Main Menu

ചിലന്തിവലയെ പൂവെന്നു വിളിക്കുമ്പോള്‍

Veerankuttiചിലന്തിവലയെ
പൂവെന്നു വിളിക്കാന്‍
തോന്നിയ നിമിഷത്തിന്റെ
ആത്മവിശ്വാസത്തില്‍
ഞാന്‍  കവിയായി.

ജീവിക്കാന്‍ വേണ്ടി നെയ്തുപോയ
ഒരു കയ്യബദ്ധത്തെ,
കെണി എന്ന കുത്തുവാക്കിനെ,
ഭംഗി കുറഞ്ഞതെങ്കിലും
ആ എളിയ കലാസൃഷ്ടിയെ
പൂവിന്റെ അധിക തുംഗപഥത്തില്‍
അല്പനേരമിരുത്താനായതില്‍
എനിക്കെന്നോടുതന്നെ
ബഹുമാനം തോന്നി.

എന്നാല്‍
കവിയെ വിശ്വസിച്ച്
തേനീമ്പി ദാഹം തീര്‍ക്കാന്‍
പൂവിലേക്ക്  
പെട്ടെന്നു പതിച്ച
പാവം പ്രാണിയെ
രക്ഷിക്കാനുള്ള കഠിന ശ്രമത്തില്‍
ആവനാഴിയിലെ
സകല രൂപകങ്ങളും
നിഷ്ഫലമെന്നു തിരിച്ചറിഞ്ഞ നിമിഷം
വലിച്ചെറിഞ്ഞു
ഞാന്‍
എന്റെ

വി
പ്പ
ട്ടം!

By : വീരാന്‍കുട്ടി



5 Comments to ചിലന്തിവലയെ പൂവെന്നു വിളിക്കുമ്പോള്‍

  1. കവിതകളിലൂടെ പ്രകൃതിയെ അറിഞ്ഞ്‌ മോഹിപ്പിച്ച്‌ കവിതകളുടെ വന്‍കരകള്‍ കീഴടക്കുക.

    veeraan kuttiyodaanenkil venda addheham keezhadakkiyirikkunnu
    “MANVEERU” ulla kavitha kondu thanne

  2. കവിപ്പട്ടത്തെ ധൈര്യപൂര്‍വ്വം വലിച്ചെറിഞ്ഞ്‌ വലിയ കവിയായവരുടെ ഇടയിലേക്ക്‌ നടന്ന്‌ കയറുക. മണ്‍വീറുള്ള കവിതകളിലൂടെ പ്രകൃതിയെ അറിഞ്ഞ്‌ മോഹിപ്പിച്ച്‌ കവിതകളുടെ വന്‍കരകള്‍ കീഴടക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: