Main Menu

ബി.ഒ.ടി പകല്‍ കൊള്ളയാകുന്നതെങ്ങനെ?

2005ലാണ് യു.ഡി. എഫ് സര്‍ക്കാരിന്റെ അങ്കമാലി – മണ്ണുത്തി ദേശീയ പാതയുടെ ടെന്‍ഡര്‍ വിളിക്കുന്നത്. സ്രായി കണക്ഷന്‍ , കെ. എം. സി. സി എന്നീ കമ്പനികള്‍ക്കായിരുന്നു ടെന്‍ഡര്‍ നല്‍ കിയിരുന്നത്. എന്നാല്‍ കരാര്‍ ഒപ്പിട്ടതും റോഡ് നിര്‍മാണം നടത്തിയതും ചുങ്കം പിരിക്കുന്നതും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്ര ക്ചര്‍ എന്ന കമ്പനിയാണ്. ഈ കമ്പനി മുമ്പ് ഒരു പ്രവൃത്തിപോലും ഏറ്റെടുത്ത് നടത്തിയതായി ആര്‍ക്കും അറിയില്ല. അന്തര്‍ദേശീയ കമ്പനികളെ ഒഴിവാക്കി വെറുമൊരു സാധാരണ കമ്പനിയെ റോ ഡ് നിര്‍മാണം ഏല്‍പ്പിച്ചതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപ ണം. സി. പി. എമ്മിന്റെ കാലത്താണ് കരാറില്‍ ഒപ്പുവെക്കുന്നത്. മുപ്പതു മീറ്റര്‍ വീതിയിലുള്ള റോഡേ കേരളത്തിന് ആ വശ്യമുള്ളൂ എന്നായിരുന്നു അന്നത്തെ മു ഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍ പറ ഞ്ഞത്. എന്നാല്‍ പണി തുടങ്ങുന്നത് 45 മീറ്ററിലധികം സ്ഥലം ഏറ്റെടുത്തു കൊണ്ടാണ്

കേരളത്തില്‍  എന്‍ . എച്ച് -47, 17 എന്നി  ങ്ങനെ 18 ദേശീയപാതകളും സംസ്ഥാന പാതകളുമടക്കം 15,000 കിലോമീറ്റര്‍ റോഡ് ബി. ഒ. ടി അടിസ്ഥാനത്തില്‍ വികസിപ്പി ക്കുമെന്നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നത്. വികസനത്തിന് പണമില്ലാത്തതിനാല്‍ സ്വാകാര്യ കമ്പനി കളെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് സര്‍ക്കാരിന്റ വാദം. പൊതുമരാമത്ത് വകുപ്പി ന്റെ കണക്കനുസരിച്ച് ഒരു കിലോമീറ്റര്‍ നാലുവരിപ്പാത നിര്‍മ്മിക്കാന്‍  7.2 കോടിയോ ളമാണ് മുതല്‍ മുടക്ക്. എന്നാല്‍ ബി. ഒ. ടി. അടിസ്ഥാനത്തില്‍ ഒരു കിലോമീറ്റര്‍ റോ ഡിന് 17 മുതല്‍ 22 കോടി വരെയാണ് ചെലവ്.

നിര്‍മാണച്ചെലവിന്റെ 40% സര്‍ക്കാര്‍ ഗ്രാന്റായി ബി.ഒ.ടിക്ക് നല്‍കുകയും വേണം. നിലവില്‍ ഈ ഗ്രാന്റ് കൊണ്ട് തന്നെ ബി. ഒ. ടിക്ക് പണി പൂര്‍ത്തിയാക്കാം. 150 ദിവസം പിന്നിട്ട പാലിയേക്കര ടോള്‍ വിരുദ്ധ സമ രത്തെ മുന്‍നിര്‍ത്തി ജസീല എഴുതുന്നു:

വര്‍ഗസമരങ്ങളുടെയും സ്വാതന്ത്രസമരങ്ങളു ടെയും പോരാട്ട ചരിത്രമാണ് കേരളത്തിന് എക്കാലവും പറയാനുള്ളത്. നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ നിലച്ചിട്ടില്ലെന്ന പാഠങ്ങളാണ് മുത്തങ്ങയും ചെങ്ങറയും ഞെളിയന്‍ പറമ്പും മൂലമ്പറ്റവും വിളപ്പില്‍ ശാലയും ഇപ്പോള്‍ പാലിയേക്കര ടോള്‍ വിരുദ്ധ  സമരവും പകര്‍ന്നു തരുന്നത്. വഴി നടക്കാനുള്ള പോരാട്ടത്തിന്റെ രണ്ടാം ഘട്ടമാണ് പാലിയേക്കര ടോള്‍ വിരുദ്ധ സമരം. അധികാരവര്‍ഗത്തിന്റെ കണ്ണുതുറപ്പിക്കാനുള്ള നാട്ടുകാരുടെ സംഘടിത പോരാട്ടം  നൂറ്റി അമ്പതു നാളുകള്‍ പിന്നിട്ടുകഴിഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെയും സര്‍ക്കാരിന്റെയും കുപ്രാചാരണങ്ങളും നിരന്തര പോലീസ് മര്‍ദ്ദനങ്ങളും അതിജീവിച്ചാണ് സമരം മുന്നേറിക്കൊണ്ടിരിക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്ത നരംഗത്ത് ദേശീയ ശ്രദ്ധ നേടിയ ബിനായക് സെന്നും മേധാപട്കറും സമരപ്പന്തലിലെത്തി സമരക്കാര്‍ക്ക് കരുത്തു പകര്‍ന്നു.

ദേശീയപാത -47 ല്‍ മണ്ണുത്തി- അങ്കമാലി റൂട്ടിലെ പാലിയേക്കരയില്‍ സ്ഥാപിച്ച ടോള്‍പിരിവി നെതിരായ സമരം ഇതിനകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. കേരളത്തില്‍  എന്‍ . എച്ച്-47 ,17 എന്നിങ്ങനെ 18 ദേശീയപാതകളും സംസ്ഥാനപാതകളുമടക്കം 15,000 കിലോ മീറ്റര്‍ റോഡ് ബി. ഒ. ടി അടിസ്ഥാനത്തില്‍ വികസിപ്പിക്കുമെന്നാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നത്. വികസനത്തിന് പണമില്ലാത്തതിനാല്‍ സ്വാകാര്യ കമ്പനികളെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് സര്‍ക്കാരിന്റ വാദം. പൊതുമരാമത്ത് വകുപ്പിന്റെ കണ ക്കനുസരിച്ച് ഒരു കിലോമീറ്റര്‍ നാലുവരിപ്പാത നിര്‍മ്മിക്കാന്‍ 7.2 കോടിയോളമാണ് മുതല്‍ മുടക്ക്. എന്നാല്‍ ബി. ഒ. ടി. അടിസ്ഥാനത്തില്‍ ഒരു കിലോമീറ്റര്‍ റോഡിന് 17 മുതല്‍ 22 കോടിവരെയാണ് ചെലവ്. നിര്‍മാണച്ചെലവിന്റെ 40% സര്‍ക്കാര്‍ ഗ്രാന്റായി ബി.ഒ.ടിക്ക് നല്‍കുകയും വേണം. നിലവില്‍ ഈ ഗ്രാന്റ് കൊണ്ട് തന്നെ ബി. ഒ. ടിക്ക് പണി പൂര്‍ത്തിയാ ക്കാം. റോഡ് പണിക്കാവശ്യമായ സ്ഥലവും സര്‍ക്കാര്‍ തന്നെ നല്‍കണം. ഇങ്ങനെ നാല്പ്പതു കി.മീറ്റര്‍ റോഡ് പണിയാന്‍ വേണ്ടത് 312 കോടി രൂപയാണ്. റോഡ് പണി സ്വകാര്യ കമ്പനി കളെ ഏല്‍പ്പിച്ചതിനൊപ്പം തന്നെ 30 വര്‍ഷത്തേക്ക് ടോള്‍ പിരിക്കാനുള്ള അവകാശവും സര്‍ ക്കാര്‍ അവര്‍ക്ക് നല്‍കി. 30 വര്‍ഷം കൊണ്ട് അപ്പോള്‍ കമ്പനിക്ക് ലഭിക്കുന്ന ലാഭം 70,000 കോടിയോളം രൂപയാണ്. റോഡുക ളുടെ വികസനം സ്വകാര്യകമ്പനികളെ ഏല്‍ പ്പിക്കുന്നതിനൊപ്പം തന്നെ ചെവാകുന്ന തുക ഈടാക്കുന്നതിന് ചുങ്കം പിരിക്കാനുള്ള അവകാ ശം കൂടി സര്‍ക്കാര്‍ പതിച്ചു നല്‍കിയെന്നര്‍ ത്ഥം. ഇങ്ങനെ വരുമ്പോള്‍ കേരളത്തിലെ റോഡുകളിലൂടെ സഞ്ചരിക്കാന്‍ ജനങ്ങള്‍ ചുങ്കം കൊടുക്കേണ്ടി വരും. കേരളത്തില്‍ പണി പൂര്‍ത്തിയാക്കിയ ആദ്യ ത്തെ ബി. ഒ. ടി റോഡാണ് അങ്കമാലി- മണ്ണുത്തി. മണ്ണുത്തി മുതല്‍ അങ്കമാലി വരെയുള്ള 40 കി.മീ റോഡ് നാലുവരിപ്പാതയാക്കിയും അങ്കമാലി മുതല്‍ ഇടപ്പള്ളി വരെയുള്ള 26 കി.മീ റോഡ് അറ്റകുറ്റപ്പ ണികള്‍ നടത്തിയാണ് ടോള്‍പിരിവ് ആരംഭിച്ചത്. ഇതിലൂടെ പ്രതിദിനം വന്‍തുകയാണ് കമ്പ നികള്‍ ലാഭം പ്രതീക്ഷിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പൊക്കിയ ദേശീ യപാതയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്വകാര്യകുത്തകകള്‍ക്ക് കൈമാറുന്നത് വഴി ജനങ്ങളെ വഞ്ചിക്കുകയാണ് സര്‍ക്കാരുകള്‍ . ഐ. എം. എഫ്, ലോകബാങ്ക്, എ. ഡി, ബി തുട ങ്ങിയ അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളുമായുണ്ടാക്കിയ കരാറുകളുടെ തുടര്‍ച്ച തന്നെയാണ് റോഡുകളുടെ സ്വകാര്യവല്‍ക്കരണത്തിനു പിന്നിലും.

2005ലാണ് യു.ഡി. എഫ് സര്‍ക്കാരിന്റെ അങ്കമാലി – മണ്ണുത്തി ദേശീയപാതയുടെ ടെന്‍ഡര്‍ വിളിക്കുന്നത്. സ്രായി കണക്ഷന്‍, കെ. എം. സി. സി എന്നീ കമ്പനികള്‍ക്കായിരുന്നു ടെന്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍ കരാര്‍ ഒപ്പിട്ടതും റോഡ് നിര്‍മാണം നടത്തിയതും ചുങ്കം പിരിക്കു ന്നതും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയാണ്. ഈ കമ്പനി മുമ്പ് ഒരു പ്രവൃത്തിപോ ലും ഏറ്റെടുത്ത് നടത്തിയതായി ആര്‍ക്കും അറിയില്ല. അന്തര്‍ദേശീയ കമ്പനികളെ ഒഴിവാ ക്കി വെറുമൊരു സാധാരണ കമ്പനിയെ റോഡ് നിര്‍മാണം ഏല്‍പ്പിച്ചതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. സി. പി. എമ്മിന്റെ കാല ത്താണ് കരാറില്‍ ഒപ്പുവെ ക്കുന്നത്. മുപ്പതു മീറ്റര്‍ വീതിയിലുള്ള റോഡു മാത്രമേ കേരളത്തിന് ആവശ്യമുള്ളൂ എന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍ പറഞ്ഞത്. എന്നാല്‍ പണി തുടങ്ങുന്നത് 45 മീറ്ററിലധികം സ്ഥലം ഏറ്റെടുത്തു കൊണ്ടാണ്.

2011 ഏപ്രിലില്‍ ടോള്‍പ്ളാസായുടെ പണി പൂര്‍ത്തിയായതോടെയാണ് സമരം തുടങ്ങുന്നത്. ഏപ്രില്‍ 18 ന് ആമ്പല്ലൂരില്‍ വെച്ചു നടന്ന അഭിപ്രായരൂപീകരണ പൊതുയോഗം എഴുത്തു കാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ പ്രാതിനിധ്യം കുറവായിരുന്നു. സാമുദായിക സംഘടനകളും സാംസ്‌കാരിക കൂട്ടായ്മകളും വ്യാ പാരി വ്യവസായി സംഘടനകളും സമരസമിധിയില്‍ പങ്കാളികളായി. തുടര്‍ന്ന് സമീപ പ്രദേ ശത്തെ നെന്‍മണിക്കരയില്‍ നാട്ടുകാരായ 500 പേരുള്ള കൂട്ടായ്മയില്‍ പാലിയേക്കര ടോള്‍ വിരുദ്ധ സമിതി രൂപികരിച്ചു. ടോള്‍ പിരിവിനെതിരെ ആഗസ്ത് ആദ്യം കാല്‍നട പ്രചാരണം സംഘടിപ്പിച്ചു. ആഗസ്‌തോടെ പ്രക്ഷോഭം ശക്തമാക്കി. വിവിധ സമരമുറകളുമായി നാട്ടുകാര്‍  പ്രക്ഷോഭം തുടര്‍ന്നു. ഡിസംബറില്‍ ബഹുജന പ്രക്ഷോഭം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഡിസംബര്‍ നാലിന് ടോള്‍ പിരിവു തുടങ്ങുമെന്ന യു. ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപന ത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് ടോള്‍ പ്ളാസയിലേക്ക് മാര്‍ച്ച് നടത്തി. ഉടന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് ടോള്‍പിരിവ് നിര്‍ത്തിവെച്ചു.

ജനുവരി 14ന് വീണ്ടും ടോള്‍ പിരിക്കുമെ ന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ സമര സമിതി നിരാഹാര സമരം തുടങ്ങി. 17 മുതല്‍ ടോള്‍ പിരിക്കുന്നതിനായി ആയി രക്കണക്കിന് പോലീസുകാരെ വിന്യസി ച്ചു. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ടോള്‍ പിരിവ് വീണ്ടു നിര്‍ത്തി വെക്കേ ണ്ടി വന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വി ളിച്ചു ചേര്‍ത്ത യോഗത്തില്‍ ടോള്‍ പിരി ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും കമ്പനി നഷ്ടത്തിലാണെന്നും അറിയി ച്ചു. ഫെബ്രുവരി ഒമ്പതോടെ വീണ്ടും ചുങ്കം പിരിവു തുടങ്ങി. എതിര്‍ത്തവരെ പോലീസിനെ ഉപ യോഗിച്ച് നേരിട്ടു. സര്‍ക്കാരിന്റെ കിരാതമായ ഇടപെടലിനെതിരെ സമരസമിതി ഫെബ്രുവരി 13 മുതല്‍ അനി ശ്ചിതകാല നിരാഹാര സമരം തുടങ്ങി. കേരളത്തിലെ റോഡുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നാടിനാവശ്യമായ റോഡ് പണിയുക, ബി. ഒ. ടി ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവെക്കുന്നത് കണ്‍വീനര്‍ ബി.ജെ മോന്‍സി പറഞ്ഞു. ലക്ഷ്യം കാണും വരെ സമരക്കാര്‍ പിന്‍മാറില്ലെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. കക്ഷിഭേദമെന്യേ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വകാര്യ കമ്പനിക്കൊപ്പമാണെന്നും സമരസമിതി ആരോപിക്കുന്നു.

കേരളത്തില്‍ പൊതുനിരത്തുകള്‍ രൂപം കൊള്ളുന്നതിനു പിന്നില്‍ പതിറ്റാണ്ടുകളുടെ ചരിത്രമു ണ്ട്. ദളിത് പിന്നാക്ക അധസ്ഥിത വിഭാഗത്തിന് വഴിനടക്കാന്‍ 1893 ല്‍ അയ്യങ്കാളിയുടെ നേതൃ ത്വത്തില്‍ നടന്ന സമരമാണ് അതില്‍ ആദ്യത്തേത്. ഇത്തരം സമരചരിത്രത്തില്‍ നിന്ന് പോ രാട്ട വീര്യം ഉള്‍ക്കൊണ്ട് പൊരുതുന്ന പാലിയേക്കര സമരത്തെ ചെറുത്തുതോല്‍പ്പിച്ച് സര്‍ക്കാ രിന് അധികനാള്‍ മുന്നോട്ടു പോവാനാവില്ല. അത് നാടിന്റെ നിലനില്‍പ്പ് തന്നെയാണ് ഇല്ലാതാക്കുക. അധികാരത്തിലേറ്റിയ ജനങ്ങളുടെ വിശ്വാസത്തേയും.

[fbshare]14 Comments to ബി.ഒ.ടി പകല്‍ കൊള്ളയാകുന്നതെങ്ങനെ?

 1. കണ്ണൂര്‍: ആഢംബര കാറുകള്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പെടുത്തിയ നികുതി വെട്ടിക്കാന്‍ മാഹിയില്‍ കാര്‍ രജിസ്‌ട്രര്‍ ചെയ്‌ത്‌ തട്ടിപ്പ്‌. ഇതിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്‌ രംഗത്തിറങ്ങി. കോടികള്‍ വിലവരുന്ന ബി.എം.ഡബ്ള്യു, ജാഗ്വാര്‍, ബെന്‍സ് തുടങ്ങി ആഡംബര കാറുകളാണ് മാഹിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുന്നത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ രാജീവ് പുത്തലത്തിന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് സ്ഥിരീകരിച്ചു. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, ജില്ലകളില്‍ സ്ഥിരമായി ഓടുന്ന ഇത്തരം വാഹനങ്ങള്‍ പിടികൂടി നടപടി സ്വീകരിക്കാന്‍ അദ്ദേഹം ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി. ആഡംബര കാറുകള്‍ക്ക് 15 ശതമാനം നികുതി അടക്കേണ്ടതുണ്ട്. ഒന്നും ഒന്നരയും കോടി രൂപ വിലവരുന്ന ആഡംബര കാറുകള്‍ക്ക് നികുതിയായി 15 മുതല്‍ 25 ലക്ഷം രൂപ വരെ അടക്കേണ്ടതുണ്ട്. എന്നാല്‍, മാഹിയിലും പോണ്ടിച്ചേരിയിലും ഇത്തരം വാഹനങ്ങള്‍ക്ക് 50,000 രൂപ നികുതിയടച്ചാല്‍ മതി. മാഹിയിലെയും പോണ്ടിച്ചേരിയിലെയും താല്‍ക്കാലിക വിലാസം സംഘടിപ്പിച്ച് വാഹനങ്ങള്‍ അവിടെ രജിസ്റ്റര്‍ ചെയ്യുന്ന വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നികുതി വെട്ടിപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് മലബാര്‍ മേഖലയിലെ ആര്‍.ടി.ഒ ഓഫിസുകളില്‍നിന്ന് താല്‍ക്കാലിക രജിസ്ട്രേഷന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചു. മാഹിയിലെ പെട്ടിക്കടകളുടെ വിലാസം നല്‍കിയാണ് ആഡംബര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിനകം മാഹിയിലും മറ്റും രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടുന്ന വാഹനങ്ങള്‍ പിടികൂടി സ്ഥിരംവിലാസം ഹാജരാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കാനാണ് തീരുമാനം. മൊബൈല്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് റോഡ് പരിശോധന നടത്തി ഇത്തരം വാഹനങ്ങള്‍ കണ്ടെത്തും. കേരളത്തിലെ സ്ഥിരം വിലാസത്തിന്‍െറ യഥാര്‍ഥ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ വാഹനവിലയുടെ 15 ശതമാനം നികുതിയടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കും. മാഹിയിലും പോണ്ടിച്ചേരിയിലും വ്യാജ രേഖയുടെ പിന്‍ബലത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചുവരുകയാണ്.

 2. BOT yil kolla natathunnathu sarkkaro atho companiyo. Company aanengilum enthayalum sarkkarinu vihitham untakumallo. appol finaly !!!!

  Sarkkar aaru natathunnu ennu thanne nokkanam alle

 3. നല്ല സൌകര്യം കിട്ടുന്നതിന് അല്‍പ്പം ചുങ്കം കൊടുക്കുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം. എ സി തിയറ്ററില്‍ മാത്രം സിനിമ കാണാന്‍ ആഗ്രഹിക്കുന്ന, ഒബ്രോണ്‍ മാളില്‍ നിന്നും മാത്രം ഷോപ്പിംഗ് ചെയ്യുകയും ചെയ്യുന്ന ആരും ഒരിക്കലും ഈ ചെറിയ തുക കൊടുക്കാന്‍ തയ്യാറാകാതിരിക്കില്ല. എന്നാല്‍ നാട്ടുകാരും അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കന്‍ വേറെ റോഡില്ലാതെ ഒന്ന് ദേശീയ പാതയില്‍ കയറേണ്ടവരും ചുങ്കം കൊടുത്തു എന്നിരിക്കില്ല. അവര്‍ക്കായി എല്ലായിടതും ഉള്ളത് പോലെ സര്‍വീസ് റോഡുകള്‍ വേണം അല്ലെങ്കില്‍ കുറഞ്ഞത് ഈ ഗേറ്റിനപ്പുറവും ഇപ്പുറവും ഒരു മേല്‍പ്പാലവും കുറുക്കു വഴിയും എങ്കിലും.

 4. BOT എന്ന് കേള്‍ക്കുമ്പോഴെ അഴിമതിയാണെന്ന് ജനങ്ങള്‍ക്ക് തോന്നുന്നത് ഗവര്‍മെന്റ് വേണ്ട വിധത്തില്‍ ജനങ്ങളെ ബോധവത്ക്കരിക്കാത് കൊണ്ടാണ്. പദ്ധതികളിലെ സുതാര്യതയില്ലായ്മയും, അധികൃതരുടെ പിടിപ്പ് കേടും തന്നെയാണ് ഏറ്റവും സംസ്ഥാനത്തിന് ഗുണപ്രദമായ ഈ രീതി ജനത്തിന് ശല്യമാകുന്ന്തും, അഴിമതികള്‍ക്ക് കാരണമാകുന്നതും.

  • വലത് ഭരിക്കുമ്പോള്‍ ഇടത് അഴിമതിയാരോപണം നടത്തും. ഇടത് ഭരിക്കുമ്പോള്‍ വലതു. ഇതിനിടക്ക് അവര്‍ക്കെല്ലാം എവിടെ നേരം ബോധം വപ്പിക്കാന്‍.

   അത് കൊണ്ടാണ് പൊതുജനം തെരുവിലിറങ്ങേണ്ടി വരുന്നത്,

 5. BOT oru pakalkkolla thanne. Keralathil ithu thutangi vachathu gosree palathilanennu thonnunnu.

  Ellaa niyamanukulyavumulla oru azhimathi. ithinu niyanthranangl varentiyirikkunnu

 6. ഏതെ രീതിയിലുള്ള വികസനവും വിമര്‍ശനം നേരിടുന്നത് സ്വാഭാവികം. അതെന്ത് കൊണ്ട് എന്ന് രാഹ്സ്ട്രീയക്കാര്‍ ചിന്തിക്കണം. അഴിമതിക്കൊക്കെ ഒരു ലിമിറ്റ് ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ എന്തും കണ്ണു പൂട്ടിയെതിര്‍ക്കുന്ന കേരളക്കാര്‍ അല്‍പ്പം ഒതുങ്ങുമായിരുന്നു എന്ന് തോന്നുന്നു. പക്ഷെ കുറച്ച് തങ്ങള്‍ക്കും കിട്ടാന്‍ വേണ്ടി ഇതൊനൊക്കെ ചുക്കാന്‍ പിടിക്കുന്നവരെ തിരിച്ചറിയേണ്ടതും നമ്മള്‍ തന്നെ.

 7. BOT pakalkkollayanengkil neeyokke ninte kutumpatghil ninnum kontu vannu untakkumo keralathil Road. rengkilum enthengkilum cheythal kutthikkazhappu.

 8. സുഹൃത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ആരും ഇത്തരം സമരം ചെയ്യുന്നില്ല. അഴിമതിക്കും കൊള്ളക്കും എതിരെ തന്നെയാണ് സമരം ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത് എങ്കിലും വായിച്ചിട്ട് പ്രതികരിക്കു.

 9. BOT റോഡുകള്‍ എല്ലാ സംസ്ഥാനങ്ങളിലും തന്നെ വിജയകരമായി നടപ്പിലാക്കിയതാണ്. ഉപയോഗിക്കുന്നതനുസരിച്ച് പണം നല്‍കുക എന്നത് വളരെ പ്രായോഗികവും ആണ്. രാഷ്ട്രീയ ലാഭങ്ങള്‍ക്കായുള്ള അനാവശ്യ സമരങ്ങളും മറ്റും വികസനത്തെ ബാധിക്കും.

  • വികസനത്തെ ആരും എതിര്‍ക്കില്ല മാഷെ. എന്നാല്‍ സ്വന്തം നാട്ടില്‍ അങ്ങോട്റ്റുമിങ്ങോട്ടും സഞ്ചരിക്കാന്‍ ചുങ്കം കൊടുക്കേണ്ടി വന്നാല്‍ ആരും തയ്യാറാകില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: