Main Menu

കഥകളുണര്‍ന്ന പുതുവഴികള്‍

കഥകള്‍ കേട്ടുറങ്ങിയുണര്‍ന്ന് അതില്‍നിന്നും വ്യത്യസ്തമായ നീണ്ടകഥയില്‍ ജീവിക്കുന്ന മനുഷ്യന്‍ തന്നെയാണ് യഥാര്‍ഥ കഥ. മുട്ടോളമുള്ള മുടിയഴിച്ചിട്ട യക്ഷിക്കഥകളുമായി രാവുകളും കാറ്റിന്റെ യും കാട്ടാറിന്റെയും കഥ പറഞ്ഞ പകലുകളും ഓര്‍മച്ചെപ്പില്‍ പെറുക്കിവെച്ച ഒരാള്‍ക്ക് കഥ കള്‍ പറയാതിരിക്കാന്‍ കഴിയില്ല. യുവകഥാകാരിയായ വീണ തന്റെ ആദ്യ കഥാസമാഹാരമായ ‘മറുകുമുട്ടായി’യിലൂടെ യാഥാര്‍ഥ്യത്തിന്റെ നേര്‍പകര്‍പ്പുകളാണ് തുറക്കുന്നത്. വാചാലതയും പൊലിപ്പുകളും ഉപേക്ഷിച്ച് സൂക്ഷ്മതയിലേക്കും ഭാഷാപരമായ കരുതലിലേക്കും ആഖ്യാനത്തെ നയിച്ചുകൊണ്ട് സമകാലിക ജീവിതത്തിന്റെ കഥകള്‍ പറയാന്‍ വീണക്ക് കഴിഞ്ഞിട്ടുണ്ട്.

വീണയിലെ എഴുത്തുകാരിയുടെ കൗമാരം മുതല്‍ യൗവനം വരെയുള്ള കാലഘട്ടത്തില്‍ പറഞ്ഞ പന്ത്രണ്ടുകഥകളാണ് ‘മറുകുമുട്ടായി’. അറബി നാടോടി സാഹിത്യത്തില്‍ ഗവേഷണം ചെയ്ത വീണ കഥ പറച്ചിലിന്റെ രീതിയിലുള്ള ആഖ്യാനത്തിലൂടെയാണ് വായനക്കാര്‍ക്കുള്ളില്‍ എത്തുന്നത്.

മറുകുമുട്ടായി - വീണ‘പഴയ ഫോട്ടോഗ്രാഫുകള്‍ പോലെയാണ് ‘മറുകുമുട്ടായി’യി ലെ കഥകള്‍. ഒരു പെണ്‍കുട്ടി മുതിര്‍ന്ന സ്ത്രീയാകുന്നതുവരെ യുള്ള വ്യത്യസ്ത ഘട്ടങ്ങളില്‍ അവളുടെ മാനസിക, വൈകാരി ക, ശാരീരിക വ്യതിയാനങ്ങള്‍ പകര്‍ത്തിയെടുത്ത എഴുത്ത്. സ്ത്രീകഥാപാത്രങ്ങളുടെ സങ്കല്‍പങ്ങളും സ്വപ്നങ്ങളും വിചാര ങ്ങളും ഒതുക്കത്തോടെ അവതരിപ്പിക്കുമ്പോഴും പെണ്ണെഴു ത്തെന്ന വിമര്‍ശം കേള്‍ക്കേണ്ടി വന്നു. എന്നാല്‍, പ്രേതത്തി ന്റെ കഥപറയുന്നവള്‍ പ്രേതമായി പരിണമിക്കണമെന്ന ഴാന്‍ ബ്ളേക്കിന്റെ വാക്കുകള്‍ കടം കൊള്ളുകയാണെങ്കില്‍, കഥാകൃത്ത് കടന്നുപോകുന്ന ഘട്ടങ്ങളിലൂടെ തന്നെയാണ് കഥാപാത്രവും നടന്നകലുന്നത്. എന്നാല്‍, സ്ത്രീപക്ഷം പിടി ച്ചുള്ള എഴുത്തിലല്ല; സ്ത്രീകളുടെ അനുഭവങ്ങളില്‍ നിന്നാണ് ഓരോ കഥകളും പിറന്നിരിക്കുന്നത്. ‘ബ്ളഡ് കാന്‍സര്‍’ എ ന്ന കഥ ഋതുമതിയാവുന്ന ഒരു പെണ്‍കുട്ടിയുടെ ഭയപ്പാടി ന്റെ ചിത്രമാണ് നല്‍കുന്നത്. തന്നിലേക്കു പടര്‍ന്ന ‘ബ്ളഡ് കാന്‍സര്‍’ അവളെ ഒറ്റപ്പെടുത്തുന്നു. സമാനമായ അനുഭവ ത്തിലൂടെ കടന്നുപോയവരില്‍ പലരുടെയും മുഖച്ഛായ തന്നെയാണ് കഥയിലെ പെണ്‍കുട്ടിക്കുമു ള്ളത്.

 

‘ഇടവഴി’ എന്ന കഥ ഹൈസ്കൂള്‍ കാലത്ത് എഴുതിയതാണ്. ട്യൂഷന്‍ ക്ളാസിലേക്ക് ഇടവഴിയി ലൂടെ നടന്നുപോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി അശ്ളീല പുസ്തകങ്ങള്‍ കാണിച്ച ചെറുപ്പക്കാരാണ് കഥയിലുള്ളത്. എന്നാല്‍, ഇന്നത്തെ സമൂഹത്തിലെ കാഴ്ചകളും ഇതില്‍നിന്നും ഒട്ടും മെച്ചപ്പെട്ട വയല്ല. ‘മറുകുമുട്ടായി’ എന്ന കഥയിലെ പെണ്‍കുട്ടിയും മുതിര്‍ന്ന കുട്ടിയാവുന്നതിലൂടെ പുതിയ കര്‍ ത്തൃത്വങ്ങളിലേക്കും ഭൗതികമായ മറ്റൊരു മണ്ഡലത്തിലേക്കും മാറ്റപ്പെടുകയാണ്.

Vena Rosecotയുവ എഴുത്തുകാര്‍ പെണ്ണിനെ രണ്ടാംകിട വിചാരങ്ങളുടെ പട്ടികയില്‍ നിന്നും മാറ്റി അവളുടെ പൂര്‍ണ സ്വത്വം എഴുത്തില്‍ കൊണ്ടുവരുന്നുണ്ട്. എങ്കിലും ഇത്തരം സന്ദര്‍ഭങ്ങള്‍ വരച്ചിടുന്നതില്‍ ചില കുറവുകള്‍ വരാറുണ്ട്. അത് അനുഭവത്തിന്‍േറതാണ്. ഒരു സ്ത്രീയെന്ന നിലക്ക് ഞാന്‍ കടന്നുപോയ ഇത്തരം സന്ദര്‍ഭങ്ങളെ കോറിയിടാന്‍ ചിന്തയു ടെ ആവശ്യമില്ലായിരുന്നു. എന്റെ കഥകളിലെ സ്ത്രീകളും പുരുഷന്മാരും പങ്കുവെക്കുന്ന അനുഭവങ്ങള്‍ എന്‍േറതും ഞാനുമായി ഇടപഴകിയവ രുടേതുമാണ്. ‘യൂട്രസ്’ എന്ന കഥയില്‍ ഗര്‍ഭപാത്രം എടുത്തുമാറ്റണമെ ന്ന് അറിയുമ്പോള്‍ ഒരു സ്ത്രീക്കുണ്ടാകുന്ന മനോവിചാരങ്ങള്‍, അതോ ടൊപ്പം അവളുടെ സഹചാരിയായ പുരുഷന്റെ ചിന്തകള്‍ക്കും പ്രാധാ ന്യം നല്‍കിയിട്ടുണ്ട്.’

‘കഥകള്‍ ശുഭപര്യവസാനമുള്ളവയാകണമെന്നില്ല, എന്തുകൊണ്ടെന്നാല്‍ ക്രമവും വ്യക്തതയും ധാര്‍മികതയുമുള്ള യഥാര്‍ഥലോകം സ്വപ്നമാണ്. ഇപ്പോഴത്തെ ലോകം ഇങ്ങനെയാണ്, ഈ കാലത്തെയാണ് ഞാന്‍ കഥകളാക്കുന്നത്. സവിശേഷമായ ഒരു കാലത്തെയും അതിന്റെ ജീവി തത്തെയും എഴുതുമ്പോള്‍ അങ്ങനെയേ സാധ്യമാവൂ’- കഥകളെ തന്നില്‍നിന്നും അടര്‍ത്തിമാറ്റാ തെ വീണ പറയുന്നു.

കഥാബീജത്തെ സംക്ഷിപ്തമായി അവതരിപ്പിക്കുമ്പോള്‍ ഭാഷയും ശൈലിയും വീണ അവഗണി ക്കുന്നില്ല. ‘സ്ത്രീകളെ എങ്ങനെ വശീകരിക്കാം’ എന്ന കഥയിലെ സമൂഹത്തിലെ മാധ്യമസമീകൃത സ്ത്രീലോകത്തു ജീവിക്കുന്നവരെ വേര്‍തിരിച്ചുകാണിക്കുന്നത് വ്യാജോക്തി എന്ന ശൈലി സ്വീകരി ച്ചുകൊണ്ടാണ്. ആധുനികലോകത്തെ വിപണനതന്ത്രങ്ങളില്‍ സ്ത്രീശരീരം മുഖ്യഘടകമാകു മ്പോള്‍ ഉപജീവനത്തിനുവേണ്ടി അതിന്റെ ഭാഗമാക്കപ്പെടുന്ന സുസ്മിതയെന്ന പെണ്‍കുട്ടിയെ (501 ബാര്‍ സോപ്) ദൃശ്യബിംബങ്ങളിലൂടെ സമകാലിക മാധ്യമസമൂഹത്തിലെ ഉപാധിയെന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

കണ്‍മുന്നില്‍ മറയുന്ന ദൃശ്യങ്ങള്‍, നെഞ്ചിനുള്ളില്‍ നീറ്റുന്ന പ്രതിസന്ധികള്‍, നഗരത്തിരക്കുകളില്‍ ഒഴുകിയകലുന്ന ജീവിതങ്ങള്‍ ഇവയെല്ലാം കാല്‍പനികതയുടെ മറയില്ലാതെ ജീവനോടെ ‘മറുകു മുട്ടായി’യില്‍ കോര്‍ത്തുവെച്ചിരിക്കുന്നു.

ആര്‍. തുഷാരയുടെ ആദ്യസമാഹാരമായ ‘മഴസ്മരണ്‍’ മഴയിലേക്കുള്ള ഒരു ജാലകക്കാഴ്ച പോലെ യാണ്. ചെറിയ കളങ്ങളിലൂടെ കാഴ്ചയുടെ വിശാലതയിലേക്കിറങ്ങാന്‍ വായനക്കാരനെ കൊതി പ്പിക്കുന്ന കഥകള്‍. മഴയുടെ സ്വാതന്ത്ര്യത്തിലേക്ക് എഴുത്തുമായിറങ്ങിയ കഥാകാരി മഴപ്പാറലി നൊപ്പം പൊതിഞ്ഞ കഥാതന്തുക്കളെ മനോഹരമായ ഭാഷയിലേക്കു മാറ്റുകയാണ്.

മഴസ്മരണ്‍ - ആര്‍ തുഷാര‘മഴസ്മരണി’ല്‍ കഥകള്‍ പറയുകയോ എഴുതുകയോ അല്ല, കഥയായി പരിണമിക്കുകയാണ് ചെയ്യുന്നത്. ഭാവനയും പ്ര മേയവും ഇഴുകിച്ചേര്‍ന്ന ശൈലിയിലുള്ള തുഷാരയുടെ കഥ കള്‍ പെണ്ണെഴുത്തിന്റെ സിദ്ധാന്തങ്ങള്‍ മറന്നവയാണ്.

