Main Menu

book review

 
 

എന്റെ വായനാനുഭവം

Saikatham Online Magazine

എന്റെ സഹപാഠിയും സുഹൃത്തും സർവോപരി മികച്ച ഒരു കഥാകൃത്തുമാണ് ശ്രീ സുരേഷ് ഐക്കര. ഇദ്ദേഹത്തിന്റെ നോവലുകളും കഥാസമാഹാരങ്ങളുമായി പതിനൊന്നോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ഏതാനും പുസ്തകങ്ങൾ എനിക്ക് വായിക്കുവാൻ കഴിഞ്ഞിട്ടുമുണ്ട്. സൈകതം ബുക്ക്സ് അടുത്തകാലത്ത് പ്രസിദ്ധീകരിച്ച “ഐൻസ്റ്റീന്റെ കണ്ണുകൾ ” എന്ന പുസ്തകമാണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താൻ ശ്രമിക്കുന്നത്. പേരുപോലെതന്നെ പ്രത്യേകതകൾ നിറഞ്ഞ കഥകൾ കോർത്തിണക്കിയുള്ള നല്ല ഒരു കഥാസമാഹാരമാണിത്. ഐൻസ്റ്റീന്റെ കണ്ണുകൾ പ്രദർശനത്തിന് വച്ചിരിക്കുന്ന ഒരു ഹാളിൽ നടക്കുന്ന സംഭവങ്ങളാണ് ആദ്യകഥയിലെ പ്രമേയം. കണ്ണുകൾ കാണാനായി ബുദ്ധിജീവികളും ഗവേഷകരും അടക്കം ഒരു വൻജനാവലി തന്നെ എത്തിച്ചേരുന്നു. കൂട്ടത്തിൽ പത്രലേഖകരും. എല്ലാവർക്കും ചോദിക്കുവാനുള്ളത് ഒരേചോദ്യമാണ്. “കണ്ണുകൾ എവിടെനിന്നു കിട്ടി” ? അതിനുള്ള മറുപടി, ചോദിക്കാത്ത ചോദ്യങ്ങളുടെ സങ്കീർണതകൾ നിറഞ്ഞ ഉത്തരമാണ് നൽകിയതെന്നു പറഞ്ഞത്, അഭിനവ ബുദ്ധിരാക്ഷസന്മാരെ അനുസ്മരിപ്പിക്കും വിധം കഴമ്പുള്ളതായി തോന്നി. ഇന്ന് ബുദ്ധിജീവികളെന്നു നടിക്കുന്ന പലരുംRead More


സാധാരണതയുടെ അസാധാരണത

Saikatham Online Malayalam Magazine

മലയാളത്തില്‍ നോവലുക ളുടെ വസന്തകാലമാണ്. നോവലുകളുടെ പെരുമഴ തന്നെ. ചെറിയ നോവല്‍ മു തല്‍ ആയിരത്തോളം പേജു കളിലായി ജീവിതത്തെ കൂട്ടി യും കിഴിച്ചും പെരുക്കിയെടു ത്തും വരുന്ന വലിയ നോവ ലുകളുമുണ്ട്. കാലത്തെയും ദേശത്തെയും സംസ്‌കാര ത്തെയും മുകളില്‍ നിന്നും താഴെ നിന്നും എഴുതിയൊപ്പുന്ന ജീവിതകഥകളുണ്ട് അവയില്‍. ആണും പെണ്ണും ആപെണ്ണുടലുകളിലുള്ള വരും ഉണ്ട്. കള്ളനും കൊലപാതകിയും ആരാച്ചാരും ആടുജീവിക്കുവരും കളിക്കോപ്പ് കച്ചവടക്കാരനും ഉണ്ട്. മിത്തുകളും പുരാവൃത്തങ്ങളും ജീവിതത്തെ മിഴിവോടെ ഒപ്പിയ ആത്മാനുഭവങ്ങളും ഉണ്ട്. ഈശ്വരന്റെ യും നിരീശ്വരന്റെയും കൗതുകങ്ങളുണ്ട്. മൺമറഞ്ഞ സ്വപ്നസുന്ദരികളും പരേതസുന്ദരരും ഉണ്ട്. വായന ആവശ്യപ്പെടുന്ന വൈവിധ്യവും പ്രമേയഭംഗിയും തരാന്‍ നോവല്‍ സാഹിത്യത്തിന് ഒരു പ്രയാസവുമില്ല. പെരുമ്പടവം ശ്രീധരന്റെ സങ്കീര്‍ത്തനം പോലെ എന്ന നോവലാണ് വായനക്കാര്‍ക്കിടയില്‍ ഏറ്റവും ആകര്‍ഷണീയമാകുകയും വിപണിയില്‍ ഒരലക്ഷത്തോളം വിറ്റു പോകുകയും ചെയ്ത ആദ്യകൃതി. ദസ്‌തേവ് സ്‌കിയുടെയും അന്നയുടെയും പ്രേമത്തിന്Read More


ജീവിതത്തിന്റെ വളപ്പൊട്ടുകള്‍ കൊണ്ട് എഴുതിയ കഥകള്‍

Saikatham Online Malayalam Magazine

കവിതയുടെ കഥകള്‍ മുഴുവനും ഞാന്‍ വായിച്ചു. ഒറ്റവാചകത്തില്‍പ്പറഞ്ഞാല്‍ എല്ലാ കഥകളും അനായാസമായി വായിക്കാന്‍ സാധിക്കുന്നവയാണ്. എഴുത്തില്‍ അതൊരു വലിയ കാര്യവുമാണ്. ഒരു കഥയിലും സങ്കീര്‍ണ്ണമായ പദങ്ങളോ വാചകങ്ങളോ ഇല്ല. അനാവശ്യമായ ഒരക്ഷരമില്ല. എന്നാല്‍ എഴുതിയിരിക്കുന്ന വിഷ യം മുഴുവന്‍ മനുഷ്യനുമായി അഗാധമായി ചേര്‍ന്നുനില്‍ ക്കുന്നവയാണ്. ഈ കഥകളില്‍ ഒന്നുപോലുമില്ല ജീവിതവുമായി ബന്ധമില്ലാത്തതായിട്ട്.


