Main Menu

കുഴൂർ വിത്സണ് യൂത്ത് ഐക്കൺ അവാർഡ്‌

Kuzhoor Wilson

കേരള സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവജനങ്ങൾക്ക് നല്‍കി വരുന്ന അവാർഡാണിത്.

സാഹിത്യരംഗത്തെ പുരസ്കാരം കുഴൂർ വിത്സണും ആര്യാ ഗോപിയും പങ്കിട്ടു. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച കുഴൂർ വിത്സന്റെ വയലറ്റിനുള്ള കത്തുകൾ എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്.

ഇന്റർനെറ്റ് എന്ന മാധ്യമത്തില്‍ മലയാള കവിതയ്ക്ക് ശക്തമായ മേൽവിലാസം നല്‍കിയ കവി എന്ന നിലയിൽ ശ്രദ്ധേയൻ. മലയാളത്തിലെ ആദ്യ കവിതാ ബ്ലോഗായ അച്ചടി മലയാളം നാട് കടത്തിയ കവിതകൾ എന്ന ബ്ലോഗിന്റെ ഉടമ കൂടിയാണ് വിത്സൺ. വയലറ്റിനുള്ള കത്തുകൾ വിത്സന്റെ ഏഴാമത്തെ പുസ്തകമാണ്.

കല സാംസ്കാരിക വിഭാഗത്തിൽ നീരജ് മാധവിനെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. സാമൂഹിക സേവനരംഗത്തെ പുരസ്കാരത്തിന് വാവ സുരേഷിനെ തിരഞ്ഞെടുത്തു. കാർഷിക രംഗത്തെ മികവിന് ടി. രതീഷും കായിക രംഗത്തെ മികവിന് വി. എസ് ആദർശും തിരഞ്ഞെടുക്കപ്പെട്ടു. സംരഭക മികവിന് വത്സാ എനർജിയുടെ സ്ഥാപകരായ അജയ് തോമസ്, സുധിന്‍ വി എം എന്നിവരെ തിരഞ്ഞെടുത്തു.

ടി പി രാജീവൻ, ജി സുരേഷ് കുമാർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ, പത്മിനി തോമസ് എന്നിവരടങ്ങിയ അവാർഡ് നിർണയ കമ്മറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന യൂത്ത് കൊളോക്യത്തിന്റെ സമാപന ദിവസമായ ഫെബ്രുവരി 10ന് ഗവ. വിമൻസ് കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അവാർഡ് വിതരണം നിർവഹിക്കും.

പുസ്തകം ഇവിടെ ലഭിക്കും

 

 



One Comment to കുഴൂർ വിത്സണ് യൂത്ത് ഐക്കൺ അവാർഡ്‌

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: