പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

തൃശൂർ : സൈകതം ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ 5 പുസ്തകങ്ങളുടെ പ്രകാശനം 2015 ഫെബ്രുവരി 07 ശനിയാഴ്ച്ച, കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവ വേദിയിൽ വച്ച് നടത്തി. സെബാസ്റ്റ്യൻ ഡോ. ജി ഉഷാകുമാരിക്ക് നൽകിക്കൊണ്ടാണ് പുസ്തകങ്ങൾ പ്രകാ ശിപ്പിച്ചത്. വി എം വാസുദേവൻ ഭട്ടതിരിപ്പാടിന്റെ “കണ്ണോർമ്മ കാതോർമ്മ” (ഓർമ്മ/അനുഭവം), സോക്രട്ടീസ് കെ. വാലത്തിന്റെ “എ ഡി 2025” , ടി.സി.വി. സതീശന്റെ “ശിവ കാശി പടക്കങ്ങൾ” (കഥാസമാഹാരങ്ങൾ), ഷാഹിന ഇ. കെ.യുടെ “ഒറ്റഞൊടിക്കവിതകൾ”, അരുൺ ഗാന്ധിഗ്രാമിന്റെ “മടിച്ചി” (കവിതാസമാഹാരങ്ങൾ) എന്നീ പുസ്തകങ്ങളാണ് പ്രകാ ശനം ചെയ്തത്. എം. വി. നാരായണൻ, വി.കെ.കെ. രമേഷ്, ഉണ്ണികൃഷ്ണൻ ആവള, അജിത ടി ജി, ജോയി വള്ളുവനാടൻ എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. വി. എം ഗിരിജ, രാഗേഷ് ആർ ദാസ് (സൈകതം) എന്നിവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കും ഇവിടെ പോകുക