രാജേഷ് ചിത്തിരയുടെ ഉന്മത്തതകളുടെ ക്രാഷ് ലാന്റിംഗുകൾ എന്ന പുസ്തകത്തിന് പുരസ്കാരം
2011 ഇൽ പുറത്തിറങ്ങിയ എറ്റവും മികച്ച കവിതാ സമാഹാരമായി സൈകതം പ്രസിദ്ധീകരിച്ച രാജേഷ് ചിത്തിരയുടെ “ഉന്മത്തതകളുടെ ക്രാഷ് ലാന്റിംഗുകള്‍ “ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരുടെ കൂട്ടായ്മയായ ഇന്ത്യന്‍ റൂമിനേഷന്‍സ് പ്രഥമ ലിറ്റററി ഫെസ്റ്റിവലി നോടനുബന്ധിച്ച് നടത്തിയ സാഹിത്യ പുരസ്കാരങ്ങളില്‍ മലയാളം കവിതാ വിഭാഗത്തില്‍ ആണ് പുരസ്ക്കാരത്തിനർഹമായത്. പതിനായിരം രൂപയും പ്രശസ്തി പത്രവുടങ്ങിയ പുരസ്കാരം സാഹിത്യോത്സവത്തോടനുബന്ധിച്ച ചടങ്ങില്‍ വച്ച് സമ്മാനിക്കപ്പെട്ടു.
Link to this post!