കവിത
പരകായ പ്രവേശം
നഗരങ്ങളുടെ പ്രകാശവേഗതയ്ക്കു മേലെ ആകാശത്തോടു ചേര്‍ന്ന ജനാലയ്ക്കലൊരു പുകച്ചുരുളെരിഞ്ഞുയരുന്നു ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ നിര്‍വികാരതയിലൂടെയയാള്‍ വീണ്ടും വീണ്ടും പുകച്ചുരുളുകളിലേയ്ക്കു ഉള്‍വലിയുകയാണ്. അപ്പോള്‍മാത്രം ലോകമൊരു സ്ഫടികകുപ്പിയിലേക്കാവാഹിക്കപ്പെട്ടു. നിശയറ്റ കിനാകണ്ണുകളിലതു വിസ്മയമായി പടരുകയാണ് ഇടയ്ക്കിടെയൂളിയിട്ടെത്തുന്ന കൊള്ളിയാന്‍ വെളിച്ചവും, ഇടിമുഴക്കങ്ങളുമയാളുടെ മൗനാന്ധതയിലേയ്ക്കു പ്രവേശിക്കാനാവാതെ പുറംതള്ളപ്പെടുന്നു. കാലത്തിന്റെ കുറുകെRead More