Main Menu

Friday, August 23rd, 2013

 

മുവാറ്റുപുഴ

View Larger Map മധ്യകേരളത്തിലെ നാള്‍ക്കുനാള്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു പട്ടണം. ക്ഷേത്രങ്ങളും ക്രിസ്ത്യന്‍ ദൈവാലയങ്ങളും മുസ്ലീം പള്ളികളുമുണ്ടീ തട്ടകത്തില്‍. നാണ്യവിളകളും, മലഞ്ചരക്കും, തടിയും വിപണരംഗത്തെ കൊഴുപ്പിച്ച് നിര്‍ത്തുന്നു. പേരിന്റെ പൊരുള്‍ തേടി അലയേണ്ടതില്ല, ഭൂപ്രകൃതിയെ ഒന്നു മനസ്സിരുത്തി വീക്ഷിച്ചാല്‍ മാത്രം മതിയാകുമതിന്. മൂന്ന് പുഴകള്‍ ചേര്‍ന്ന് ഒന്നായിത്തീര്‍ന്നൊഴുകുന്നിടം മുവാറ്റുപുഴയായെന്ന് കിട്ടും. തൊടുപുഴ, കാളിയാര്‍. കോതമംഗലം പുഴ എന്നിവയുടെ സംഗമഭൂമി. മറ്റ് പല സങ്കേതങ്ങളെയും പോലെ തന്നെ ഇവിടെയും പുഴയുടെ പേരും സ്ഥലപ്പേരും ഒന്നായി ഭവിച്ചു. പടിഞ്ഞാറോട്ടൊഴുകുന്ന മുവാറ്റുപുഴയുടെ മറുപേരാണ് ഫുല്ലയാര്‍. മലകളുടെ കീഴെകിടക്കുന്ന ഭൂഭാഗമായിരുന്നല്ലോ കീഴ്മലൈനാട്. പഴമയിലിവിടവും കീഴ്മലൈനാടിന്റെ ഭാഗമായി നിലകൊണ്ടു. കാലഗതിയില്‍ വടക്കും കൂറിന്റെ ഭാഗമായി. അടുത്ത പടിക്ക് തിരുവിതാംകൂറിന്റെ കീഴിലുമായി.ഇഞ്ചിപ്പുല്‍തൈലവും കശുവണ്ടിയും നാട്ടില്‍ നിന്നുതന്നെ അപ്രത്യക്ഷമായപ്പോള്‍ നാളികേരവും അടയ്ക്കായും മാര്‍ക്കറ്റ് കയ്യടക്കി. പിന്നീട് എല്ലാത്തിനും പകരമായി റബര്‍ വന്നു. അന്‍പതു വര്‍ഷം മുമ്പ്Read More


കഥകളുണര്‍ന്ന പുതുവഴികള്‍

കഥകള്‍ കേട്ടുറങ്ങിയുണര്‍ന്ന് അതില്‍നിന്നും വ്യത്യസ്തമായ നീണ്ടകഥയില്‍ ജീവിക്കുന്ന മനുഷ്യന്‍ തന്നെയാണ് യഥാര്‍ഥ കഥ. മുട്ടോളമുള്ള മുടിയഴിച്ചിട്ട യക്ഷിക്കഥകളുമായി രാവുകളും കാറ്റിന്റെ യും കാട്ടാറിന്റെയും കഥ പറഞ്ഞ പകലുകളും ഓര്‍മച്ചെപ്പില്‍ പെറുക്കിവെച്ച ഒരാള്‍ക്ക് കഥ കള്‍ പറയാതിരിക്കാന്‍ കഴിയില്ല. യുവകഥാകാരിയായ വീണ തന്റെ ആദ്യ കഥാസമാഹാരമായ ‘മറുകുമുട്ടായി’യിലൂടെ യാഥാര്‍ഥ്യത്തിന്റെ നേര്‍പകര്‍പ്പുകളാണ് തുറക്കുന്നത്. വാചാലതയും പൊലിപ്പുകളും ഉപേക്ഷിച്ച് സൂക്ഷ്മതയിലേക്കും ഭാഷാപരമായ കരുതലിലേക്കും ആഖ്യാനത്തെ നയിച്ചുകൊണ്ട് സമകാലിക ജീവിതത്തിന്റെ കഥകള്‍ പറയാന്‍ വീണക്ക് കഴിഞ്ഞിട്ടുണ്ട്. വീണയിലെ എഴുത്തുകാരിയുടെ കൗമാരം മുതല്‍ യൗവനം വരെയുള്ള കാലഘട്ടത്തില്‍ പറഞ്ഞ പന്ത്രണ്ടുകഥകളാണ് ‘മറുകുമുട്ടായി’. അറബി നാടോടി സാഹിത്യത്തില്‍ ഗവേഷണം ചെയ്ത വീണ കഥ പറച്ചിലിന്റെ രീതിയിലുള്ള ആഖ്യാനത്തിലൂടെയാണ് വായനക്കാര്‍ക്കുള്ളില്‍ എത്തുന്നത്. ‘പഴയ ഫോട്ടോഗ്രാഫുകള്‍ പോലെയാണ് ‘മറുകുമുട്ടായി’യി ലെ കഥകള്‍. ഒരു പെണ്‍കുട്ടി മുതിര്‍ന്ന സ്ത്രീയാകുന്നതുവരെ യുള്ള വ്യത്യസ്ത ഘട്ടങ്ങളില്‍ അവളുടെ മാനസിക, വൈകാരി ക, ശാരീരികRead More


ജീവനുള്ള സുന്ദരികള്‍

അഞ്ച് സുന്ദരികള്‍

സേതുലക്ഷ്മി, ഇഷ, കുള്ളന്റെഭാര്യ, ഗൗരി, ആമി- നമ്മുടെ ജീവിതത്തില്‍ നിന്ന് സെല്ലുലോയ്ഡിന്റെ സൗന്ദര്യത്തിലേയ്ക്ക് പകര്‍ത്തപ്പെട്ട അഞ്ച് സുന്ദരികള്‍. പ്രണയനൂലിനാല്‍ കൊരുത്തെടുത്ത അഞ്ചു ചെറു സിനിമകളുടെ സമാഹാരം. വ്യത്യസ്തതയാലും വ്യക്തിത്വത്താലും ഇവര്‍ അഭ്രപാളിയില്‍ നടത്തുന്ന മത്സരം സുന്ദരനിമിഷങ്ങള്‍ സമ്മാനിക്കുന്നു.   സിനിമയിലെ സൗന്ദര്യമെന്നത് ആസ്വാദകന്റെ നിലപാട് പോലെ വിഭിന്നമായിരിക്കും. ചിലര്‍ ക്കത് സൗകുമാര്യമാകാം, ഉള്‍കാമ്പാകാം; വൈവിദ്ധ്യമോ ഭാവനയോ ശക്തിയോ ആകാം. പ്രണ യം, സംഗീതം, പിരിമുറുക്കം, വിനോദം എന്ത് തന്നെയുമാകാം. പക്ഷെ ഒന്ന് തീര്‍ച്ച ആ സൗന്ദര്യം തന്നെയാണ് നമ്മുടെ ആസ്വാദനത്തെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ഘടകം. അത് പക്ഷെ ആസ്വാദകനനുസരിച്ച് വൈയക്തികമായും കാല-ദേശ-സമൂഹഭേദങ്ങള്‍ക്കനുസരിച്ചും വ്യത്യസ്തമായിരിക്കും. ബഷീറിന്റെ ചില കഥകള്‍ ഏത് ദേശത്തും ഏത് കാലത്തും അനുവാചകര്‍ക്ക് ദര്‍പ്പണസുഖം പകരുന്നവയാണ്. "പ്രേമലേഖനം" അതിന് മുൻപും ശേഷവും എത്രയോ ദേശങ്ങളില്‍, കാലങ്ങ ളില്‍ ആവര്‍ത്തിച്ചിട്ടുണ്ടാകാം ? "മതിലുകള്‍" മലയാളിക്ക് മാത്രം ചേരുന്നRead More