കുടുമ്പശ്രീയിൽ നിന്നും മാരി കുടകൾ
നാലാം ലോക വിവാദത്തിന്റെ ഒരു പ്രധാന ഇരയായിരുന്നു മാ രാരിക്കുളം വികസന പദ്ധതി. സ്‌ത്രീകളുടെ സൂക്ഷ്‌മ തൊഴില്‍ സംരംഭങ്ങളില്‍ ഉല്‍പ്പാദിപ്പിക്കു ന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ ബ്രാന്റ് ചെയ്‌ത് പുറംകമ്പോളങ്ങ ളില്‍ വില്‍ക്കുന്നതിന് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ ഉടമസ്ഥത യില്‍ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി. ഇതാണ് ചുരുക്കത്തില്‍ മാരാരിക്കുളം വികസന പദ്ധതി. ഇങ്ങനെ സ്ഥാപിച്ചതാണ് മരാരി മാര്‍ക്കറ്റിംഗ് ലിമിറ്റഡ്. ഈ കമ്പനിയുടെ ബ്രാന്റ് നെയിമാണ് മാരി.
വിവാദത്തില്‍ പെട്ട് കമ്പനി സ്‌തംഭനത്തിലായി. അതോടെ, കമ്പനിയെ ആശ്രയിച്ചുനിന്നിരുന്ന ഏതാണ്ട് മുന്നൂറോളം വരുന്ന തൊഴില്‍ സംഘങ്ങളും പൊളിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കമ്പനി വീണ്ടും സജീവമായി. തൊഴില്‍ സംരംഭങ്ങളും സജീവമായിത്തുടങ്ങി. അച്ചാര്‍, സ്‌ക്വാഷ്, നീര, സോപ്പ്, കുട തുടങ്ങിയ ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ കമ്പനി വിപണനം ചെയ്യുന്നു. പക്ഷെ, ഏറ്റവും വിജയകരമായ സംരംഭം മാരി കുടയാണ്. 25 യൂണിറ്റുകളിലായി 500 സ്‌ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നു. തുടക്കം മുതല്‍ സ്വകാര്യമേഖലയില്‍ നല്‍കിയിരുന്നതിനേക്കാള്‍ ഉയര്‍ന്ന കൂലിയാണ് ഈ തൊഴിലാ ളികള്‍ക്ക് നല്‍കിയിരുന്നത്. തുടക്കത്തില്‍ ഒരു ഡസന്‍ കുടയ്‌ക്ക് മറ്റ് സ്ഥാപനങ്ങളില്‍ 36 രൂപ കൂലി നല്‍കിയിരുന്ന പ്പോള്‍ മാരി തൊഴില്‍ ഗ്രൂപ്പുകളില്‍ 72 രൂപയായിരുന്നു കൂലി. സ്വാഭാവികമായും സ്വകാര്യ മേഖലയിലും കൂലി ഉയര്‍ന്നു. ഇത് വലിയൊരു നേട്ടമായിട്ടാണ് ഞാന്‍ കാണുന്നത്. ഇപ്പോള്‍ ചില പ്രധാന ഇനങ്ങള്‍ക്ക് സ്വകാര്യമേഖലയില്‍ 57രൂപ കൂലിയുണ്ട്. മാരി ഗ്രൂപ്പുകളില്‍ 84 രൂപയാണ് കൂലി. മാരി സംരംഭത്തിന്റെ ലക്ഷ്യം ലാഭമല്ലല്ലോ. തൊഴിലെടുക്കുന്നവര്‍ക്ക് പരമാവധി വരുമാനം ലഭ്യമാക്കലാണ് ലക്ഷ്യം.
കുടകള്‍ക്ക് ആവശ്യമായ കമ്പിയും ശീലയുമെല്ലാം ലബ്‌ധപ്രതിഷ്‌ഠരായ കമ്പനികള്‍ വാങ്ങുന്ന അതേ സ്രോതസ്സുകളില്‍ നിന്ന് വാങ്ങിക്കൊണ്ട് ഉന്നത ഗുണനിലവാരം മാരി കുടയ്‌ക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. പക്ഷെ താരതമ്യേന ഉയര്‍ന്ന വില മാരിക്ക് നല്‍കേണ്ടി വരുന്നു. അതില്‍ പരിഭവിച്ചിട്ട് കാര്യമില്ല. വലിയ കമ്പനികള്‍ വാങ്ങുന്നതിനെ അപേക്ഷിച്ച് വളരെ ചെറിയ തോതിലല്ലേ മാരി വാങ്ങുന്നത്. പക്ഷെ മാരിക്ക് പരസ്യം അടക്കമുള്ള മാര്‍ക്കറ്റിംഗ് ചെലവ് തുച്ഛമാണ്. അതുകൊണ്ട് ഇപ്പഴും എതിരാളികളേക്കാള്‍ വില കുറച്ച് കുട വില്‍ക്കാന്‍ കഴിയുന്നുണ്ട്.
കേരളത്തിലുടനീളം നാല്‍പ്പത്തഞ്ചോളം കടകളില്‍ ഇന്ന് മാരി കുട ലഭ്യമാണ്. 45 ഇനം മാരി കുടകള്‍ ഇപ്പോള്‍ വിപണി യിലുണ്ട്. വായനശാലകള്‍, ക്ളബ്ബുകള്‍, സഹകരണ സംഘങ്ങള്‍, ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയ്‌ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ട്.
പത്രങ്ങളിലും മറ്റും പരസ്യം നല്‍കാനുള്ള പണമോ വലിപ്പമോ മാരിക്ക് ഇല്ല. എന്തുകൊണ്ട് നവമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തിക്കൂടാ? അതുകൊണ്ടാണ് ഈ പോസ്റ്റ്. ഈ മഴക്കാലത്ത് നിങ്ങള്‍ക്ക് കുട ആവശ്യമുണ്ടോ? മാരി കുടകള്‍ പരീക്ഷിച്ചുനോക്കാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. ഒരു കാര്യം ഗ്യാരണ്ടി. മികച്ച ഗുണനിലവാരം ഉള്ളവയായിരിക്കും. മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് വില കുറഞ്ഞവയും.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വളപ്പിലാണ് കമ്പനിയുടെ ഓഫീസ്. കൂടുതല്‍ വിവരം വേണ്ടവര്‍ക്ക് നേരിട്ട് അവിടെ ചെല്ലാം. അല്ലെങ്കില്‍ താഴെ പറയുന്ന വിലാസത്തില്‍ ബന്ധപ്പെടാം.
മാരാരി മാര്‍ക്കറ്റിംഗ് ലിമിറ്റഡ്
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
ആലപ്പുഴ – 688 852.
ഫോണ്‍: 0478-2860087
സാമൂഹിക പ്രതിബദ്ധതയോടെ ഇത്തരം റിപ്പോര്‍ട്ടുകള്‍ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹഅമാണ്. ഇതു പോലെയുള്ള നിരവധി സ്ഥാപനങ്ങള്‍ ആളുകളറിയാതെ പോകുന്നുണ്ട്. മാരിയെ പരിചയപ്പെടുത്തിയതിന് ഐസക് സാറിനു നന്ദി.