Main Menu

Saikatham Books

 
 

സാധാരണതയുടെ അസാധാരണത

Saikatham Online Malayalam Magazine

മലയാളത്തില്‍ നോവലുക ളുടെ വസന്തകാലമാണ്. നോവലുകളുടെ പെരുമഴ തന്നെ. ചെറിയ നോവല്‍ മു തല്‍ ആയിരത്തോളം പേജു കളിലായി ജീവിതത്തെ കൂട്ടി യും കിഴിച്ചും പെരുക്കിയെടു ത്തും വരുന്ന വലിയ നോവ ലുകളുമുണ്ട്. കാലത്തെയും ദേശത്തെയും സംസ്‌കാര ത്തെയും മുകളില്‍ നിന്നും താഴെ നിന്നും എഴുതിയൊപ്പുന്ന ജീവിതകഥകളുണ്ട് അവയില്‍. ആണും പെണ്ണും ആപെണ്ണുടലുകളിലുള്ള വരും ഉണ്ട്. കള്ളനും കൊലപാതകിയും ആരാച്ചാരും ആടുജീവിക്കുവരും കളിക്കോപ്പ് കച്ചവടക്കാരനും ഉണ്ട്. മിത്തുകളും പുരാവൃത്തങ്ങളും ജീവിതത്തെ മിഴിവോടെ ഒപ്പിയ ആത്മാനുഭവങ്ങളും ഉണ്ട്. ഈശ്വരന്റെ യും നിരീശ്വരന്റെയും കൗതുകങ്ങളുണ്ട്. മൺമറഞ്ഞ സ്വപ്നസുന്ദരികളും പരേതസുന്ദരരും ഉണ്ട്. വായന ആവശ്യപ്പെടുന്ന വൈവിധ്യവും പ്രമേയഭംഗിയും തരാന്‍ നോവല്‍ സാഹിത്യത്തിന് ഒരു പ്രയാസവുമില്ല. പെരുമ്പടവം ശ്രീധരന്റെ സങ്കീര്‍ത്തനം പോലെ എന്ന നോവലാണ് വായനക്കാര്‍ക്കിടയില്‍ ഏറ്റവും ആകര്‍ഷണീയമാകുകയും വിപണിയില്‍ ഒരലക്ഷത്തോളം വിറ്റു പോകുകയും ചെയ്ത ആദ്യകൃതി. ദസ്‌തേവ് സ്‌കിയുടെയും അന്നയുടെയും പ്രേമത്തിന്Read More


ജീവിതത്തിന്റെ വളപ്പൊട്ടുകള്‍ കൊണ്ട് എഴുതിയ കഥകള്‍

Saikatham Online Malayalam Magazine

കവിതയുടെ കഥകള്‍ മുഴുവനും ഞാന്‍ വായിച്ചു. ഒറ്റവാചകത്തില്‍പ്പറഞ്ഞാല്‍ എല്ലാ കഥകളും അനായാസമായി വായിക്കാന്‍ സാധിക്കുന്നവയാണ്. എഴുത്തില്‍ അതൊരു വലിയ കാര്യവുമാണ്. ഒരു കഥയിലും സങ്കീര്‍ണ്ണമായ പദങ്ങളോ വാചകങ്ങളോ ഇല്ല. അനാവശ്യമായ ഒരക്ഷരമില്ല. എന്നാല്‍ എഴുതിയിരിക്കുന്ന വിഷ യം മുഴുവന്‍ മനുഷ്യനുമായി അഗാധമായി ചേര്‍ന്നുനില്‍ ക്കുന്നവയാണ്. ഈ കഥകളില്‍ ഒന്നുപോലുമില്ല ജീവിതവുമായി ബന്ധമില്ലാത്തതായിട്ട്.


അറസ്റ്റ്

Saikatham Online Malayalam Magazine

കൈയിലിരുന്ന കത്രികയിൽ
അവളുടെ മുടി കോർത്തെടുത്തു.
അയാളുടെ നെഞ്ചിനു താഴെ
കൈമുട്ടുകൊണ്ടിടിച്ച്
അവളെഴുന്നേറ്റു.
കൈയിൽനിന്നു വീണ
കത്രികയ്ക്കു പിമ്പേ
അയാൾ നിലത്തിരുന്നു.


വിഷ്ണുസഹസ്രനാമം പുസ്തകപ്രകാശനം

saikatham books

തൃശൂർ: സൈകതം ബുക്സ് പ്രസി ദ്ധീകരിച്ച ശ്രീമതി അഷിതയുടെ “വിഷ്ണുസഹസ്രനാമം ലളിതവ്യാ ഖ്യാനം” എന്ന പുസ്തകം കേരള സാഹിത്യ അക്കാദമിയിൽ വച്ച് മാർച്ച് അഞ്ചാം തിയതി പ്രകാശ നം ചെയ്തു. ചരിത്രത്തിൽ ആദ്യമാ യാണ് വിഷ്ണുസഹസ്രനാമത്തിന് ഒരു സ്ത്രീയുടെ ലളിതമായ ഒരു വ്യാഖ്യാനം ഉണ്ടാകുന്നത് എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട പുസ്തകം, പ്രകാശനച്ചടങ്ങിന്റെ പുതുമ കൊണ്ട് വീണ്ടും വീണ്ടും ശ്രദ്ധേയമായി. 51 താമരപ്പൂക്കൾ നിറച്ച കിലുങ്ങനിൽ നിന്നും മറ്റൊരു താമരപ്പൂവായി പുസ്തകം എടുക്കപ്പെട്ടു എന്നത് പുസ്തക പ്രകാശന ചരിത്രത്തിൽ പുതുമയായി. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഇതൊരു പുതിയ അനുഭവമായി. (കിലുങ്ങൻ=ഒരു തരം കുട്ട)  ഡോ. ശ്രീനാഥിന്റെ ശ്ലോകത്തോടെ ആരംഭിച്ച ചടങ്ങിൽ ദാമോദർ രാധാകൃഷ്ണൻ സ്വാഗതം പറയുകയും അവതാരകനാകുകയും ചെയ്തു. പ്രശസ്ത എഴുത്തുകാരി പ്രിയ എ. എസും ചലച്ചിത്ര സംവിധായികയും എഴുത്തുകാരിയുമായ ശ്രീബാല കെ. മേനോനും ചേർന്ന് ചലച്ചിത്ര താരവുംRead More


കുഴൂർ വിത്സണ് യൂത്ത് ഐക്കൺ അവാർഡ്‌

Kuzhoor Wilson

കേരള സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവജനങ്ങൾക്ക് നല്‍കി വരുന്ന അവാർഡാണിത്. സാഹിത്യരംഗത്തെ പുരസ്കാരം കുഴൂർ വിത്സണും ആര്യാ ഗോപിയും പങ്കിട്ടു. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച കുഴൂർ വിത്സന്റെ വയലറ്റിനുള്ള കത്തുകൾ എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്. ഇന്റർനെറ്റ് എന്ന മാധ്യമത്തില്‍ മലയാള കവിതയ്ക്ക് ശക്തമായ മേൽവിലാസം നല്‍കിയ കവി എന്ന നിലയിൽ ശ്രദ്ധേയൻ. മലയാളത്തിലെ ആദ്യ കവിതാ ബ്ലോഗായ അച്ചടി മലയാളം നാട് കടത്തിയ കവിതകൾ എന്ന ബ്ലോഗിന്റെ ഉടമ കൂടിയാണ് വിത്സൺ. വയലറ്റിനുള്ള കത്തുകൾ വിത്സന്റെ ഏഴാമത്തെ പുസ്തകമാണ്. കല സാംസ്കാരിക വിഭാഗത്തിൽ നീരജ് മാധവിനെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. സാമൂഹിക സേവനരംഗത്തെ പുരസ്കാരത്തിന് വാവ സുരേഷിനെ തിരഞ്ഞെടുത്തു. കാർഷിക രംഗത്തെ മികവിന് ടി. രതീഷും കായിക രംഗത്തെ മികവിന് വി. എസ് ആദർശും തിരഞ്ഞെടുക്കപ്പെട്ടു.Read More