കവിത
ഉറുമ്പോളം

കുട്ടിക്കാലത്തിലേക്ക് നടന്നപ്പോഴാണ് കാലില്‍ കുപ്പിച്ചില്ല് കൊണ്ടത് പച്ചച്ചാണകവും കമ്മ്യൂണിസ്റ്റ് പച്ചയും കൊണ്ട് മുറിവൊപ്പിത്തന്ന് മുലഞാന്ന കിഴവിത്തള്ള പൊന്തക്കാട്ടിലേക്കു പശുക്കിടാവിന്റെ കിട്ടാക്കയര് തിരഞ്ഞുപോയി ഉച്ചവെയില്‍ ഉറങ്ങിക്കിടന്ന കുളക്കടവില്‍ നിന്ന് പച്ചത്തെറി തിരിഞ്ഞു നോക്കിയപ്പോള്‍ മൂടും മുലയും ഒളിഞ്ഞുനോക്കിയതിന് ഒരു നിക്കറുകാരന്റെ ചുപ്പാണി ചെത്തുമെന്നുRead More
അടഞ്ഞ കണ്ണുകളുള്ള പ്രതിമ

മറന്നു പോയെന്ന് നടിച്ചു നീ വീണ്ടും മരങ്ങളെ ചുറ്റി തിരിച്ചു വന്നതും പതുക്കെ ഈറനാം മുടിയൊതുക്കി, വെണ്- ച്ചതുപ്പിലേക്കു നീയലിഞ്ഞു പോയതും ഇലകള്‍ പിന്നെയും മിഴി തുടച്ചതും ഇല്ല, ഞാനൊന്നുമേ അറിയുകയില്ല. ഇരുട്ടില്‍ നിന്നുമാ പകല്‍ക്കിളി വീണ്ടും ഇരുട്ടിലേക്കെന്നും പറന്നു പോവതുംRead More
ചില്ലിട്ടതില്‍ ചിലത്

തിരിഞ്ഞു കിടക്കാന്‍ മറന്നൊരു ഉറക്കത്തില്‍ നിന്നും ചുവരില്‍ ഒട്ടിച്ച ഗുണനപ്പട്ടികയിലേക്ക് കണ്ണ് തുറക്കും തണുത്ത് മുറുകിയ വാതിലിനെ ‘മ്മേ’ന്ന് വിളിച്ച് തുറപ്പിക്കും കറുമ്പന് റേഡിയോയുടെ ചീറ്റലുകളില്‍ അവധിയെന്നൊരു വാക്ക് തിരയും ഉണക്കുകപ്പ അടുപ്പിലേക്കന്നേരം തിളച്ചു തൂവും ഓടിന്റെ വിള്ളലിലൂടെ മഴ അടുക്കളRead More