Main Menu

‘സാന്മാര്‍ഗികത’ – പുരുഷ ലൈംഗികതക്ക് ഒരു ചുവരെഴുത്ത്

N S sankaranarayanan   നിങ്ങള്‍ക്ക് മറ്റുള്ളവര്‍ ചെയ്യുന്ന ഏതു പ്രവൃത്തിയാണ് നല്ലത് എന്ന് തോന്നുന്നത്, അത് തന്നെ നിങ്ങള്‍ മറ്റുള്ളവ രോടും ചെയ്യുക. ഇതാണ് എല്ലാ സാന്മാര്‍ഗികതയുടെയും അടിസ്ഥാന ശില. അപ്പോഴും നിങ്ങളുടെ നല്ലതും ചീത്ത യും തികച്ചും ആത്മനിഷ്ഠവുമാണ് എന്നുകൂടി ഓര്‍ക്കേണ്ടി വരുന്നുണ്ട്. സാര്‍വ്വലൗകികമായ മാനുഷിക മൂല്യങ്ങളാണ് സാന്മാര്‍ഗികതക്ക് പച്ചപ്പ് പുതപ്പിക്കേണ്ടതും വ്യക്തിയെ ഉണര്‍വ്വിന്റെ മാനങ്ങളിലേക്ക് കൈ പിടിച്ചുയര്‍ത്തേണ്ടതും. വ്യക്തിയും സമൂഹവും തമ്മിലുള്ള പാരസ്പര്യം തന്നെ ആകും അതിന്റെ കേന്ദ്രബിന്ദു. വ്യക്തിയില്‍ നിന്നും സമൂഹത്തിലേക്കു പടര്‍ന്നു കയറേണ്ട ഉദാത്തമായ ഒരനുഭവവും.
    എല്ലാ സാന്മാര്‍ഗിക ബോധവും വ്യക്തിയുടെ വികാരതലത്തെയാണ് ഉന്നം വെക്കുന്നത്. അത്രയും സൂക്ഷ്മതല സംവേദനമുള്ളതുമാണ് ഈ നീതി ശാസ്ത്രം. യുക്തികൊണ്ട് നമുക്ക് അതിനെ ഗ്രഹിക്കുവാന്‍ കഴിയുകയുമില്ല. നീതി ശാസ്ത്രങ്ങളുടെ അടിസ്ഥാനം തെറ്റും ശരികളു ടേതുമായ വേര്‍തിരിവാണ്. തെറ്റും ശരികളുമാകട്ടെ തികച്ചും ആപേക്ഷികവും. കാലവും ദേ ശവും സംസ്‌കാരവും മാറുന്നതോടൊപ്പം സദാചാരമൂല്യങ്ങള്‍ക്കും മാറ്റം വരുന്നുണ്ട്. മാറാത്ത ശരികളും തെറ്റുകളും ആണ് സദാചാര ബോധത്തെ ജീര്‍ണ്ണിപ്പിച്ചുകൊണ്ടിരിക്കുന്നതും. സമൂഹ ത്തിലും വ്യക്തിക്ക് ഒരിടമുണ്ട്. സ്വച്ഛവും സ്വതന്ത്രവുമായ ഇടം… ഈ ഇടത്തില്‍ നിന്നാണ് അവന്റെ ഉള്‍ബോധം വികസിക്കേണ്ടതും വിശാലമായ ഒരു സാമൂഹ്യബോധത്തിലേക്ക് വിലയനം പ്രാപിക്കേണ്ടതും.
    എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ”മൊറാലിറ്റി’യുടെ ‘കോമ്പസ്സ് നീഡില്‍’ ഇപ്പോള്‍ എന്ത് കൊണ്ടോ ദിശകള്‍ തെറ്റിക്കാണിച്ചുകൊണ്ടിരിക്കുന്നു. ധാര്‍മികതയുടെ വ്യാജ പരിവേഷമ ണിഞ്ഞ ”ഇമ്മോറാലിറ്റി” യുടെ അതിര്‍ വരമ്പുകളിലേക്കാണ് അതിന്റെ പ്രയാണം. മൊറാലിറ്റി എന്ന വാക്ക് അതിന്റെ എല്ലാ അര്‍ത്ഥ തലങ്ങളും ഭേദിച്ച്, അശ്ലീലമായ ചതുപ്പുകളിലേക്ക് ഇറങ്ങികൊണ്ടിരിക്കുകയാണ് സമൂഹത്തിന്റെ സാന്മാര്‍ഗികബോധം വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് പടര്‍ന്നുകയറുകയും അവന്റെ സ്വകാര്യതയെ തന്നെ കാര്‍ന്നു തിന്നുന്ന മാരക കാന്‍സര്‍ കോശങ്ങളായി മാറി കൊണ്ടിരിക്കുകയും ചെയ്യുകയാണ്. മൗലി കമായ നീതി ബോധത്തിന്റെ ഉറവകളെ തന്നെ ആണ് അത് വറ്റിച്ചുകൊണ്ടിരിക്കുന്നതും സമൂഹം വളര്‍ത്തുന്ന കാവല്‍ നായ്ക്കള്‍ ആണ് ഇന്ന് സാന്മാര്‍ഗികത… ആരാണ് കള്ളന്‍ എന്ന് നിശ്ചയിക്കുന്നതും ആര്‍ക്കെതിരെ എപ്പോള്‍ അതിനെ തുറന്നുവിടണം എന്ന് നിശ്ചയിക്കു ന്നതും സമൂഹം തന്നെ… വ്യക്തിയെ നിരായുധനാക്കുവാനും ഭീഷണിപ്പെടുത്തുവാനും, ആധിപത്യം സ്ഥാപിക്കുവാനും അവനെ അങ്ങിനെ തങ്ങളുടെ ചൊല്‍പ്പടിക്ക് വിധേയമാക്കി നിര്‍ത്താനും മതവും രാഷ്ട്രീയവും ഭരണകൂടങ്ങളും തുറന്നുവിടുന്ന ബീഭല്‍സമായ ഒരു വ്യാളീമുഖ മാണ്, ഇപ്പോള്‍ ഈ സാന്മാര്‍ഗികതക്കു കൈവന്നിട്ടുള്ളത്.
    മതവും ഭരണകൂടവും സമൂഹവും മറ്റെല്ലാ അധികാരസ്ഥാപനങ്ങളും ആണ്‍പെരുമയുടെ കാവല്‍ ഭടന്മാരാകുമ്പോള്‍ അധികാരത്തിന്റെയും ശക്തിയുടെയും കീഴടക്കലിന്റെയും പുരുഷ ചിഹ്നങ്ങളാലാണ് സാന്മാര്‍ഗികതയില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. സാന്മാര്‍ഗികത ലൈംഗികതയിലേക്കും ലൈംഗികത സ്ത്രീയിലേക്കും സ്ത്രീയില്‍ നിന്നും സ്ത്രീ അവകാശ ധ്വംസനത്തിലേക്കും സന്നിവേശിച്ചിരിക്കുന്നു. നമ്മുടെ സംസ്‌കാരത്തിനെയും പാരമ്പര്യത്തിനെയും പോഷിപ്പിക്കേണ്ടതും ഉറപ്പിച്ചുനിര്‍ത്തേണ്ടതും സ്ത്രീ മാത്രമാണെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ട്. അവളുടെ മുന്നേറ്റങ്ങള്‍ക്ക് കടിഞ്ഞാണിടുകയാണ്. എന്ത് ചെയ്യണം, എന്ത് പറയണം, എന്ത് ധരിക്കണം, എങ്ങനെ നടക്കണം എന്നു തുടങ്ങി അവളുടെ എല്ലാ ചലനങ്ങളും ഈ പുരുഷ സാന്മാര്‍ഗികതയാണ് നിശ്ചയിച്ചുകൊണ്ടിരിക്കു ന്നത്. പുരുഷന്നു അനായാസം കൊണ്ട് നടക്കാവുന്ന ബോണ്‍സായികള്‍ ആയി മാറ്റിക്കൊ ണ്ടിരിക്കയാണ്, അവരെ ഇപ്പോള്‍ സ്ത്രീ ലൈംഗികതയെ അത് പാപമാക്കുകയും തൃഷ്ണയെ കുറ്റബോധമാക്കുകയും ചെയ്യുന്നു. സാന്മാര്‍ഗികതയുടെ യുദ്ധ കുറ്റവാളികള്‍ എപ്പോഴും സ്ത്രീകള്‍ ആണ് നിരന്തരമായി വിചാരണ ചെയ്യപ്പെടേണ്ടവരും അവര്‍ തന്നെ.
    തികഞ്ഞ കാപട്യമാണ് ഈ സദാചാരവാദികളുടെ മുഖ മുദ്ര… ഇന്റര്‍നെറ്റിലും സിനിമയിലും സ്ത്രീ നഗ്നത പരതുന്ന ഇതേ സന്മാര്‍ഗിക വാദികളാണ് അവളുടെ പാശ്ചാത്യവസ്ത്രധാരണ രീതികള്‍ക്ക് എതിരെ റിയാലിറ്റി ഷോകളില്‍ ഗീര്‍വാണങ്ങള്‍ വിളമ്പുന്നത്. സാന്മാര്‍ഗികത യെ നിയമ തുലാസ്സില്‍ വെച്ച് അരിച്ചു പരിശോധിക്കുന്ന ന്യായാധിപന്മാരും സ്ത്രീ പീഡനത്തില്‍ ആനന്ദം കണ്ടെത്തുന്നു. മതവും ആത്മിയതയും വരെ കാമത്തിന്റെ നീലവെളിച്ചത്തില്‍ പുതഞ്ഞു നില്‍ക്കുകയാണ്. നീതി ശാസ്ത്രങ്ങള്‍ക്കു പുത്തന്‍ അവബോധം ജനിപ്പിക്കേണ്ട മാധ്യമങ്ങളും ഇതേ പാത പിന്‍തുടരുന്നു.  സ്ത്രീ പീഡന വാര്‍ത്തകളെയും ദൃശ്യങ്ങളെയും അവര്‍ സെന്‍സേഷനലുകള്‍ ആക്കി മാറ്റുകയാണ്… പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ പ്രായം, ആകാരം എന്നിവയാണ് വാര്‍ത്താമൂല്യങ്ങളായി മാറുന്നത്.
