ഭൂമിക്കായ് ഒരു ദിവസം
ഭൂമിയുടെ സംരക്ഷണം ഇപ്പോള്‍ മനുഷ്യരുടെ കൈയി ലാണ്.
മനുഷ്യന്റെ പ്രവര്‍ത്തികളുടെ തെറ്റുകള്‍ കാരണം സംരക്ഷണമി ല്ലാതെ ഭൂമി വന്‍ നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാല്‍ 2060 ആകുമ്പോഴേ ക്കും ഭൂമിയില്‍ മനുഷ്യവാസം തന്നെ ഇല്ലാതാകും. ആഗോളതാ പനവും, പരിസ്ഥിതി അസംതുല നവും വളരെയേറെ വര്‍ദ്ധിക്കുന്ന തിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് 1974 മുതല്‍ ഓരോ വര്‍ഷവും ജൂണ്‍ -5 ന് ലോകപരിസ്ഥിതി ദിനം ആചരിക്കു ന്നത്.
‘7 ബില്ല്യന്‍ ഡ്രീംസ്, വണ്‍ പ്ലാനറ്റ്, കണ്‍സ്യൂം വിത്ത് കെയര്‍’ (700 കോടി സ്വപ്നങ്ങള്‍, ഒരു ഭൂമി, കരുതലോടെ ഉപയോ ഗിക്കുക) എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോഫ്‌ലൂറോ കാര്‍ബണേറ്റുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നു. തന്മൂലം ആഗോള താപനം ഉണ്ടാ കുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ആഗോള പാരിസ്ഥിതിക സംതുലനവും കാ ലാവസ്ഥയും സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം, ‘കാര്‍ബണ്‍ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോണ്‍ വിള്ളലിന് കാരണമാകുന്നതും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീന്‍ഹൗസ് വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
മനുഷ്യ സൃഷ്ടിക്കു മുമ്പേ തന്നെ ദൈവം മനുഷ്യന് ആവശ്യമായ എല്ലാത്തരം മരങ്ങളും സസ്യങ്ങളും ഭൂമിയില്‍ സൃഷ്ടിച്ചതായി ബൈബിളില്‍ കാണാം. എല്ലാ മത ഗ്രന്ഥങ്ങളിലും മരങ്ങളെപ്പറ്റിയും അവയുടെ ഉപയോഗത്തെപ്പറ്റിയും വിവരിച്ചു കാണുന്നു. നമ്മുടെ ജീവിതത്തില്‍ മരങ്ങളില്ലാതെ ജീവിക്കുക അസാദ്ധ്യമാണ്. നാം കഴിക്കുന്ന ആഹാരങ്ങള്‍, പാര്‍പ്പിടസൗകര്യത്തിന് ഉപയോഗിക്കുന്നവ മാത്രമല്ല നാം ശ്വസിക്കുന്ന ഓക്‌സിജന്‍ ലഭിക്കുന്നതും മരങ്ങളില്‍ നിന്നാണെന്ന് എല്ലാവര്‍ക്കും അറി യാവുന്നതാണ്. നാം ദിനംതോറും 21,600 പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുന്നുവെന്ന് സിദ്ധവൈദ്യശാസ്ത്രവും പഠിപ്പിക്കുന്നു. ശ്വാസോച്ഛ്വാസത്തിന് ആവശ്യമായ ഓക്‌സിജന്‍ വന്‍ മരങ്ങളില്‍ നിന്നും വളരെയധികം ലഭിക്കുന്നു. ഒരു വലിയ മരത്തില്‍ നിന്നും 200 മനുഷ്യര്‍ക്ക് ശ്വസിക്കാനുള്ള ഓക്‌സിജന്‍ ലഭിക്കും. ഈ മരങ്ങള്‍ക്ക് 33% മഴവെള്ളം ശേഖരിച്ചു വയ്ക്കാനുള്ള കഴിവുമുണ്ട്. എന്നാല്‍പ്രതിവര്‍ഷം 50 മില്ല്യന്‍ ഏക്കര്‍ മഴക്കാടുകളാണ് ഒരിക്കലും പുനര്‍ നിര്‍മ്മിക്കാന്‍ വിധം നഷ്ടപ്പെടു ന്നത്.
മരങ്ങളില്‍ നിന്ന് ലഭിക്കുന്ന തണുത്ത കാറ്റ് 1000 ഫാന്‍ കറങ്ങുമ്പോള്‍ ലഭിക്കുന്ന കാറ്റിന് സമമാണ്. ഇന്ത്യയില്‍ 30% ഉണ്ടായിരുന്ന കാടുകള്‍ വെട്ടി നശിപ്പിച്ചതു മൂലം ഇന്ന് 20% ത്തിലും കുറവായിരിക്കുന്നു. ഇതിന് പരിഹാരമായി 54 കോടി മരങ്ങള്‍ നട്ടു വളര്‍ത്തേണ്ടിയിരിക്കുന്നു. ഒരു മരം വെട്ടുമ്പോള്‍ പകരമായി 5 മരം നട്ടുപിടിപ്പിച്ചാലേ ഇത് സാദ്ധ്യമാകൂ. ഗവണ്‍മെന്റിന്റെ പലതര പദ്ധതികള്‍ മൂലം മരങ്ങള്‍ നടല്‍ നടക്കുന്നുണ്ട്. ലോക പരിസ്ഥിതിദിനം, ഹരിതകേരളം, വനദിനം, ഭൂമി ദിനം, മാന്തോപ്പ് പദ്ധതി, സാമൂഹിക വനവല്‍ക്കരണം വഴിയോര തണല്‍ പദ്ധതി, കാവ് സംരക്ഷണ പദ്ധതി. നമ്മുടെ മരം പദ്ധതി തുടങ്ങിയ ദിവസങ്ങളിലും പദ്ധതികളിലും മാത്രം മരങ്ങള്‍ നടുകയും പിന്നെ അത് മറന്നു പോവുകയും ചെയ്യുന്നുമുണ്ട്. ഓരോ മനുഷ്യരും ഇതിന് ശ്രമിച്ചാല്‍ മാത്രമേ ഇത് സാധിക്കു. കാരണം ഗവണ്‍മെന്റിന് നമ്മുടെ സ്ഥലങ്ങളില്‍ മരം നട്ടു തരുന്നതിന് സാദ്ധ്യമല്ല, ചുട്ടുപൊള്ളുന്ന ഭൂമിയുടെ വ്യഥകളെല്ലാം മന്യഷ്യന്റേതുമാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഭൂമിയുടെ ചൂട് 0.63 ഡിഗ്രി സെല്‍ഷ്യസ് കൂടിയിരുന്നു എന്നാല്‍ ഈ നൂറ്റാണ്ടു കഴിയുമ്പോള്‍ 6.03 ഡിഗ്രി സെല്‍ഷ്യസ് വീണ്ടും അധികമാകുമെന്ന് കണക്കാക്കപ്പെടുന്നു
‘ആഗോള താപന’ത്തിന്റെ കെടുതികള്‍ എല്ലാവര്‍ക്കുമറിയാം. വാഹനം ഓടുന്നതു മൂലം ഒരു ലിറ്റര്‍ ഡീസല്‍ കത്തുമ്പോള്‍ 2.7 കിലോഗ്രാം കാര്‍ബണ്‍ഡൈഓക്‌സൈഡും ഒരു ലിറ്റര്‍ പെട്രോള്‍ കത്തുമ്പോള്‍ 2.36 കിലോഗ്രാം കാര്‍ബണ്‍ഡൈഓക്‌സൈഡും അന്തരീക്ഷത്തില്‍ കലരുന്നു. ഇന്ധന ഉപയോഗം കുറച്ചാല്‍ വന്‍തോതില്‍ കാര്‍ബണ്‍ഡൈഓക്‌സൈഡ് കലരുന്നത് കുറയ്ക്കാം.
അന്തരീക്ഷത്തില്‍ കലരുന്ന കാര്‍ബണ്‍ഡൈഓക്‌സൈഡാണ് ആഗോള താപനത്തിന് വലിയൊരു കാരണം. ഒരു ഇട ത്തരം മരം ഒരു വര്‍ഷം 12 കിലോഗ്രാം കാര്‍ബണ്‍ ആഗിരണം ചെയ്യുന്നു. ഒപ്പം 4 പേര്‍ അടങ്ങുന്ന ഒരു കുടുംബത്തിന് ഒരു വര്‍ഷം ശ്വസിക്കാനുള്ള ഓക്‌സിജന്‍ തരികയും ചെയ്യുന്നു. പരിഹാരം ഒന്നേയുള്ളൂ. മരങ്ങള്‍ നടുക, മനസ്സിന് സന്തോഷം നല്‍കുന്ന പച്ച മരങ്ങള്‍ ധാരാളം നട്ടു തുടങ്ങാം.
ആഗോള താപനം കുറയ്ക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ 700 കോടി മരങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ ലോകാരോഗ്യ സംഘ ടന (WHO) നിര്‍ദ്ദേശിച്ചിട്ടുണ്ട്. – 72.5 കോടി മരങ്ങള്‍ നട്ട് ‘എത്യോപ്യ’ ഒന്നാം സ്ഥാനത്തിലും 70 കോടി മരങ്ങള്‍ നട്ട് ‘ടര്‍ക്കി’ രണ്ടാം സ്ഥാനത്തിലും നില്‍ക്കുന്നുണ്ട്. 2006 മുതല്‍ 2011 വരെ 5 വര്‍ഷം കൊണ്ട് കേരളത്തില്‍ 1 കോടി 87 ലക്ഷം വൃക്ഷത്തൈകള്‍ നട്ടതായി ഗവണ്‍മെന്റ് അറിയിച്ചിരുന്നു. തുടര്‍ന്നും മരങ്ങള്‍ നട്ടു കൊണ്ടിരുന്നാല്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടായിത്തന്നെ നിലകൊള്ളും.
ഭൂമിയില്‍ ഇപ്പോള്‍ നടക്കുന്ന മനുഷ്യന്റെ ഭരണം 50 വര്‍ഷം ഇങ്ങനെ തുടര്‍ന്നാല്‍ ഭൂമിയില്‍ ഒരൊറ്റ ജീവജാലങ്ങളും ഉണ്ടായിരിക്കില്ല. മറിച്ച് മനുഷ്യന്‍ മാത്രം നശിച്ചാല്‍ 50 വര്‍ഷത്തില്‍ ഭൂമി വളരെ സമ്പല്‍ സമൃദ്ധിയുള്ളതായി മാറും എന്നാ ണ് ശാസ്ത്രീയമായ കണ്ടെത്തല്‍. ഭൂമിയില്‍ 84 കോടി തരം സസ്യവിഭാഗങ്ങള്‍ ഉണ്ടെന്നും അവയില്‍ 10,000 ലധികം തരം മരുന്നിനായി ഉപയോഗിക്കുന്നുവെന്നും സിദ്ധവൈദ്യശാസ്ത്രവും ആയൂര്‍വേദവും വിശദീകരിക്കുന്നു.
‘മനുഷ്യനില്ലാതെ മരങ്ങള്‍ വളരും’, എന്നാല്‍ മരങ്ങളില്ലാതെ മനുഷ്യന് ഒരു ദിവസം പോലും ജീവിക്കാന്‍ സാധിക്കില്ല. അതിനാല്‍ പഴയ കാലത്ത് ‘കാവുകള്‍’ നിര്‍മ്മിക്കുകയും, മരങ്ങളെ സംരക്ഷിക്കുകയും ചെയ്തിരുന്നു. ഇന്ന് കാവുകള്‍ എണ്ണ പ്പെട്ടു കഴിഞ്ഞു. തമിഴ് നാട്ടില്‍ പല നൂറ്റാണ്ടുകളായി ഓരോ ക്ഷേത്രങ്ങളിലും ‘സ്ഥലവൃക്ഷം’ എന്ന നാമത്തില്‍ ഒരു പ്രത്യേക മരം നട്ടു പിടിപ്പിച്ചിരുന്നു. 27 നക്ഷത്രത്തിനും 27 വൃക്ഷങ്ങള്‍ ഉണ്ട്. ഓരോരുത്തരും അവരവരുടെ നക്ഷത്ര വൃക്ഷങ്ങള്‍ നട്ടിരിക്കുന്ന ക്ഷേത്രത്തില്‍ ദര്‍ശനം ചെയ്യുകയും, നക്ഷത്ര മരത്തിന് കീഴില്‍ നിന്ന് പ്രാര്‍ത്ഥന അര്‍പ്പിക്കുകയും ആ മരത്തിന് ചുറ്റും തൊഴു കൈകളോടെ 21 പ്രാവശ്യം ചുറ്റി വരികയും മരത്തില്‍ നിന്ന് വരുന്ന ഓക്‌സിജന്‍ ശ്വസിക്കുകയും ചെയ്യുന്നതിലൂടെ മോക്ഷ പ്രാപ്തി ലഭിക്കുമെന്ന് വിശ്വസിച്ചു വരുന്നു. ഓരോ നക്ഷത്രക്കാരും അവരവരുടെ നക്ഷത്ര വൃക്ഷങ്ങള്‍ കണ്ടെത്തി അത് വീട്ട് പറമ്പില്‍ നട്ട് പിടിപ്പിക്കുന്നത് വളരെ നല്ലതാണ്. ഇപ്പോള്‍ പല സ്‌ക്കൂളുകളിലും കോളേജുകളിലും Star Garden (നക്ഷത്ര മരത്തോട്ടം) സ്ഥാപിച്ചിട്ടുണ്ട്.
പല രാജ്യങ്ങളിലും 3000 – മുതല്‍ 10000 – വര്‍ഷം പഴക്കമുള്ള, സക്കൂറ, ഓക്ക്, ബീച്ച്, സിക്കമൂര്‍ തുടങ്ങിയ മരങ്ങള്‍ ഇപ്പോഴുമുണ്ട്. ഏറ്റവും പൊക്കത്തില്‍ വളരുന്ന ‘വില്ലിംഗ്‌ടോണിയ’ മരവും ആയിരക്കണത്തിന് വര്‍ഷം ആയുസ്സ് ഉള്ളവയാണ്. 90% വൃക്ഷങ്ങളും മാരകമായ പല രോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന ഔഷധ വൃക്ഷങ്ങളുമാണ്. ഒരു മരം തന്നെ പല വര്‍ഷങ്ങളായി ഓക്‌സിജനെയും, പഴങ്ങളെയും, നമുക്ക് തന്നു കൊണ്ടിരിക്കുന്നു. ഇവ സൗജന്യമായി ലഭിക്കുന്നതിനാല്‍ നാം അതിനു വില കല്പിക്കാറില്ല.
ഒരു ദിവസം ഒരു മനുഷ്യന്‍ 3 സിലിണ്ടര്‍ ഓക്‌സിജന്‍ ശ്വസിക്കുന്നു. ഒരു സിലിണ്ടര്‍ ഓക്‌സിജന്റെ വില 700 രൂപ എന്ന കണക്കില്‍ 2100 രൂപയ്ക്ക് ഓക്‌സിജന്‍ ഒരു ദിവസം വേണ്ടി വരും. ഒരു മാസത്തില്‍ 63,000 രൂപയും ഇങ്ങനെ ഒരു വര്‍ഷ ത്തില്‍ 7,56,000/- രൂപ ചെലവു വരും. ഒരു മനുഷ്യന്റെ ശരാശരി വയസ് 65 ആയാല്‍ ഏകദേശം 5 കോടി രൂപയ്ക്ക് ഓക്‌സിജന്‍ നാം ശ്വസിച്ചുകഴിയും. സൗജന്യമായി ലഭിക്കുന്ന 5 കോടിയുടെ മഹത്വം നാം മനസ്സിലാക്കിയാല്‍ നാളെ മുതല്‍ നമുക്ക് മരം നട്ടു തുടങ്ങാം. കേരളത്തെ ആഗോള താപന മില്ലാത്ത ‘ദൈവത്തിന്റെ സ്വന്തം നാടായി’ നിലനിര്‍ത്താം. (‘സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍ ആപത്ത് കാലത്ത് കായ് പത്തു തിന്നാം’.)
സ്‌ക്കൂള്‍ – കോളേജുകളില്‍ മത്സര വിജയികള്‍ക്ക് ഷീല്‍സ്, മെമെന്റോയ്‌ക്കൊപ്പം മരത്തൈകള്‍ നല്‍കുന്നതും, ജന്മദിന ആഘോഷങ്ങളിലും ബന്ധുക്കള്‍ വീട്ടില്‍ വരുമ്പോള്‍ ഓരോരുത്തരുടെയും ഓര്‍മ്മയ്ക്കായ് മരം നടലും, വാര്‍ദ്ധക്യത്തിലായ അപ്പൂപ്പന്‍ അമ്മൂമ്മമാരുടെ കൈ കൊണ്ട് മരം നട്ടു അവരുടെ ഓര്‍മ്മ നിലനിര്‍ത്തുകയും ചെയ്യുന്നതിന് ഇപ്പോള്‍ ധാരാളം പേര്‍ മുമ്പോട്ടു വരുന്നുണ്ട്. എല്ലാത്തരം വിശേഷ ദിവസങ്ങളിലും ഗവണ്‍മെന്റ് ജീവനക്കാര്‍ റിട്ടേര്‍ഡ് ആയി പോകുമ്പോഴും മരങ്ങള്‍ നട്ട് അവരുടെ ഓര്‍മ്മ നിലനിര്‍ത്താം. വിശിഷ്ടാഥിതികള്‍ നമ്മുടെ ഭവനത്തിലോ ഓഫീസിലോ വരുമ്പോള്‍ അവരെക്കൊണ്ട് മരം നടുന്നതും നല്ലതാണ്.
ലോക പരിസ്ഥിതി ദിന പ്രതിജ്ഞ
ഞാന്‍ ജീവിക്കുന്ന നമ്മുടെ ഭൂമിയെ സംരക്ഷിക്കുക എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. ആഗോള താപനം മൂലം ചുട്ടുപ്പൊള്ളുന്ന ഭൂമിയെ നാശത്തില്‍ നിന്നും രക്ഷിക്കാനുള്ള എല്ലാ പ്രക്രിയകളിലും ഞാന്‍ പങ്കാളി യാകും. എനിക്ക് ചുറ്റുമുള്ള മണ്ണും വെള്ളവും വായുവും മാലിന്യ വിമുക്തമായി സൂക്ഷിക്കുകയും, മറ്റുള്ളവരെ അതിന് പ്രേരിപ്പി ക്കുകയും സംരക്ഷിക്കുകയും ചെയ്യും. ഒരു മരം മുറിക്കേണ്ടി വരുമ്പോള്‍ ഞാന്‍ 5 മരം നട്ടുപിടിപ്പിക്കും. അങ്ങനെ ആഗോള താപനത്തിന്റെ നാശത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കുയും ശുദ്ധമായ ഓക്‌സിജന്‍ ലഭിക്കുന്നതിനുവേണ്ടി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന എല്ലാ പ്രവര്‍ത്തികളിലും ഞാനും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
ഞാന്‍ ജീവിക്കുന്ന നമ്മുടെ ഭൂമിയെ സംരക്ഷിക്കുക എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. ആഗോള താപനം മൂലം ചുട്ടുപ്പൊള്ളുന്ന ഭൂമിയെ നാശത്തില്‍ നിന്നും രക്ഷിക്കാനുള്ള എല്ലാ പ്രക്രിയകളിലും ഞാന്‍ പങ്കാളി യാകും. എനിക്ക് ചുറ്റുമുള്ള മണ്ണും വെള്ളവും വായുവും മാലിന്യ വിമുക്തമായി സൂക്ഷിക്കുകയും, മറ്റുള്ളവരെ അതിന് പ്രേരിപ്പി ക്കുകയും സംരക്ഷിക്കുകയും ചെയ്യും. ഒരു മരം മുറിക്കേണ്ടി വരുമ്പോള്‍ ഞാന്‍ 5 മരം നട്ടുപിടിപ്പിക്കും. അങ്ങനെ ആഗോള താപനത്തിന്റെ നാശത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കുയും ശുദ്ധമായ ഓക്‌സിജന്‍ ലഭിക്കുന്നതിനുവേണ്ടി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന എല്ലാ പ്രവര്‍ത്തികളിലും ഞാനും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.