Main Menu

യാത്ര

Sasi Kattoorയാത്രക്കിറങ്ങുമ്പോൾ
ആരും ഓർക്കാറില്ല 
ഒപ്പം കൂടുന്നവനെക്കുറിച്ച്
ചെയ്യേണ്ട കാര്യങ്ങൾ,
എത്തേണ്ട ഇടങ്ങൾ
അത് മാത്രമായിരിക്കും ചിന്തയിൽ..

ഇറങ്ങുമ്പോൾ
ചിലര്‍ ഏറുക്കണ്ണിട്ടു പറയും
നേരത്തെ വരാമെന്ന്..
നേരെ നോക്കുവാൻ
ത്രാണിയില്ലാത്തവർ
കണ്ണുകളിൽ
സങ്കടം വന്നടയുമ്പോൾ  
ഒന്നും മിണ്ടാതെ പോകും
അല്ലെങ്കിൽ,
പോയിട്ട് വരാമെന്ന് മൊഴിയും…..

യാത്രക്കിറങ്ങുമ്പോൾ
ആരും ഓർക്കാറില്ല   
ഒരിക്കലും ഉറപ്പില്ലാത്ത
തരിച്ചു വരവിനെ പറ്റി ..

പോകുന്നത്
പണിയെടുക്കുവാനാകാം,
അരിവാങ്ങുവാനാകം,
മറ്റൊരുവനെ കൊല്ലുവാനാകാം…

എന്തിനായിക്കൊള്ളട്ടെ
എല്ലാം ഒരു യാത്രയാണ്..
കൂടെയുള്ളവന്റെ കൂട്ടിപിടുത്തം
ഏതു സമയത്തുമാകാ-
മെന്നറിയാത്ത
കാമനകളുടെ യാത്ര… !

By : Sasi kattoor



2 Comments to യാത്ര

  1. Kode Ullavante Kootti pidutham,,,,,,,,,,, maranathileeku neelunna oru kayyu thannodoppamundenna bodhyam,,,,,,,,,,,,,,,,,,,,,,,,,,,,,, kootipiduththam eppozhumakamenna unarvu,,,,,,,,,,,,,,,,, ee unavrvine dhaiva bashayil thaqwa ennu peeru,,,,,,,,,,,,,, nannavanulla paatheyam, ,,,,,,,,,,, sashikku araayiram abhinandhanangal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: