Main Menu

Editors Desk

 

ഛെ!.

ആയുസ്സിന്റെ അവസാനഭാഗം ആയപ്പോഴേക്കും അയാള്‍ക്ക് നേര്‍ത്തൊരു വിഷാദം പിടിപെട്ടു. അത് അയാളെ പോയകാലത്തേക്കു തന്നെ ഇടയ്ക്കിടെ തള്ളി വിട്ടു കൊണ്ടിരുന്നു. അതുകൊണ്ടു പലപ്പോഴും ശരീരം കൊണ്ടു മുന്നോട്ടും മനസ്സു കൊണ്ടു പിന്നോട്ടുമാണ് അയാള്‍ ചലിച്ചിരുന്നത്. നിസ്സഹായതയില്‍ അയാള്‍ സ്വയം പഴിച്ചു: ”മരക്കുതിര പോലെ ഒരു ജീവിതം” കഴിഞ്ഞകാലങ്ങളിലേക്കുള്ള ഓരോ മടക്കയാത്രയും അവസാനിച്ചത് ‘ഛെ’ എന്ന ആത്മനിന്ദ നിറഞ്ഞ ശബ്ദത്തിലാണ്. അത് ഇടയ്ക്കിടെ ഉള്ളില്‍ നിന്നും കുമിളയിട്ടുയര്‍ന്നു. രാത്രിയില്‍ ഓര്‍മകളാല്‍ വേട്ടയാടപ്പെട്ട് അയാള്‍ അങ്ങിനെ ഇടയ്ക്കിടെ പിറുപിറുത്തു കൊണ്ടിരുന്നത് ഭാര്യയുടെ ഉറക്കം കെടുത്തി. ”നിങ്ങളുടെ വാ പൂട്ടിക്കെട്ടേണ്ടി വരുമെന്നു തോന്നുന്നു.” ~~ഒരുകാലത്ത് ഊഷ്മളമായിരുന്ന ദാമ്പത്യജീവിതം ഇന്നെത്രമാത്രം ഊഷരമായിപ്പോയെന്നോര്‍ത്തപ്പോഴും അയാള്‍ അറിയാതെ പിറുപിറുത്തു- ‘ഛെ…’ ശേഷിച്ച കാലത്ത് ആ ശബ്ദം അയാളുടെ പുത്രഭാര്യയില്‍ ഏറെ തെറ്റിദ്ധാരണകളുണ്ടാക്കി. ”ഞാന്‍ പാകം ചെയ്തു നല്‍കുന്നതൊന്നും അവിടെ പിടിക്കുന്നില്ല. ഇനി ഈ മനുഷ്യനു വേണ്ടിRead More


ഉറുമ്പോളം

കുട്ടിക്കാലത്തിലേക്ക് നടന്നപ്പോഴാണ് കാലില്‍ കുപ്പിച്ചില്ല് കൊണ്ടത് പച്ചച്ചാണകവും കമ്മ്യൂണിസ്റ്റ് പച്ചയും കൊണ്ട് മുറിവൊപ്പിത്തന്ന് മുലഞാന്ന കിഴവിത്തള്ള പൊന്തക്കാട്ടിലേക്കു പശുക്കിടാവിന്റെ കിട്ടാക്കയര്‍ തിരഞ്ഞുപോയി ഉച്ചവെയില്‍ ഉറങ്ങിക്കിടന്ന കുളക്കടവില്‍ നിന്ന് പച്ചത്തെറി തിരിഞ്ഞു നോക്കിയപ്പോള്‍ മൂടും മുലയും ഒളിഞ്ഞുനോക്കിയതിന് ഒരു നിക്കറുകാരന്റെ ചുപ്പാണി ചെത്തുമെന്നു പെണ്ണൊരുത്തി വെള്ളത്തില്‍ക്കിടന്നു തിളക്കുന്നു… അച്ഛനോടു പറഞ്ഞാലും അവളോടു പറയരുതെന്ന് ഒരു ബീഡിമുറത്തില്‍ കാലണ കിടന്നു കരയുന്നു… കിട്ടാക്കടങ്ങള്‍ ഒരുപാടുണ്ടെങ്കിലും കുട്ടിക്കാലത്തിലേക്ക് പറക്കുന്നതിന് പലിശ വേണ്ടെന്ന് പൊത്തില്‍നിന്ന് പിടിച്ച തത്ത കൂട്ടില്‍ക്കിടന്നു ചിലക്കുന്നു… എങ്കിലും ഒന്നും തിരയാന്‍ വേണ്ടി തിരിഞ്ഞുനടക്കരുതെന്ന അറിയിപ്പുപലകയുമായി ആരൊക്കെയോ വഴി മുടക്കുന്നുണ്ട്…!! Link to this post!


കന്മദം

കൈമടക്കിനുള്ളിൽഋതുക്കൾ ഏൽക്കാതെകാത്തുവച്ച കന്മദംവിരൽപ്പഴുതിലൂടെ വേരിറക്കുന്നു.തളിർത്തുമ്പ് തലനീട്ടുമ്പോൾവെയിലാവുക….


പെണ്ണൊരുമ്പെട്ടാല്‍

യു.എ.ഖാദറിന്റെ സ്ത്രീകഥാപാത്രങ്ങള്‍ മലയാളനോവലില്‍ ഇതുവരെ അവതരിപ്പിക്കപ്പെട്ട സ്ത്രീകഥാപാത്രങ്ങളില്‍ തികച്ചും വ്യത്യസ്തരാണ്. ശരീരസൗന്ദര്യത്തില്‍ പുരുഷനെ വശീകരിച്ച് അവന്റെ സ്വത്തു മുഴുവന്‍ കൈക്കലാക്കുന്ന സ്ത്രീകഥാപാത്രങ്ങളെ ഒരു ഭാഗത്തും തന്റെ ചാരിത്ര്യത്തിന് നേരെയുണ്ടാകുന്ന വെല്ലുവിളികളെ ശരീരം കൊണ്ട് തന്നെ മറുപടി കൊടുക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ മറ്റൊരു ഭാഗത്തും കഥാകാരന്‍ നിര്‍ത്തിയിരിക്കുന്നു.


അടഞ്ഞ കണ്ണുകളുള്ള പ്രതിമ

മറന്നു പോയെന്ന് നടിച്ചു നീ വീണ്ടും മരങ്ങളെ ചുറ്റി തിരിച്ചു വന്നതും പതുക്കെ ഈറനാം മുടിയൊതുക്കി, വെണ്‍- ച്ചതുപ്പിലേക്കു നീയലിഞ്ഞു പോയതും ഇലകള്‍ പിന്നെയും മിഴി തുടച്ചതും ഇല്ല, ഞാനൊന്നുമേ അറിയുകയില്ല. ഇരുട്ടില്‍ നിന്നുമാ പകല്‍ക്കിളി വീണ്ടും ഇരുട്ടിലേക്കെന്നും പറന്നു പോവതും പടര്‍ന്ന നീലിമ പതുക്കെ മായ്ച്ച് വെണ്‍- പ്പുതപ്പ് മൂടിയും പൊന്നിഴനെയ്തും, ഒ- രിത്തിരി നേരമാ കലങ്ങിയ മിഴി വിടര്‍ത്തി നോക്കി നീയെരിഞ്ഞു തീര്‍ന്നതും ഇരുട്ട് പിന്നെയും കനല് നട്ടതും ഇല്ല ഞാനൊന്നുമേ കാണുന്നതേയില്ല. മരങ്ങള്‍ പൂക്കളില്‍ വസന്തം നട്ടിടം മണ്ണുമാന്തിപ്പശുക്കള്‍ മേഞ്ഞതും, വെയില്‍ തേഞ്ഞുരഞ്ഞ മൊട്ടക്കുന്നുകള്‍ നിന്നിടം, മാഞ്ഞതും തരിശു ഹൃദയത്തില്‍ ശിലാ മാമരങ്ങള്‍ തിങ്ങിപ്പടര്‍ന്നതും അതില്‍ ഇരുമ്പിരുമ്പിന്റെ കൂടുകള്‍ വച്ചതും ഇല്ല ഞാനൊന്നുമേ ഓര്‍ക്കുന്നതേയില്ല. ‘ഉയരെ ഞാനാദ്യം’ എന്നാര്‍ത്ത ശബ്ദങ്ങള്‍ അരികിലൂടെയൂഞ്ഞാലാടവേ, തമ്മില്‍ ഉരഞ്ഞ ലോഹങ്ങള്‍ക്കിടെയരുമയായ് വിരിഞ്ഞ ചെമ്പൂവിന്‍ മണം ചുമന്നൊരു ‘ഉദയ’മുണ്ടെന്ന്Read More