    സ്ത്രീധനത്തിന്റെ പേരില്‍ അവള്‍ കത്തി ചാമ്പലാക്കപ്പെടുമ്പോഴും ഗര്‍ഭപാത്രങ്ങളില്‍ നിന്നും പെണ്‍ഭ്രൂണങ്ങള്‍ അടര്‍ത്തിമാറ്റപ്പെടുമ്പോഴും, ഗാര്‍ഹിക പീഡനങ്ങളില്‍ കുടുംബ ബന്ധങ്ങള്‍ ഉലയുമ്പോഴും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള ക്രൂരമായ ബലാത്സംഗ വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിറഞ്ഞു കവിയുമ്പോഴും ഈ സാന്മാര്‍ഗികത യുടെ അപ്പോസ്തലന്മാര്‍ എന്തേ മൗനം ഭജിക്കുന്നത്?
    രാഷ്ട്രീയ ഭരണരംഗത്തെ അഴിമതികളെക്കുറിച്ചോ, സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ അതി ദരിദ്രരും ആകുന്നതിനെക്കുറിച്ചോ സ്വന്തം ഭൂമികയില്‍ നിന്നും ആട്ടി അകറ്റ പ്പെടുന്ന ആദിവാസി-ദളിത് സമൂഹങ്ങളെക്കുറിച്ചോ വികസനത്തിന്റെ പേരില്‍ നമ്മുടെ പ്രകൃതിവിഭവങ്ങള്‍ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നതിനെക്കുറിച്ചോ ഉള്ള ആശങ്കകളില്‍ എന്നാണ് നമ്മുടെ സന്മാര്‍ഗികബോധം ഉണരുക?
    ഒരു ന്യുനമര്‍ദ്ദപാത്തിയിലാണ് നമ്മുടെ സദാചാര പൊതുബോധം. എപ്പോള്‍ വേണമെ ങ്കിലും കൊടുംകാറ്റുകള്‍ ഉയര്‍ന്നുവരാം. ലിംഗ നിരപേക്ഷതയില്‍ ഊന്നിയ വ്യക്തി സ്വാതന്ത്ര്യ ത്തില്‍ ഊന്നിയ മാനുഷികതയില്‍ ഊന്നിയ ഒരു സാമൂഹ്യ അന്തരീക്ഷം ഉയര്‍ന്നുവന്നെ പറ്റൂ. അല്ലെങ്കില്‍ ഉറക്കെ ചിന്തിക്കുന്ന ഏതു വ്യക്തിയും ഒരു ‘അമോറല്‍’ കാഴ്ചപ്പാട് സ്വീകരിക്കുവാന്‍ നിര്‍ബന്ധിതനാകുക തന്നെ ചെയ്യും.

By : N.S.Sankaranarayanan



One Comment to ‘സാന്മാര്‍ഗികത’ – പുരുഷ ലൈംഗികതക്ക് ഒരു ചുവരെഴുത്ത്

  1. ഒരു ന്യുനമര്‍ദ്ദപാത്തിയിലാണ് നമ്മുടെ സദാചാര പൊതുബോധം. എപ്പോള്‍ വേണമെങ്കിലും കൊടുംകാറ്റുകള്‍ ഉയര്‍ന്നുവരാം. ലിംഗ നിരപേക്ഷതയില്‍ ഊന്നിയ വ്യക്തി സ്വാതന്ത്ര്യ ത്തില്‍ ഊന്നിയ മാനുഷികതയില്‍ ഊന്നിയ ഒരു സാമൂഹ്യ അന്തരീക്ഷം ഉയര്‍ന്നുവന്നെ പറ്റൂ.

    ലിംഗം ഏറ്റവുമധികം ഇകഴ്ത്തപ്പെടുന്ന നാളുകളാണ്. പുരുഷനായിരിക്കാന്‍ ഭയം തോന്നുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: