Main Menu

പ്രേതഭാഷണം

Saikatham Online Malayalam Magazine

മോർച്ചറിയിൽ നല്ല തണുപ്പായി രുന്നു. രാധികക്ക് തണുപ്പത്ര പിടി ക്കില്ല. റൂമെടുത്ത് ഒന്നിച്ച് ആരുമ റിയാതെ താമസിച്ചപ്പോ പോലും ചൂടുള്ള രാത്രികളിൽ അവൾ എ.സി. ഇടാൻ സമ്മതിച്ചിട്ടില്ല. എങ്ങനെ പാവം ഇത്‌ സഹിക്കു മോ എന്തോ! മുറുക്കാൻ കറ പുര ണ്ട പല്ലിൽ നാവൊടിച്ച് അറ്റൻ ഡർ ഒരു ചൂടൻ നോട്ടം നോക്കി. സന്തോഷം! ഇവിടെ ചൂടായിട്ട് ഇ തെങ്കിലുമുണ്ടല്ലോ..

രാധികയുടെ മുഖപടം മാറ്റിത്തന്നത് അയാളാണ്. അവളുടെ നീണ്ട മുഖത്ത്‌ പക്ഷെ മൂക്ക് ഇല്ലായിരുന്നു.

വെളുത്ത് കൊലുന്നനെയുള്ള നാടൻ പെൺകുട്ടി. ആണിനെ ത്രസിപ്പിക്കാൻ പോന്ന ഒന്നും തന്നെ ആ ശരീരത്തിൽ ഇല്ലായിരുന്ന കാലത്തും ആ പാദസരക്കിലുക്കത്തിന് പുറകെ കുറെ നടന്നതാണ്. ചാമ്പങ്ങകളോടായിരുന്നു അവൾക്കേ റ്റവും പ്രിയം. അന്നൊരുത്സവ ദിവസം കുളിക്കടവിൽ വച്ച് ഞാനൊരു പഴുത്ത ചാമ്പങ്ങ ചോദിച്ചു. കൈതമുള്ളകൾ പുറത്തേന്തി ഞാനൊരു മുതലയായി. അത്രനാൾ കളിപ്പിച്ച് നടന്ന ആ പഴുത്ത പഴുത്ത ചാമ്പങ്ങമേൽ മുതല, വാ തുറന്ന് വച്ച് മധുരമൂറ്റി.

ആദ്യമറിഞ്ഞപ്പോൾ തകർന്ന് പോയി. ഞങ്ങൾ ഇടക്ക് കാണാറുള്ള ‘യാത്ര’ ആയിരുന്നു അപ്പോൾ ടി.വി.യിൽ. യാത്ര ചെയ്യാൻ അവൾക്ക് ഇഷ്ടമായിരുന്നു. തേനിയിലെ ഒരു വഴിയോരത്ത് നീണ്ടൊരു യാത്രയുടെ ഷീണം തീർക്കാനായിരിക്ക ണം നഗ്നയായി ഉറങ്ങിക്കിടന്നു ഒരു ദിവസം അവൾ. ശരീരം മുഴുവൻ വിരൽപ്പാടുകളും മുറിപ്പാടുകളുമായിരുന്നെന്ന്. തെരുവ് നായ്ക്കൾ കടിച്ചെടുത്തതോ എന്നറിയില്ല, അവളുടെ നീണ്ട മുഖത്ത് പക്ഷെ മൂക്ക് ഇല്ലായിരുന്നു.

പേടികൊണ്ടോ സങ്കടംകൊണ്ടോ എന്നറിയില്ല, ഞാൻ പൊട്ടിക്കരഞ്ഞു. ആ തണുപ്പിൽ ഞാൻ മാത്രമായി. അല്ല, ഞാനും രാധികയും.

“ഹരേ..” ഞെട്ടിത്തരിച്ച് പോയി ഞാൻ. രാധിക ചിരിച്ചുകൊണ്ട് എഴുന്നേറ്റിരുന്നു. വെളുത്ത തുണി വഴുതി വീണു. അവൾ നഗ്നയായിരുന്നു.

“മനസ്സിലായോ.. ഇപ്പൊ കണ്ടിട്ട് എന്ത് തോന്നുന്നു..” ഒരിക്കലും മായാത്തൊരു കള്ളച്ചിരി.. ഒരു പുരുഷനെ ത്രസിപ്പിക്കാൻ പോന്ന ഒന്നുംതന്നെ അപ്പോളും ആ ശരീരത്തിൽ അവശേഷിച്ചിരുന്നില്ല.

“ഒന്നും തോന്നുന്നില്ല. നിനക്ക് മുലകളില്ല..! പിന്നെ, തണുക്കുന്നില്ലേ.?”

ആരോ കടിച്ച് പറിച്ച് വികൃതമാക്കിയ മുലകളിൽ നോക്കി അവൾ മുഖം ചുളിച്ചു. പിന്നെ തെറ്റു ചെയ്യുമ്പൊ പണ്ട് അമ്മ ചെ യ്യാറുള്ള പോലെ കാഴ്ചക്ക് വേണ്ടി മാത്രം എന്റെ നേരെ ഒരു പൊങ്ങല്ലത്തിന്റെ തണ്ട് നീട്ടി.

“ഹരി ഇതൊരു കഥയാക്കുമെന്നറിയാം. അപ്പോൾ ഇങ്ങനൊന്നും എഴുതരുത് ട്ടോ.. കഥാകാരന്മാർക്ക് എന്തും പറയാമ ല്ലോ എന്നുവച്ച് വായനക്കാരന്റെ സംസ്കാരവും മാനിക്കണ്ടേ…” തണുപ്പുണ്ടെന്നോ ഇല്ലെന്നോ അവൾ പറഞ്ഞില്ല. രാധിക എണീറ്റ് ഇങ്ങനെ പറയുമെന്നല്ല കരുതിയത്. ഞാനൊന്ന് പകച്ചു.

”മുലക്ക് പിന്നെ മുലയെന്നല്ലാതെ എന്ത് പറയണം..” ഞാൻ ചിരിച്ചു.

“നിന്നെ കണ്ടിട്ട് എനിക്ക് സ്ഫിംഗ്സിനെ ഓർമ്മ വരുന്നു.. ഈജിപ്തിലെ.. മൂക്കില്ലാത്ത..”

“ഓ.. ഈജിപ്തിലെ സ്ഫിംഗ്സ് പുരുഷനാണ്. ഗ്രീസിലാണ് പെൺസിംഹത്തിന്റെ ഉടലുള്ള സ്ഫിംഗ്സ്. ഹരിക്ക് ഒന്നുമറിയില്ല.” ആത്മഹത്യ ചെയ്ത ഒരുവന്റെ മൃതദേഹം തള്ളിത്താഴെയിട്ട് രാധിക ആ കട്ടിലിലിരുന്ന് ചിരിച്ചു. നിലത്ത് കിടന്ന് ഒന്ന് നോക്കുകയല്ലാതെ എതിർക്കാൻ പോലുമുള്ള ധൈര്യം അവനില്ലായിരുന്നു. അളുടെ ചിരി മോർച്ചറി മുഴുവനലയടിച്ച് അവളിൽ തന്നെ ലയിച്ചു.

ഒരു നീണ്ട നിശ്ശബ്ദതക്ക് ശേഷം അവൾ തുടർന്നു: “നീ കരഞ്ഞോ ഹരേ..? എന്റെ മടിയിൽ കിടക്കുന്നോ..?”
ഞാൻ ഭയന്ന് മാറി നിന്നു. പിന്നെ അടുത്ത് ചെന്നിരുന്നു. അവൾ രാധികയാണ്. ഹരി വസ്ത്രം കവരുകയാൽ നഗ്നയാക്കപ്പെട്ടവൾ. ഞാനാ മടിയിൽ കിടന്നു.

“നമ്മൾ കാളിന്ദിയുടെ തീരത്ത് പ്രണയിക്കുകയായിരുന്നോ..?” ഞാനെന്റെ തലയിലെ മയിൽപ്പീലി ഒതുക്കി ചോദിച്ചു.

“നമ്മൾ ഇപ്പോൾ പ്രണയിക്കുകയല്ലേ.. കാളിന്ദിയുടെ തണുത്ത കാറ്റ് അറിയുന്നില്ല.. എന്നെ മുക്കിയ മരുന്നിന്റെ പരിമളം അറിയുന്നില്ലേ..” രാധിക എന്നെ മെല്ലെ ചുംബിച്ചു. മൂക്കുകൾ കൂട്ടിയുരുമ്മിയില്ല. അവൾക്ക് മൂക്കും മുലകളും ഇല്ലായിരുന്നു..!
പതുക്കെ എഴുന്നേറ്റ് എന്റെ പുറകിൽ വന്ന് കണ്ണ് പൊത്തി അവർ ചോദിച്ചു: “എനിക്കേറ്റമിഷ്ടം എഴുത്തുകാരിൽ സാറാ ജോസഫിനെ ആയിരുന്നു. നിനക്കോ ഹരേ ?” ഞാനൊന്നും പറഞ്ഞില്ല.

അവൾ തുടർന്നു: “പക്ഷെ, അവരുടെ തായ് കുലം മാത്രമേ ഞാൻ വായിച്ചിട്ടുള്ളൂ.” പുറകിൽ നഖം കല്ലിലുരക്കുന്ന ശബ്ദം കേട്ട് ഞാൻ കണ്ണ് തുറന്ന് നോക്കി. അവൾ.. ശൂർപ്പണഖ .!.”രാമൻ, ന്റെ മൂക്കും മെലേം അരിഞ്ഞ്. നീയ് കണ്ടാ ഹരേ, ന്റെ പൊന്നാര മക്കളെ പാലൂട്ടി പോറ്റേണ്ട ന്റെ മൊല..”

അവൾ കൈയ്യിലെ കൽകുന്തം നീട്ടിയെറിഞ്ഞു. അത് മോർച്ചറിയുടെ വാതിൽ തുളച്ച് നിന്നു.”രാധികക്ക് ഈ വേഷം ഒട്ടും ചേരുന്നില്ല. എനിക്കിവിടെ ഒരു റോളും ഇല്ല. കഥയെഴുതുമ്പോൾ ഈ ഭാഗം ഞാൻ അരിഞ്ഞ് മാറ്റും.”

“അയ്യോ വേണ്ട.. ആ പെണ്ണിനെ പോലെ തന്നെ ഈ പെണ്ണും. കൊച്ചിന് മൊല കൊടുത്തേന് കൊന്നില്ലേ ഒരുവളെ അങ്ങേതോ ഊരില്. പൂതന.. ഓളം ന്നപ്പോലന്നെ.. ഇങ്ങടെ ലോകം ചെത്തിയിട്ട ന്റെ മൊല ഇന്നാ…” – തൂനെല്ലിന്റെ മണമൂറുന്ന മുറ്റത്ത് നിന്ന് അടിയാത്തി രാധിക മുല മുറിച്ചെറിഞ്ഞു.”പെണ്ണിന് മേൽ അധികാരം സ്ഥാപിച്ച മേലാളന് ഈയുള്ളവളുടെ കാഴ്ചദ്രവ്യം.”

നിലത്ത് കിടന്ന് ചോര വാർക്കുന്ന മാംസപിണ്ഡം നോക്കി ഞാൻ അന്തിച്ച് നിന്നു. ഇവളെവിടുന്നിങ്ങനെയൊക്കെ പറയാൻ പഠിച്ചു..!”ഞാൻ ഈ സീൻ ഒരു സിനിമയിൽ കണ്ടിട്ടുണ്ടല്ലോ.. നീ എന്നെ കളിപ്പിക്കുകയാണ്.”

“യുഗപുരുഷൻ. ഒന്ന് ഷൈൻ ചെയ്യാൻ സമ്മതിക്കരുത്. ഈയൊരു ഗെറ്റപ്പിൽ എനിക്കതല്ലേ പറ്റൂ.” അവൾ നിന്ന് പരുങ്ങി. മരണം ഇത്രക്ക് രസകരമാകുന്നത് ആദ്യമായാണ്. ഇതിനുമുൻപ് കുറച്ചെങ്കിലും ആഹ്ളാദിച്ചത് കുട്ടിക്കാലത്തെങ്ങോ മുത്തശ്ശിയുടെ മരണദിവസം കുട്ടികൾക്കെല്ലാം കൊച്ചച്ഛൻ ഊഞ്ഞാൽ കെട്ടി തന്നപ്പോളാണ്..

ഓണദിവസം ഉപ്പേരിക്ക് വേണ്ടി വരാതിരിക്കാനുള്ള സൂത്രം.. ആ അങ്ങനെ കഥക്ക് ഒരു ന്യൂ ജനറേഷൻ ടച്ച് വരുന്നതിൽ ഞാൻ സന്തോഷിച്ചു. പറിച്ചിട്ട മുല തീ പിടിച്ചു. ഞാൻ പേടിച്ചു.

രാധികയുടെ കണ്ണിൽ നിന്ന് തീ പാറുന്നു. തേനി ഇന്ന് തീ പിടിച്ചൊരു ചാരമാകും. കണ്ണകിയുടെ കലി.. അവളോടെന്ത് പറയണമെന്ന് എനിക്കറിയില്ല. “നിന്റെ മാനത്തിന്റെ കാൽത്തള ഞാനല്ലെടുത്തത്.. നിന്റെ ആത്മവീര്യത്തിന്റെ സത്ത ഊറ്റിക്കുടിച്ചത് ഞാനല്ല..” കണ്ണകി അടങ്ങുന്നില്ല. ഹരി പറഞ്ഞാൽ അടങ്ങാത്ത രാധിക രാധികയല്ല. ഇവിടെ സാഹിത്യം പറഞ്ഞിട്ട് കാര്യമില്ല. മറ്റന്നാൾ കല്യാണനിശ്ചയമാണ്. പുറത്തേക്കോടി.

അവളുടെ മാനത്തിന്റെ, അടർന്നുപോയ സ്ത്രൈണതയുടെ വില മോർച്ചറിയിൽ തീ പടർത്തുന്നു. ഞാൻ കരഞ്ഞു. ഇത്ത വണ ഭയന്ന് തന്നെ. മോർച്ചറിയുടെ വാതിൽ തുറന്നപ്പോൾ രാധിക പുറകിൽ നിന്ന് വിളിച്ചു:”എനിക്ക് വേണ്ടി എഴുതുമോ..” അവളെറിഞ്ഞ കൽകുന്തം അപ്പോളും വാതിലിൽ വിറച്ചു നിന്നു.

“എഴുതും”

“നഷ്ടപ്പെട്ടത് മൂക്കും മുലയും മാത്രമല്ലല്ലോ ഹരേ.. അവസാനമായെന്നിൽ മുറിവേറ്റിട്ട് അധികനേരമായില്ലല്ലോ..” അവൾ വേച്ച് വേച്ച് തിരിച്ച് ചെന്ന് കിടന്നു. അവളുടെ തുടകളിലൂടെ പൂവും പുണ്യാഹവും ഒരിറ്റ് ഗുരുതിയും ഒഴുകിയൊലിക്കുന്നുണ്ടാ യിരുന്നു. പുറത്തേക്കിറങ്ങുമ്പോൾ കറുത്ത് തടിച്ചൊരു അറ്റൻഡർ സിബ്ബ് വലിച്ച് കയറ്റി പാന്റ്സ് മുറുക്കുന്നുണ്ടായിരുന്നു.Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: