വിചാരണ
രണ്ടുറുമ്പുകളെ
ചവിട്ടിയമർത്തി
നടന്നു പോകുന്നതിലെ
അജ്ഞത.
ചൂലു കൊണ്ടൊരു
ചിലന്തിയെ
തല്ലികൊല്ലുന്നതിലെ
അസഹ്യത.
ചിതലോ
പൂപ്പലോ
ചുരണ്ടിക്കളയേണ്ടതിന്റെ
അനിവാര്യത.
ന്യായം തന്നെയാണ്
നാമന്യോന്യം
കലരരുതെന്ന
വിധി.
Link to this post!
