മലയാളത്തിലെ ആദ്യ ചുംബന കവിതാ സമാഹാരം
കേരളത്തില്‍ ചുംബന വിവാദം ചൂടുപിടിച്ചിരിക്കെ മലയാളത്തിലെ ആദ്യ ചുംബന കവിതാ സമാഹാരം പുറത്ത് ഇറക്കിയിരിക്കുന്നു ഒരു പ്രവാസി എഴുത്തുകാരന്‍. മസ്കത്തിലെ നാസര്‍ കൂടാളിയാണ് അടുത്തിടെ മലയാളത്തിലെ 42 എഴുത്തുകാരുടെ ചുംബന കവിതകള്‍ സമാഹ രിച്ച് പുസ്തകമാക്കിയത്.
നിനക്ക് മാത്രമായുള്ള ചുംബനങ്ങള്‍ എന്ന പേരില്‍ സച്ചിദാനന്ദന്‍, കുരീപ്പുഴ ശ്രീകുമാര്‍ തുടങ്ങി ഗീതാരാജന്‍ വരെയുള്ള മലയാളത്തിലെ എണ്ണം പറഞ്ഞ 42 എഴുത്തുകാരുടെ കവിതകള്‍. പുതിയ കാലം അത്രത്തോളം കാല്‍പനികമല്ലെന്ന് തിരിച്ചറിഞ്ഞു തന്നെയാണ് ഈ സാഹസ ത്തിന് മുതിരുന്നതെന്ന് പ്രസാധക കുറിപ്പിന്‍റെ ആദ്യവരിയില്‍ പുസ്തകം പറഞ്ഞുവെക്കുന്നു ണ്ട്.
ഈ വിഷയത്തില്‍ കവിത ആവശ്യപ്പെട്ടപ്പോള്‍ കവികളും ആദ്യം ഒന്ന് അറച്ചാണ് ചുംബ നത്തിന്റെ കാവ്യമധുരം പങ്കുവെച്ചതെന്ന് എഡിറ്റര്‍ നാസര്‍ കൂടാളി പറഞ്ഞു.
വാല്‍സല്യത്തോടെയുള്ള മാതാപിതാക്കളുടെ ചുംബനം മുതല്‍ മൃതദേഹത്തിലെ അന്ത്യചുംബ നം വരെ കവിതക്ക് വിഷയമാകുന്നുണ്ട്.
ആഴ്ചകള്‍ക്ക് മുമ്പ് പുസ്തകത്തിന്‍റെ ആദ്യപതിപ്പ് ഇറങ്ങുമ്പോള്‍ കേരളം ചുംബനത്തെ ഇത്ര ത്തോളം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നാസര്‍ പ്രതീക്ഷിച്ചിരുന്നില്ല. എട്ടുവര്‍ഷമായി മസ്കത്തില് ജോലിചെയ്യുന്ന നാസര്‍ സുഹൃത്ത് ജസ്റ്റിനൊപ്പം തുടക്കമിട്ടതാണ് സൈകതം ബുക്സ്. ഒമാനിലെ സുനില്‍ സലാം, വിശാഖ് ശങ്കര്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ ഒമ്പത് പ്രവാസിക ളുടെ കവിതകളും ഇതിലുണ്ട്.
ചുംബനവിവാദകാലത്തെ ആധുനിക മലയാളിയോട് നാസറിന് ഒരു അഭ്യര്‍ഥനയുണ്ട്. വിഷ യം ചുംബനമായതുകൊണ്ട് ഈ കവിതാ സമാഹാരത്തെ അശ്ലീല കവിതകള്‍ എന്ന് വിളിക്ക രുതെന്ന്.
കടപ്പാട് : മീഡിയ വൺ
http://books.saikatham.com/?p=1208