സൈകതം ബുക്സ് ഷോറൂം & ഓഫീസ് ഉദ്ഘാടനം, പുസ്തക പ്രകാശനം – സാംസ്കാരിക സംഗമം
കോതമംഗലം : സൈകതം ബുക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ സെന്ററിന്റെ ഉദ്ഘാടനം 03.12.2011 ഉച്ചയ്ക്ക് രണ്ടു മണിക്ക് നടത്തപ്പെട്ടു. മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ വിവിധ വിഭാഗങ്ങളിൽപ്പെട്ട പുസ്തകങ്ങൾ ഉൾക്കൊള്ളൂന്ന ഷോറൂമും അത്യാധുനിക സൗകര്യങ്ങളുള്ള കമ്യൂണിക്കേഷന്‍ സെന്ററുമാണ് കോളജ് ജങ്ഷനിൽ ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിലും പുസ്തക പ്രകാശന ചടങ്ങിലും കേരള സാംസ്കാരിക, സാഹിത്യ മേഖലയിലെ ഒട്ടേറെ പ്രമുഖർ പങ്കെടുത്തു. മുനിസിപ്പൽ ചെയർമാൻ ശ്രീ. കെ. പി. ബാബു ഉത്ഘാടനം ചെയ്ത പ്രൌഡ ഗംഭീരമായ ചടങ്ങിൽ, ഷെവ. പ്രൊഫ. ബേബി എം. വർഗീസ് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. ശ്രീ.കെ. പി.രാജീവൻ “പുതുവായനയുടെ വഴിത്താര” എന്ന വിഷയത്തിൽമുഖ്യ പ്രഭാഷണം നടത്തി.
തുടർന്ന് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സൈകതം പ്രസിദ്ധീകരിച്ച ആറ് പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെട്ടു.
പ്രകാശനംചെയ്യപ്പെട്ട പുസ്തകങ്ങൾ.
ദൈവത്തെ മാറ്റിയെഴുതുമ്പോൾ (ലേഖനം) – പി എന്‍ ഗോപീകൃഷ്ണന്‍
പ്രകാശനം : ഡോ. സി എസ് വെങ്കിടേശ്വരന്‍ , ചലച്ചിത്ര നിരൂപകന്‍
ഏറ്റുവാങ്ങിയത് : സി. ഗൗരീദാസന്‍ നായർ, സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്, ദ ഹിന്ദു
വംശഗാഥകൾ മൂളും ടാക്കീസ് (ദേശമെഴുത്ത്) – വി ദിലീപ്
പ്രകാശനം : സന്തോഷ് ഏച്ചിക്കാനം, കഥാകൃത്ത്
ഏറ്റുവാങ്ങിയത് : അബ്ദുൾസലാം, കവി
വെള്ളം എത്ര ലളിതമാണ് (കുറിപ്പുകൾ) – എസ് ജോസഫ്
പ്രകാശനം : സണ്ണി എം കപിക്കാട്, ചിന്തകന്‍
ഏറ്റുവാങ്ങിയത് : എം ടി ജയലാൽ, ചിത്രകാരന്‍
പ്രണയമെന്നോ ഇരയെന്നോ പേരിടാവുന്ന…(കവിത) – ജോസഫ് കെ ജോബ്
പ്രകാശനം: റവ. ഫാ. പൌലോസ് നിരപ്പിൽ (മാനേജർ, വിമലഗിരി പബ്ളിക് സ്കൂൾ)
ഏറ്റുവാങ്ങിയത് : എസ് ജോസഫ്, കവി
മറന്നുവച്ച കുടകൾ (കവിത) – സുൾഫിക്കർ
പ്രകാശനം: സിവിക് ചന്ദ്രന്‍ , ആക്റ്റിവിസ്റ്റ്, എഴുത്തുകാരന്‍
ഏറ്റുവാങ്ങിയത് : വി ജി തമ്പി
രണ്ട് മൈക്രോനോവലുകൾ (നോവൽ) – സുരേഷ് കീഴില്ലം
പ്രകാശനം : കെ കെ സുധാകരന്‍ , നോവലിസ്റ്റ്
ഏറ്റുവാങ്ങിയത് : മനോജ് വെങ്ങോല, കഥാകൃത്ത്
ഒട്ടേറെ സാഹിത്യ പ്രവർത്തകർ ഒത്തു ചേർന്ന സദസ്സിലും, ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാഥിതികളും ഇതു പോലെ ഒരു സാംസ്കാരക സംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു. സൈകതം ബുക്സ് ക്രിയേറ്റീവ് എഡിറ്റർ ശ്രീ. അബ്ദുൾ സലാം സ്വാഗതവും സൈകതം ബുക്സ് മാനേജിംഗ് എഡിറ്റര്‍ ശ്രീ. ജസ്റ്റിൻ ജേക്കബ് നന്ദിയും പറഞ്ഞു.