ഹില്ലരിയുടെ വരവും പോക്കും

ഇന്ത്യ മഹാരാജ്യത്തിന്റെ വാര്‍ഷിക ബജറ്റിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്ന അനുലഭ മുഹൂര്‍ത്തത്തിലാണ് അമേരിക്കയുടെ അധികാര ശ്രേ ണിയിലെ രണ്ടാമത്തെ ആളായ- ലോകത്തിലെ ഏറ്റവും അധികാരമുള്ള വനിതയെന്ന് മാഗസിനുകള്‍ വിശേഷിപ്പിക്കുന്ന- ഹില്ലരി ക്ളിന്റണ്‍ ഇന്ത്യയിലെത്തിയത്. രണ്ട് കാര്യങ്ങളാണ് ഇതില്‍ പ്രധാനം. ഒന്ന്- ടൈമിങ്. അഥവാ ബജറ്റ് പൂര്‍ത്തീകരിക്കുന്ന സമയത്തിന് എത്തുന്ന മിടുക്ക്. രണ്ട്- ഹില്ലരി ആദ്യം കണ്ടത് പ്രധാനമന്ത്രി മന്‍മോഹന്‍ സി ങ്ങിനേയോ യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയേയോ ധനമന്ത്രി പ്രണബ് മുഖര്‍ജിയേയോ വിദേശമന്ത്രി എസ്.എം.കൃഷ്ണയോ അല്ല. യു.പി.എയുടെ ഒരു സഖ്യകക്ഷിയുടെ നേതാവും പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയുമായ ഡോ.കുമാരി മമതബാനര്‍ജിയെ ആണ്.
ടൈമിങ്ങിന്റെ പ്രധാന്യം എന്താണെന്ന് വച്ചാല്‍, ബജറ്റില്‍ പ്രണബ് കൊണ്ടു വന്നിരുന്ന ഏറ്റവും പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളി ലൊന്ന് ജനറല്‍ ആന്റി അവോയ്ഡന്‍സ് നിയമമാണ്. വിദേശനിക്ഷേപം രാജ്യത്തേയ്ക്ക് ഒഴുകി വരുമ്പോള്‍ നിയന്ത്രണം കൊണ്ടു വരാന്‍ ഉദ്ദ്യേശിച്ചുള്ള ഈ നിയമത്തിനെതിരെ വിദേശ നിക്ഷേപകരാണ് രംഗത്ത് എത്തിയിരുന്നത്. പാര്‍ലമെന്റ് ഇതിന് അംഗീകാരം നല്‍കുന്നതിന് മുമ്പുതന്നെ ധനമന്ത്രി ഇത് പിന്‍വലിച്ചു. പെട്രോളിയം ഉത്പന്നങ്ങളുടെ ഉന്നത നികുതി കുറയ്ക്കണമെന്ന് രാജ്യം മുഴവന്‍ ആര്‍ത്തുവിളിച്ചിട്ടും കുലുങ്ങാത്ത പ്രണബും യു.പി.എ സര്‍ക്കാരുമാണ് ഹില്ലരി ക്ളിന്റണിന്റെ നിഴല് കണ്ടപ്പോഴെ ചില തീരുമാ നങ്ങള്‍ മാറ്റുന്നത്.
ഇനി മമതബാനര്‍ജിയോട് ഹില്ലരി പറഞ്ഞതെന്തെല്ലാം? ആദ്യം 34 വര്‍ഷം നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റുകളെ പുറത്താക്കിയത് അഭിനന്ദനം. തുടര്‍ന്ന് ഹില്ലരി ക്ളിന്റണ്‍ പശ്ചിമബംഗാളിന് സഹായങ്ങള്‍ നേരിട്ട് വാഗ്ദാനം ചെയ്യുന്നു. വിദേശമൂലധനം ബംഗാളില്‍ എത്രവേണമെങ്കിലും എത്തും. പകരം കമ്മ്യൂണിസ്റ്റുകളെ എല്ലാകാലത്തേയക്കുമായി പുറത്തിരുത്തുക. പക്ഷേ തുടര്‍ന്ന് മമതയുമായി ചര്‍ച്ച നടത്തിയെന്ന് അമേരിക്ക ഔദ്യോഗികമായി അവകാശപ്പെടുന്ന കാര്യവും മമത നിഷേധിക്കുന്ന കാര്യവും വളരെ രസകരമാണ്. മമതയോടെ് അമേരിക്ക/ഹില്ലരി ആവശ്യപ്പെട്ട കാര്യങ്ങള്‍ ഇവയാണ്.
hillary clinton and mamataചില്ലറ വില്‍പ്പനയില്‍ വിദേശമൂലധനം കൊണ്ടു വരുന്ന കാര്യത്തില്‍ യു. പി. എ സര്‍ക്കാരിനോടുള്ള എതിര്‍പ്പ് മമത പിന്‍വലിക്കണം.
ബംഗ്ളാദേശുമായുള്ള ടീസ്ത നദീജലക്കരാറിനോട് മമത പുലര്‍ത്തുന്ന എതിര്‍പ്പ് അവസാനിപ്പിക്കണം.
ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് പൂര്‍ണ്ണമായി ഇല്ലാതാ ക്കാന്‍ യു.പി.എ സര്‍ക്കാരിനെ നിര്‍ബന്ധിക്കണം.
എന്തൊരു മനോഹരമായ അവസ്ഥ. സ്വതന്ത്ര പരമാധികാര രാജ്യം എന്ന് നടിക്കുന്ന ഇന്ത്യ മഹാരാജ്യത്തിലെ മുഖ്യഭരണകക്ഷിയുടെ സഖ്യകക്ഷിയോട് രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ എന്തു നിലപാട് കൈക്കൊള്ളണമെന്ന് അമേരിക്ക ഉപദേശിക്കുന്നു. ഇന്ത്യ യും മറ്റൊരു പരാമാധികാര രാജ്യവും തമ്മി ലുള്ള കരാറിന്റെ കാര്യത്തില്‍ അമേരിക്ക അഭിപ്രായം പറയുന്നു. ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള നദീജലക്കരാറില്‍ അമേരിക്കയുടെ താത്പര്യം എന്താണ്? ഇന്ത്യയ്ക്ക് ഏറ്റവും ചെലവു കുറഞ്ഞ എണ്ണ കിട്ടുന്ന രാജ്യമായ ഇറാനില്‍ നിന്ന് എണ്ണവാങ്ങുന്നത് അമേരിക്കയുടെ നിര്‍ബന്ധം മൂലം ഇന്ത്യ കുറച്ചിരിക്കുന്നു. അത് ഹില്ലരി ഇന്ത്യ സന്ദര്‍ശി ക്കുമ്പോള്‍ തന്നെ ഇന്ത്യ പ്രഖ്യാപിച്ചു. അമേരിക്ക ഇറാഖിന് ശേഷം ഇറാനെ ഉന്നം വയ്ക്കുന്നത് മുമ്പ് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കു മതിയുടെ നാലിലൊന്നോളം ഇറാനില്‍ നിന്നായിരുന്നു. ഇപ്പോഴത് പത്തുശതമാനമായി കുറഞ്ഞു. അതിന് ശേഷമാണ് ഇന്ത്യയിലെ എണ്ണ വില ഇത്രമാത്രം കൂടിയത്. ജനം ഇത്രമാത്രം നരകിക്കാന്‍ ആരംഭിച്ചത്. ഈ പത്തുശതമാനവും ഇല്ലാതാക്കാനാണ് മമതബാ നര്‍ജി വഴി ഇപ്പോള്‍ അമേരിക്ക ശ്രമിക്കുന്ന കാര്യം. ഇന്ത്യയിലെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള ഏറ്റവും ചെലവുകുറഞ്ഞ തും സുരക്ഷി തവുമായ മാര്‍ഗ്ഗമെന്ന് വിശേഷിപ്പിച്ചിരുന്ന ഇറാന്‍ -പാകിസ്താന്‍ – ഇന്ത്യ വാതകക്കുഴല്‍ പദ്ധതി അമേരിക്കന്‍ ഇടപെടല്‍ മൂലം ഇ പ്പോള്‍ അട്ടത്തിലാണ്. ചില്ലറ വില്‍പ്പനയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അഥവാ അമേരിക്കന്‍ കമ്പിനിയായ വാള്‍മാര്‍ ട്ടിനും കൂട്ടര്‍ക്കും ഇന്ത്യന്‍ ചില്ലറവില്പന മേഖലയില്‍ സ്ഥിരതാമസമാക്കാനുള്ള വഴിക്കുവേണ്ടിയാണ് ഹില്ലരിയുടെ മറ്റൊരു ശ്രമം. യു.പി.എയില്‍ ഇത് എതിര്‍ക്കുന്നത് മമതമാത്രമായതിനാല്‍ ആ പ്രശ്‌നം കൂടി പരിഹരിച്ചു കഴിഞ്ഞാല്‍ എല്ലാം എളുപ്പമായി.
ഇതൊരു തുടര്‍ച്ചായാണ്. ഇന്ത്യ എത്രമാത്രം മറിച്ച് അവകാശപ്പെടുമ്പോഴും ഇന്ത്യന്‍ ആഭ്യന്തര നയങ്ങളില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകളുടെ തുടര്‍ച്ച. ഏറ്റവും വലിയ ജനാധിപത്യം, ഏറ്റവും വലിയ പാര്‍ലമെന്റ് എന്നെല്ലാം അവകാശപ്പെടുമ്പോഴും ഇന്ത്യന്‍ സാമ്പത്തിക നയങ്ങള്‍ നിശ്ചയിക്കുന്നത് അമേരിക്ക തന്നെയാണെന്ന് പൂര്‍ണ്ണമായും തെളിയുന്നത് ഇത്തരം ചില സന്ദര്‍ശന സമയങ്ങ ളിലാണ്. പക്ഷേ ഇതേ കുറിച്ച് പാര്‍ലമെന്റും മാധ്യമങ്ങളുമെല്ലാം മൗനം പാലിക്കും. പൂര്‍ണ്ണവും അര്‍ത്ഥവത്തായതുമായ മൗനം. ഹില്ല രി വന്നുപോയതിന്റെ പിറ്റേ ദിവസം മറ്റൊന്നു കൂടി സംഭവിച്ചു. 25 വര്‍ഷത്തിന് ശേഷം കരസേനയിലേയ്ക്ക് പീരങ്കികള്‍ വാങ്ങാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. 3000 കോടി രൂപയുടെ ഇടപാട്. 145 അള്‍ട്രാലൈറ്റ് പീരങ്കികള്‍. അമേരിക്കന്‍ കമ്പിനിയായ ഹോവിസ്റ്ററില്‍ നിന്ന്.
സൈകകതം അഡ്മിന്‍, എന്റെ കമന്റ് ഒരു ജനാധിപത്യവിശ്വാസിയുടെ കടമയാണെന്നാണെന്റെ വിശ്വാസം. അത് സൈറ്റ് നിയമങ്ങള്‍ക്കെതിരാണെങ്കില്‍ എന്റെ കമന്റ് നീക്കം ചെയ്യുക.
ഒരു കാര്യം. ഇനിയും വയന തുടരും.
This is the last time we can allow some fake and provoking comments. We regret to inform you that we will not allow any of comments like this.
Please continue with some healthy discussion. Otherwise leave the site.
ആ ചിരി നോക്കിക്കെ ഇതിനാണ് രക്തം രക്തത്തോട് ചേരുക എന്നു പറയുന്നത്. ഇതാണ് സംഭവിച്ചതും, സംഭവിച്ചു കോണ്ടിരിക്കുന്നതും ഇനി സംഭവിക്കാന്‍ പോകുന്നതും. പിണിയാളുകള്‍ക്ക് പണി കിട്ടും. പക്ഷെ കൂടെ അനുഭവിക്കാന്‍ നമ്മളെ എന്തിന് നിര്‍ബന്ധിക്കുന്നു.
ചേട്ടന്‍ പറഞ്ഞത് മനസ്സിലാക്കാവുന്നതെയുള്ളു. പക്ഷെ ചേട്ടന്റെ ദു:ഖം തീര്‍ക്കാന്‍ ഇതാണോ ചേട്ടാ സ്ഥലം. ഇതൊക്കെ സഹിക്കാന്‍ തയ്യാറല്ലെങ്കില്‍ മറ്റെ കൊച്ചമ്മയുടെ കൂടെ പൊയ്ക്കൂടെ…
സദാനന്ദന്‍ സാര്‍ പറയുന്നു
ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള നദീജലക്കരാറില്‍ അമേരിക്കയുടെ താത്പര്യം എന്താണ്? ഇന്ത്യയ്ക്ക് ഏറ്റവും ചെലവു കുറഞ്ഞ എണ്ണ കിട്ടുന്ന രാജ്യമായ ഇറാനില്‍ നിന്ന് എണ്ണവാങ്ങുന്നത് അമേരിക്കയുടെ നിര്‍ബന്ധം മൂലം ഇന്ത്യ കുറച്ചിരിക്കുന്നു. അത് ഹില്ലരി ഇന്ത്യ സന്ദര്‍ശി ക്കുമ്പോള്‍ തന്നെ ഇന്ത്യ പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ്സ് നടത്തുന്ന വിദേശബന്ധങ്ങള്‍ ഇന്ത്യയുടെ ഭാവിയെ തന്നെ ബാധിക്കുന്നു എന്നത് പല രീതിയിലും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. അതില്‍ പ്രധാനമാകാം ഇപ്പോഴത്തെ സംബത്തിക മൂല്യത്തകര്‍ച്ച
ഹില്ലരിക്ക് വരാം പോകാം അതിന് അമേരിക്കക്ക് കാശുണ്ട്. എന്നാല്‍ അത് കണ്ട് നമ്മുടെ നേതൃത്വം ജനങ്ങളെ വഞ്ചിക്കാന്‍ ശ്രമിച്ചാല്‍ ലവളെയൊക്കെ ചാട്ടക്കടിക്കണം
ലേഖനം താമസിച്ചെങ്കിലും ഇതിന്റെ പ്രസക്തി നശിച്ചിട്ടില്ല. ഇന്ത്യയിലെ കൊച്ചമ്മമാരെ നിയന്ത്രിക്കാന്‍ ഇതു പോലെ ചില വെള്ളക്കരിക്കൊച്ചമ്മമാറ് ഇറങ്ങേണ്ടി വരും.