മീരയുടെ കവിതകൾ

മീര രമേഷ് എന്ന കവിനാമം കേട്ട്, ‘ഇതാ മറ്റൊരു പെണ്‍ കവി’ എന്നോ ‘പെണ്‍ കവിത’ എന്നോ ഉള്ള മനോഭാവത്തോടെ അവയെ സമീപിക്കരുത് എന്നാ ണ് ഈ കവിതകളെക്കുറിച്ച് പറഞ്ഞുതുടങ്ങേണ്ട ആദ്യവാച കം എന്ന് എനിക്കു തോന്നുന്നു. കാരണം സ്ത്രീ കവിതകളെന്ന് വേര്‍ തിരിച്ചു കാണപ്പെടാന്‍ മീരയുടെ കവിതകള്‍ നിങ്ങള്‍ക്ക് അവസരം തരില്ല എന്നതു തന്നെ. അവ ലിംഗ വിഭജനത്തിന്റെ ചുരുക്കങ്ങളെ കടന്ന് അപ്പുറം പോകുന്നവയാണ് എന്ന് വായിക്കു ന്തോറും ഒരാള്‍ക്ക് വെളിപ്പെട്ടു കിട്ടും. ഏറ്റവും ആഴത്തില്‍ അവ സ്വതന്ത്രമായ ഭാഷയില്‍, താനേ രൂപപ്പെട്ട ഒരു ലോകമായി, കവിതകളായി നില്‍ക്കുന്നു. അവയില്‍ സ്ത്രീയും പ്രണയവും, സ്‌നേഹവും, വേനലും, മഴയും, കാടും, കടലും, രാത്രിയും പകലും, ജീവിതവും, മരണവും, കിളികളും കിളിപ്പാട്ടും, തുടങ്ങി മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടതെല്ലാം പരാമര്‍ശവിഷയമാകുന്നുണ്ട്. എന്നാല്‍ അവ ഒരു വിഷയമെന്ന അവസ്ഥയിലോ ആശയമെന്ന കുരുക്കിലോRead More


സെന്‍സര്‍ ചെയ്യാത്ത അധരാനുഭവങ്ങള്‍

ചുണ്ടുകളില്‍ ചുംബിച്ച് സ്തനഭരങ്ങള്‍ക്കിടയിലൂടെ ഒഴുകി നാഭിച്ചുഴിയിലേക്ക് ഇറങ്ങി നിലകൊ ണ്ട മഴത്തുള്ളികളുടെ രത്യാത്മകചിത്രം ആദ്യമായി മനസ്സില്‍ കൊത്തിവച്ചത് കാളിദാസനാ ണ്. ഓരോ മഴത്തുള്ളിയും പാര്‍വ്വതിയുടെ ചുണ്ടുകളെത്തൊട്ടിറങ്ങുന്ന പ്രണയാനുഭവങ്ങളായി ഉള്ളില്‍ പെയ്തുതുടങ്ങിയത് അന്നുമുതലാണ്. ആകാശവും ഭൂമിയും ചക്രവാളങ്ങള്‍ക്കപ്പുറത്ത് ചുണ്ടുകള്‍ ചേര്‍ത്തു ചെയ്യുന്ന അനന്തതയുടെ അപാരചുംബനം. കടല്‍ കരയുമായി അന്നു തൊട്ടിന്നോളം തുടരുന്ന ജലചുംബനത്തിന്റെ അനശ്വരമായ ആന്തോളനം. കാറ്റ് മരങ്ങളില്‍ പതിവായി ചെയ്യുന്ന ഇളംചുംബനത്തിന്റെ പച്ചയിലയാട്ടങ്ങള്‍. ചുണ്ടുകളില്‍ കൊതികോര്‍ ക്കപ്പെടുന്ന പ്രണയത്തിന്റെ അധരമധുരാസക്തികള്‍ പ്രകൃതിയില്‍ നിന്ന് മനുഷ്യ പ്രകൃതി കളിലേക്ക് ഇങ്ങനെ പകര്‍ത്തപ്പെടുന്നുണ്ടാവണം  പലമട്ടിലും. മനസ്സില്‍ വന്നുനിറയുന്ന പ്രണയത്തിന് ശരീരം കാട്ടിത്തരുന്ന മനോഹരമായ പരിഭാഷയാ ണ് ചുംബനം. അധരങ്ങളിലെ ഉമിനീര് മധുരചഷകമായി മാറുന്ന അത്ഭുതാത്മകമായ ഒരു പരസ്പരജ്വലനമാണത്. ആണിനെയും പെണ്ണിനെയും അത് ഉണര്‍വ്വിന്റെ കൊടുമുടിയിലേ ക്കും അനുഭൂതികളുടെ താഴ്‌വരകളിലേക്കും കൊണ്ടുപോകുന്നു. കാറ്റും കാര്‍മേഘവും പോലെ ഉടലുകള്‍ തമ്മിലുരഞ്ഞ് ജൈവകാമനകളുടെ സര്‍ക്ഷസംഗീതമായിRead More