ഓര്‍മയില്‍നിന്ന് ഓര്‍മയിലേക്ക് തെന്നിനടക്കുന്ന കഥാപാ ത്രങ്ങളെയാണ് ‘മഴസ്മരണി’ല്‍ കാണാന്‍ കഴിയുക. അടഞ്ഞ വാതിലുകള്‍ മുട്ടിത്തുറപ്പിച്ചുകൊണ്ട് ഓര്‍മകളിലേക്ക് യാത്ര പോകുന്ന മനുഷ്യരുടെ സത്യസന്ധമായ രൂപങ്ങളാണ് ഓരോ കഥയിലും ജീവിക്കുന്നത്.

എന്റെ ഓര്‍മകളുടെ പിന്‍വിളിയാണ് കഥകളെല്ലാം. ഇവിടെ വ്യാജമായതൊന്നും ചേര്‍ത്തുവെച്ചിട്ടില്ല. പുരുഷലോകത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മുന്‍വിധികളുടെയോ പക്ഷപാതത്തി ന്റെയോ സ്വരം കഥകളില്‍ പ്രതിധ്വനിക്കുന്നുമില്ല. കഥക ളില്‍ മഴയെന്ന പ്രതീകത്തെ സ്ത്രീ-പുരുഷ ലിംഗഭേദമില്ലാതെ ഏകരൂപമായാണ് അവതരിപ്പിച്ചിരിക്കുന്നത്. കഥകളില്‍ പെണ്ണിനേക്കാള്‍ ആര്‍ദ്രതയോടെ പെയ്തിറങ്ങുന്ന പുരുഷനെയും മഴയുടെ രൗദ്രഭാവങ്ങളില്‍ അഭിരമിക്കുന്ന സ്ത്രീയെയും അവതരിപ്പി ച്ചിട്ടുണ്ട്. ഓര്‍മകളിലൂടെ ഓടിയകന്ന കാലങ്ങള്‍, അതിലെ ജീവിതങ്ങള്‍, നഷ്ടങ്ങള്‍ എന്നിങ്ങ നെയെല്ലാം കൃത്രിമസങ്കലനങ്ങളില്ലാതെ കഥകളില്‍ കൊണ്ടുവരാന്‍ ഒരു പരിധി വരെ കഴിഞ്ഞു. കാലത്തിന് ഒരു നിരീക്ഷണപാടവമുണ്ട്. ആ നിരീക്ഷണങ്ങളിലൂടെ അറിഞ്ഞ ജീവിതങ്ങള്‍ എഴു തിക്കൂട്ടുകയായിരുന്നു. എന്നിലൂടെ എന്നെ തിരിച്ചറിഞ്ഞവരിലൂടെ ഞാന്‍ തിരിച്ചറിഞ്ഞവരിലൂടെ യുള്ള ഒരു യാത്രയായിരുന്നു ‘മഴസ്മരണി’ലെ കഥകളെല്ലാം.

മഴയുടെ മറ്റൊരു ഭാവമാണ് പ്രണയം. ‘പ്രണയം ചില ചിന്തകള്‍’ എന്ന കഥ തുടങ്ങുന്നത് ‘പ്രണയം ഒരു ഹരിതസസ്യത്തിന്റെ ജീവനും കനിവുമാണ്’ എന്ന പുരുഷവാചകങ്ങളിലൂടെ യാണ്. എന്നാല്‍, ‘ഒരു പുഴയും നാം കുറുകെ നീന്തിയില്ലല്ലോ?’ എന്നും പറഞ്ഞ് പുരുഷനും ‘നമ്മള്‍ മണല്‍ക്കാടുകള്‍ പിന്നിടുകയാണ്’ എന്നും ‘പുഴക്കു കുറുകെ ഒരു പാലം മതി’യെന്നും പറഞ്ഞ് പ്രണയിനികള്‍ രണ്ടു കരകളിലേക്ക് പോകുന്നതും പ്രണയമെന്ന നീലാകാശത്തിനു കീഴില്‍ നോവുകളുടെ സമുദ്രങ്ങളില്‍ കൂപ്പുകുത്താന്‍ മറന്നുവെന്ന തിരിച്ചറിയലോടെയാണ്. ഇക്കാലത്തും ജീവിതത്തില്‍ പ്രണയം ഒരു കുറ്റമായി കാണുന്നവരുണ്ട്. പ്രണയം ഒരു യാഥാര്‍ഥ്യമാണെന്ന് തിരിച്ചറിയാന്‍ പലര്‍ക്കും കഴിയാറില്ല.

തുഷാര‘ഊര്‍മിള’ എന്ന കഥയിലെ കുഞ്ഞുങ്ങളില്ലാത്തിനാല്‍ സങ്കല്‍ പലോകത്തു ജീവിക്കുന്ന വീട്ടമ്മ, ഭര്‍ത്താവ് മുകുന്ദനുണ്ണിക്കുള്ള കാപ്പി എടുക്കുമ്പോഴും അതില്‍ അവര്‍ അലിയിക്കുന്നത് ഓര്‍മ കളാണ്. ഓര്‍മകളുടെ വന്യതക്കുമുന്നില്‍ മൊബൈലും കമ്പ്യൂട്ടറും തോല്‍ക്കുന്നു. ഓര്‍മകള്‍ സമ്പാദ്യവും ജീവിതവുമാണെന്ന തിരിച്ചറിവാണ് ഈ കഥയിലൂടെ വായനക്കാരിലേക്കെത്തിക്കു ന്നത്. മിക്ക കഥകളും മുന്നോട്ടുനയിക്കുന്നത് ഓര്‍മകളാണ്. കാര ണം ഞാന്‍ വിസ്മൃതിയിലാഴാതെ സൂക്ഷിച്ച തന്തുക്കളാണ് ‘മഴ സ്മരണി’ലെ കഥകള്‍.

‘സൂചകങ്ങളില്‍ ചില ഉറുമ്പുയാത്രകള്‍’ എന്നത് ഒരു സ്ത്രീ അനുഭ വിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരു ചോക്കു വരക്കപ്പുറത്ത് തളച്ചിടാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉയര്‍ത്തിയിരിക്കു ന്നത്.

ഓര്‍മ, സ്വപ്നം, പ്രണയം, വിരഹം, സൗഹൃദം, ദാമ്പത്യം എന്നിങ്ങനെ ‘മഴസ്മരണി’ലെ പത്തു കഥകള്‍ക്കും യാഥാര്‍ഥ്യത്തിന്റെ ഛായയുള്ള വ്യത്യസ്ത മുഖങ്ങളാണ്’ – സൈകതം ബുക്സ് പ്ര സിദ്ധീകരിച്ച ‘മഴസ്മരണ്‍’ എന്ന തന്റെ ആദ്യ കഥാസമാഹാരത്തെ കഥാകാരി ഇങ്ങനെ സംഗ്രഹിക്കുന്നു.

പ്രമേയവും കഥാപാത്രങ്ങളും മനോവിചാരങ്ങളും ചെയ്തികളും കഥയുടെ ഭാഷയില്‍ അലിഞ്ഞിരി ക്കുന്നു. കഥയില്‍ നിന്ന് ഘടനയോ ഭാഷയോ ശൈലിയോ ഒന്നും വേര്‍തിരിച്ചെടുക്കാന്‍ കഴി യാത്ത വിധം തുഷാര അവയെ സംയോജിപ്പിച്ചിരിക്കുന്നു. കഥയിലെ പ്രതീകങ്ങളും യഥാര്‍ഥ്യവും കഥാകാരിയുടെ സ്വന്തം മൂശയില്‍ പാകപ്പെടുത്തി അവതരിപ്പിക്കുമ്പോള്‍ സാഹിത്യലോകത്ത് കഥാകൃത്തിനും ഒരിടം ഉണ്ടാകുന്നു.

കടപ്പാട് – മാധ്യമം (വാരാദ്യമാധ്യമം പത്രത്തില്‍ രണ്ടായിരത്തി പതിമൂന്ന് ജൂലൈ പതിനാല് ഞായറാഴ്ച്ച പ്രസിദ്ധീകരിച്ചത്.)Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: