നക്ഷത്രവനം

നക്ഷത്രങ്ങൾ വിത്ത് പൊഴിക്കുന്ന കാലം ഞാൻ സ്വപ്നം കാണുന്നുണ്ട്
വിത്ത് നടാൻ ഒരിടം പോലും നനവ് തോരാതെ കാക്കുന്നുമുണ്ട്
അതൊരു വള്ളിച്ചെടി ആയിരിക്കും,
ചില്ലിലകളിൽ ആകാശം നിഴലിക്കും
പൂക്കൾ നിശാഗന്ധിയായിരിക്കും,
ഇതളുകളിൽ തൊടുമ്പോൾ കവിത ചുരക്കും
വേരുകൾ മറഞ്ഞിരുന്ന് മരുന്നാകുന്നവരുടെ കഥ പറയും
അക്കാലം വരെ എന്റെ സ്വപ്നങ്ങളിൽ വിരുന്നുവരുന്നവർക്ക്
ഞാനോരോ നക്ഷത്രം സമ്മാനിക്കും.