ഭൗമഗീതം
ഭൂമിയൊന്നു പുഞ്ചിരിച്ചു,
പതിയെ, വളരെ പതിയെ…
പുഴകളിൽ തെളിനീരൊഴുകവെ,
തെളിഞ്ഞ ആകാശമേഘങ്ങൾ
മുഖം നോക്കവേ…
സ്വച്ഛന്ദം പാറിപ്പറക്കുന്ന
വെൺകൊറ്റികൾക്കൊപ്പം
ഭൂമിയൊന്നു ചിരിച്ചു..
ഗർഭപാത്രത്തിൽ നിന്നുള്ള മണലൂറ്റലില്ല..
അടിവേരറുത്തുള്ള ഖനനമില്ല..
മാലിന്യഭാണ്ഡങ്ങളൊഴിഞ്ഞ മടിത്തട്ടിൽ
പുതുനാമ്പിടുന്നു മറ്റൊരു ലോകം
താഴ്വാരങ്ങളിൽ നീരുറവ വീണ്ടുമൊഴുകുന്നു..
കളകൂജനങ്ങളുയരുന്നു..
ചെയ്ത പാപക്കറകൾ
ഒരു നൂറാവർത്തി കൈ കഴുകി തുടയ്ക്കവേ..
സാമൂഹികാകലത്തിലിരുന്നു
ഭൂമി വീണ്ടും പുഞ്ചിരിച്ചു..
പതിയെ, വളരെ പതിയെ…
Link to this post!