവസംകൊണ്ട് നടക്കുന്ന കാര്യമല്ല. അല്ലെങ്കിലും, ഒരു പ്രത്യേക ക്ഷണത്തില്‍ മാത്രമേ പുള്ളിക്കാരന് അങ്ങനെ ചെ യ്യാന്‍ കഴിയൂ. മറ്റ് സംഭവങ്ങളിലൊന്നും തന്നെ ഇങ്ങനെയൊന്ന് ഡോക്ടര്‍ ഐസക് രേഖ പ്പെടുത്തിയിട്ടില്ല. അതിന് ഒരു പ്രത്യേകതകാണും.

ഞാന്‍ ഒന്നാമത്തെ സംഭവം എടുത്തു. ഓഫീസില്‍ നിന്നും ഇറങ്ങിവരുന്ന പുള്ളിക്കാരന്‍ കാണു ന്നത്, ഒരു സ്ത്രീ തന്റെ ഇടത്തെ കൈവിരലുകള്‍ മകന്റെ വലത്തെ കൈവിരലുകളില്‍ കോര്‍ ത്തുപ്പിടിച്ച് നടക്കുന്നതാണ്. പുള്ളിക്കാരന്‍ നേരെ റോഡ് കടന്ന് അപ്പുറം പോകണ്ടതിനു പക രം ആ സ്ത്രീയുടെയും മകന്റേയും പിറകേ പോയി. പോയി എന്ന് മാത്രമല്ല, അയാളുടെ നട ത്തത്തിന്റെ അനുകരണം ആ സ്ത്രീയുടേതായിരുന്നു. തിരിഞ്ഞുനോക്കിയ മകന്‍ കാണുന്നത് തന്റെ അമ്മയെ അനുകരിച്ച് പിന്നാലെ കൂടിയിരിക്കുന്ന ചെറുപ്പക്കാരനെയാണ്. ശേഷമുള്ള കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലെങ്കിലും അവിടെ ഒരു നിഗൂഢതയുണ്ട്. നേരേ പോകാന്‍ പോയ മനുഷ്യനെ വഴിതെറ്റിച്ച് അയാള്‍ പോലും അറിയാതെ ആ സ്ത്രീയുടെ പിന്നാലെ നടത്തിയതാ ണ്. ഇതില്‍ ഒരു സാധാരണക്കാരനെ സംബന്ധിച്ച് വലിയ പ്രത്യേകതയൊന്നും ഇല്ല. അ വര്‍ ഇയാളെ ഒരു പെണ്ണുപിടിയനെന്നോ മറ്റോ ചിത്രീകരിച്ച് തള്ളികളഞ്ഞേക്കും.

രണ്ടാമത്തേത്, ചിലര്‍ അടുത്തുകൂടി പോകുമ്പോള്‍ അയാള്‍ അവരുടെ ശ്വാസത്തില്‍ ലയിച്ചു ചേരുന്നു. അവരുടെ ശരീരത്തിലെ സകലനാഡീവ്യൂഹങ്ങളിലൂടെയും ഞരമ്പുകളിലൂടെയും കട ന്നുപോകുന്നു. അവര്‍ എന്താണ് ചിന്തിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഒക്കുന്നു. അയാള്‍ അവ രായി മാറുന്നു. പിന്നെ കുറച്ചുനേരത്തേക്ക് അവര്‍ നടക്കുന്നത് മാതിരി, ചിന്തിക്കുന്നപോലെ പുള്ളിക്കാരന്‍ സ്വയം പ്രവര്‍ത്തിക്കുന്നു.

ആകസ്മികത നിറഞ്ഞ മറ്റൊന്ന്, പുള്ളിക്കാരന്‍ ഒരു ദിവസം തന്റെ മുറിയുടെ ഭിത്തിയില്‍ നോക്കുന്നിടത്തെല്ലാം വളര്‍ത്ത് നായയുടെ കണ്ണുകള്‍ തന്നെ നോക്കി കണ്ണിമയ്ക്കുന്നു. പുരിക ങ്ങള്‍ ഇടത്തേക്കും വലത്തേക്കും വെട്ടിക്കുന്നു. അപ്പോള്‍ ആ പട്ടിയും ആ മുറിയില്‍ ഉണ്ടാ യിരുന്നു. ഇയാള്‍ സ്‌നേഹപൂര്‍വ്വം വളര്‍ത്തിയിരുന്ന നായായിരുന്നു അത്. ഉറക്കവും തീറ്റയുമെ ല്ലാം അതിന്റെ കൂടെ. ഈ പട്ടിയുടെ പ്രത്യേകത അതിന്റെ സംസാരിക്കുന്ന പുരികക്കൊടി കളും കറുപ്പും തവിട്ടും നിറമുള്ള കൃഷ്ണമണിയും കണ്‍പോളകളുമാണ്. അത് ഒരു പട്ടിയായിരുന്നി ല്ല. ഒരു മനുഷ്യന്റെ എല്ലാ ഭാഷ്യങ്ങളും, ആംഗ്യങ്ങളും അതിനറിയാം. അതുപോലെ തന്നെ അതിന്റെ ഉടമസ്ഥന് തിരിച്ചും. ആ ദിവസം പുള്ളിക്കാരന്‍ കുറേനേരം അതിന്റെ കണ്ണുക ളില്‍ തന്നെ നോക്കിയിരുന്നു. അതിന്റെ പുരികം വെട്ടിക്കുന്നതും മറ്റും. പക്ഷേ സംഭവിച്ചത്, അയാള്‍ കണ്ണെടുത്ത് ഭിത്തിയിലേക്ക് നോക്കിയപ്പോളാണ് നേരത്തെ പറഞ്ഞകാര്യം സംഭവിച്ചത്.

എന്തൊരത്ഭുതം. പക്ഷേ, ഈ രണ്ട് സംഭവങ്ങള്‍ക്കും എന്തെങ്കിലും ഒരു ബന്ധമുണ്ടേ? അല്ലെങ്കില്‍ ഇവയ്ക്ക് മുകളില്‍ പറഞ്ഞ സംഭവുമായി എന്തെങ്കിലും ആപേക്ഷികത! ഞാന്‍ കൂടുതന്‍ വിവരങ്ങള്‍ ഡോക്ടറില്‍ നിന്നും ചോദിച്ചറിഞ്ഞു. മേല്‍പറഞ്ഞ രണ്ട് സംഭവങ്ങളിലും സൗന്ദര്യത്തിന്റെ ഒരു അതി പ്രസരണം അയാളില്‍ കടക്കുന്നുണ്ടാകണം. പുള്ളിക്കാരന്‍ മനോഹരിതയിലേക്ക് ആവാഹിക്കപ്പെടുന്നതായി എനിക്ക് തോന്നുന്നു.

ഞാന്‍ മേല്‍പറഞ്ഞ അതേ പട്ടിയെ തന്നെ പുള്ളിക്കാരന്‍ കടിച്ച് പറിച്ച് കൊല്ലുകയുണ്ടായി. ഇയാളുടെ വീട്ടില്‍ ഒരു പൂച്ചക്കുട്ടി നിത്യ സന്ദര്‍ശകയായിരുന്നു. നല്ല കളിപ്രായമുള്ള, ചുവന്ന മൂക്കും തൂവെള്ള രോമയും ഇന്ദ്രനീല കണ്ണുകള്‍. തന്നെ കാണാന്‍ വരുന്നത് തന്റെ വളര്‍ത്ത് നായ കാണാറില്ലായിരുന്നു. എന്നാല്‍ ഒരു ദിവസം അത് സംഭവിക്കുമോ?

മനുഷ്യനങ്ങനെയാണ്. വളരെ മനോഹരമായ ഒരു ആവരണത്താല്‍, അകത്ത് നടക്കുന്നത് അറിയുന്നില്ല. ചിലര്‍പുറമെ നിന്ന് നോക്കിയാല്‍ സാധാരണക്കാര്‍, എന്നാല്‍ അകത്ത് നട ക്കുന്നത്?

എനിക്ക് തോന്നുന്നത്, ഈ പറഞ്ഞ പുള്ളിക്കാരന്‍, ഓരോ നിമിഷവും ഓരോ അവസ്ഥയില്‍ കൂടി കടന്ന് പോകുന്നുവെന്നാണ്. ഞാന്‍ ഒരു എഴുത്തുകാരനാണെന്ന അവസ്ഥയിലാണ്. എ ന്നാല്‍ ഞാന്‍ ഒരു ദിവസം മുഴുവനുമോ അല്ലെങ്കില്‍ ഒരു വര്‍ഷം മുഴുവനുമോ എഴുത്തുകാര നല്ല. എന്നാല്‍ ചില അനര്‍വചനീയമായ നിമിഷങ്ങളില്‍ ഒരു പ്രേരകശക്തിക്ക് വിധേയമാ കുമ്പോള്‍ എന്നില്‍ എഴുത്തുകാരനെന്ന അവസ്ഥ ഉണ്ടാകുന്നു. എന്നാല്‍ ഞാന്‍ ഒരു അധ്യാപ കനാണെന്നത് മറ്റൊരവസ്ഥയാണ്. ഒരു ദിവസത്തില്‍ ഏറിയ സമയവും നമ്മളെന്തിനായി ചിലവഴിക്കുന്നുവോ, നാം ഒരു പക്ഷേ ആ അവസ്ഥയ്ക്ക് മുറക്കാരാകുന്നു. ഒരു ഭക്തന്റെ മാനസീ ക അവസ്ഥ, അവന്‍ ഏതോ ഒരു ശക്തിയെ ഉത്തേജിപ്പിക്കുന്നു, അവന്റെ എപ്പോഴും ഉള്ള ഈശ്വരീയ സഹവാസത്തിലൂടെ. അങ്ങനെ ഓരോ മനുഷ്യനും വ്യത്യസ്തമായ നിലയില്‍ കൂടി ജീവിതം നയിക്കുമ്പോള്‍ എന്തുകൊണ്ട് ഒരാള്‍ക്ക് ആ വ്യത്യസ്ഥ ഓരോ നിമിഷവും വന്നുകൂടാ. ഈ പുള്ളിക്കാരന്‍ ചിലപ്പോള്‍ ധാരാസ്‌നം ചെയ്യുമ്പോള്‍ അതിലെ ഓരോ വെള്ളത്തുള്ളിക ളായി മാറാനുള്ള അവസ്ഥ സ്വീകരിക്കാന്‍ കഴിവുണ്ടെങ്കില്‍. അങ്ങനെ ഒരു അവസ്ഥവിടുമ്പോള്‍ അയാള്‍ തിരിച്ച് പ്രത്യക്ഷപ്പെടുന്നു.

മറ്റൊരു രസകരമായ സംഭവം പറയട്ടെ. കഥയില്‍ ചോദ്യമില്ല എന്ന് പറയുന്നത് പോ ലെ  ഞാന്‍ ഈ പറയാന്‍ പോകുന്ന സംഭവത്തിനും ഒരു ചോദ്യവും പാടില്ല. ഈ വ്യക്തി, തന്റെ വീട്ടിലല്ലാതെ വെളിയില്‍, വികസിക്കാതെ കിടക്കുന്ന ഏതെങ്കിലും സ്ഥലത്ത് മൂത്ര മൊഴിച്ചാല്‍ ആ ഭൂമിയില്‍ തുടരെ തുടരെ അഭിവൃദ്ധിപ്പെടും. ഇതിനെ ചൂണ്ടിക്കാണിക്കുന്ന ഒ ത്തിരി സംഭവങ്ങള്‍ ഇയാളുടെ ഡയറിക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇയാള്‍ ഐസക്കിനെ കാണിക്കുകയുണ്ടായി. ഇയാള്‍ മൂത്രമൊഴിക്കുമ്പോള്‍ ഇയാള്‍ കുറച്ച് നേരത്തേ ക്ക് സ്വപ്നം കാണുമത്രേ. ആയാള്‍ എന്താണോ ദിവാസ്വപ്നം കാണുന്നത്, അതുപോലെ ആ സ്ഥലത്തിന് മാറ്റം വരുമെന്ന്.

പിന്നെ വേറൊരു വിശേഷം കൂടിയുണ്ട്. ഞാന്‍ ഇപ്പോള്‍ പഴയസ്ഥലത്തല്ല താമസിക്കുന്ന ത്. അവള്‍ മക്കളുടെ കൂടെ ദുബായിക്ക് പോയി. പിന്നെ എനിക്കെന്തിനാണ് ഇത്രയും വലിയ വീട്. ഞാന്‍ അത് വാടകയ്ക്ക് കൊടുത്തു. എന്റെ താമസം ഇപ്പോള്‍ ഡോക്ടർ ഐസക്കിന്റെ കൂടെയാണ്. ഐസക്കിന് ഒരു തുണയായിക്കോട്ടെ എന്ന് വിചാരിച്ചു. ഡോക്ടര്‍ തന്നെയാണ് ഇങ്ങനെ ഒരു അഭിപ്രായം എന്നോട് പറഞ്ഞത്. ഇത്തവണവരുമ്പോള്‍ ഇവിടെ കൂടാം. ഞാന്‍ നിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. ഡോക്ടറിന് പൂര്‍ണ്ണസമ്മതമാണ്.

തോമാ, ഞാന്‍ നിര്‍ത്തി എന്ന് പറഞ്ഞത് ബ്ളൂലേബല്‍ ആണ്. ഹൈലാന്‍ഡ് പാര്‍ക്കായി ക്കോട്ടെ ഇത്തവണ.

ശേഷം കാഴ്ച്ചയില്‍.

 


Related News

6 Comments to കഥയറിയാത്ത എഴുത്തുകാരന്‍

 1. Retheesh Gopinatha Menon says:

  നന്ദി അനിൽ.

 2. അനിൽ says:

  കഥയിൽ ഒരു കഥയില്ലായ്മ ഉണ്ടോ എന്നൊരു സംശയം. പക്ഷെ അവസാനം ഉള്ള ന്യൂ ജനറേഷൻ സിനിമയുടെ ക്ലൈമാക്സ് നന്നായി.

 3. Retheesh Gopinatha Menon says:

  വളരെ നന്ദി നോബിൾ

 4. Retheesh Gopinatha Menon says:

  വളരെ നന്ദി

 5. Viva Eldose says:

  Nice. Different.

 6. Noble says:

  കഥയറിയാത്ത എഴുത്തുകാരന്‍ True

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: