Main Menu

ലേഖനം

 
 

ഉയരുന്ന ‘ദൈവങ്ങളും’ തളരുന്ന മനുഷ്യരും

ഫെഡറിക് നീഷേ, ഇപ്പോൾ നമ്മോടൊപ്പം ഉണ്ടായിരു ന്നെങ്കിൽ ദൈവം മരിച്ചുവെന്ന് ഒരിക്കലും പറയുകയില്ലാ യിരുന്നു. അത്രയധികം ‘ആൾ‘ ദൈവങ്ങളുടെ നടുവിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്! വിശ്വാസത്തിന്റെയും അന്ധ വിശ്വാസത്തിന്റെയും ഇടയിലെ നേരിയ നൂൽ പാലത്തിലൂ ടെയാണ് നമ്മുടെ പ്രയാണവും. ബുദ്ധൻ തൊട്ട് ഒരു പാട് അത്മീയാചാര്യന്മാരും സൂഫിവര്യ ന്മാരും സമ്പന്നമാക്കിയ ഒരു ഭൂത കാലം നമുക്കുണ്ട്. ഭാരതീയ തത്വചിന്തയനുസരിച്ച് പ്രപഞ്ചം നിർമിക്കപ്പെട്ടിരിക്കുന്നതും പ്രവർത്തിക്കുന്നതും എതു ശക്തിയാലാണോ അതാണ് പരബ്രഹ്മം. അത് തന്നെയാണ് ദ്രവ്യമായും ഊര്‍ജ്ജമായും കാല മായും പ്രത്യക്ഷപ്പെടുന്നതും. ഈ പരബ്രഹ്മത്തെ തന്നെയാണ് ഈശ്വരനായി സങ്കൽ പ്പിക്കുന്നത് ഏകകോശ ജീവിയായ അമീബ മുതൽ സൃഷ്ടിയുടെ ഉന്നതങ്ങളിൽ നിൽക്കുന്ന മനുഷ്യനിൽ വരെ നിറഞ്ഞു നില്ക്കുന്നതും ഈ ബോധം അല്ലെങ്കിൽ സത്ത തന്നെയാണ് എന്ന് പറയാം. ”അഹം ബ്രഹ്മ്മാസ്മി” – നീ തന്നെയാണ് ഈശ്വരൻ, ”തത്വമസി” – അത് നീ തന്നെ,Read More


ആസൂത്രണത്തിന്റെ സ്‌ത്രൈണ പാഠങ്ങള്‍

സാധാരണ വര്‍ത്തമാനങ്ങളില്‍ എപ്പോഴും കയറിവരാറുള്ള ഒന്നാണ് തൊഴില്‍ സാഹചര്യം. അമ്മയ്‌ക്കെന്താ ജോലി? അമ്മയ്ക്ക് ജോലിയില്ല. അച്ഛന്‍ റെയില്‍വേയിലാണ്, അധ്യാപകനാണ്, അല്ലെങ്കില്‍ കൂലിപ്പണിയാണ് എന്ന് എളുപ്പത്തില്‍ പറഞ്ഞു പോകുന്നു. ജോലിയുള്ള അച്ഛനാണ് അംഗീകാരമുള്ളയാള്‍. അസ്തിത്വമുള്ളയാള്‍. അമ്മ വീട്ടിലിരിക്കുന്നവള്‍. പുറമെ ജോലിക്ക് പോകാത്തവള്‍. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ധനം സമ്പാദിക്കാനാവാത്തവള്‍. അത് അമ്മയുടെ താഴ്ന്ന സാമൂഹിക നിലയ്ക്ക് അടിവരയിടുന്നു. പുറത്ത് ചെയ്യുന്ന ജോലി പണം കിട്ടുന്നതും അകത്ത് ചെയ്യുന്ന ജോലി പണം കിട്ടാത്തതുമാണെന്ന് വേര്‍തിരിവുണ്ട്. പണം കിട്ടാത്ത ജോലി മൂല്യമില്ലാത്ത ജോലി എന്ന വിലയിരുത്തലും ഉണ്ടാകുന്നു. അതേസമയം സ്ത്രീയുടെ വീട്ടുജോലികള്‍ വിവിധ മേഖലകളില്‍പെടുന്ന കായികവും ബുദ്ധിപരവുമായ പ്രവര്‍ത്തനമാണ്. അത് വിലമതിക്കാനാവാത്തതുമാണ്. അതിന് സാമ്പത്തികമായി മൂല്യനിര്‍ണയം ചെയ്യുക എന്നത് ബുദ്ധിമുട്ടാണ്. പക്ഷേ സാമ്പത്തികമായി നേട്ടമില്ലാത്തതല്ല എന്നല്ല അതിനര്‍ത്ഥം. വൈകാരികവും വൈയക്തികവുമായ ഘടകങ്ങള്‍ അതിന് ഒരു പരിധിവരെ സാമ്പത്തികമായി വിലയിരുത്തുന്നതില്‍നിന്നു പിന്തിരിപ്പിക്കുന്നുണ്ട്. എങ്കിലും ഇതുതന്നെRead More


‘സാന്മാര്‍ഗികത’ – പുരുഷ ലൈംഗികതക്ക് ഒരു ചുവരെഴുത്ത്

   നിങ്ങള്‍ക്ക് മറ്റുള്ളവര്‍ ചെയ്യുന്ന ഏതു പ്രവൃത്തിയാണ് നല്ലത് എന്ന് തോന്നുന്നത്, അത് തന്നെ നിങ്ങള്‍ മറ്റുള്ളവ രോടും ചെയ്യുക. ഇതാണ് എല്ലാ സാന്മാര്‍ഗികതയുടെയും അടിസ്ഥാന ശില. അപ്പോഴും നിങ്ങളുടെ നല്ലതും ചീത്ത യും തികച്ചും ആത്മനിഷ്ഠവുമാണ് എന്നുകൂടി ഓര്‍ക്കേണ്ടി വരുന്നുണ്ട്. സാര്‍വ്വലൗകികമായ മാനുഷിക മൂല്യങ്ങളാണ് സാന്മാര്‍ഗികതക്ക് പച്ചപ്പ് പുതപ്പിക്കേണ്ടതും വ്യക്തിയെ ഉണര്‍വ്വിന്റെ മാനങ്ങളിലേക്ക് കൈ പിടിച്ചുയര്‍ത്തേണ്ടതും. വ്യക്തിയും സമൂഹവും തമ്മിലുള്ള പാരസ്പര്യം തന്നെ ആകും അതിന്റെ കേന്ദ്രബിന്ദു. വ്യക്തിയില്‍ നിന്നും സമൂഹത്തിലേക്കു പടര്‍ന്നു കയറേണ്ട ഉദാത്തമായ ഒരനുഭവവും.     എല്ലാ സാന്മാര്‍ഗിക ബോധവും വ്യക്തിയുടെ വികാരതലത്തെയാണ് ഉന്നം വെക്കുന്നത്. അത്രയും സൂക്ഷ്മതല സംവേദനമുള്ളതുമാണ് ഈ നീതി ശാസ്ത്രം. യുക്തികൊണ്ട് നമുക്ക് അതിനെ ഗ്രഹിക്കുവാന്‍ കഴിയുകയുമില്ല. നീതി ശാസ്ത്രങ്ങളുടെ അടിസ്ഥാനം തെറ്റും ശരികളു ടേതുമായ വേര്‍തിരിവാണ്. തെറ്റും ശരികളുമാകട്ടെ തികച്ചും ആപേക്ഷികവും. കാലവും ദേ ശവും സംസ്‌കാരവുംRead More


കളിയുടെ പുരുഷ നിയമങ്ങള്‍

എന്‍ എസ്. മാധവന്റെ ഹിഗ്വിറ്റ ലൈംഗികതയുടെ പുരുഷരാഷ്ട്രീയം സംസാരിക്കുന്നതിനെക്കുറിച്ച് കളികളൊന്നും കേവലം വിനോദങ്ങള്‍ മാത്രമല്ലെന്നും സങ്കീര്‍ണമായ സാമുഹ്യബന്ധങ്ങള്‍ക്കകത്തു നടക്കുന്ന തീവ്രമായ രാഷ്ട്രീയ പ്രവര്‍ത്തനമാണതെന്നും കൃത്യമായി വിളിച്ചു പറയുന്നതാണ് പ്രത്യക്ഷത്തില്‍ ഒരു ഫുട്‌ബോള്‍ മാച്ചിന്റെ ഓര്‍മയുണര്‍ത്തുന്ന ഹിഗ്വിറ്റ എന്ന കഥ. മൂന്നു സാമുഹ്യ സ്ഥാപനങ്ങളുടെ ഏറ്റുമുട്ടലാണ് കഥയുടെ മൈതാനത്ത് നടക്കുന്നത്. ഇതില്‍ മത-പൗരോഹിത്യം ഫുട്‌ബോള്‍ എന്നീ സ്ഥാപനങ്ങളെ ഗീവര്‍ഗീസ് പ്രതിനി ധാനം ചെയ്യുന്നുവെങ്കില്‍ സാമുഹ്യമായി അംഗീകരിക്ക പ്പെടാത്ത അധോലോകത്തെ (?) ജബ്ബാര്‍ പ്രതിനിധീകരിക്കുന്നു. ഈ മൂന്നു സ്ഥാപനങ്ങളുടെ ത്രികോണാത്മകമായ സംഘര്‍ഷങ്ങള്‍ക്കിടയ്ക്കാണ് ലൂസി എന്ന ആദിവാസി പെണ്‍കുട്ടി നില്ക്കുന്നത്. മൂന്നു കഥാപാത്രങ്ങള്‍ മാത്രമുള്ള കഥയില്‍ രണ്ട് പുരുഷന്മാര്‍ക്കും അധികാരമുള്ള സ്ഥാപനരൂപങ്ങള്‍ നല്കപ്പെടുന്നുണ്ടെങ്കിലും ലൂസിക്കുമാത്രം ഇങ്ങനെയൊന്ന് കല്പിക്കനാവാത്തിടത്താണ് കഥയുടെ കളിനിയമ ങ്ങള്‍ പ്രശ്‌നവല്ക്കരിക്കപ്പെടുന്നത്. തീര്‍ത്തും വ്യതിരിക്തവും പരസ്പര വിരുദ്ധമെന്നു പറയാവുന്ന ഈ സ്ഥാപനങ്ങള്‍ മൂന്നും പ്രവര്‍ത്തിക്കുന്നത് പുരുഷാധികാരത്തിലാ ണ്; അഥവാ പുരുഷനിയമങ്ങളുടെRead More


മരത്തേക്കാള്‍ വലിയ കൊമ്പുകള്‍

മരത്തേക്കാള്‍ വലിയ കൊമ്പുകള്‍ , അമ്പലത്തെക്കാള്‍ വലിയ പ്രതിഷ്ഠ , എന്നൊ ക്കെ കേട്ടിട്ടില്ലേ? അത് പോലെ എന്റെ ചില ചെറിയ പോസ്റ്റുകള്‍ക്ക്‌ കിട്ടിയ ‘വലിയ ‘കമന്റുകള്‍ ഒരു പൊതു വായനക്ക് സമര്‍പ്പിക്കുന്നു. എനിക്ക് തോന്നുന്നത് പോസ്റ്റ്‌ എഴുതുന്നതിലേറെ കഴിവും സിദ്ധിയും പ്രത്യുത്പന്നമതിത്വവും ക്ഷമയും വേണ്ടത് കമന്റ് എഴുതാനാണ് . പോസ്റ്റ്‌ എത്ര മിനുക്കാനും തിളക്കം കൂട്ടാനും വെട്ടാനും തിരുത്താനും ഒക്കെ സാവകാശം ഉണ്ട് . പക്ഷെ കമന്റിന്റെ കാര്യം അങ്ങനെയല്ല. ഓണ്‍ ദി സ്പോട്ട് ആണ് എഴുതേണ്ടത്. അത് കൊണ്ട് പോ സ്റ്റിനു കൊടുക്കുന്നതിലേറെ മാര്‍ക്ക് ഞാന്‍ കമന്റിനു ആണ് കൊടുക്കുക . പിന്നെ കമന്റ് തൊഴിലാളികള്‍ എന്നൊക്കെ പറഞ്ഞ് തമാശയ്ക്ക് പോലും അവരെ കളിയാക്കാന്‍ ഞാനില്ല . കമന്റുകള്‍ എഴുത്തിന്റെ ജീവവായു ആണ്. ആ നിലക്ക് പോസ്റ്റിനേക്കാള്‍ ഒരു പണത്തൂക്കം മുന്‍പില്‍ തന്നെയാണ് കമന്റിന്റെRead More