Main Menu

സൊമാലിയ നമുക്കൊരു മുന്നറിയിപ്പ്

Saikatham Online Malayalam Magazine

Saikatham Online Malayalam Magazineലോകത്തിലെ മുപ്പതിലധികം രാജ്യങ്ങൾ ശുദ്ധജലക്ഷാമം അനുഭവിക്കുകയും കോടിക്ക ണക്കിനാളുകൾ ശുദ്ധജലം ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്യുന്നു. 2016 തികയുമ്പോൾ ലോകജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ജലദൗർലഭ്യം നേരിടേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വരുംതലമുറ വെളളത്തിനുവേണ്ടി സംഘർഷത്തിലേർപ്പെ ടേണ്ടി വരുന്ന ഭീതിജനകമായ അവസ്ഥയാണ് ഉണ്ടാവുക. ‘ജലക്ഷാമം പരിഹരിക്കുന്ന വ്യക്തി രണ്ടു നോബേൽസമ്മാനങ്ങൾക്ക് അർഹനാണ് ഒന്ന് ശാസ്ത്രത്തിനും രണ്ടാമത്തേത് സമാധാനത്തിനും’ ജോൺ എഫ് കെന്നഡിയുടെ ഈ വാക്കുകൾ വിസ്മരിക്കാൻ ലോകരാജ്യങ്ങൾക്ക് കഴിയുകയില്ല. ലോകജനതയിൽ 110കോടി ആളുകൾക്ക് ശുദ്ധജലം കിട്ടുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യവികസന റിപ്പോർട്ട് പറയുന്നു. ഇതിൽ ഭൂരിഭാഗവും ദരിദ്രരാണ് ചില രാജ്യങ്ങളിലെ ജനങ്ങൾ അവരുടെ വരുമാനത്തിന്റെ 10ശതമാനവും കുടിവെള്ളത്തിനു വേണ്ടി ചെലവഴി ക്കേണ്ടി വരുന്നു. ഒരു ജലഗോളമായ ഭൂമിയിലെ ജലത്തിന്റെ 97.5 ശതമാനവും ഉപ്പുകലർന്ന സമുദ്രജലമാണ്. ഭൂഗോളത്തി ലെ മൊത്തം ജലത്തിന്റെ രണ്ടരശതമാനം ശുദ്ധജലവും അതിന്റെ 70ശതമാനവും മഞ്ഞും മഞ്ഞുകട്ടയുമാണ്. 30ശതമാന ത്തിനടുത്ത് ഭൂഗർഭജലവുമാണ്. ഭൂമിയിലെ മൊത്തം ശുദ്ധജലത്തിന്റെ അര ശതമാനം മാത്രമാണ് നദിയിലും തടാകങ്ങ ളിലും തണ്ണീർത്തടങ്ങളിലുമെല്ലാമുള്ള ഉപരിതല ശുദ്ധജലം. 0.05 ശതമാനം ശുദ്ധജലം നീരാവിയായി അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. കാലാവസ്ഥയിലും പ്രകൃതിയിൽ നിലനിൽക്കുന്ന ഈ അനുപാതത്തിലും വൻമാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഉപയോഗിക്കാൻ ലഭ്യമായ ശുദ്ധജലത്തിന്റെ പരമാവധി അളവ് 654 ബില്യൺ ക്യൂബിക് മീറ്ററാണെ ന്ന് ചില കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ 2030ഓടെ ഇന്ത്യക്ക് ആവശ്യമായ ശുദ്ധജലത്തിന്റെ അളവ് കുറഞ്ഞത് 754 ബില്യൺ ക്യൂബിക് മീറ്ററായിരിക്കും. അതിൽ നിന്നും 2050ഓടെ ഇന്ത്യക്ക് ആവശ്യമായ ശുദ്ധജലത്തിന്റെയും ലഭ്യമായ ശുദ്ധജലത്തിന്റെയും അളവുകൾ തമ്മിൽ കുറഞ്ഞത് 50ശതമാനത്തിന്റെയെങ്കിലും അന്തരമുണ്ടായിരിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ദൈനംദിന ജീവിതത്തിൽ ജലക്ഷാമത്തെകുറിച്ച് ചിന്തിക്കുന്ന കൂട്ടത്തിൽ ഇനിയുള്ള നാളുകളിൽ ജലലഭ്യത യെകുറിച്ചും അറിയേണ്ടിയിരിക്കുന്നു.

ഹരിതവിപ്ലവകാലഘട്ടത്തിൽ മുതൽ 1980വരെ ഡാമുകൾ കെട്ടുന്നതിനും ഉപരിതല ശുദ്ധജലസ്രോതസ്സുകൾ ചൂഷണം ചെയ്യുന്നതിനുമായിരുന്നു ഇന്ത്യയിൽ മുൻതൂക്കം നൽകിയിരുന്നത്. 1950ൽ 15 മീറ്ററിൽ അധികം ഉയരമു ള്ള 9000 ഡാമുകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് ഇത്തരം ഡാമുകളുടെ എണ്ണം 49000ൽ ഏറെ യാണ്. ചിലവുകുറഞ്ഞ പമ്പുകൾ സബ്‌സിഡി നിരക്കിൽ വൈദ്യുതിയും വ്യാപകമായതോടെ 1990മുതൽ ഭൂഗർഭ ജലത്തിലേക്ക് തിരിഞ്ഞു. ഇന്ന് ഇന്ത്യയിൽ 200ലക്ഷത്തിലേറെ കുഴൽകിണറുകൾ ഉണ്ട്. ചൈനക്കും അമേരിക്ക യ്ക്കും മുന്നിലായി ലോകത്ത് ഏറ്റവുമധികം ഭൂഗർഭജലം ഊറ്റിയെടുക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ കൃഷിക്കു വേണ്ട ജലത്തിന്റെ 60ശതമാനവും ഗാർഹിക ആവശ്യത്തിനും വേണ്ട വെള്ളത്തിന്റെ 80ശതമാനവും ഭൂഗർഭജല ത്തിൽ നിന്നാണെന്നറിയുക.

വരൾച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ പലതാണ്. അതിൽ ഒന്ന് താപനില വർധനയാണ്. കൽക്കരി, പെട്രോളിയം പോ ലുള്ള ഫോസിൽ ഇന്ധനങ്ങൾ അമിതമായി കത്തിക്കുന്നതുമൂലം സൃഷ്ടിക്കപ്പെടുന്ന കാർബൺഡൈ ഓക്‌സൈഡ് അളവ് ഇരട്ടിച്ച് ഭൂഗോളത്തിന് ചുറ്റും ഒരു കണ്ണാടി ആവരണം പോലെ മൂടിനിൽക്കുന്നു. സൂര്യനിൽ നിന്നുമുള്ള താപം ഭൂമിയിൽ നിന്ന് പ്രസരിക്കുമ്പോൾ ഈ ആവരണത്തിൽ തട്ടി പ്രതിഫലിക്കുന്നതിനാലാണ് ഭൂമിയുടെ ചൂട് വർധിക്കുന്നത്. ഇതുമൂലം ജലാശയങ്ങൾ, വറ്റിവരളുന്നു. വർഷംതോറും ലഭിക്കുന്ന മഴയുടെ അളവ് ഗണ്യമായി കുറയുന്നു. ഉപരിതലജലം ഭൂഗർഭജലം എന്നിവയാണ് പ്രധാന ജലസ്രോതസ്സുകൾ. ഇതിൽ സാധാരണ കിണറുകൾ ഉപരിതലസ്രോതസ്സിനെ ആശ്രയിച്ചും കുഴൽ കിണറുകൾ ഭൂഗർഭജലത്തെയും ആശ്രയിച്ചിരിക്കുന്നു. ഉപരിതല ജലസ്രോതസ്സുകൾ ഇല്ലാതാവുമ്പോഴാണ് ഭൂഗർഭജലത്തെ ആശ്രയിക്കേണ്ടി വരുന്നത്.

Saikatham Online Malayalam Magazineമഴക്കുറവും മഴവെള്ള ശേഖരണത്തിലെ അശാസ്ത്രീയതയുമാണ് ഉപരിതല ജലത്തെ ഇല്ലാതാക്കുന്നത്,ഇത് കാരണം ഉപരിതല ജലത്തിന്റെ അഭാവ ത്തിൽ ഭൂഗർഭ ജലത്തെ ആശ്രയിക്കേണ്ടി വരുന്നു. തമിഴ്‌നാട്ടിലെ കുഴൽ കിണറുകളുടെ ആഴം 1000അടിയാണ്. കേരളത്തിൽ ആദ്യാകാലങ്ങളിൽ പരമാവധി 200അടിയായിരുന്നത് അടുത്തിടെ 400അടിയോളം ആയിരി ക്കുന്നു. ഭൂഗർഭജലം താഴുന്നതിനനുസരിച്ച് മഴക്കുഴികളും നിർമ്മിക്കുന്നതി ലും തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിലും നമുക്ക് വീഴ്ചപറ്റിയിട്ടുണ്ട്. അതു കാരണം ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങേണ്ട ജലത്തിന്റെ തോത് കുറഞ്ഞു വന്നിരിക്കുന്നു, ഭാവിതലമുറക്കുവേണ്ടി കരുതൽ ശേഖരം കൂടിയായ ഭൂഗർഭ ജലത്തെ കുഴൽകിണറുകൾ ഉപയോഗിച്ച് ഊറ്റി യെടുക്കുന്നതോടെ സമീപപ്രദേശത്തെ സാധാരണ കിണറുകളിലെ ജലനിരപ്പ് താഴും കൂടാതെ തീരപ്രദേശങ്ങളിലുള്ള കുഴൽകിണറുകളിലൂടെ കാലക്രമേണ ഉപ്പുവെള്ളമായിരിക്കും കിട്ടുന്നത്. വനനശീകരണം, കുന്നുകൾ ഇടിച്ചു നിരത്തുന്നത്, ചതുപ്പുനിലങ്ങൾ, വയലുകൾ മണ്ണിട്ട് നികത്തുന്നത്, അമിതമായി നദികളിൽ നിന്നും മണൽവാരുന്നത്, മഴക്കുഴി പോലുള്ള ജലസംഭരണികളുടെ അഭാവം, അണക്കെട്ടുകളുടെ നിർമ്മാണം, മുറ്റം കോൺക്രീറ്റ് ചെയ്ത മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങു ന്നതിനെ തടയുന്നത്, കുളങ്ങളുടെയും സാധാരണകിണറുകളുടെയും നാശം, ചിറകളും തടാകങ്ങളും ഇല്ലാതാക്കുന്നത്.

മണ്ണൊലിപ്പ്, അമിതമായ ജലഉപയോഗം തുടങ്ങിയ കാര്യങ്ങൾ വരൾച്ചക്ക് കാരണമാകുന്നു. നദിസംയോജനം പദ്ധതിയി ലൂടെ രാജ്യം മുന്നോട്ടുവെക്കുന്ന ആശ്വാസം ചെറുതായൊന്നുമല്ല. പദ്ധതിയിലെ അശാസ്ത്രീയത രാജ്യത്തെ ചിലയിടങ്ങളിൽ പ്രതികൂലമായി ബാധിക്കുമെന്ന് പഠനറിപ്പോർട്ടുകൾ പുറത്തുവന്ന നിലക്ക് ഈ പദ്ധതിയും പ്രതിസന്ധിയിലാണ്. എങ്കിലും രാജ്യത്തെ വരൾച്ച മാറ്റേണ്ടത് രാജ്യത്തിന്റെ കടമയും ജനങ്ങളുടെ ആവശ്യവുമാണ്.

ഇന്ത്യയിൽ മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന ചോളത്തിന്റെ വിളവിൽ 2020ഓടെ രണ്ടുമുതൽ 14ശതമാനം വരെ ഇടിവുണ്ടാകും. അതുപോലെ തന്നെ പ്രതിവർഷം 90ദശലക്ഷം ടൺ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന ഉത്തരസമതലത്തിൽ ഗോതമ്പ് ഉത്പാദനം കുറയും. 2030ഓടെ ഇന്ത്യയുടെ കാർഷികമേഖലയിൽ 700കോടി ഡോളറിന്റെ നഷ്ടം കാലാവ്‌സഥ വ്യതിയാനം സൃഷ്ടിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

നമ്മുടെ എല്ലാ ഊഹത്തിനും അപ്പുറമാണ് നിത്യേന നാം വാങ്ങുന്ന ഭക്ഷ്യവസ്തുക്കളുടെയും വ്യവസായികോത്പന്നങ്ങളു ടെയും ഉത്പാദനത്തിന് വിനിയോഗിക്കേണ്ടി വരുന്ന ശുദ്ധജലത്തിന്റെ അളവ്, ഓരോ കലോറി ഭക്ഷണം ഉത്പാദിപ്പിക്കു ന്നതിനും ഒരു ലിറ്റർ വെള്ളം വീതം ഉപയോഗിക്കേണ്ടി വരുന്നു. കുടിക്കാനും, കുളിക്കാനും, വസ്ത്രം കഴുകാനും, പാചകം ചെയ്യാനുമെല്ലാം നാം ഉപയോഗിക്കുന്ന വെള്ളത്തിന്റെ 70 ഇരട്ടിയോളമാണ് നാം കഴിക്കുന്ന ഭക്ഷണം ഉത്പാദിപ്പിക്കാൻ വേണ്ടി വരുന്ന വെളളത്തിന്റെ കണക്ക് നമ്മേ ബോധിപ്പിക്കുന്നത്.

ഇന്ത്യൻ സാഹചര്യത്തിൽ ഒരു കിലോഗ്രാം അരി ഉത്പാദിപ്പിക്കാൻ 3350 ലിറ്റർ വെള്ളം വേണ്ടി വരും. മാംസോത്പന്നങ്ങളാണെങ്കിൽ വെളളത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഒരു മുട്ട ഉത്പാദിപ്പിക്കാൻ 140 ലിറ്റർ വെള്ളവും വേണം. കമ്പ്യൂട്ടറുകൾ, കാറുകൾ തുടങ്ങിയ എല്ലാത്തരം വ്യവസായികോത്പന്നങ്ങളുടെയും നിർ മ്മാണത്തിലും വെള്ളം വൻതോതിൽ ചെലവഴിക്കപ്പെടുന്നുണ്ട്. എ4 വലുപ്പത്തിലുള്ള ഒരു കടലാസിന്റെ നിർമ്മാ ണത്തിന് 10ലിറ്റർ വെള്ളം വേണം. ഒരു കാറിന്റെ നിർമ്മാണത്തിനാകട്ടെ ഏകദേശം ഒന്നര ലക്ഷം ലിറ്റർ വെള്ളം വേണ്ടി വരുന്നു. ജലം അമൂല്യം തന്നെയാണ് അത് പാഴാക്കി കളയാൻ ഒന്നും തന്നെയില്ലെന്ന ബോധത്തോടെ ശുദ്ധജലസംരക്ഷണത്തിന് നാമോരോരുത്തരും മുന്നിട്ടിറങ്ങുകയാണ് വേണ്ടത്.

ചൂടുകുറയുന്നതോടെ ധ്രുവപ്രദേശങ്ങളിലെയും ഹിമാലയത്തിലെയും മഞ്ഞുരുകി കടലിൽ എത്തിചേരും, അന്തരീക്ഷത്തിൽ സംഭരിക്കുന്ന നീരാവിയുടെ അളവിൽ വർധനവുണ്ടാകും. ജലവുമായി ബന്ധപ്പെട്ട കാലാവസ്ഥദുരിതങ്ങൾ ആവർത്തിത സ്വഭാവത്തോടെ അപ്രതീക്ഷിതമായി കടന്നുവരും. ഒന്നിന് പിന്നാലെ മറ്റൊന്നായാൽ 2013ൽ ഉത്തരാഖണ്ഡിലും 2014ൽ കാശ്മീരിലും 2015ൽ ചെന്നൈയിലും സംഭവിച്ചതുപോലെ അതിശക്തമായ മഴയും പെട്ടെന്നുള്ള പ്രളയവും തുടർകഥയാകും.

കാലാവസ്ഥ വ്യതിയാനം 21-ാം നൂറ്റാണ്ടിനെ ‘മെഗാവരൾച്ച’കളുടെ ഒരു നൂറ്റാണ്ടാക്കി മാറ്റുമെന്ന് 2014 സെപ്തംബറിൽ ‘ ജേണൽ ഓഫ് ക്ലൈമറ്റിൽ’ പ്രസിദ്ധീകരിച്ച ഒരു ലേഖനം മുന്നറിയിപ്പ് നൽകുന്നു. 35 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന വരൾച്ചകളാണ് മെഗാ വരൾച്ചകൾ എന്നുപറയുന്നത്. തെക്കുപടിഞ്ഞാറൻ യു.എസ്. ദക്ഷിണയൂറോപ്പ്, ആഫ്രിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണഅമേരിക്ക എന്നിവിടങ്ങളിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്നേക്കാവുന്ന മെഗാവരൾച്ചകൾ ഉണ്ടായേ ക്കുമെന്നാണ് ശാസ്ത്രലോകത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞ ആയിരകണക്കിന് വർഷങ്ങൾ സാക്ഷ്യം വഹിക്കാത്ത കൊടുംവരൾച്ചകളായിരിക്കും ഇവ. ലോകത്തിന്റെ ഒന്നിലേറെ മേഖലകളിൽ ഒരേസമയം ഇത്തരം മെഗാവരൾച്ചകൾ സൃഷ്ടിക്കുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

Saikatham Online Malayalam Magazineഒരു വിഭാഗം ജനങ്ങളിലോ ഒരു രാജ്യത്തെ മാത്രമായോ ഒതുങ്ങികൂടുന്ന പ്രശ്‌നമല്ല ജലക്ഷാമം. ലോകത്തിന്റെ നാനാഭാഗത്തും രൂക്ഷമായി അനുഭവിച്ചുവരുന്നു. ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉൾകൊളളാനും ജനങ്ങളെ ബോധവാന്മാരാക്കാനും വേണ്ടിയാണ് 1993മുതൽ എല്ലാ വർഷവും മാർച്ച് 22 ലോകജലദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. വരൾച്ചയിൽ നിന്നും ശുദ്ധജലക്ഷാമത്തിൽ നിന്നും നാം പാഠം ഉൾകൊ ണ്ട് ജലസംരക്ഷണത്തിന് ഭാവിസംവിധാനത്തെ നിജപ്പെടുത്തേണ്ടതുണ്ട്. തമിഴ്‌നാട് വെള്ളം ചോദിക്കുന്നു, ഉണ്ടെങ്കിൽ കൊടുക്കണം ഇല്ലെങ്കിലോ. അതാണ് കേരളത്തിന്റെ അവസ്ഥ. ജലസമ്പത്ത് അനുദിനം കുറഞ്ഞുവ രികയാണ്. ഭൂഗർഭജലത്തിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയി രിക്കുന്നത്. മന്ദഹസിച്ച് കുളിച്ച നാളുകളും ഉല്ലസിച്ച് കളിച്ചിരുന്ന മഴക്കാലവും പിന്നിടുമ്പോൾ…. നമ്മളെ കാത്തിരിക്കുന്നത് ശക്തമായ വരൾച്ചയാണ്. സമൃദ്ധമായി വെള്ളമുണ്ടായിരുന്ന കേരളത്തിലെ നദികളും കുളങ്ങളും തണ്ണീർത്തടങ്ങളും ഇന്ന് വറ്റിവരളുന്നു. വരണ്ട കാലാവസ്ഥ കേരളത്തെ പിടിമുറുക്കുന്നു. ശുദ്ധജലത്തിന്റെ ലഭ്യത കുറവും കൂടിയിരിക്കുന്നു. തണ്ണീർത്ത ടങ്ങൾ മണ്ണിട്ട് മൂടിയും വനങ്ങൾ വെട്ടിനശിപ്പിച്ചും കുന്നുകൾ ഇടിച്ച് നിരത്തിയും അശ്രദ്ധമായി കേരളം മുന്നോട്ട് നീങ്ങുന്നു. വരൾച്ചയും ശുദ്ധജലക്ഷാമവും പിടിമുറുക്കുമ്പോൾ കേരളത്തിന്റെ ഭാവി ആശങ്കാജനകമാണ്.

ആഗോളതാപനത്തിന്റെ മുഖ്യ കാരണം വനനശീകരണമാണ്, പ്രകൃതിയിലെ ശുദ്ധജലത്തിന്റെ വലിയൊരു തോത് സംര ക്ഷിക്കുന്നത് വനങ്ങളാണ്. ഈ കഴിഞ്ഞ 2016 മാർച്ച് 22 ലോക ജലദിനത്തിൽ യുഎൻ ആസ്ഥാനത്ത് നടന്ന വിദഗ്ധ സമിതി അഭിപ്രായപ്പെട്ടത് വന സംരക്ഷണത്തിലൂടെ മാത്രമേ ജലദൗർലഭ്യത്തിന് പരിഹാരം കാണാനാവുകയുള്ളു എന്നാ ണ്. ജനസംഖ്യയുടെ നാലിൽ മൂന്നു ഭാഗവും വനവുമായി ബന്ധപ്പെട്ട ജലസ്രോതസ്സുകളെ ആശ്രയിച്ചാണ് കഴിയുന്നത്. ലോക ജനസംഖ്യയിലെ 160 കോടി ജനങ്ങൾക്കും ഭക്ഷണം, കുടിവെള്ളം, മരുന്ന്, ഊർജ്ജം എന്നിവ കാടുകളാണ് നൽകുന്നത്. ലോകത്ത് ഓരോ വർഷവും 70 ലക്ഷം ഹെക്ടർ സ്വാഭാവിക വനങ്ങൾ വെട്ടിനശിപ്പിക്കപ്പെടുന്നതായാണ് യുഎന്നിന്റെ കണക്ക്.

Saikatham Online Malayalam Magazineവേനൽ ശക്തമയതോടെ വയനാട്ടിലെ കുന്നുകൾ കരിഞ്ഞു തുടങ്ങി അരു വികളിൽ ഒഴുക്കു നിലച്ചു.അഞ്ച് വർഷം കൊണ്ട് വയനാടിന്റെ മാറ്റം ഭീതി പരത്തുന്ന ഒരു വാസ്തവമാണ്. കഴിഞ്ഞ വർഷമുണ്ടായ കാട്ടുതീയിൽ ഹെ ക്ടർ കണക്കിന് കാട് നഷ്ടപ്പെട്ടു, ഇക്കോ ടൂറിസത്തിന് പേരുകേട്ട വയനാ ട്ടിൽ കുന്നുകൾ തുരന്നും കാടുകൾ നശിപ്പിച്ചും റിസോർട്ടും മറ്റു കെട്ടിടങ്ങൾ പണിതും ഭൂമിയുടെ സന്തുലനാവസ്ത തകൾക്കുന്ന രീതി തുടർന്നാൽ കേരള ത്തിന് വലിയ ഒരു ജലഗോപുരമാവും നഷ്ടമാവുക. 44 നദികളാൽ സമ്പന്ന മായ കേരളം ജലമലിനീകരണഭീഷണിയിലാണ്. പടിഞ്ഞാറേട്ടൊഴുകുന്ന 41 നദികളിൽ മിക്കവയും മലിനമാക്കപ്പെട്ടുകഴിഞ്ഞു. നദീതീരങ്ങളിലെ വ്യവസായശാലകളിൽ നിന്ന് പുറന്തള്ളുന്ന വസ്തു ക്കളാണ് നദികളുടെ തെളിമയും ശുദ്ധവായും ഇല്ലാതാക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറും ചാലിയാറും വളപട്ടണവും മൂവാറ്റുപുഴയാറും കരമനയാറും വൻമലിനീകരണഭീഷണിയിലാണ്.

കേരളത്തിൽ ഒരുവർഷം കിട്ടുന്ന ശരാശരി മഴ 3000മില്ലീമീറ്ററാണ് അതിൽ 1527 മില്ലിമീറ്ററേ ആവശ്യമായി വരാറുള്ളൂ. ധാരാളം മഴ ലഭിക്കുമ്പോൾ മണ്ണ്, സസ്യാദികളിൽ നിന്ന് വായുവിൽ ലയിക്കുന്ന നീരാവിയിലുടെ അളവ് കൂടുന്നതിലാണിത്. പ്രതിവർഷം 1500മില്ലിമീറ്ററോളം മഴ അധികമാവുന്ന ഭൂപ്രദേശമാണ് കേരളമെന്ന് ചുരുക്കം. എന്നാൽ ഡിസംബർ മുതൽ മേയ് വരെ ആകെ ലഭിക്കുന്ന മഴ 459 മില്ലിമീറ്ററാണ്. മൊത്തം ലഭിക്കുന്ന മഴയുടെ 16ശതമാനമാണ്. സാധാരണയായി ഈ കുറവാണ് വരൾച്ചായിയ മാറുന്നത്. പക്ഷേ. ഉത്തരേന്ത്യൻ സംസ്ഥാന ങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വർഷകാലത്ത് മഴ കൂടുതൽ ലഭിക്കുന്നുണ്ട്. ഇത് ശേഖരിക്കാൻ കഴിയുകയെന്ന താണ് വരൾച്ചക്കുള്ള പ്രതിവിധി.

ഒരുകാലത്ത് സൊമാലിയയുടെ ചിലഭാഗങ്ങൾ കേരളം പോലെ ഹരിതാഭമായിരുന്നു, വികസനം വന്നപ്പോൾ ജനം കൃഷി ഉപേക്ഷിച്ചു പാടം നികത്തി. ധാന്യം ഇറക്കുമതി ചെയ്തു. പുൽപ്രദേശങ്ങൾ കുറഞ്ഞതോടെ മൃഗസമ്പത്തുശോഷിച്ചു. പല വയലുകളും ഗോൾഫ് മൈതാനങ്ങളായി, മഴ വിട്ടുനിന്നു. വരൾച്ച പിടിമുറുക്കി. വനംവെട്ടി കരിയാക്കിയാൽ വിദേശത്തേക്കു കയറ്റി അയക്കാമെന്ന് തിരിച്ചറിഞ്ഞതോടെ ജനം വനത്തിലേക്ക് കയറി. കാൽനൂറ്റാണ്ടുകൊണ്ട് വൻമരങ്ങളെല്ലാം നിലംപതിച്ചു. കാടും മലയും കാലാവസ്ഥയും വഴിമാറി.

ഇന്നുലോകത്തെ പട്ടിണിയുടെ തലസ്ഥാനമാണ് സൊമാലിയ, ഭക്ഷണത്തിന് നീണ്ട ക്യൂ. വെള്ളത്തിനു നെട്ടോട്ടം. പട്ടിണി യുടെ പൊക്കോലങ്ങളായ കുഞ്ഞുങ്ങൾ. പ്രാണികളെ പാകം ചെയ്തുകഴിക്കാൻ ലോക ഭക്ഷ്യകാർഷിക സംഘടന ആ രാജ്യത്തോട് ഉപദേശിച്ചു. അത്രക്കും ഘഠിനമായ വരൾച്ചയും ദാരിദ്ര്യവും നരനായാട്ടു നടത്തിയെന്നു സാരം. ഭൂപടമെടുത്തു നോക്കുക! തിരുവനന്തപുരത്തുനിന്ന് ഒരു നേർരേഖ വരച്ചാൽ ചെന്നുനിൽക്കുന്നത് 3000കി.മീറ്റർ പടിഞ്ഞാറ് സൊമാലി യയിലാണ്. കേരളവും സൊമാലിയയും ഒരേ നേർരേഖ (അക്ഷാംശം പത്ത് ഡിഗ്രി) പങ്കിടുന്നു.

കേരളത്തിലേക്ക് വരുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ തന്നെയാണ് സൊമാലിയയിലും മഴ കൊണ്ടുവരുന്നത്. പകുതി യിലേറെയും മരുഭൂമിയാണെങ്കിലും സൊമാലിയയുടെ ബാക്കിഭാഗത്തു വനവും വെള്ളവും നദിയുമുണ്ടായിരുന്നു ഒരു കാല ത്ത്. മനുഷ്യരുടെ അമിതമായ ചൂഷണത്തിനിരയാക്കി, അമിതമായി പ്രകൃതിയെ ചൂഷണത്തിനിരയാക്കുന്ന എല്ലാപ്രദേശ ങ്ങൾക്കും സൊമാലിയ ഒരു മുന്നറിയിപ്പാണ് കേരളത്തിനും. ജലസംരക്ഷണത്തിന്റെ ഭാഗമായി ഒഴിച്ചുകൂടാനാവാത്ത ഒന്നാ ണ് പശ്ചിമഘട്ടം എന്ന ജലഗോപുരം. പശ്ചിമഘട്ടമില്ലെങ്കിൽ കേരളമില്ല. 44നദികളില്ല, മഴയും ശീതോഷ്ണകാലാവസ്ഥയുമില്ല, ഡാമുകളില്ല, വൈദ്യുതിയില്ല, പശ്ചിമഘട്ട പർവതനിര മഴമേഘങ്ങളെ തടഞ്ഞുനിർത്തുന്നതിനാലാണ് കേരളം പച്ച പിടിച്ചു നിൽക്കുന്നത്. പശ്ചിമഘട്ടത്തിലെ സമൃദ്ധമായ വനമേലാപ്പാണ് കേരളത്തിലെ ഏറ്റവും പ്രാചീനമായ വലിയ മഴവെള്ളസം ഭരണി. ഈ ജലസമ്പത്താണ് നമ്മുടെ നദികളുടെ സമൃദ്ധി. ആ ജലമാണ് കേരളം കുടിക്കുന്നത്. പശ്ചിമഘട്ടമെന്ന ഈ ജലഗോപുരത്തെ സംരക്ഷിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്.

ലോകം ആഗോളതാപനത്തിന്റെയും ജലദൗർലഭ്യതയുടെയും മൂർധന്യതയിൽ എത്തിയ ഈ കാലത്ത് ഓരോ തുള്ളി വെള്ള വും അതിന്റെ വിലയറിഞ്ഞ് ചെലവഴിക്കുക. കേരളത്തിന് സൊമാലിയയിലേക്കുള്ള ദൂരം അതിവിദൂരമല്ല.



Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: