സൈകതം മാനേജിംഗ് ഡയറക്റ്റർ സംഗീത ജസ്റ്റിന് WEF -ന്റെ അംഗീകാരം
കോഴിക്കോട്: WEF (Women Economic Forum) എന്ന ആഗോളതലത്തിലുള്ള വനിതാ സംഘടനയുടെ “Exceptional Women of Excellence” എന്ന അംഗീകാരത്തിന് സൈകതം ബുക്സ് മാനേജിംഗ് ഡയറക്റ്റർ സംഗീത ജസ്റ്റിൻ അർഹയായി. ഇക്കഴിഞ്ഞ ആഗസ്റ്റ് 22-23 തിയതികളിൽ കോഴിക്കോട് IIM ൽ വച്ച് നടന്ന ദ്വിദിന സമ്മേളനത്തിൽ പ്രത്യേകക്ഷണിതാവായി പങ്കെടുക്കുകയും അവാർഡ് സ്വീകരിക്കുകയും ചെയ്തു. ഇന്ത്യയൊട്ടുക്കുള്ള 200 ൽ പരം വനിതാസംരംഭകരും വ്യത്യസ്ത മേഖലകളിൽ മികവു തെളിയിച്ച വനിതകളും സമ്മേളനത്തിലും സെമിനാറുകളിലും പങ്കെടുത്തു.
ലോകത്തെ ഏറ്റവും വിജയകരമായ സംരംഭകർ, എഴുത്തുകാർ, നേതൃത്വപാടവമുള്ളവർ, സെലിബ്രിറ്റികൾ എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ലോകമെമ്പാടുമുള്ള സ്ത്രീകളെയും സംരംഭകരേയും ബിസിനസ്സ് അവസരങ്ങൾ വിപുലീകരിക്കുന്നതിനും കടമ്പകളില്ലാതെ മുന്നേറുന്നതിനും വ്യക്തിഗത സ്വാധീനം വർദ്ധിപ്പിക്കുന്നതിനും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവൃത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് WEF. പ്രസാധകരംഗത്ത് ഒരു വനിതാ സംരംഭക എന്ന നിലയിൽ നടത്തുന്ന പ്രവൃത്തനങ്ങളും പ്രസാധകമേഖലയിൽ സൈകതം ബുക്സ് പ്രസ്ഥാനപരമായി ഉണ്ടാക്കിയെടുത്ത നേട്ടങ്ങളും പരിഗണിച്ചാണ് സംഗീതയെ ഈ അവാർഡിനായി പരിഗണിച്ചത്.
Women Leaders in Technology എന്ന വിഷയത്തിൽ സംഗീത സംസാരിച്ചു. അംഗീകാരം ലഭിച്ചതിതിനേക്കാലുപരി നിരവധി വനിതകൾ തങ്ങളുടെ ആശയങ്ങളും തങ്ങളുടെ സംരംഭങ്ങളേക്കുറിച്ചും ഒക്കെ സംസാരിച്ച് കേട്ടതിലൂടെ, സംരംഭകത്വത്തിലെ വ്യത്യസ്ത തലങ്ങളെ തൊട്ടറിയാനായി എന്നതാണ് ഈ രണ്ട് ദിവസം കൊണ്ട് ഉണ്ടായ പ്രധാന നേട്ടം എന്ന് സംഗീത പറഞ്ഞു.