സുരേഷ് കീഴില്ലത്തിന് അവാർഡ്

സൈകതം ബുക്‌സ് പ്രസിദ്ധീകരിച്ച സുരേഷ് കീഴില്ലത്തിന്റെ ആകാശത്തേക്കുള്ള ദൂരം എന്ന കഥാ സമാഹാരത്തിന് ഗോപി കോട്ടൂരേത്ത് കഥാപുരസ്‌കാരം. കവിയും നാടകകൃത്തും സംവിധായകനുമായിരുന്ന ഗോപി കോട്ടൂരേത്തിന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരം ദേശഭാരതി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ഇത്. 45 വയസ്സില്‍ താഴെയുള്ള കഥാകൃത്തുക്കളുടെ 2012-13 വര്‍ഷം പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിനായിരുന്നു അവാര്‍ഡ്. 15,555 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രഫ.ആര്‍.എസ് രാജീവ്, ജയശ്രീ പള്ളിക്കല്‍, കല്ലറ അജയന്‍, ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
സെപ്തംബര്‍ 14 ന് പത്തനംതിട്ടയിലെ ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണം നടക്കും.
മംഗളം ദിനപത്രത്തിന്റെ റിപ്പോര്‍ട്ടറാണ് സുരേഷ് കീഴില്ലം. സുരേഷ് കീഴില്ലത്തിന്റെ രണ്ടു മൈക്രോ നോവലുകള്‍ എന്ന പുസ്തകവും സൈകതം ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്.
Link to this post!
[…] സുരേഷ് കീഴില്ലത്തിന് അവാർഡ് […]