Main Menu

Memories

 
 

വിയർപ്പുമണികൾ

Saikatham Online Magazine

  “തനിയേ വന്നു വീഴില്ല-ധനം നമ്മുടെ പാണിയിൽ; വിലയായ് നല്‌കണം മെയ്‌തൻ വേർപ്പുമുത്തുകൾ മേല്‌ക്കുമേൽ” ഈ വരികൾ വായിക്കുമ്പോൾ പൊട്ടിച്ചിരിക്കാൻ തോന്നുന്നുണ്ടോ?     ഇന്നത്തെ കേരളത്തിൽ ഈ വരികൾ എത്രത്തോളം പ്രസക്തമാണ്? പേരും നാളും സ്ഥലവും സമയവുമെല്ലാം വെളിപ്പെടുത്തി നമ്മുടെ നാട്ടിൽ ഒന്നും പറയാൻ പാടില്ല. മാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും കാട്ടുകള്ളന്മാർ പോലും മാനനഷ്ടത്തിന് കേസ്സുകൊടുക്കും. അതുകൊണ്ട് എവിടെയാണ്, ആരാണ് എന്നൊന്നും വെളിപ്പെടുത്താതെ കാര്യം പറയാം. കുറച്ചു മാസ്സങ്ങൾക്ക് മുൻപ് എനിക്ക് കൊല്ലത്തുള്ള ഒരു സർക്കാർ ഓഫീസിൽ ഔദ്യോഗികമായ ഒരു ആവശ്യത്തിനായി പോകേണ്ടി വന്നു. വളരെ അത്യാവശ്യമായി ചില ഡോക്യുമെന്റ്സ് അവിടെ നിന്ന് വാങ്ങേണ്ടതുണ്ട്. ധാരാളം ഓഫീസ്സുകൾ പ്രവർത്തിക്കുന്ന സ്ഥലമാണ്. പലരോടും അന്വേഷിച്ച് എനിക്ക് സമീപിക്കേണ്ട ഓഫീസ് കണ്ടുപിടിച്ചു. അതിൽ ആദ്യത്തെ സീറ്റിൽ ഇരിക്കുന്നത് അധികം പ്രായമില്ലാത്ത ഒരു പെണ്‍കുട്ടിയാണ്. എതിർവശത്തുനിൽക്കുന്ന സമപ്രായക്കാരായ മറ്റു രണ്ട്Read More


തിരസ്‌കൃതന്റെ ഓണം

ഓണത്തെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍, ഓണക്കാലത്ത് ആനുകാലികങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവകളില്‍ നിന്ന് വിഭിന്നമാണ്. വിഭിന്നമായ ഓര്‍മ്മകളുള്ള ഒത്തിരിപ്പേര്‍ ഉണ്ടാവാം. പക്ഷേ ഇവരുടെ ഓര്‍മ്മകള്‍ എന്തുകൊണ്ടോ ഓണക്കാലത്തെക്കുറിച്ചുള്ള പതിവ് ഓര്‍മ്മകളില്‍ ഇടം നേടാ റില്ല. ഗൃഹാതുരത എഴുന്നു നില്‍ക്കുന്ന സ്ഥൂല ഓര്‍മ്മകളുടെ കുത്തൊഴുക്കില്‍ ഓര്‍മ്മകളുടെ സവിശേഷവും സൂക്ഷമവുമായ ചില പ്രതിനിധാനങ്ങള്‍ തിരസ്‌കരിക്കപ്പെടുന്നുണ്ട്. അഥവാ ചില ഓര്‍മ്മകള്‍ ഓണക്കാല ഓര്‍മ്മകളായോ വെറും ഓര്‍മ്മ കളായോ പോലും പരിഗണിക്കപ്പെടാറില്ല. കാല്പനികവത്കരിക്കപ്പെട്ട, ഗൃഹാതുരത മുറ്റിയ സ്ഥൂല ഓര്‍മ്മകളുടെ പൊതുസ്വഭാവമാണ് ഭൂതകാലത്തെ മഹത്വവത്കരിക്കലും വര്‍ത്തമാനകാല ത്തെ പഴിക്കലും. കൂടുതല്‍ ജാതീകൃതവും ഉച്ചനീചത്വങ്ങള്‍ പുലര്‍ന്നിരുന്നതും മേല്‍ജാതിക ളുടെ പ്രാമുഖ്യവും പ്രമാണിത്വവും ചോദ്യം ചെയ്യപ്പെടാതിരുന്ന കാലത്തെ പ്രകീര്‍ത്തിക്കു കയും, ജനാധിപത്യവും സമത്വവും നീതിയും തലനീട്ടിത്തുടങ്ങുകയും ജാതിമൂല്യങ്ങള്‍ അതിന്റെ കാര്‍ക്കശ്യത്തില്‍ നിന്ന് പിന്തിരിഞ്ഞുതുടങ്ങുകയും  ചെയ്യുന്ന വര്‍ത്തമാനകാല ത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന എഴുത്തോര്‍മ്മകളുടെ അധീശതാത്പര്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ജാതി വ്യവസ്ഥയെ ദൃഢീകരിക്കുന്ന,Read More


ഇഫ്താര്‍ ഹണ്ട് : വലിയ മീനുകള്‍ തിരക്കില്‍ പെടുമ്പോള്‍ പരല്‍ മീനുകള്‍ മുന്നിലെത്തുന്നു

പൊതിഞ്ഞു വച്ച തളികകളില്‍ മീനോ ആടോ കോഴിയോ എന്ന് പൊതിയഴി ച്ചാലേ അറിയാനാകൂ, പൊതിയഴിക്കാ നാവട്ടെ ബാങ്കു കൊടുത്തിട്ടേ അനു വാദമുള്ളൂ. അതൊരു സസ്‌പെന്‍സ് ആ യി തുടരും ബാങ്ക് വിളിക്കുന്നതു വരേ. ബാങ്ക് കേട്ട് ഈത്തപ്പഴം ചവച്ചെന്നു വരുത്തി, തളികയുടെ പൊതിയഴിച്ചു നോക്കുമ്പോള്‍ ആദ്യ ദിവസം കണ്ണു തള്ളിപ്പോയി. ഇതു വരേ കണ്ടിട്ടി ല്ലാത്തത്ര വലുപ്പത്തില്‍ പലതായി മുറിച്ച മീന്‍ ദുബൈ നഗരത്തിന്റെ പരപ്പില്‍ ഇഫ്താര്‍ തമ്പ് തേടിപ്പോകുമ്പോള്‍ തിരുവള്ളൂര്‍ ക്കാരന്‍ യൂസുഫ് പുഴയറിഞ്ഞു വലവീശുന്ന മുക്കുവനെ പോലെ ആയി മാറുന്നു. കണ്ണ മ്പത്തു കരയിലെ അവന്റെ വീട്ടിനു മുമ്പാ  കെ പാടവും അതിനെ മുറിച്ചു പോകുന്ന ഇപ്പോഴും മെലിഞ്ഞിട്ടില്ലാത്ത തോടു മുണ്ട്. കനോലി സായിപ്പ് പണിത ജലധമ നികളില്‍ ഒന്നാണതും. അതു വഴിയായിരുന്നു പഴയ കാലത്തെ ചരക്കു കടത്തുകള്‍ . ഈ ചെറു തോട്ടില്‍Read More