മടക്കം
ഇന്നൊരുനാൾ ഇതുവരെയും
പറഞ്ഞു തീർത്ത
ഉത്തരങ്ങൾക്ക് മുമ്പേ
മടങ്ങുന്നു ഞാൻ…
ഒരു തിരിച്ചു വരവില്ലത്ത മടക്കം…
പറഞ്ഞു കൂട്ടിയതത്രയും
തൻ കാലത്തിനു മേലുള്ള
ആക്രോശം പ്രകടമായി
ഇരിക്കവെ, മടങ്ങുന്നു ഞാൻ
അടുത്ത മറുപടിക്ക് മുന്നേ….
എണ്ണമില്ലാത്തത്ര ഉത്തരങ്ങളോടാണ്
ഞാൻ ഈ രാത്രിപൂക്കൾ
കൊഴിയും മുമ്പേ മറുപടി
പറഞ്ഞിടേണ്ടത്…..
അകാലത്തിൽ മനുഷ്യരോടുള്ള
വിരക്തിയിൽ ചോദ്യങ്ങളെ
അത്രമേൽ അനാദരിച്ചു…
ഈ വേളയെനിക്ക് തന്നു നീ
ഒരോർമയിൽ
ഈ രാത്രി മാഞ്ഞിടാത്തൊരു
വേളയിൽ
പ്രതിശാന്തി കിട്ടുവാൻ
കൊതിപ്പു ഞാൻ
പറഞ്ഞു മുഴുവിപ്പിക്കാത്ത
ഉത്തരങ്ങൾക്കൊപ്പം
ചോദ്യങ്ങളെ….ചോദിച്ചവസാനിപ്പിച്ചവരേ…
പണയപ്പെടുത്തുന്നു ഞാൻ…
ഈ രാത്രി പോലും നിങ്ങളിൽ
തിരികെ എത്തിച്ചേരുവാൻ…
അമൽ വി
Link to this post!