Main Menu

ബാലവേല നിര്‍മ്മാര്‍ജ്ജനം

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, ഇന്ത്യ യുടെ ഭാവി അതിന്റെ കുട്ടികളാണെന്ന്. ഇന്ത്യ സ്വാതന്ത്ര്യം നേടി 67 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യയുടെ ഭാവിതലമുറയായ കുട്ടികള്‍ക്ക് സ്വാതന്ത്ര്യം ലഭ്യമായിട്ടില്ല. ഇന്ത്യയിലെ ഒരു വലിയ വിഭാഗം കുട്ടികളും ഇന്ന് ബാലവേലക്ക് അടിമകളാണ്. സ്വാതന്ത്ര്യദിനത്തില്‍ പോലും ഡല്‍ ഹിയില്‍ പതാകകള്‍ വില്‍ക്കുന്ന കുട്ടികളുടെ കാഴ്ച ആരുടേയും ഹൃദയമലിയിക്കുന്നതാണ്. എന്താണ് ഇതിന്റെ കാരണങ്ങള്‍? സര്‍ക്കരിന്റെ കഴിവുകേടോ അതോ മാതാപിതാക്കളുടെ നിസഹായതയോ?

കാരണങ്ങള്‍

ഇന്ത്യയില്‍ നിന്നും വിട്ടുമാറാതെ നില്‍ക്കുന്ന പട്ടിണിയാണ് ബാലവേലയുടെ മുഖ്യകാരണം. പട്ടിണികിടക്കുന്ന അനേകം മാതാപിതാക്കള്‍ക്ക് കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയക്കാ നുള്ള സാമ്പത്തികശേഷിയില്ല. മിക്ക പാവപ്പെട്ട കുടുംബങ്ങളിലേയും ഏക അത്താണി അച്ഛനായിരിക്കും. കുടുംബനാഥന്‍ മരിക്കുകയോ മറ്റോ ചെയ്താല്‍ കുട്ടികള്‍ തൊഴിലെടുക്കേ ണ്ടി വരുന്നു. എന്നാല്‍ അത്യാഗ്രഹികളായ മാതാപിതാക്കള്‍ കുടുംബത്തില്‍ കൂടുതല്‍ പണം നേടുന്നതിനായും കുട്ടികളെ ബാലവേലയ്ക്ക് അയക്കാറുണ്ട്.

ബാലവേല നിര്‍മ്മാര്‍ജ്ജനം

ഇന്ത്യയുടെ വളര്‍ച്ചയിലെ പ്രതിസന്ധികളിലൊന്നായി മാറിയിരിക്കുകയാണ് ബാലവേല. ഇന്നത്തെ സര്‍ക്കാര്‍ ബാലവേല തുടച്ചുമാറ്റാന്‍ അത്ര പദ്ധതികള്‍ നടപ്പിലാക്കുന്നില്ല എന്നാ ണ് എന്റെ അഭിപ്രായം. സമ്പൂര്‍ണ സാക്ഷരത നേടിയ ഈ കേരളത്തില്‍ പോലും ബാല വേല സജീവമാണ്. നമ്മുടെ സര്‍ക്കാരും അധികാരികളും ഇത് തിരിച്ചറിയുകയും ബാലവേല തുടച്ചു നീക്കുന്നതിനായി പരിശ്രമിക്കുകയും വേണം.

വിദ്യാഭ്യാസം സര്‍ക്കാരിന്റെ കീഴില്‍ കൊണ്ടുവരണെമെന്നതാണ് ആദ്യത്തെ ആവശ്യം. ഇന്ന ത്തെ സര്‍ക്കാര്‍ സ്‌ക്കൂളുകളുടെ നില മെച്ചപ്പെടുത്തുകയും അവയെ ഉന്നതനിലയിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറ്റുകയും വേണം. സ്‌ക്കൂളുകളില്‍ ഫീസ് കുറയ്ക്കുകയും അവയുടെ ചെലവിനുള്ള പണത്തിന്റെ മുഖ്യ പങ്ക് നികുതിയില്‍ നിന്നും ബാക്കിയുള്ളത് ഫീസില്‍ നിന്നും ഈടാക്കാന്‍ സാധിക്കണം. വളരെ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവു മായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം. മാതാപിതാക്കളുടെ സമ്മതമി ല്ലെങ്കിലും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കണം. പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധിതമാ ക്കിക്കൊണ്ട് നിലവില്‍ വന്ന ” വിദ്യാഭ്യാസ അവകാശനിയമം” (RIGHT TO EDUCATION ACT- RTE ACT) നടപ്പിലാക്കണം.

ഇതിനു പുറമേ തീരെ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളുടെ എല്ലാ വിദ്യാഭ്യാസ ചെലവു കളും സര്‍ക്കരും മറ്റ് സന്നദ്ധസംഘടനകളും വഹിക്കണം. തങ്ങളുടെ വീട്ടിനടുത്തുള്ള പാവ പ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസചെലവിന്റെ ഒരു ചെറിയ പങ്കെങ്കിലും വഹിക്കാന്‍ നാം ശ്രമിക്കണം.

എന്നാല്‍ ഇതു മാത്രമാണോ ബാലവേല നിര്‍മ്മാര്‍ജ്ജനത്തിനായി ചെയ്യാന്‍ കഴിയുക? അല്ല. ബാലാവകാശ കമ്മീഷനും മനുഷ്യാവകാശകമ്മീഷനും സംയുക്തമായി ചേര്‍ന്ന് പാവപ്പെട്ട വീടുകളിലും ബാലവേലയുടെ സ്ഥിരം കേന്ദ്രങ്ങളിലും പോയി അവിടെയുള്ള കുട്ടികളുടെ പ്രാഥ മിക വിദ്യാഭ്യാസം ഉറപ്പാക്കണം. ബാലവേല ഏര്‍പ്പെടുത്തുന്നവരെ കര്‍ശനമായി ശിക്ഷി ക്കുകയും വേണം. സ്‌ക്കൂളുകള്‍ നിര്‍മ്മിച്ചാല്‍ മാത്രം പോര; അവിടെ കുട്ടികള്‍ വരുന്നുണ്ടെന്നും ഉറപ്പാക്കുകയും വേണം.

എല്ലാ കുടുംബങ്ങളിലും അച്ഛനോ അമ്മയ്‌ക്കോ ജോലിയുണ്ടെന്ന് ഉറപ്പുവരുത്തണം. മാതാപി താക്കള്‍ക്ക് എന്തെങ്കിലും രോഗം ബാധിച്ചതിനാലാണ് കുട്ടികള്‍ ബാലവേലയിലേക്ക് തള്ളി വിടപ്പെട്ടതെങ്കില്‍ അവരുടെ ചികിത്സ സര്‍ക്കാര്‍ ഉറപ്പുവരുത്തുകയും കുട്ടികളുടെ വിദ്യാഭ്യാ സം സര്‍ക്കാരിന്റെ കീഴില്‍ കൊണ്ടുവരികയും വേണം. തങ്ങള്‍ക്ക് ജോലിയുണ്ടായിട്ടും സാമ്പ ത്തിക നേട്ടത്തിനായി കുട്ടികളെ ജോലിക്കയക്കുന്ന മാതപിതാക്കളെ കര്‍ശനമായി ശിക്ഷിക്കു കയും കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുകയും അവരെ ബാലാവകാശ കമ്മീഷ ന്റെ നിരീക്ഷണത്തില്‍ കൊണ്ടുവരികയും ചെയ്യണം.

അങ്ങനെ ബാലവേല നിര്‍മ്മാര്‍ജ്ജനം സര്‍ക്കാരിന്റെ നയമായി ഏറ്റെടുത്ത് പ്രവര്‍ത്തിക്കു കയാണെങ്കില്‍ തീര്‍ച്ചയായും വിദ്യാസമ്പന്നമായ ഒരു പുതു തലമുറയെ വാര്‍ത്തെടുക്കുവാന്‍ നമുക്ക് കഴിയും. 2020 ഓടെ ഇന്ത്യയെ പൂര്‍ണമായും ബാലവേലയില്‍ നിന്നും മോചിപ്പിക്കുക യെന്നത് ഒരു നയമാക്കി മറ്റണം. ശാസ്ത്ര സാങ്കേതിക രംഗത്തും മറ്റെല്ലാ രംഗങ്ങളിലും മുന്നില്‍ നിന്ന് ലോകത്തെ നയിക്കുന്ന, ബാലവേല എന്ന സാമൂഹിക വിപത്തിന് അടിമയാകാത്ത ഒരു ഇന്ത്യയെ സൃഷ്ടിക്കാന്‍ നമുക്കു പരിശ്രമിക്കാം.

സ്‌നേഹ. എസ്. പ്രകാശ്,
10ആം ക്ളാസ് വിദ്യാര്‍ത്ഥിനി



16 Comments to ബാലവേല നിര്‍മ്മാര്‍ജ്ജനം

  1. Excellent language and contents for her age .Keep up this social committment . Wishing you the very best for all future ventures .
    Geetha

  2. Dear Sneha,
    Congratulations for writing this wonderful article about child labor.
    Your overview of the subject and suggestions are mesmerizing. I am pretty sure that India’s future will be safe in the hands of socially responsible kids like you. Keep up your good work and hats off to your talent and maturity!
    Good luck for your future
    Shine

  3. ഇന്ത്യയില്‍ ഒരു കോടിയിലധികം കുട്ടികള്‍ തൊഴിലെടുക്കുന്നവരായി കണക്കാക്കിയിരിക്കുന്നു. 60 ലക്ഷത്തിലധികം ആണ്‍കുട്ടികളും 40 ലക്ഷത്തിലേറെ പെണ്‍കുട്ടികളും. അടുത്തുവന്ന മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടകത്തില്‍മാത്രം മൂന്നുലക്ഷം കുട്ടികള്‍ കാര്‍പ്പെറ്റ് മേഖലയിലും 3000 കുട്ടികള്‍ സില്‍ക്ക് നെയ്ത്തിലും ജോലിചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ കാര്‍പ്പെറ്റ്, ഇഷ്ടിക, ബീഡി, സില്‍ക്ക് നെയ്ത്തു മേഖലയില്‍ ഒരു ലക്ഷത്തില്‍പ്പരം കുട്ടികള്‍ ജോലിചെയ്യുന്നു. ആന്ധ്രയില്‍ പരുത്തി ഉല്‍പ്പാദന രംഗത്തും ഫാമിലും എത്രയോ ബാലികമാര്‍ ജോലിചെയ്യുന്നുണ്ട്. വ്യവസായ സ്ഥാപനങ്ങളിലും വീട്ടുജോലിക്കും കുട്ടികളെ പണയപ്പെടുത്തി രക്ഷിതാക്കള്‍ കൂലിവാങ്ങുന്ന ദയനീയസ്ഥിതിയും ഇന്ത്യയിലുണ്ട്. ബാലവേലയുടെ കാര്യത്തിൽ കേരളവും ഒട്ടും പുറകിലല്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു ലേഖനം എഴുതിയ സ്നേഹയ്ക്ക് എന്റെയും എന്റെ കുടുംബാംഗങ്ങളുടെയും സ്നേഹാശംസകൾ

  4. സാമൂഹിക വിപത്തായി മാറിയിരിക്കുന്ന ബാലവേലക്കെതിരെ ഒരു കൊച്ചു കുട്ടി തന്നെ ഇത്രയും വിപുലമായി ചിന്തിക്കുന്നു എന്നുള്ളത് അധികാരികളുടെയും, സമൂഹമന:സാക്ഷിയുടെ ആകെത്തന്നെയും ശ്രദ്ധയിൽ വരേണ്ട ഒന്നാണ്. സ്നേഹയ്ക്ക് അഭിനന്ദനങ്ങൾ

  5. എല്ലാ കുടുംബങ്ങളിലും അച്ഛനോ അമ്മയ്‌ക്കോ ജോലിയുണ്ടെന്ന് ഉറപ്പുവരുത്തണം. മാതാപി താക്കള്‍ക്ക് എന്തെങ്കിലും രോഗം ബാധിച്ചതിനാലാണ് കുട്ടികള്‍ ബാലവേലയിലേക്ക് തള്ളി വിടപ്പെട്ടതെങ്കില്‍ അവരുടെ ചികിത്സ സര്‍ക്കാര്‍ ഉറപ്പുവരുത്തുകയും കുട്ടികളുടെ വിദ്യാഭ്യാ സം സര്‍ക്കാരിന്റെ കീഴില്‍ കൊണ്ടുവരികയും വേണം. തങ്ങള്‍ക്ക് ജോലിയുണ്ടായിട്ടും സാമ്പ ത്തിക നേട്ടത്തിനായി കുട്ടികളെ ജോലിക്കയക്കുന്ന മാതപിതാക്കളെ കര്‍ശനമായി ശിക്ഷിക്കു കയും കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുകയും അവരെ ബാലാവകാശ കമ്മീഷ ന്റെ നിരീക്ഷണത്തില്‍ കൊണ്ടുവരികയും ചെയ്യണം.

    Very findings with good proposals. Especially the above is an excellent vision.

  6. Sneha mol,

    You are absolutely right. If every parent is ready to give education to a poor child along with their child, it can solve our child labour problem to a great extend.

    Your language is excellent. Wish you all the best.

  7. ആനുകാലിക പ്രസക്തവും മാനവീക മുഖവുമുള്ള ഒരു ലേഖനം…കൈലാസ് സത്യാര്‍ഥിയെപ്പറ്റി ഒരു വാക്കു കൂടിയുണ്ടെങ്കില്‍ കുറേക്കൂടി നന്നായേനെ എന്നു തോന്നുന്നു…even then …it is a good one….!!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: