Main Menu

ലേഖനം

 
 

കെ.ടി.യുടെ നാടകങ്ങളിലൂടെ

മനുഷ്യാന്തരബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും തന്നില്‍ത്തന്നെ അന്യനാകുകയും ചെയ്യുന്ന കലാകാരന്‍ പുതിയ സ്വാതന്ത്യത്തെയാണ് അതിലൂടെ സ്വാഗതം ചെയ്യുന്നത്. അനിവാര്യതകളെ മാറ്റിത്തീര്‍ക്കാനുള്ള വിമോചകമായ ഇച്ഛ (ലാമിരശുമീേൃ്യ റലശെൃല)കലാകാരനില്‍ നിലനില്‍ക്കുന്നിടത്തോളം ഏത് കലയും (നാടകവും) യാഥാസ്ഥിതികതയെ മുറിച്ചുകടക്കുന്ന അന്വേഷണാത്മകരീതി പ്രകടിപ്പിച്ചുകൊണ്ടിരിക്കും. നാടകത്തെ സംബന്ധിച്ച് ഈ പ്രവണത പലവിധത്തിലാണ് രൂപം കൊണ്ടിട്ടുള്ളത്. ലോകനാടകവേദിയുടെ പരീക്ഷണശാലയില്‍ ഉരുവം കൊണ്ട പുതിയ സമ്പ്രദായങ്ങളില്‍ പലതും മലയാളനാടകവേദിക്ക് അന്യമാണ്. സങ്കേതങ്ങളുടെ മനഃപൂര്‍വമായ തിരസ്‌ക്കാരമായിരുന്നില്ല, അജ്ഞതയോ, പരീക്ഷണത്തോടുള്ള ഭയമോ ആയിരുന്നു അതിന് കാരണം. കാഴ്ചകളുടെ വിപരീത ദൃശ്യം അവതരിപ്പിച്ച് പുതിയ പ്രശ്‌നപരിസരം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള സങ്കീര്‍ണ്ണ പാത്രാവതരണരീതി അപൂര്‍വമായ മലയാളനാടകത്തില്‍ പരീക്ഷിക്കപ്പെടാതെയുമിരുന്നില്ല. അതില്‍ പലതും പാശ്ചാത്യ നാടകവേദിയുടെ പുനര്‍ജന്മങ്ങളായിരുന്നു. എന്‍. കൃഷ്ണപിള്ളയും പുളിമാന പരമേശ്വരന്‍ പിള്ളയും ഇബ്‌സന്റെ പൈതൃകം പേറാന്‍ വിധിക്കപ്പെട്ടിരുന്നവരെങ്കിലും പ്രശ്‌നാധിഷ്ഠിതനാടകരൂപത്തേയും എക്‌സ്പ്രഷനിസ്റ്റ് സങ്കേതത്തേയും അവര്‍ മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. സി.ജെ.യും ഇടശ്ശേരിയും എം. ഗോവിന്ദനുംRead More


ഭൂമിക്കായ് ഒരു ദിവസം

Saikatham Online Magazine

        ഭൂമിയുടെ സംരക്ഷണം ഇപ്പോള്‍ മനുഷ്യരുടെ കൈയി ലാണ്. മനുഷ്യന്റെ പ്രവര്‍ത്തികളുടെ തെറ്റുകള്‍ കാരണം സംരക്ഷണമി ല്ലാതെ ഭൂമി വന്‍ നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇങ്ങനെ പോയാല്‍ 2060 ആകുമ്പോഴേ ക്കും ഭൂമിയില്‍ മനുഷ്യവാസം തന്നെ ഇല്ലാതാകും. ആഗോളതാ പനവും, പരിസ്ഥിതി അസംതുല നവും വളരെയേറെ വര്‍ദ്ധിക്കുന്ന തിനെ തടയുക എന്ന ലക്ഷ്യത്തോടെയാണ് 1974 മുതല്‍ ഓരോ വര്‍ഷവും ജൂണ്‍ -5 ന് ലോകപരിസ്ഥിതി ദിനം ആചരിക്കു ന്നത്. ‘7 ബില്ല്യന്‍ ഡ്രീംസ്, വണ്‍ പ്ലാനറ്റ്, കണ്‍സ്യൂം വിത്ത് കെയര്‍’ (700 കോടി സ്വപ്നങ്ങള്‍, ഒരു ഭൂമി, കരുതലോടെ ഉപയോ ഗിക്കുക) എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോഫ്‌ലൂറോ കാര്‍ബണേറ്റുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെRead More


ഇതു നാം അര്‍ഹിക്കുന്ന സര്‍ക്കാര്‍ തന്നെ

C R Neelakandan

ഓരോ ജനതക്കും അവരവര്‍ അര്‍ഹിക്കുന്ന ഭരണകൂടങ്ങളെയാ ണ് കിട്ടുകയെന്ന് പറയുന്നത് എത്ര ശരിയാണെന്ന് നമ്മുടെ സര്‍ക്കാറുകള്‍ തെളിയിച്ചു കൊ ണ്ടേയിരിക്കുന്നു. മലയാളികള്‍ സമൂഹത്തേയും ചരിത്രത്തെയും കുറിച്ച് യാഥാര്‍ഥ്യ ബോധമില്ലാ ത്തവരാണെന്നത് നമ്മുടെ ഭരണ കര്‍ത്താക്കള്‍ക്കും ബാധകമാണ്. നിരവധി വിഷയങ്ങളില്‍ ഇത് നാം കാണുന്നു. ഏറ്റവും ഒടുവില്‍ ഭക്ഷ്യ വസ്തുക്കളിലെ, വിശേഷിച്ച് പച്ചക്കറികളിലേയും പഴങ്ങളിലേയും കീടനാശിനി യുടെ അംശങ്ങള്‍ പരിശോധിച്ച് കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം തന്നെ നോക്കുക. ആരോഗ്യ, കൃഷി മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ഇത് പറയുന്നത്. കേട്ടാല്‍ എത്ര ശരിയാണ്, ആവശ്യമാണ്. പക്ഷേ ഇതെത്ര മാത്രം ഫലിതമയമാണ്! ഒന്നാമതായി, മലയാളികള്‍ ‘ഉപയോഗിക്കുന്നതൊന്നും ഉണ്ടാക്കാത്തവരും ഉണ്ടാക്കുന്നതൊന്നും ഉപയോഗിക്കാത്ത’വരുമാണ്. നാം ഭക്ഷിക്കുന്ന വസ്തുക്കളില്‍ 90 ശതമാനവും പുറത്തുനിന്നും വരുന്നവയാണ്. ഈ പഴങ്ങളും പച്ചക്കറികളും എങ്ങനെ എവിടെവെച്ച് ആര് പരിശോധിക്കും? എന്നതാണ് പ്രധാനRead More


മലയാളം മറക്കുന്ന മലയാളികൾ

അടുത്തകാലംവരെ കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കുവാനുള്ള ശ്രമമില്ലായിരുന്നു. അതിലേറെ പരിതാ പകരമാണ് കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം സംസാരി ച്ചാല്‍ നിര്‍ബന്ധപൂര്‍വ്വം വിടുതല്‍ സര്‍ട്ടിഫിക്കേറ്റ് നല്കിയിരുന്നു എന്നത്.


ഖാദർ ഇക്കയുടെ പ്രകൃതിയെ പങ്കുവെക്കൽ സിദ്ധാന്തം

നാട്ടിലെ എനിക്ക് കുറേക്കാലം ആയി അറിയാവുന്ന ഏക മുസ്ലീം മനു ഷ്യൻ ആണ് ഖാദർ ഇക്ക. ഞങ്ങളുടെ നാട്ടിൽ മുസ്ലിങ്ങൾ വളരെ കുറ വാണ്. എങ്ങനെയൊക്കെയോ അവിടെ വന്നു പെട്ട ഒരു വ്യക്തിയാണ് ഇദ്ദേഹം.