Main Menu

Monday, August 13th, 2012

 

ബി.ഒ.ടി പകല്‍ കൊള്ളയാകുന്നതെങ്ങനെ?

2005ലാണ് യു.ഡി. എഫ് സര്‍ക്കാരിന്റെ അങ്കമാലി – മണ്ണുത്തി ദേശീയ പാതയുടെ ടെന്‍ഡര്‍ വിളിക്കുന്നത്. സ്രായി കണക്ഷന്‍ , കെ. എം. സി. സി എന്നീ കമ്പനികള്‍ക്കായിരുന്നു ടെന്‍ഡര്‍ നല്‍ കിയിരുന്നത്. എന്നാല്‍ കരാര്‍ ഒപ്പിട്ടതും റോഡ് നിര്‍മാണം നടത്തിയതും ചുങ്കം പിരിക്കുന്നതും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്ര ക്ചര്‍ എന്ന കമ്പനിയാണ്. ഈ കമ്പനി മുമ്പ് ഒരു പ്രവൃത്തിപോലും ഏറ്റെടുത്ത് നടത്തിയതായി ആര്‍ക്കും അറിയില്ല. അന്തര്‍ദേശീയ കമ്പനികളെ ഒഴിവാക്കി വെറുമൊരു സാധാരണ കമ്പനിയെ റോ ഡ് നിര്‍മാണം ഏല്‍പ്പിച്ചതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപ ണം. സി. പി. എമ്മിന്റെ കാലത്താണ് കരാറില്‍ ഒപ്പുവെക്കുന്നത്. മുപ്പതു മീറ്റര്‍ വീതിയിലുള്ള റോഡേ കേരളത്തിന് ആ വശ്യമുള്ളൂ എന്നായിരുന്നു അന്നത്തെ മു ഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍ പറ ഞ്ഞത്. എന്നാല്‍ പണി തുടങ്ങുന്നത് 45 മീറ്ററിലധികം സ്ഥലം ഏറ്റെടുത്തു കൊണ്ടാണ്Read More


മറ്റൊരാള്‍ക്കും കേള്‍ക്കാന്‍ കഴിയാത്ത ചില ശബ്ദങ്ങള്‍

പട്ടയം വാങ്ങാന്‍ വരുന്ന ഓരോ കുടിയാനും എന്നോടു പറഞ്ഞു “പണ്ട് ഞങ്ങളീ മുറ്റത്ത് വാഴക്കുല യും പൂവന്‍ കോഴിയും നെയ്യുമായി ഓച്ഛാനിച്ചു നിന്നിട്ടുണ്ട്.” നാലു കെട്ടിനകത്തെ ഇരുളില്‍ ജന്മിത്വ ത്തിന്റെ പ്രേതങ്ങള്‍ അലഞ്ഞു നട ക്കുന്നത് നേരിട്ടുകണ്ട ഒരാളാണ് ഇതെഴുതുന്നത്. ‘വീട് കെട്ടി മുടിഞ്ഞ ഒരു ജനത’ എന്ന് നാളെ ആരെങ്കിലും ഒരു ചരിത്രമെഴുതുകയാണെങ്കില്‍ അതില്‍ മലയാളിയുണ്ടാകും. ഉള്ള പത്തു സെന്റില്‍ എട്ടു സെന്റും സിമന്റും കമ്പിയും പൂഴിയുമായി മേലോട്ടു മേലോട്ടു നോക്കി നില്‍ക്കുന്ന ആ രമ്യ സൗധങ്ങള്‍ അടുത്ത തലമുറ പൊളിച്ചു കളയുമെന്ന ഒരു ഉത്കണ്ഠ മലയാളിക്ക് ഇല്ല. ബാക്കി വരുന്ന രണ്ടു സെന്റില്‍ സിമന്റിഷ്ടികകള്‍ ചുട്ടു പതിയ്ക്കും. വീട്ടുമുറ്റങ്ങള്‍ തീ ജ്വാലകളേറ്റുവാങ്ങുന്ന നരകകവാടങ്ങളാക്കി കേരളം വീടുകള്‍ പണിതു കൊണ്ടേയിരിക്കുന്നു. നിരത്തില്‍ ദിനംപ്രതി പുതിയ കാറുകള്‍ പോലെ നാടായ നാട്ടിലൊക്കെ ദിനം പ്രതി പുതിയ വീടുകള്‍Read More


കക്കൂസ് റസ്റ്റുറൂമില്‍നിന്നു ‘ലൂ’ ആകുമ്പോള്‍

ഇംഗ്ളീഷില്‍ കക്കൂസിനെ സൂചിപ്പിക്കാന്‍ ശിഷ്ടോക്തികള്‍ ധാരാളമുണ്ട്. സമൂഹ ത്തിന്റെ മാന്യതാസങ്കല്പത്തിനനുസരിച്ച് കക്കൂസിനെക്കുറിക്കാനുള്ള ശിഷ്ടോക്തി കളും മാറുന്നു. അങ്ങനെ ‘ലാവിട്രിയില്‍ തുടങ്ങി, ‘ടൊയ്ലറ്റിലൂടെ’ ‘റസ്റ്റ്റൂമിലെ ത്തിയ’ ഇംഗ്ളീഷുകാരിപ്പോള്‍ ഫ്രഞ്ചില്‍ നിന്ന് കടമെടുത്ത ‘ലൂ’വി(loo)ലും നെറ്റില(Netty)യിലും എത്തിയി രിക്കുന്നു. ഫ്രഞ്ചിലെ സ്ഥലം എന്നര്‍ഥത്തിലുള്ള ‘lieu’ , ‘nettoyer’ എന്നീ പദങ്ങളില്‍ നി ന്നാണിവ രൂപം കൊണ്ടത്. കക്കൂസില്‍ നിന്ന് മലയാളിയും മെല്ലെ ‘റസ്റ്റ് റൂമിലൂടെ’ ‘ലൂ’വിലേക്ക് നടന്നു കൊണ്ടിരിക്കുകയാണ് ലൈംഗീകത, മരണം, ഭക്ഷണം, ചില ആചാരങ്ങള്‍ , ദുരന്തം, കഠിനരോഗം എന്നി വയെ സൂചിപ്പിക്കുന്ന പദങ്ങള്‍ നേരിട്ട് ഉപയോഗിക്കരുതെന്ന് സമൂഹം വിലക്ക് കല്‍പ്പിക്കുന്നു. ഇത്തരം പദങ്ങളിലെ ദുസൂ ചനകള്‍ ഒഴിവാക്കി, മാന്യമാക്കിയതിനു ശേഷം, അതേ അര്‍ഥങ്ങളിലുള്ള, മറ്റു പദ ങ്ങള്‍ ഉപയോഗിക്കുന്ന ഭാഷാതന്ത്രമാണ് ഭാഷകസമൂഹം അവലംബിക്കുന്നത്. ഇതി നെ ശിഷ്ടോക്തി(Euphemism) എന്നു വിളി ക്കാം. സാമൂഹികവിലക്കുള്ളതും പ്രതിലോമ പരവുമായ കാര്യങ്ങള്‍Read More


ജെ എന്‍ യു : ഇനിയും സമയമുണ്ട് സഖാക്കളേ

പ്രസേന്‍ജിത്ത് ബോസിനോട് കൂറു പ്രഖ്യാപിച്ച് ജെ.എന്‍ .യുവിലെ മുന്‍ എസ്.എഫ്.ഐക്കാരും നിലവിലുള്ള ഭാരവാഹികളികളില്‍ മിക്കവാറും പേരും മുന്നോട്ടു വന്നു. ബംഗാളികളാണീക്കൂട്ടത്തില്‍ ഏറെയും. ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നതോടെ ജെ.എന്‍ .യുവിലെ എസ്.എഫ്.ഐ യൂണിറ്റ് തന്നെ അഖിലേന്ത്യ കമ്മിറ്റി പിരിച്ചു വിട്ടു. സംസ്ഥാന കമ്മിറ്റിയില്‍ പുതിയ ഭാരവാഹികളെ വച്ച് അഡ്ജസ്റ്റ് ചെയ്തു. കാമ്പസിലെ പ്രസേന്‍ജിത്ത് അനുഭാവികള്‍ എസ്.എഫ്.ഐ ജെ.എന്‍ .യു എന്ന പേരില്‍ പ്രവര്‍ത്തിച്ചു തുടങ്ങി കേരളത്തിലും ബംഗാളിലും ത്രിപുരയിലു മല്ലാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യാമ ഹാരാജ്യത്ത് നിലനില്‍ക്കുന്നതെവിടെ എന്ന ചോദ്യത്തിന് ഡല്‍ഹിയിലെ ഉ ത്തരം ജെ.എന്‍ .യുവിലും വിത്തല്‍ഭായി പട്ടേല്‍ ഹൗസിലും എന്നതാണ്. വിത ല്‍ഭായ് പട്ടേല്‍ ഹൗസ് എന്ന വി.പി.ഹൗ സ് എം.പിമാരുടെ താമസസ്ഥലമാണ്. ഭൂരിപക്ഷം സി.പി. എം, സി.പി.ഐ എം. പിമാര്‍ പണ്ടേക്ക് പണ്ടേ ചേക്കേറിയിരു ന്നത് പാര്‍ലമെന്റില്‍ നിന്ന് നടന്നു പോ കാവുന്നRead More


ഇഫ്താര്‍ ഹണ്ട് : വലിയ മീനുകള്‍ തിരക്കില്‍ പെടുമ്പോള്‍ പരല്‍ മീനുകള്‍ മുന്നിലെത്തുന്നു

പൊതിഞ്ഞു വച്ച തളികകളില്‍ മീനോ ആടോ കോഴിയോ എന്ന് പൊതിയഴി ച്ചാലേ അറിയാനാകൂ, പൊതിയഴിക്കാ നാവട്ടെ ബാങ്കു കൊടുത്തിട്ടേ അനു വാദമുള്ളൂ. അതൊരു സസ്‌പെന്‍സ് ആ യി തുടരും ബാങ്ക് വിളിക്കുന്നതു വരേ. ബാങ്ക് കേട്ട് ഈത്തപ്പഴം ചവച്ചെന്നു വരുത്തി, തളികയുടെ പൊതിയഴിച്ചു നോക്കുമ്പോള്‍ ആദ്യ ദിവസം കണ്ണു തള്ളിപ്പോയി. ഇതു വരേ കണ്ടിട്ടി ല്ലാത്തത്ര വലുപ്പത്തില്‍ പലതായി മുറിച്ച മീന്‍ ദുബൈ നഗരത്തിന്റെ പരപ്പില്‍ ഇഫ്താര്‍ തമ്പ് തേടിപ്പോകുമ്പോള്‍ തിരുവള്ളൂര്‍ ക്കാരന്‍ യൂസുഫ് പുഴയറിഞ്ഞു വലവീശുന്ന മുക്കുവനെ പോലെ ആയി മാറുന്നു. കണ്ണ മ്പത്തു കരയിലെ അവന്റെ വീട്ടിനു മുമ്പാ  കെ പാടവും അതിനെ മുറിച്ചു പോകുന്ന ഇപ്പോഴും മെലിഞ്ഞിട്ടില്ലാത്ത തോടു മുണ്ട്. കനോലി സായിപ്പ് പണിത ജലധമ നികളില്‍ ഒന്നാണതും. അതു വഴിയായിരുന്നു പഴയ കാലത്തെ ചരക്കു കടത്തുകള്‍ . ഈ ചെറു തോട്ടില്‍Read More