വാടുന്ന മലരുകള്‍
“ഓരോ ശിശു രോദനത്തിലും
കേള്‍പ്പു ഞാന്‍ ഒരു കോടി ഈശ്വര വിലാപം “
ജനിതകമോ ആര്‍ജിതമോ ആയ കാരണങ്ങളാല്‍ വികലമായി തീര്‍ന്ന ചില മനസുകളുടെ ക്രൂര വൈകൃതങ്ങള്‍ക്ക് ഇരയായി മാറുന്ന നിസ്സഹായ ബാല്യങ്ങളുടെ നിലവിളി നമുക്ക് ചുറ്റും നിറയുന്നു. കണ്ണുകളും കാതുകളും കൊട്ടിയടച്ചും ഉറക്കം നടിച്ചും നാം സുഖാലസ്യത്തിന്റെ പുതപ്പിനുള്ളിലേക്ക് ഉള്‍വലിയുന്നു.
നമ്മുടെ സാമുഹ്യ വ്യവസ്ഥിതിയില്‍ കുട്ടികള്‍ ചൂഷണത്തിനിരയാകാനുള്ള നിരവധി സാഹ ചര്യങ്ങള്‍ നിലനില്‍ക്കുന്നു. സാമ്പത്തികമായും സാമുഹികമായും പിന്‍നിരയില്‍ നില്‍ക്കുന്ന കുടുബങ്ങളില്‍ മാത്രമാണ് ഇവ നടക്കുന്നതെന്നും പെണ്‍കുട്ടികള്‍ മാത്രമാണ് ഈ വൈകൃത ത്തിന് ഇരകള്‍ ആകുന്നതെന്നുമുള്ള മിഥ്യാ ധാരണയിലാണ് നാം ജീവിക്കുന്നത്. എല്ലാ പ്രായത്തിനിടയിലും ഉള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും, തങ്ങളുടെ പരിചിത വൃന്ദത്തില്‍ പെട്ടവരാല്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
ഈയിടെ ഇന്ത്യാഗവർമെന്റ് നടത്തിയ സര്‍വേ പ്രകാരം അമ്പത്തിമൂന്ന്‍ ശതമാനത്തോളം കുട്ടികള്‍ ലൈംഗീക പീഢനങ്ങൾക്കോ അഥവാ തത്തുല്യമായ പീഢനങ്ങൾക്കോ ഇരയായി ക്കൊണ്ടിരിക്കുന്നു. നിരന്തരം ഈ വൈകൃതത്തിന് ഇരയാകുന്നവര്‍ മുതിര്‍ന്നു കഴിയുമ്പോൾ ചൂഷകരൊ, മറ്റു മാനസിക വൈകല്യമനുഭവിക്കുന്നവരോ ആയി മാറാം.
സാക്ഷരതയിലും വിദ്യഭാസത്തിലും ജീവിത നിലവാരത്തിലും മറ്റു സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുൻപിൽ നിൽക്കുന്നു എന്ന് മേനി നടിക്കുന്ന കേരളത്തിലെ സ്ഥിതിയും വ്യത്യസ്ത മല്ല. 95 ശതമാനത്തോളം കേസുകളിലും ബന്ധുക്കളോ പരിചിത വൃന്ദത്തിൽ പെട്ടവരോ ആണ് പ്രതികൾ. ഇത്തരം നിരവധി സംഭവങ്ങൾ പുറത്താക്കപ്പെടാതിരിക്കുന്നതിനും, കുറ്റക്കാർ ശിക്ഷിക്കപ്പെടാതിരിക്കുന്നതിനുമുള്ള മുഖ്യ കാരണവും ഇത് തന്നെയാണ്. കുടും ബത്തിന്റെ അന്തസ്സ് നഷ്ടപ്പെടുമെന്ന മിഥ്യാധാരണയും, നിലനില്ക്കുന്ന മൂല്യങ്ങളോടും സമൂ ഹത്തിന്റെ കപട സദാചാര ബോധത്തിനോടും ഉള്ള ഭയമോ വിധേയത്വമോ മൂലവും ഇത്ത രം നിരവധി കുറ്റകൃത്യങ്ങൾ മൂടി വെയ്ക്കപ്പെടുന്നു.
ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വിവര സാങ്കേതിക വിദ്യയുടെയും വർദ്ധിച്ച പ്രചാരവും ഉപയോഗവും ഒരു പരിധി വരെ ബാല ലൈംഗിക പീഡനത്തിന് കാരണമായിത്തീരുന്നുണ്ട്. മണിക്കുറുകളോളം ഇന്റെർനെറ്റിന്റെ മുൻപിലും മൊബൈൽ ഫോണിലും ചിലവഴിക്കുന്ന കു ട്ടികൾ, പല വിധത്തിലുമുള്ള ചൂഷണത്തിനും ഇരയായി തീരുവാനുള്ള സാധ്യത ഏറെയാണ്. വർധിച്ചു വരുന്ന മദ്യപാനശീലം, മാനസിക ആരോഗ്യക്കുറവ് തുടങ്ങിയവയും കുറ്റകൃത്യത്തി ന്റെ പ്രേരക ഘടകങ്ങളായി ഭവിക്കുന്നു.
ടൂറിസം മേഖല പോലെയുള്ള ഇടങ്ങളിലും കുട്ടികൾ വലിയൊരളവ് വരെ പീഡിപ്പിക്കപ്പെടു ന്നു. കോവളം പോലെയുള്ള പ്രസിദ്ധമായ ടൂറിസ്റ്റ് മേഖലകളിൽ കുട്ടികൾ പലവിധ അതിക്രമ ങ്ങൾക്ക് വിധേയരാക്കപ്പെടുന്നു. സ്വന്തം വീടുകളിൽ, സ്കൂളുകളിൽ, ദുർഗുണ പരിഹാരകേന്ദ്ര ങ്ങളിൽ, അനാഥാലയങ്ങളിൽ അങ്ങനെ എല്ലായിടത്തും അവർ ലൈഗികവും അല്ലാത്തതു മായ ക്രൂരതകൾക്കിരയാക്കപ്പെടുന്നു.
ഉചിതമായ രീതിയിലുള്ള ലൈഗിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്നുള്ളതാണ് പരമാവധി ഉപ യോഗപ്പെടുത്താവുന്ന ഒരു പരിഹാര മാർഗം.
നിറമുള്ള ഓര്‍മകളും, മറക്കാന്‍ ആകാത്ത അനുഭവങ്ങളും ആയി, ബാല്യത്തിന്റെ വസന്ത ത്തില്‍, ശലഭങ്ങളായ് പാറി നടക്കേണ്ട നമ്മുടെ കുട്ടികള്‍ , കിളിയൊച്ചകള്‍ കേള്‍ക്കാനാവാ തെ, പൂവുകളുടെ നിറ ഭംഗി നുകരാനാകാതെ, ക്രൂരതയുടെ ചിലന്തി വകലളില്‍ കുരുങ്ങി, പിട യാന്‍ ഇടയാവാവരുത്. അവര്‍ക്കായ് സുരക്ഷിതവും ആഹ്ലാദഭരിതവുമായ ഒരു ബാല്യം ഒരുക്കുകയാവട്ടെ നമ്മുടെ ലക്‌ഷ്യം.
തുറന്നെഴുത്തിന് നന്ദി.
നമ്മൾ കരുതുന്നതിനുമപ്പുറം , കണക്കുകുകൾ കാണിക്കുന്നതിനുമപ്പുറം വ്യാപ്തി ഇതിനുണ്ട് . MSW വിദ്യാർഥി ആയിരിക്കെ ഇത്തരം നിരവധി ഇരകളെ പരിചയപ്പെടുവാൻ കഴിഞ്ഞിട്ടുണ്ട് . ആ വേദനിപ്പിക്കുന്ന ഓർമയുടെ വെളിച്ചത്തിൽ എഴുതിയ ലേഖനം ആണിത് . വായനക്കും അഭിപ്രായങ്ങൾക്കും നന്ദി .
ഉചിതമായ രീതിയിലുള്ള ലൈഗിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്നുള്ളതാണ് പരമാവധി ഉപ യോഗപ്പെടുത്താവുന്ന ഒരു പരിഹാര മാർഗം.
agreed
Nice write up
ഈയിടെ ഇന്ത്യാഗവർമെന്റ് നടത്തിയ സര്‍വേ പ്രകാരം അമ്പത്തിമൂന്ന്‍ ശതമാനത്തോളം കുട്ടികള്‍ ലൈംഗീക പീഢനങ്ങൾക്കോ അഥവാ തത്തുല്യമായ പീഢനങ്ങൾക്കോ ഇരയായി ക്കൊണ്ടിരിക്കുന്നു.
Is it true???!!!
Well said.