Main Menu

ഇഫ്താര്‍ ഹണ്ട് : വലിയ മീനുകള്‍ തിരക്കില്‍ പെടുമ്പോള്‍ പരല്‍ മീനുകള്‍ മുന്നിലെത്തുന്നു

Umbachijപൊതിഞ്ഞു വച്ച തളികകളില്‍ മീനോ ആടോ കോഴിയോ എന്ന് പൊതിയഴി ച്ചാലേ അറിയാനാകൂ, പൊതിയഴിക്കാ നാവട്ടെ ബാങ്കു കൊടുത്തിട്ടേ അനു വാദമുള്ളൂ. അതൊരു സസ്‌പെന്‍സ് ആ യി തുടരും ബാങ്ക് വിളിക്കുന്നതു വരേ. ബാങ്ക് കേട്ട് ഈത്തപ്പഴം ചവച്ചെന്നു വരുത്തി, തളികയുടെ പൊതിയഴിച്ചു നോക്കുമ്പോള്‍ ആദ്യ ദിവസം കണ്ണു തള്ളിപ്പോയി. ഇതു വരേ കണ്ടിട്ടി ല്ലാത്തത്ര വലുപ്പത്തില്‍ പലതായി മുറിച്ച മീന്‍

ദുബൈ നഗരത്തിന്റെ പരപ്പില്‍ ഇഫ്താര്‍ തമ്പ് തേടിപ്പോകുമ്പോള്‍ തിരുവള്ളൂര്‍ ക്കാരന്‍ യൂസുഫ് പുഴയറിഞ്ഞു വലവീശുന്ന മുക്കുവനെ പോലെ ആയി മാറുന്നു. കണ്ണ മ്പത്തു കരയിലെ അവന്റെ വീട്ടിനു മുമ്പാ  കെ പാടവും അതിനെ മുറിച്ചു പോകുന്ന ഇപ്പോഴും മെലിഞ്ഞിട്ടില്ലാത്ത തോടു മുണ്ട്. നോലി സായിപ്പ് പണിത ജലധമ നികളില്‍ ഒന്നാണതും. അതു വഴിയായിരുന്നു പഴയ കാലത്തെ ചരക്കു കടത്തുകള്‍ . ഈ ചെറു തോട്ടില്‍ ധാരാളം നാടന്‍ മീനുണ്ട് ഇപ്പോഴും. തോട്ടിനെ ചുറ്റിപറ്റി മീന്‍ പിടി ത്തവുമുണ്ട്. വക്കുക എന്നാണതിനു പറ  യുക. ഇതേ നാട്ടോര്‍മ്മകളുടെ തോഴ നാണ് കൂടെയുള്ള ഇസ്മായിലും. രണ്ടു പേരുമായാല്‍ പിന്നെ, നോമ്പു തുറ തേടിയുള്ള യാത്ര ഏറ്റവും നല്ല മീന്‍ തേടിപ്പോകലായി മാറുന്നു. അറബികള്‍ക്ക് അവരുടെ വീട്ടുമുറ്റത്ത് തമ്പുയര്‍ത്തി നോമ്പ് തുറയൊരുക്കുന്ന ശീലമുണ്ട്. അവിടങ്ങളിലെത്തി മൃഷ്ടാന്ന ഭോജനമാകാം ഏതു നോമ്പുകാരനും. കടലോരമായ ജുമൈറയില്‍ ആടും ആടിന്റെ തന്നെ വലിപ്പമുള്ള കടല്‍ മീനുകളും പൊരിച്ച് വച്ച് നോമ്പ് തുറ ഒരുക്കുന്ന ഒരു വീടുണ്ട് എന്ന അറിവിലാണ് യൂസുഫ് തന്റെ നാല്‍ക്കാലി വാഹനത്തെ അങ്ങോട്ട് ഓടിക്കുന്നത്. മണം പിടിച്ച് പായുന്ന നായയെ പോലെ അത് പായുന്നു. തേട്ടം അവസാനിച്ചത് ജുമൈറയിലാണ്. അറബിക്കഥയിലെ കൊട്ടാരം പോലൊരു അറബിവീട്. മുറ്റത്ത് ഇഫ്താറിനായി അണിയിച്ചൊരുക്കിയ ഷാമിയാന. തമ്പ് എന്നു മലയാളമാക്കാം ഈ ഇഫ്താര്‍ പന്തലുകളെ. ശീതീകരണികള്‍ ഒച്ച കേള്‍പ്പി ക്കാതെ പ്രവര്‍ത്തിക്കുന്നതും അലങ്കാര വിളക്കുകള്‍ പ്രകാശിക്കുന്നതമായ തമ്പിനകത്താണ് ദിവസവും നോമ്പുതുറ. അതുവരേ കണ്ടെ ത്തിയവയില്‍ ഏറ്റവും മുന്തിയതിത് എന്ന് അറബി വീടിന്റെ പടിവാതില്‍ക്കല്‍ ക്ഷണം കാത്തു നില്‍ക്കുമ്പോഴേ മനസ്സ് രുചിച്ചു തുടങ്ങിയിരുന്നു. ഗൃഹനാഥനായ അറബി കോലായില്‍ തന്നെ ഉണ്ടാവും ഖുറാനോതിക്കൊണ്ട്. ബാങ്കിനു നേരമായി വരുമ്പോള്‍ പടിവാതിലുകള്‍ തുറക്കെപ്പെടും, പുറത്തു കാത്തു നിന്നവര്‍ അക ത്തേക്ക് ക്ഷണിക്കപ്പെടും. ആളുകളുടെ ചെറിയൊരു തിരതള്ളലുണ്ടാകും. കണ്ടുപിടിച്ചത് കൊളംബസ് ആണെങ്കിലും അമേരിക്കയില്‍ ആദ്യം കാലു കുത്തിയത് മാരിഗോ എന്ന സഹയാത്രികനാണെന്നു പറയുന്നതു പോലെ ആദ്യ ദിവസം ആദ്യം അകത്തെത്തിയത് ഞാന്‍ . വലിയ മീനുകള്‍ തിരക്കില്‍ പെടുമ്പോള്‍ പരല്‍ മീനുകള്‍ മുന്നിലെത്തുന്നു.

തമ്പിനകത്ത് ആദ്യം വേണ്ടത് ഒരിരിപ്പിടം കണ്ടെത്തുകയാണ്. നാലഞ്ചു പേര്‍ക്ക് ഒന്നിച്ചു കഴിക്കാന്‍ പാകത്തില്‍ വലിയ തളികകളില്‍ പൊതിഞ്ഞു വച്ചിരിക്കും മന്തി എന്നും മത്ബി എന്നൊക്കെ വിളിപ്പേരുള്ള ഇറച്ചിച്ചോറ്. ശ്രദ്ധിക്കേണ്ട കാര്യം മലയാളത്താന്‍മാരായ നാം ഒരുമിച്ചൊരു സുപ്രക്ക് ചുറ്റുമായിരിക്കുക എന്നതാണ്. പഠാണികള്‍ക്കും ബംഗാളികള്‍ ക്കും ഇടക്കു പെട്ടാല്‍ രസച്ചരടു ചിലപ്പോള്‍ പൊട്ടിപ്പോകും. തീന്‍മേശ മര്യാദകളും ചട്ടങ്ങളും വെവ്വേറെയാണല്ലോ നമുക്കുമവര്‍ക്കും. പൊതിഞ്ഞു വച്ച തളികകളില്‍ മീനോ ആടോ കോഴിയോ എന്ന് പൊതിയഴിച്ചാലേ അറിയാനാകൂ, പൊതിയഴിക്കാനാവട്ടെ ബാങ്കു കൊടുത്തിട്ടേ അനുവാദമുള്ളൂ. അതൊരു സസ്‌പെന്‍സ് ആയി തുടരും ബാങ്ക് വിളിക്കുന്നതു വരേ. ബാങ്ക് കേട്ട് ഈത്തപ്പഴം ചവച്ചെന്നു വരുത്തി, തളികയുടെ പൊതിയഴിച്ചു നോക്കു മ്പോള്‍ ആദ്യ ദിവസം കണ്ണു തള്ളിപ്പോയി. ഇതു വരേ കണ്ടിട്ടില്ലാത്തത്ര വലുപ്പത്തില്‍ പലതായി മുറിച്ച മീന്‍ . ഇത്ര വലിപ്പത്തില്‍ മീന്‍ കഷണിച്ചാല്‍ അതു വേവുമോ എന്നാണാദ്യം തോന്നിയത്, വെന്താലും അവയില്‍ ഉപ്പും മുളകും പിടിക്കുമോ എന്നായി സംശയം. ഉപ്പി ന്റേയും മുളകിന്റേയും രുചിശീലം അറബികള്‍ക്കില്ലല്ലോ എന്നു പിന്നെയാണോര്‍ മ്മിച്ചത്.

അല്‍ ഐനില്‍ വച്ച് മുമ്പൊരു റമദാനിലും ഉണ്ടായിരുന്നു ഒരു അറബി നോമ്പു തുറയനുഭവം. അതു ശരിക്കും കൊട്ടാരത്തിലായിരുന്നു. അറബികളുടെ ആഥിതേയത്ത്വവും അലിവും അന്നാ ണ് നേരിലറിഞ്ഞത്. വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ ജമാല്‍ക്ക കൂടെ കൊണ്ട് പോയതാ യിരുന്നു. മജ്‌ലിസ് നിറയെ തലക്ക് കറുത്ത വട്ടുള്ള അറബികളിരിക്കുന്നു. വരുന്ന ഓരോരുത്തര്‍ക്കുമായി സദസ്സ് ഒന്നാകെ എഴുന്നേറ്റു നില്‍ക്കും. ഹസ്തദാനവും ആലിംഗനവു മാണ് പിന്നെ. വട്ടമിട്ടിരിക്കുന്ന സദസ്സിനെ ചുറ്റിച്ചെന്ന് ഓരോരുത്തരെയായി കൈപിടിച്ച് സ്‌നേഹം പ്രകടിപ്പിക്കണം. വന്നവര്‍ സദസ്സിലാദ്യമുള്ളവരെ മുഴുവന്‍ ഹസ്തദാനം നടത്തി ഒരിരിപ്പിടം നേടിയാലേ നിന്നവരിരിക്കൂ. ഓരോരുത്തരായി വന്നു ചേരുമ്പോഴും ഇതാവര്‍ ത്തിക്കപ്പെട്ടു കൊണ്ടിരുന്നു. നമുക്കിതു വേഗം മടുപ്പുളവാക്കും. അറബികള്‍ വിട്ടു വീഴ്ചയേതുമില്ലാതെ അനായാസം അതാവര്‍ത്തിക്കുകയും ചെയ്യും.

പിന്നെ ആര്‍ഭാടങ്ങള്‍ അധികമില്ലാത്ത നോമ്പു തുറ. നാട്ടിലേതു പോലെ നിസ്‌കാരം കഴി ഞ്ഞായിരുന്നു അന്ന് ഭക്ഷണം. ഒറ്റത്തളികയില്‍ നിന്ന് കൂട്ടത്തോടെ ഭോജനം. പന്തിഭോജനം ഒരു സാംസ്‌കാരിക പ്രമേയമായ നാട്ടില്‍ നിന്നു വന്ന ഞങ്ങള്‍ ഈ സമൂഹ ഭോജനത്തിന്റെ പൊരുളുകളന്ന് ചുരുള്‍ നിവര്‍ത്തി നോക്കുകയുണ്ടായി. ഒരേ പാത്രത്തില്‍ നിന്നുണ്ണുന്ന വര്‍ക്കിടയില്‍ ദൃഢപ്പെടുന്ന സാഹോദര്യത്തെ ക്കുറിച്ചായിരുന്നു അന്നത്തെ ചര്‍ച്ച മുഴുക്കേ. തീന്‍ പാത്രങ്ങള്‍ വെവ്വേറെയായപ്പോഴാകാം മനസ്സുകളും വേര്‍പ്പെട്ടു പോയത്. യു.എ.ഇ യിലെ ഭരണ കുടുബങ്ങളിലൊന്നിന്റെ കൊട്ടാരത്തിലായിരുന്നു അന്നത്തെ ഇഫ്താര്‍ . കേരള ത്തിലൊരു കുഗ്രാമത്തിലെ ഏതോ ഒരു കുഞ്ഞബ്ദുള്ളയുടെ മകനെ ഒരു രാജ്യത്തെ ഭരണ സാരഥ്യമുള്ള ഒരു കൂട്ടം ഉന്നതന്‍മാര്‍ ഇങ്ങനെ എഴുന്നേറ്റ് നിന്നും ഹസ്തദാനം ചെയ്തും ആദരിക്കുന്നതിലെ സാംസ്‌കാരിക ഔചിത്യവും പാരമ്പര്യ മഹിമയും നമുക്കു ഗ്രഹിക്കാനാ വുന്നതിലും അപ്പുറത്തുള്ളതു തന്നെ. മനസ്സ് ശരീരത്തിനൊപ്പം വെന്ത് പുഴുക്കാവുന്ന പ്രവാസ ത്തില്‍ , ഉള്ളിലേക്ക് കിനിയുന്ന ആര്‍ദ്രതയുടെ ഞരമ്പായി ഈ ഓര്‍മ്മകള്‍ ചില നേരം തണുപ്പ് തരുന്നു. നാട്ടിലെ നമ്മുടെ സമൂഹ നോമ്പു തുറ പോലെ ഔപചാരികവും ബഹളമ യവും ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രം പരിമിതവുമല്ല അറബി വീടുകളിലെ ഇഫ്താറുകള്‍ . അത് നഗരത്തിന്റെ അമിത വേഗത്തില്‍ പിന്നിലായവര്‍ക്കും വരവും ചിലവും ഒത്തു പോകാത്തവര്‍ക്കും എപ്പോഴും ചെറുതില്‍ നിന്നും വലുത് കിഴിക്കാന്‍ മാത്രം വിധിക്ക പ്പെട്ടവര്‍ക്കും ആശ്വാസമായുള്ളതാണ്.

നോമ്പ് പകരുന്ന സാമൂഹികത ബോധ്യപ്പെടുന്ന വേള കൂടിയാണ് ഇഫ്താറിന്റേത്. ഭക്ഷണ ത്തിലൂടെയും അതിനെ ചുറ്റിപ്പറ്റിയുള്ള രസരുചിവട്ടങ്ങളിലൂടെയും തന്നെയാണ് മനുഷ്യര്‍ക്ക് പരസ്പരം സംസ്‌കാരവും നന്‍മയും കൃപയുമൊക്കെ രുചിച്ചു നോക്കാനാകുക. ഇഫ്താറിലതു കൂട്ടായ സാമൂഹികാനുഭവമായി മാറുന്നു. എന്നാലുമുണ്ടാകും സ്വാര്‍ത്ഥത്തിന്റെ ഉള്ളില്‍ തന്നെ കുടുങ്ങിക്കിടക്കുന്ന ചിലര്‍ . അല്‍ ബറാഹയിലെ പള്ളിപ്പരിസരത്തെ നോമ്പു തുറയില്‍ അങ്ങ നെ ഒരുത്തനെ കയ്യോടെ പിടിച്ചതും ഓര്‍മ്മയുണ്ട്. പിന്തി വന്നവര്‍ കുടിവെള്ളം കിട്ടാതെ ഇരിക്കുമ്പോള്‍ പല ബോട്ടിലുകള്‍ കൈക്കലാക്കി ഒളിപ്പിച്ചു വച്ചിരിക്കുകയാണ് കക്ഷി. ചോദി ച്ചിട്ടും കൊടുക്കുന്നില്ല. അതൊരു മലയാളിയായിരുന്നു. നോമ്പു തീരുമ്പോള്‍ ഇക്കുറിയും ബാക്കിയാകുന്നത് കുറേ രുചിച്ചേരുവകളാണ്. ചിലതു മനസ്സിലും ചിലത് രസനയിലും. നാട്ടില്‍ പാര്‍ക്കാത്തവര്‍ക്ക് ചില ചെറു തിരകള്‍ മനസ്സിലോമനിക്കാന്‍ ബാക്കി വെക്കുന്നുണ്ട് ഈ മാറിമറിയലുകള്‍ക്കെല്ലാമിടക്ക് കാലം. രുചികളുടെ രസനയില്‍ വാക്കുകളിറ്റിക്കുന്ന അമൃതാനുഭൂതികളാണവ. അദാആയ ഫര്‍ളായ റമദാനിലെ നാളത്തെ നോമ്പിനെ…എന്നു തുടങ്ങുന്ന നിയ്യത്തിന്റെ കരുതി ഉറപ്പിക്കലിന്റെ ഓര്‍മ്മ. വിശപ്പിന്റേയും ദാഹത്തിന്റേയും അതു രണ്ടും തീരെയില്ലാത്ത ഓര്‍മ്മ. അസ്സല്‍ സംസ്‌കാരം എന്നൊന്ന് നമ്മിലൊക്കെ ബാക്കിവെക്കുന്ന കുട്ടിക്കാലത്തിന്റെ തിരു ശേഷിപ്പുകള്‍ . രുചിമുകുളങ്ങള്‍ . നോമ്പു നോറ്റ വര്‍ക്ക് അത് പെരുന്നാളു മാത്രമല്ല നാട്ടിനേയും കൊണ്ടത്തരും.

[fbshare]


Related News

7 Comments to ഇഫ്താര്‍ ഹണ്ട് : വലിയ മീനുകള്‍ തിരക്കില്‍ പെടുമ്പോള്‍ പരല്‍ മീനുകള്‍ മുന്നിലെത്തുന്നു

 1. sajith says:

  cherumeenukalkku aasamsakal

 2. pumgan says:

  കടലോരമായ ജുമൈറയില്‍ ആടും ആടിന്റെ തന്നെ വലിപ്പമുള്ള കടല്‍ മീനുകളും പൊരിച്ച് വച്ച് നോമ്പ് തുറ ഒരുക്കുന്ന ഒരു വീടുണ്ട് എന്ന അറിവിലാണ് യൂസുഫ് തന്റെ നാല്‍ക്കാലി വാഹനത്തെ അങ്ങോട്ട് ഓടിക്കുന്നത്. മണം പിടിച്ച് പായുന്ന നായയെ പോലെ അത് പായുന്നു. തേട്ടം അവസാനിച്ചത് ജുമൈറയിലാണ്. അറബിക്കഥയിലെ കൊട്ടാരം പോലൊരു അറബിവീട്. മുറ്റത്ത് ഇഫ്താറിനായി അണിയിച്ചൊരുക്കിയ ഷാമിയാന. തമ്പ് എന്നു മലയാളമാക്കാം ഈ ഇഫ്താര്‍ പന്തലുകളെ. ശീതീകരണികള്‍ ഒച്ച കേള്‍പ്പി ക്കാതെ പ്രവര്‍ത്തിക്കുന്നതും അലങ്കാര വിളക്കുകള്‍ പ്രകാശിക്കുന്നതമായ തമ്പിനകത്താണ് ദിവസവും നോമ്പുതുറ. അതുവരേ കണ്ടെ ത്തിയവയില്‍ ഏറ്റവും മുന്തിയതിത് എന്ന് അറബി വീടിന്റെ പടിവാതില്‍ക്കല്‍ ക്ഷണം കാത്തു നില്‍ക്കുമ്പോഴേ മനസ്സ് രുചിച്ചു തുടങ്ങിയിരുന്നു

  appa inganeyokkeyuntalle.

 3. viji says:

  nalla vayana

 4. Politics says:

  Nice article

 5. ravu kumar says:

  വിശപ്പിന്റെ വിളി അറിയുന്ന നാളുകള്‍ . എന്നാല്‍ ഈ ഒരു മാസത്തിന് ശേഷം സഹിച്ച ആ വിശപ്പിന്റെ വില ഇവര്‍ ഓര്‍ക്കുന്നൂണ്ടാകുമോ.

 6. surya says:

  അറബികളുടെ ആഥിതേയത്ത്വവും അലിവും അന്നാ ണ് നേരിലറിഞ്ഞത്. വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ ജമാല്‍ക്ക കൂടെ കൊണ്ട് പോയതാ യിരുന്നു. മജ്‌ലിസ് നിറയെ തലക്ക് കറുത്ത വട്ടുള്ള അറബികളിരിക്കുന്നു. വരുന്ന ഓരോരുത്തര്‍ക്കുമായി സദസ്സ് ഒന്നാകെ എഴുന്നേറ്റു നില്‍ക്കും. ഹസ്തദാനവും ആലിംഗനവു മാണ് പിന്നെ. വട്ടമിട്ടിരിക്കുന്ന സദസ്സിനെ ചുറ്റിച്ചെന്ന് ഓരോരുത്തരെയായി കൈപിടിച്ച് സ്‌നേഹം പ്രകടിപ്പിക്കണം. വന്നവര്‍ സദസ്സിലാദ്യമുള്ളവരെ മുഴുവന്‍ ഹസ്തദാനം നടത്തി ഒരിരിപ്പിടം നേടിയാലേ നിന്നവരിരിക്കൂ. ഓരോരുത്തരായി വന്നു ചേരുമ്പോഴും ഇതാവര്‍ ത്തിക്കപ്പെട്ടു കൊണ്ടിരുന്നു. നമുക്കിതു വേഗം മടുപ്പുളവാക്കും. അറബികള്‍ വിട്ടു വീഴ്ചയേതുമില്ലാതെ അനായാസം അതാവര്‍ത്തിക്കുകയും ചെയ്യും.

  അറബികളുടെ മാന്യത അതിശയിപ്പിക്കുന്നത് തന്നെ. ഗദ്ദാമ എടുത്തവരെ ഇതൊക്കെ കൊണ്ടു നടന്ന് കാണിക്കണം. 100 ഇല്‍ ഒന്നുള്ള അത്തരം സംഭവം മലയാളികളെ ഏറെ തെറ്റിധരിപ്പിച്ചു.

 7. naushad says:

  oരു ഇഫ്താര്‍ കഴിച്ച സുഖം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: