Main Menu

Editors Desk

 

ഹരിദാസന്റെ  വണ്ടികള്‍

ഹരിദാസന്‍ ആദ്യമായി ഉരുട്ടിയ ടൂവീലറിന്റെ ചക്രങ്ങള്‍   ഈര്‍ക്കിലിയില്‍ കോര്‍ത്ത  വെള്ളക്കകളാ യിരുന്നു.  പിന്നീടാണ്   വിഷുമാറ്റച്ചന്തയില്‍  നിന്ന്  അച്ഛന്‍ വാങ്ങിക്കൊടുത്ത  ചുവന്ന ചെറിയ മരച്ചക്രങ്ങളും  മഞ്ഞവടിയുമുള്ള  വണ്ടി ഉന്തിയത്. അത് ഒരു കാലഘട്ടം.


ഒഴുകി നേര്‍ത്ത് ഇല്ലാതായ ഒരു കറുത്ത പുഴ…

കുഞ്ഞ് അമ്മയുടെ പാലുകുടിക്കാനാവാതെ കരഞ്ഞു. തളര്‍ന്ന അമ്മ മില്‍മ പാല്‍ വാങ്ങിച്ച് കുടിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. സ്റ്റൗ തട്ടി മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ശോഭന പറഞ്ഞുവെന്നാരോ പറഞ്ഞു. പക്ഷേ, അവളുടെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീവെച്ചതായിരുന്നു. വെന്തു നീരുവെച്ചു വീര്‍ത്ത ആദിവാസി സ്ത്രീശരീരം കാണാന്‍ ആളുകള്‍ വന്ന് എത്തിനോക്കിക്കൊണ്ടിരുന്നു.


പ്രകാശത്തിന്റെ മഞ്ഞയുടല്‍

കവിത വായിച്ചു മാത്രമല്ല അറിയുന്നത്. കേട്ടുകൂടിയാണ്. കവിയേയും അങ്ങനെ തന്നെയാണ്. എപ്പോഴും വായിച്ചുമാത്രം അറിയണമെന്നില്ല. വിവിധങ്ങളായ പ്രത്യേകതകള്‍ കൊണ്ട് സാഹിത്യരൂപങ്ങളില്‍ കവിതയ്ക്കും കവിയ്ക്കും മാത്രം കൈവന്ന ഒരു അനുഗ്രഹമാണിത്. വായനയുടെ ലോകത്ത് മാത്രം കവിതയെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ സന്തോഷ് കോടനാട് എന്ന കവിയെ ഒരു പക്ഷെ ഞാന്‍ കാണാതെ പോകുമായിരുന്നു. എങ്കില്‍ അതെനിക്കൊരു കുറവാകുമായിരുന്നു. സന്തോഷും സന്തോഷിന്റെ കവിതകളും തമ്മിലുള്ള ഇഴയടുപ്പം ശ്രദ്ധേയമാണ്. സന്തോഷിന്റെ കവിതയെ സന്തോഷിന്റെ നിഴലുകളെന്നോ, സന്തോഷിനെ സന്തോഷിന്റെ കവിതയുടെ നിഴലെന്നോ വിശേഷിപ്പിക്കാവുന്നതാണ്. ചിലപ്പോഴ് നീണ്ടുനിവര്‍ന്നും ചിലപ്പോള്‍ കുറുകിയും ചിലപ്പോള്‍ പടര്‍ന്ന് പന്തലിച്ചും ചിലപ്പോള്‍ ഏകാന്തവും ഏകാഗ്രവുമായ രൂപങ്ങള്‍ കൈവരിച്ചും അതെപ്പോഴും കവിതയുടെ സ്വത്വത്തെ സര്‍ഗ്ഗാത്മകമായി വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.സമകാലീന പുതുകവിതയുടെ സാമാന്യഭാവങ്ങള്‍ ഒട്ടുമുക്കാലും പേറുമ്പോള്‍തന്നെ നിയതമായ മാതൃകകളില്‍ നിന്ന് സൂക്ഷ്മമായി വേര്‍പെട്ട് അനുഭകേന്ദ്രിതമായ സവിശേഷശൈലികളിലേക്ക് അന്വേഷണാത്മകമാകുന്നുണ്ട് സന്തോഷിന്റെ കവിതകള്‍. ഈവിധം തിടം വച്ചുവരുന്ന പുതുകവിതയിലെ സവിശേഷധാരയാണ് സമകാലിനRead More


ശേഷം

തിരഞ്ഞു ചെല്ലുമ്പോഴേക്കും പരിചയമില്ലാത്തവര്‍ക്ക് തീറെഴുതപ്പെട്ടിരിക്കും വഴികള്‍ പ്രായാധിക്യം കൊണ്ട് മറവിയിലാണ്ടെ പോലെ മരങ്ങള്‍ കണ്ടു പരിചയമുള്ള ചെടികളോ പൂക്കളോ ഇല്ല പുഴയുടേതായി ഒരു നനവെങ്കിലും ചിത്രങ്ങള്‍ പുതിയതാകുന്നു ചുവരുകളില്‍ നിന്നും ഓര്‍മ്മയുടെ അവസാന നിറവും തുടച്ചുനീക്കപ്പെട്ടിരിക്കുന്നു ഇല്ലാവഴികളില്‍ എുന്നം ഇങ്ങിനെ അലയുന്നതു കൊണ്ടാകാം മക്കളിവിടെ പൂട്ടിയിട്ടിരിക്കുത് ഒരു ജന്മത്തില്‍ നിന്നും മറ്റൊരു ജന്മത്തിലേക്ക് ഈ മുറിയിലൂടെ ഉലാത്തിക്കൊണ്ടിരിക്കുന്നത്. Link to this post!


ആകാശത്തേക്കുള്ള ദൂരം

താടിയും മുടിയും പാടെ നരച്ച എന്റെ മുത്തശ്ശനെപ്പോലെയാണ് ശരത് കാലത്തെ ആകാശം. മുത്തശ്ശനെപ്പറ്റി എനിക്ക് അത്രയ്‌ക്കൊന്നും ഓര്‍മ്മകളില്ല. ബാല്യത്തിന്റെ പ്രസരിപ്പുകള്‍ക്കിടയില്‍ കാലിടറി എപ്പോഴൊ മുറ്റത്ത് വീണുപോയപ്പോള്‍ ഒരു മഴ പോലെ മുത്തശ്ശന്റെ കൈകള്‍ എനിക്ക് മേല്‍ ഊര്‍ന്നി റങ്ങിയത്. മണ്ണും കണ്ണീരും പുരണ്ട മുഖം ഉയര്‍ത്തി നോക്കിയപ്പോള്‍ മുകളില്‍ ആകാ ശം പോലെ മുത്തശ്ശന്‍ പടര്‍ന്നു നിന്നത്.