സൈകതം ബുക് സ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്

കോതമംഗലം : പ്രസാധക രംഗത്ത് നാല് വര്‍ഷം പിന്നിടുന്ന സൈകതം ബുക്സിന്റെ പ്രധാന ഓഫീസ്, പുതിയ കെട്ടിടത്തിലേക്ക് മാറ്റി. 2010 ല്‍ പുസ്തക പ്രകാശന രംഗത്ത് എത്തിയ സൈകതം ബുക്സ്, ആദ്യ ഷോറൂം/ഓഫീസ് ഉദ്ഘാടനം ചെയ്തത് 2011 ഡിസംബറില്‍ ആയിരുന്നു. നാല് വര്‍ഷത്തില്‍ 90 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഈ അഞ്ചാം വര്‍ഷത്തില്‍ മുന്‍ നിര സാഹിത്യകാരന്മാരുടെ വളരെ പുതുമയുള്ള പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. 40 ഇല്‍ പരം ബുക്ക് സ്റ്റാളുകളിലും പ്രമുഖ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറുകളിലും ഇപ്പോള്‍ പുസ്തകങ്ങള്‍ ലഭ്യമാണ്. ഒരു മാസം നാല് പുസ്തകങ്ങള്‍ എന്ന രീതിയിലാണ് ഇപ്പോള്‍ പുസ്തകങ്ങള്‍ ചെയ്യുന്നത്. ഏറ്റവും മികച്ച ഗുണമേന്മയില്‍ മാത്രമെ പുസ്തകം ചെയ്യുകയുള്ളു. സൈകതം ബുക്സ് മാനേജിംഗ് എഡിറ്റര്‍ അറിയിച്ചു.
സൈകതം ബുക്സ് വളര്‍ച്ചയുടെ മറ്റൊരു പടവ് കൂടി കയറുകയാണ്. വായനക്കാരുടെയും എഴുത്തുകാരുടെയും അംഗീകാരമാണ് സൈകതത്തിന്റെ മുതല്‍ക്കൂട്ട്. പുസ്തകങ്ങളുടെ വിതരണ ശൃംഗലയില്‍ പങ്കാളികളായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുസ്തകങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സഹായിച്ച മാധ്യമങ്ങള്‍ക്കും നന്ദി പറയുന്നു. ഏറ്റവും പ്രധാനമായി സൈകതത്തില്‍ വിശ്വാസമര്‍പ്പിച്ച എഴുത്തുകാരോട് കടപ്പാടുണ്ട്. ഏറ്റവും മികച്ച സേവനം നല്‍കാനും മികച്ച പുസ്തകങ്ങള്‍ ചെയ്യാനും പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇനിയും അത് കൂടുതല്‍ മെച്ചപ്പെടുത്തും. തുടര്‍ന്നും വായനക്കാരുടെയും സഹൃദയരുടെയും വിശ്വാസവും സഹകരണവും ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു

all the best..
Saikatham is doing a vital role in encouraging the new writers. I wish all the best and success in the journey ahead.
Regards, Joy.N.I (Joy Nediyalimolel)