Main Menu

വല്മീകം

Saikatham Online Malayalam Magazine

1

പഠനത്തോട് പ്രത്യേകിച്ച് മമത യൊന്നുമൊന്നുമില്ലാതെ വസുമതി യും ഷാജഹാനും പ്രണയപരവശ രായി കിനാവുകളില്‍ മുഴുകി ഒഴുകി അങ്ങ നങ്ങനെ നീങ്ങുകയായിരു ന്നു. അക്ഷരവൈരിയായ വസുമ തി കുട്ടിക്കാലം തൊട്ടേ വായിച്ചു പോന്ന ഒരേയൊരു പുസ്തകം രാമാ യണമാണ്. അച്ഛമ്മയാണ് വസു മതിക്ക് അങ്ങനെയൊരു താല്പര്യമു ണ്ടാക്കിക്കൊടുത്തത്. രാമപാദം ചേരുന്നതില്‍ പ്രത്യേകിച്ച് താല്പര്യമൊന്നുമില്ലാതിരുന്ന വസുമതി എന്നും സന്ധ്യയ്ക്ക് വിളക്കു വെച്ച് ‘രാമ രാമ രാമ രാമ രാമ രാമ പാഹിമാം ഷാജഹാനെ നല്‍കണേ മുകുന്ദ രാമ പാഹിമാം’ എന്ന് മൌനമായി പ്രാര്‍ത്ഥിയ്ക്കാറുണ്ടായിരുന്നു.

ഒമ്പതാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോഴാണ് നാന്‍സി ടീച്ചര്‍ ഇംഗ്ലീഷ് പീരിയഡ് ഡസ്കില്‍ ‘സംകൃത പമഗരി’ എന്ന് കൊട്ടിയതിന് ഷാജഹാനെ പുറത്താക്കിയത്. ഇംഗ്ലീഷ് പീരിയഡ് ഉറക്കമോ മോഹാലസ്യമോ എന്ന് വ്യവച്ഛേദിയ്ക്കാനാവാത്ത ഒരു പ്രത്യേക അനുഭൂതി വസുമതിയ്ക്കുണ്ടാകാറുണ്ടായിരുന്നു. ഉറക്കം തൂങ്ങി യെന്നാരോപിച്ച് വസുമതിയേയും ടീച്ചര്‍ പുറത്താക്കി. ആരാണ് മറുവശത്തെ ദ്വാരപാലകനെന്ന ആകാം ക്ഷയോടെ ഇരുവരും പരസ്പരമൊന്നു നോക്കി. ഉറക്കത്തിന്റെ ആല സ്യം നിറഞ്ഞ, കണ്മഷി പടര്‍ന്ന കണ്ണുകള്‍ കൊണ്ടുള്ള ആ നോട്ടത്തില്‍ ഷാജഹാന്റെ വിരലുകളില്‍ അപ്പോഴും ബാക്കി യുണ്ടായിരുന്ന ‘സംകൃത പമഗരി’ നേരെ ഹൃദയത്തിലേയ്ക്കങ്ങു കയറി. ‘ഇതൊക്കെ റിട്ടയര്‍മെ ന്റിന്റെ പ്രായമായിട്ടേ ഇവിടന്നു പോകൂ’ എന്ന് അതിലേ പോയ ഹെഡ്മാസ്റ്റര്‍ കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞതൊന്നും അവര്‍ അറിഞ്ഞതേയില്ല. ഒമ്പതില്‍ തോറ്റു എന്ന് പറയുന്നതിലും അന്തസ്സല്ലേ പത്തില്‍ തോറ്റു എന്നു പറയുന്നതിന് എന്നു കരുതി അങ്ങനെയൊന്നു സംഭവിയ്ക്കും വരെ തുടരട്ടെ എന്നായിരുന്നു വീട്ടുകാരുടെ വിചാരം. അങ്ങനെ വസുമതിയും ഷാജഹാനും ഒമ്പതില്‍ മൂന്നാം വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി പത്താം ക്ലാസ്സിലേയ്ക്ക് പ്രവേശിച്ചു.

യുവജനോത്സവത്തിന് മാപ്പിളപ്പാട്ടിനും ലളിതഗാനത്തിനും ഒന്നാം സമ്മാനം ഷാജഹാന് കിട്ടിയെന്നതൊഴി കെ വിശേഷിച്ചൊന്നും സംഭവിച്ചില്ല. വസുമതി തിരുവാതിരക്കളിയ്ക്ക് ചേര്‍ന്നെങ്കിലും അവളുടെ കൈകൊ ട്ടലിനു ഒപ്പനയുടെ താളം വന്നതു കൊണ്ട് അവള്‍ക്ക് ടീമില്‍ സ്ഥാനം ലഭിച്ചതേയില്ല. അങ്ങനെ പത്താം ക്ലാസ് തോറ്റ് പഠനം മതിയാക്കി വലിയൊരാശ്വാസത്തോടെ വസുമതിയും ഷാജഹാനും ജീവിതത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തി യാക്കി.

2

കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമൊക്കെ ചെറുതായി വലവീശിത്തുടങ്ങിയിരുന്നെങ്കിലും അത്ര കാര്യമായ പരിഷ്കാര മൊന്നും ചെന്നെ ത്തിയിട്ടില്ലാത്ത ആ ഗ്രാമത്തില്‍ സോപ്പ്, ഷാമ്പൂ, പെര്‍ഫ്യൂം, സാരി, മാക്സി, തുടങ്ങിയ ചില്ലറ വിദേശവസ്തുക്കളുടെ കച്ചവടം നടത്തുന്നതുകൊണ്ട് ‘ഫോറിന്‍ പ്രഭാകരന്‍ ’എന്ന് എല്ലാവരും വിളിച്ചിരുന്ന വെറും പ്രഭാകരനായിരുന്നു വസുമതിയുടെ അച്ഛന്‍. അമ്മ മറിയ. അവളെ മഠത്തില്‍ ചേര്‍ക്കാമെന്നൊരു നേര്‍ച്ച വീട്ടുകാര്‍ക്കുണ്ടായിരുന്നു. അവള്‍ പള്ളിയില്‍ പോകും വഴി കാത്തുനിന്നും വര്‍ത്തമാനം പറഞ്ഞും നാട്ടുകാര്‍ കാണും വിധം കൂടെ നടന്നും ആ മനസ്സില്‍ ഇടം പിടിയ്ക്കുമ്പോള്‍ പ്രഭാ കരന്റെ മനസ്സില്‍ അവളുടെ തൊലിവെളുപ്പായിരുന്നില്ല, അവളുടെ അച്ഛന്‍ ഈപ്പച്ചന്‍ മുതലാളിയുടെ സ്വത്തായിരുന്നു. അങ്ങനെ നാട്ടുകാരുടെ ഇടയില്‍ പ്രണയകഥ ചര്‍ച്ചാവിഷയമാക്കിയ ശേഷം പ്രഭാകരന്‍ മറിയയെ ഒരു ദിവസം ആരുമ റിയാതെ കൂടെ കൊണ്ടുപോന്നു. പതിയെ മനസ്സു മാറി ഈപ്പച്ചന്‍ മുതലാളി തന്നെ മരുമകനായി അംഗീകരിയ്ക്കുമെന്നും അങ്ങ നെ സമ്പന്നനാകാം എന്നും കരുതിയിരുന്ന പ്രഭാകരനെ മറിയയുടെ കയ്യൂക്കുള്ള ആങ്ങളമാര്‍ നന്നായൊന്നു പെരുമാറി ഒരു കയ്യും ഒരു കാലുമൊടിച്ചു വിട്ടു. ഒടിവെല്ലാം നാളുകള്‍ കൊണ്ട് ഭേദമായെങ്കിലും വലതുകാലില്‍ ഒരു ചെറിയ മുടന്ത് ആജീവ നാന്തം അനുഭവിയ്ക്കാനുള്ള സ്ത്രീധന മായി അയാള്‍ക്ക് കിട്ടി. ആ ദേഷ്യം മുഴുവന്‍ മറിയയെ ശപിച്ചും ശകാരിച്ചും അയാള്‍ തീര്‍ ത്തു. വസുമതിയു ടെ ജനനം കാര്യമായ മാറ്റമൊന്നുമുണ്ടാക്കിയില്ല. മറിയ മുഴുവന്‍ സമയവും വീട്ടിലെ പണികള്‍ ചെയ്തും മിച്ചം കിട്ടുന്ന സമയം പ്രാര്‍ത്ഥിച്ചും ജീവിച്ചു. അമ്മ സംസാരിയ്ക്കുന്നതോ ചിരിയ്ക്കുന്നതോ വസുമതി കണ്ടിട്ടേയില്ല. ദൈവവിളി കേള്‍ക്കേണ്ടതിനു പകരം പ്രഭാകരന്റെ വിളി കേട്ടതിന് സ്വയം ശിക്ഷിച്ചും, ചട്ടയും മുണ്ടും സ്ഥിരം വേഷമാക്കിയും, കൊന്തയെണ്ണിയും, കുരിശു വരച്ചും കര്‍ത്താവിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിച്ചും, ബൈബിള്‍ വായിച്ചും മറിയ പ്രഭാകരന്റെ ശാപങ്ങളോടു പ്രതികരിച്ചു. വസുമതിയെ ശ്രദ്ധിയ്ക്കാനോ ലാളിയ്ക്കാനോ ഒരു താല്‍പര്യവും മറിയ കാണിച്ചില്ല. അച്ഛമ്മയാണ് വസുമതിയെ ജനിച്ച കാലം തൊട്ടേ നോക്കി വളര്‍ത്തിയത്. രാമായണം വായിച്ചു കൊ ടുത്തും അതിലെ കഥകള്‍ പറഞ്ഞു കൊടു ത്തും അച്ഛമ്മ അവളെ വളര്‍ത്തി. മറ്റൊന്നും അച്ഛമ്മയ്ക്ക് അറിയുമായിരുന്നില്ല. ബൈബിള്‍ വായിച്ചു കൊടുക്കുകയോ അതിലെ കഥകള്‍ പറ ഞ്ഞു കൊടുക്കുകയോ മറിയ ചെയ്തില്ല.

മറിയ ഉണ്ടാക്കുന്ന വട്ടേപ്പവും കുഴലപ്പവും അച്ചപ്പവുമൊക്കെ തിന്നുന്നതൊഴികെ അച്ഛനും അമ്മയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വസു മതിയ്ക്കറിയാമായിരുന്നു. കൊന്തയെണ്ണിക്കൊണ്ട് പ്രാര്‍ത്ഥനയില്‍ മുഴുകിയിരിയ്ക്കു ന്ന അമ്മയെ കാണുമ്പോള്‍ അവള്‍ക്ക് അശോകവനികയിലെ സീതയെ ഓര്‍മ്മ വരുമായിരുന്നു. അപ്പോഴൊക്കെ അച്ഛന്‍ രാവണനാണെന്ന് അവള്‍ക്കു തോന്നാറുണ്ട്.

“ഈ കേടു വന്ന കാലും വെച്ച് നല്ലൊരു പണിയ്ക്ക് പൂവാനും പറ്റാണ്ടായി” എന്ന് ഇടയ്ക്ക് മറിയയെ വെറുപ്പോടെ നോക്കിക്കൊ ണ്ട്‌ അയാള്‍ പറയും. “അയിന് നെനക്ക് പണ്ടേ പണിയൊന്നൂണ്ടായിര്ന്നില്ല്യലോ .ഇപ്പൊ ഇതെങ്കിലൂണ്ട് ” എന്ന് മന സ്സില്‍ മാത്രം പറഞ്ഞു കൊണ്ട് “എടാ പ്രഭാകരാ, നീയാ പെണ്ണി നെ ഇങ്ങനിട്ടു വെഷമിപ്പിയ്ക്കാതെ. നെനക്ക് കാശേ വേണ്ടൂച്ചാ കട്ടാ മത്യായിര് ന്നില്യേ , പെണ്ണിനെ കക്കണായിര്ന്ന്വോ?” എന്ന് അച്ഛമ്മ ഇടയ്ക്ക് സമാധാനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുമാ യിരുന്നെങ്കിലും പ്രഭാകരന്റെ തുറിച്ചു നോട്ടവും ആക്രോശവും കേട്ട് അടങ്ങിയിരിയ്ക്കും. ഏതായാലും തനിയ്ക്ക് നല്ല നിറവും ഭംഗിയും തന്ന അമ്മയോട് വസുമതിയ്ക്ക് ഇഷ്ടമായിരുന്നു, പുറമേയ്ക്ക് കാണിച്ചിരുന്നില്ലെങ്കിലും.

3

“നിക്കി പ്രവാകരാ, ജ്ജിന്നലെ തന്ന മാക്സില്യേ ,അത് പുതീതല്ലേ?” എന്ന ചോദ്യം കേട്ടപ്പോള്‍ പ്രഭാകരന്‍ ഞെട്ടിത്തരിച്ച് നിന്നു. “ജ്ജെന്തിര്ത്തിനാ മിഴിച്ചോണ്ട് നിക്കണ് . ആ മാക്സീന്റെ കൊള് ത്തൊക്കെ പൊട്ടീരി യ്ക്കണൂലോ?” എന്ന് ജമീല ത്താത്ത വീണ്ടും ക്രോസ് വിസ്താരം തുടങ്ങിയപ്പോള്‍ ഒരാശ്വാസത്തോടെ “എന്താ താത്താ ങ്ങള് ങ്ങന്യൊക്കെ പറേണ്? പുതീതല്ലാണ്ടെ? ള്ളേലും വെച്ച് മുന്തീതാ ഞാനെപ്പഴും നിങ്ങക്ക് തരാറ്ള്ളത് .ങ്ങടെ മര്വോള് ചോയ്ച്ച്ട്ട് ഞാങ്കൊടുക്കാണ്ടെ വെച്ച മാക്സ്യാ അത്.” ജമീലത്താത്താന്റെ മുഖത്ത് വിരിയുന്ന സന്തോഷം കണ്ട് കൂടുതല്‍ ആത്മവിശ്വാസത്തോടെ “കടല് കടന്നു വരണ സാധനല്ലേ ? രണ്ട് കൊളുത്ത് പൊട്ടിപ്പോയീന്നല്ലേ ള്ളൂ . ങ്ങളതാ മാര്‍ത്തച്ചേട ത്തീടെ തുന്നക്കടേ കൊടു ത്തു വെപ്പിച്ചോളിന്‍ ” എന്ന് സമാധാനിപ്പിയ്ക്കാന്‍ ശ്രമിച്ചു. “പിന്നേ…അയ്‌ന് ആ അറാമ്പെറന്നോളക്ക് കൊടുക്കണം പത്തുറുപ്പ്യ , അത് ജ്ജ് തര്വോ?” എന്ന് വീണ്ടും താത്ത ആവലാതി തുടങ്ങിയപ്പോള്‍ “പിന്നെന്താ തരാണ്ടെ? ദാ പിടിച്ചോ ളിന്‍ പത്തുറുപ്യ” എന്ന് ഒരു കോടി ദാനം ചെയ്യുന്ന രാജകീയ ഭാവത്തില്‍ പ്രഭാകരന്‍ പത്തുരൂപ എടുത്തു കൊടുത്തു. താത്ത സന്തുഷ്ടയായി പോകുന്നതു കണ്ട് ഒരു കൊളുത്തൂരി വിട്ട ആശ്വാസത്തോടെ പ്രഭാകരന്‍ സൈക്കിള്‍ ആഞ്ഞു ചവിട്ടി മുന്നേ റുകയായിരുന്നു. അപ്പോഴാണ്‌ അതിലും വലിയൊരു കൊളുത്ത് അയാളുടെ മനസ്സില്‍ വീണു മുറുകിയത് !

അസ്സന്‍ ഹാജിയുടെ വര്‍ക്ക് ഷോപ്പിനു മുന്നിലെത്തിയപ്പോഴാണ് സൈക്കിളിന്റെ സീറ്റ് അല്പം ഇളകിയതൊന്നു ശരിയാ ക്കാം എന്നയാള്‍ക്ക് തോന്നിയത്. പുറത്താരേയും കാണാതെ അകത്തേയ്ക്ക് കയറി നോക്കണോ എന്ന് ചിന്തിച്ചു നില്‍ക്കുമ്പോ ഴാണ് ഒരു പഴയ സിനിമാപ്പാട്ടിന്റെ ഈണവും അടക്കിപ്പിടിച്ച വര്‍ത്തമാനവും ചിരിയുമൊക്കെ കേട്ടത്. ‘അമ്പടാ, ഇത് ഞാന്‍ നാടാകെ പാട്ടാക്കിത്തരാം’ എന്നുള്ളില്‍ പറഞ്ഞു കൊണ്ട് എത്തിനോക്കിയപ്പോള്‍ ഓടിപ്പോയ പെണ്ണിനെ കണ്ടില്ലെങ്കിലും അവളുടെ പാവാടത്തുമ്പ്‌ ശരിയ്ക്കും കണ്ടു. കഴിഞ്ഞ പിറന്നാളിന് വസുമതിയ്ക്ക് കൊടുത്ത ഫോറിന്‍ സാരി വെട്ടിത്തുന്നിയ പാവാട അയാള്‍ക്ക് കണ്ടാ ലറിയാതിരിയ്ക്കുമോ? അതുപോലൊന്ന് വേറെയാര്‍ക്കും കൊടുത്തിട്ടില്ലെന്നും നന്നായറിയാം. ഷാജഹാന്‍ അടുത്തു വന്നപ്പോഴുണ്ടായ സുഗന്ധവും പരിചിതമാണ്. അവന്റെ തല കുനിച്ചുള്ള നില്പും ചുവന്നു തുടുത്ത മുഖ വും കൂടി കണ്ടപ്പോള്‍ ഒന്നും അന്വേഷിയ്ക്കേണ്ട ആവശ്യവും വന്നില്ല. ഇരിപ്പിടം നന്നാക്കി ഉറപ്പിച്ച് ‘കാശൊ ന്നും വേണ്ട’ എന്ന് ഭവ്യതയില്‍ പറഞ്ഞു നില്‍ക്കുന്ന ഷാജഹാനെ ഒന്നമര്‍ത്തി നോക്കി വീട്ടിലേയ്ക്ക് കുതിച്ചു പാഞ്ഞ് ഒരൊന്നൊന്നരമണിക്കൂര്‍ മറിയയെ നിര്‍ത്താ തെ ചീത്ത പറഞ്ഞ് തുടര്‍ന്ന് അവള്‍ കൊടുത്ത കഞ്ഞി വെള്ളവും കുടിച്ച് അയാള്‍ എന്തോ കാര്യമായ ചിന്തയിലാണ്ടു. എന്താണാവോ രാവണന്‍ ചിന്തിച്ചു കൂട്ടുന്നത് എന്ന് അകത്തു നിന്ന് പതുക്കെ എത്തി നോക്കിയ വസുമതി ചെറിയൊരാധിയോടെ ഓര്‍ത്തു. രാമായണം പകുത്തു നോക്കി യപ്പോള്‍ കിട്ടിയത് സീതാസ്വ യംവരമായിരുന്നു. അവള്‍ ‘മയില്‍പ്പേടയെപ്പോലെ സന്തോ ഷം പൂണ്ടു’. ഇടി വെട്ടുന്ന ശബ്ദം പ്രഭാകരന്റെ വായില്‍ നിന്നാണുണ്ടായതെങ്കിലും.

തുടരും…



One Comment to വല്മീകം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: