ജീവിതത്തിന്റെ വളപ്പൊട്ടുകള്‍ കൊണ്ട് എഴുതിയ കഥകള്‍

കവിതാ നായരെ ആദ്യമായി എ ന്ന്, എവിടെവച്ചാണ് കാണുന്നത് എന്ന് എനിക്കിപ്പോള്‍ ഓര്‍മ്മയി ല്ല. ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാലം’ എന്ന സിനിമയു ടെ ചിത്രീകരണസമയത്താണ് കൂ ടുതല്‍ പരിചയിച്ചത്. അന്നത്തെ ഞങ്ങളുടെ സംസാരങ്ങളില്‍ നിറയെ കഥയെഴുത്തും സാഹിത്യ വുമായിരുന്നു എന്ന് കവിത തന്നെയാണ് പിന്നീടൊരിക്കല്‍ എന്നോട് പറഞ്ഞത്. എന്‍.എസ്. മാധവന്റെ കഥകള്‍ വായിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ച കാര്യവും അവര്‍ എന്നെ ഓര്‍മ്മിപ്പിച്ചു. കവിത അന്നുതന്നെ കഥ എഴുതുമായിരുന്നു. ആ എഴുത്തനുഭവങ്ങള്‍ കേട്ടപ്പോള്‍ എനിക്കറിയാവുന്ന കാര്യം പങ്കുവെച്ചു എന്നേയുള്ളൂ.
പ്രസിദ്ധീകരിക്കാന്‍ പോകുന്ന തന്റെ ഒരു കഥാസമാഹാരവുമായി വര്‍ഷങ്ങള്‍ ക്ക് ശേഷം കവിത വീണ്ടും എന്റെ മുന്നില്‍ വന്നപ്പോള്‍ ഞാന്‍ വിസ്മയിച്ചു പോയി. കഥയെഴുത്ത് എന്ന സങ്കീര്‍ണ്ണ കലയെ എത്ര ആത്മാര്‍ത്ഥമായാണ് അവര്‍ പിന്തുടരുന്നത് എന്നോര്‍ത്താണ് ഞാന്‍ ആദ്യം അത്ഭുതപ്പെട്ടത്. തന്റെ ആ കടിഞ്ഞൂല്‍ കഥാസമാഹാരത്തിന് ഒരു അവതാരിക എഴുതിത്തരണം എന്നു കൂടി കവിത പറഞ്ഞപ്പോള്‍ ഞാന്‍ അല്‍പ്പം പേടിയോടെയാണ് അമ്പരന്നത്. ഇതിന് മുമ്പ് ഇങ്ങിനെയൊന്ന് ഉണ്ടായിട്ടില്ല. അവതാരിക എന്നത് വെറുമൊരു മുഖസ്തുതിയാവരുത് എന്നാണ് പറയാറുള്ളത്. കഥകളെവെച്ച് വിലയിരുത്തി വായനക്കാരനെ ആ രചനകളിലേക്ക് സ്വീകരിക്കുക എന്ന വലിയ ധര്‍മ്മം അവതാരികാകാരന്മാര്‍ക്കുണ്ട്. എല്ലാവരും അത് പിന്തുടരുന്നുണ്ടോ എന്ന് ചോദി ച്ചാല്‍ അറിയില്ല. ഞാനിവിടെ അത്തരമൊരു ആഴമുള്ള വിശകലനത്തിന് മുതിരാ ത്തത് ഞാന്‍ ഒരു സാഹിത്യനിരൂപകനല്ലാത്തതുകൊണ്ടാണ്. അതുകൊണ്ടു തന്നെ ഇത് സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു വായനക്കാ രന്റെ സ്‌നേഹത്തില്‍ ചാലിച്ച ആസ്വാദനക്കുറിപ്പുമാത്രമാണ്. കനപ്പെട്ട അവ താരികയല്ല.
കവിതയുടെ കഥകള്‍ മുഴുവനും ഞാന്‍ വായിച്ചു. ഒറ്റവാചകത്തില്‍പ്പറ ഞ്ഞാല്‍ എല്ലാ കഥകളും അനായാസമായി വായിക്കാന്‍ സാധിക്കുന്നവ യാണ്. എഴുത്തില്‍ അതൊരു വലിയ കാര്യവുമാണ്. ഒരു കഥയിലും സങ്കീര്‍ ണ്ണമായ പദങ്ങളോ വാചകങ്ങളോ ഇല്ല. അനാവശ്യമായ ഒരക്ഷരമില്ല. എന്നാല്‍ എഴുതിയിരിക്കുന്ന വിഷയം മുഴുവന്‍ മനുഷ്യനുമായി അഗാധമാ യി ചേര്‍ന്നുനില്‍ക്കുന്നവയാണ്. ഈ കഥകളില്‍ ഒന്നുപോലുമില്ല ജീവിത വുമായി ബന്ധമില്ലാത്തതായിട്ട്. നമ്മളെല്ലാം കടന്നുപോന്ന ജീവിതത്തി ന്റെ പല പല വര്‍ണ്ണങ്ങളിലുള്ള വളപ്പൊട്ടുകള്‍കൊണ്ടാണ് ഈ കഥകള്‍ എഴുതിയിരിക്കുന്നത് എന്ന് എനിക്ക് ഇവ വായിച്ചപ്പോള്‍ തോന്നി. ഇതിലെ മനുഷ്യരെ നമുക്ക് ഏറെ പരിചിതമാണ്; ചിലപ്പോള്‍ അവര്‍ നാം തന്നെ യാണ്. ഇതിലെ കാഴ്ചകളും സ്ഥലങ്ങളും പലപ്പോഴും നമുക്കെല്ലാം പരിചിത മാണ്. ഈ കഥകളിലെ വികാരങ്ങളിലൂടെ എപ്പോഴൊക്കെയോ നാമെ ല്ലാം കടന്നുപോന്നിട്ടുണ്ട്. കവിതയുടെ ഈ കഥകള്‍ വായിച്ച് നമ്മുടെത്ത ന്നെ ഉള്ളിലേക്ക് നോക്കുക. അവയെല്ലാം അവിടെയുണ്ടാവും.
അമ്മ തന്ന കണ്ണാടിയും വീട്ടുപടിയിലെ വെറ്റിലച്ചെല്ലവും വേദനയുടെ നീലസാരിയുമെല്ലാം കവിതയുടെ കഥകളിലുണ്ട്. അവയൊന്നും വെറും വസ്തുക്കളല്ല, ഇവിടെ. എല്ലാം ആരുടെയൊക്കെയോ ജീവിതങ്ങളുമായും വികാരങ്ങളുമായും അഗാധമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. വെറും വസ്തുക്കളെ വികാരങ്ങളുടെ സ്വരൂപ ങ്ങളാക്കുന്ന മാജിക് കവിതയുടെ ഈ കഥകളിലെല്ലാമുണ്ട്. കലയുടെ സ്പര്‍ശം ഉണ്ടാവുമ്പോള്‍ കല്ലുപോലും പൂവാകുകയും അതില്‍നിന്ന് സുഗന്ധം പ്രസരിക്കുകയും ചെയ്യുമെന്ന് പറയുന്നത് വെറുതേയല്ല.
ജപ്പാനിലെ ഒരു കാവ്യസമ്പ്രദായമാണ് ‘ഹൈക്കു’. ഒന്നോ രണ്ടോ വരികള്‍ കൊണ്ട് ഒരു വലിയ ജീവിതദൃശ്യത്തേയും ജീവിതദര്‍ശനത്തെയും ഹൈക്കു കവിതകള്‍ നമുക്കുമുന്നില്‍ തുറന്നിടുന്നു. ബാഷോ എന്ന കവിയുടെ ഹൈക്കു കള്‍ ഓര്‍ക്കുക. ആയിരം വരികളേക്കാള്‍ ആഴമുള്ളതുമാണ് ബാഷോയുടെ ഒന്നോ രണ്ടോ വാക്കുകള്‍ മാത്രമുള്ള കുഞ്ഞു കവിതകള്‍. കവിതയുടെ ഈ കഥാ സമാഹാരത്തിലെ കഥകള്‍ ഹൈക്കുവോളം ചെറുതല്ലെങ്കിലും അതി ന്റെ ശൈലിയുടെ ഏതൊക്കെയോ ഭാഗങ്ങളില്‍ ഹൈക്കുവിന്റെ സ്പര്‍ശ മുണ്ട്. അതുകൊണ്ടുതന്നെ അതിന് അതിന്റേതായ ഭംഗിയും.
ഈ കുറിപ്പ് അവസാനിക്കുന്നതിന് മുമ്പ് കവിതയുടെ ഈ കഥാസമാഹാര ത്തിന്റെ പേരിനെക്കുറിച്ചുകൂടി പരാമര്‍ശിക്കേണ്ടതുണ്ട്. ‘സുന്ദരപതനങ്ങള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. ‘സുന്ദരം’ എന്ന പദവും ‘പതനം’ എന്ന പദവും അതിന്റെ ഭാവംകൊണ്ട് എതിര്‍ധ്രുവത്തില്‍ നില്‍ക്കുന്നവയാണ്. വേദനിപ്പിക്കുന്നവയാണ് സാധാരണ എല്ലാ വീഴ്ചകളും. എന്നാല്‍ വേദനിപ്പി ക്കുമെങ്കില്‍ക്കൂടി വീഴ്ചകള്‍ അറിഞ്ഞുകൊണ്ട് സ്വീകരിച്ചാല്‍ അവ സുന്ദരമാ ണ് എന്ന വിശുദ്ധമായ തത്വശാസ്ത്രമാണോ കവിത എന്ന എഴുത്തുകാരിയു ടേത്? എനിക്കറിയില്ല. ഈ പേര് എന്നെ ഇങ്ങിനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു എന്ന് മാത്രം. ഈ ‘സുന്ദരപതനങ്ങള്‍’ കവിത എന്ന കഥാകാരിയുടെ വീഴ്ച യായല്ല ഉയരങ്ങളിലേക്കുള്ള ആരോഹണമായിട്ടാണ് ഞാന്‍ കാണുന്നത്. അത് അങ്ങിനെയാവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആ ഉയര്‍ച്ച കണ്ട് ദൂരെനിന്ന് അഭിമാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരില്‍ ഒരാള്‍ ഞാനായിരിക്കും.
ശുഭാശംസകളോടെ….
മോഹൻലാൽ
കഥകള്‍ വായിച്കു. നന്നായിട്ടുണ്ട്. ആശംസകള്‍