തൊഴിലെടുക്കുന്ന സ്ത്രീകൾ
അധ്വാനിക്കുന്നവരോട് പണ്ട് മുതലേ, വലിയ ബഹുമാനം തോന്നിയിരുന്നു. പ്രത്യേകിച്ചും അധ്വാനിക്കുന്ന സ്ത്രീകളോട്. അവരാണല്ലോ ഏറ്റവും പ്രതികൂലമായ ജീവിത അവസ്ഥകളോട് പടപൊരുതി അന്നം കണ്ടെത്തിയിരുന്നത്.
അംഗങ്ങൾ അധ്വാനിക്കാത്ത വീടുകൾ, കീഴ്ഗതി പുൽകുന്നതു പലപ്പോഴും കണ്ടിട്ടുമുണ്ട്. രംഗം പാലക്കാടിനടുത്ത് ഒരു ഹോട്ടൽ ആണ്. ഞാനും സുഹൃത്തുക്കളും, പരിമിതമായി പ്രഭാത ഭക്ഷ ണം കഴിച്ചു കൊണ്ടിരുന്നു. അപ്പോളാണ് രണ്ടു- മൂന്നു സ്ത്രീകൾ, ഇരുണ്ട നിറം, കയ്യിൽ ഒരു സഞ്ചിയുമായി വന്നു. മുഖത്ത് ദയനീയഭാവം നിഴലിക്കുന്നു. ജോലി തേടി വന്നവരാണ്. ഭക്ഷ ണത്തിന് ശേഷം പുറത്തുള്ള തൊഴിലാളി കൂട്ടങ്ങളിൽ അവരും അലിയും, ആരൊക്കെയോ എങ്ങോടോ കൊണ്ട് പോകും, അവിടെ നിലനില്ക്കുന്ന ഏതോ ഒരു അവസ്ഥയെ മാറ്റാൻ ഇവ രുടെ അധ്വാനം പ്രയോജനപ്പെടുത്തും, വീണ്ടും അവർ ഈ തൊഴിൽ ചന്തയിലേക്ക് വലി ച്ചെറിയപ്പെടും. അങ്ങനെ നീര് വറ്റി ചോര വറ്റി തീരുന്നത് വരെ ആർക്കോ വേണ്ടി പണി യെടുക്കും. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാക്കാൻ പറ്റുമോ എന്ന് പോലും അറിയാതെ. അവർ ഇരിപ്പുറപ്പിച്ചു. ഇരിക്കുന്ന കസേര പോലും മുഴുവനായി സ്വന്തമാക്കാതെ, ഇരുന്നെന്നു വരുത്തി യാണ് ഇരിപ്പ്.
എന്റെ ദോശ കഴിച്ചു കഴിഞ്ഞപ്പോഴേ, അവർക്കു ഭക്ഷണം എത്തിയുള്ളൂ. രണ്ടു പേർക്ക് പൊറോട്ട, ഒരാൾക്ക് പുട്ട്. പൊറോട്ട തൊഴിലാളികളുടെ വയറ്റിൽ അങ്ങനെ സ്ഥിരനിക്ഷേപം ആയി കിടക്കുമെന്നതിനാലാവണം അത് ഇത്രയ്ക്കു ജനപ്രിയം ആയത്. “കറി?” ഒരു സ്ത്രീ ചോദി ച്ചു. എന്തെങ്ങിലും വില കുറഞ്ഞ കുറുമ പ്രതീക്ഷിച്ചായിരിക്കണം അവർ ചോദിച്ചത്. ” ഇല്ല” – ഹോട്ടൽ കാത്തിരുപ്പുകാരൻ മൊഴിഞ്ഞു. പൊറോട്ട കിട്ടിയ സ്ത്രീകൾ അതിനോട് താദാത്മ്യം പ്രാപിച്ചു എന്ന് തോന്നുന്നു. അവർ അതിനെ നാരുകളാക്കി അകത്താക്കാൻ ശ്രമം തുടങ്ങി.
പുട്ട് വാങ്ങിച്ച സ്ത്രീയുടെ കണ്ണിൽ നിസഹായതയുടെയോ രോഷത്തിന്റെയോ എന്ന് തിരിച്ചറി യാൻ കഴിയാത്ത ഭാവം നിറഞ്ഞു. അവരുടെ കണ്ണ് ചുറ്റുപാടും ഒന്ന് പരതി. അവരുടെ കണ്ണീരി നാൽ ആ പുട്ട് നനഞ്ഞിരിക്കണം. പതിയേ അത് പൊടിച്ചു അകത്താക്കാൻ തുടങ്ങി. വളരേ ചെറിയ ഒരു പാത്രത്തിൽ ആ കാത്തിരുപ്പുകാരൻ എന്തോ ഒരു കുറുമ അവരുടെ മുന്നില് തള്ളി. വീണ്ടും കണ്ണുകളിൽ ഭാവങ്ങൾ മിന്നി മറഞ്ഞു. കറി വാങ്ങാനുള്ള പൈസ ഉണ്ടായിരുന്നെങ്കിൽ ഇതവന്റെ മുഖത്ത് എറിഞ്ഞേനെ എന്ന് മനസ്സിൽ കരുതിയിരിക്കണം.
സ്ത്രീയ്ക്കും പുരുഷനും, കൂലിയിൽ ഭീമമായ വ്യത്യാസം നിലനില്ക്കുന്നു. കേരള സമൂഹത്തിലെ തട്ടിപ്പു കാരികളെ സാമാന്യ വൽക്കരിക്കാതെ യാഥാർത്ഥ്യം കാണുക എന്നതാണ് വേണ്ടത്. ദൈന്യർ ആയ സ്ത്രീകളെ എങ്ങനെ ആയിരിക്കണം സമൂഹം കാണുന്നുണ്ടാവുക. മടിക്കുത്തെങ്ങനെ അ ഴിക്കാം എന്നായിരിക്കില്ലേ പലരുടെയും നോട്ടം. ചിലർക്ക് പാവങ്ങളോട് വെറുപ്പ് – പക്ഷെ പാവങ്ങളെ സൃഷ്ടിക്കുന്ന വ്യവസ്ഥയോട് സ്നേഹവും. പാർശ്വവത്കൃതർ തൊഴിലിടങ്ങളിൽ പ്രാഥമികാവശ്യം നിർവഹിക്കാൻ പോലും ബുദ്ധിമുട്ടുന്നുണ്ടാവണം. തുണിക്കടകളിൽ അവർ ഇരിക്കാൻ പോലും അനുവാദം ഇല്ലാതെ നരകിക്കുന്നുണ്ടാവണം. വിയർപ്പിൽ കുതിർന്ന നോട്ടു കളിൽ കണ്ണീർ കൂടി ചാലിച്ചിട്ടുണ്ടാവണം. അവർ പാട് പെടുന്ന കുടുംബങ്ങളിൽ കൂടി സ്ഥാനം കിട്ടാതെ “നട തള്ളപ്പെടുന്നുണ്ടാവണം”. വീട്ടിനകത്തെ പണികളെടുത്ത് ആർക്കും വില ഇല്ലാതെ വേവുന്നുണ്ടാവണം.
എങ്ങനെയാണ് സ്ത്രീ പിന്തള്ളപ്പെട്ടു പോയതെന്നതിന്റെ കാരണം ചരിത്രപരം ആയിരി ക്കാം, പക്ഷേ വർത്തമാനത്തിൽ സാമ്പത്തികപങ്കാളിത്തം ഉറപ്പാക്കി മാത്രമേ അവൾക്കു കേവല രക്ഷ ഉള്ളൂ. സ്ഥലം വാങ്ങുന്നതു മുതൽ വീട് വെക്കുമ്പോൾ പോലും ഒരേ സ്ഥാനം സ്ത്രീക്ക് കിട്ടിയാലേ, ഈ നരക ജീവിതം അവർക്ക് അവസാനിപ്പിക്കാനാകൂ. അല്ലെങ്കിൽ ക ണ്ണീർ തുള്ളികൾ ഇനിയും വേണ്ടി വരും പുട്ടിനെ നനക്കാൻ.
നല്ല സബ്ജക്റ്റ്. സത്യത്തിൽ പലപ്പോഴും ഇപ്പറഞ്ഞ കാര്യങ്ങളിൽ പലതും മനസ്സിൽ വരാതിരുന്നിട്ടില്ല.
കൂലിപ്പണിക്കാരായാലും ജോലിക്കാരായാലും വീട്ടുപണി എന്ന അധികച്ചുമതലയുടെ ഭാരം കൂടി ചുമക്കുന്നവരാണ് സ്ത്രീകൾ.!!
പിന്നെ ജോലി ഒന്നാകുമ്പോഴും കൂലിയിലുള്ള ഈ വിവേചനം എന്നെയും വിഷമിപ്പിച്ചിട്ടുണ്ട്.
ഭര്‍ത്താക്കന്‍മാരുണ്ടായിട്ടും കൂലിപ്പണിയെടുത്ത് തുച്ഛമായ വരുമാനം കൊണ്ട് വീടു പുലര്‍ത്തുന്നവരെയും കണ്ടിട്ടുണ്ട്.
വേതനത്തിലുള്ള ഈ വിവേചനത്തെ വിദ്യാഭ്യാസ യോഗ്യത ഒന്നുകൊണ്ട് മാത്രമേ നേരിടാനാവൂ എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.!