മരം
ജയിലഴികള്‍ക്ക്
അയാള്‍ പേരിട്ടു
മാവ്, പ്ലാവ്, തേക്ക്
ഇരുമുള്‍, വേങ്ങ് –
എന്നിങ്ങനെ
മരണത്തിനുവേണ്ടി
ദിവസ്സങ്ങള്‍ എണ്ണിത്തുടങ്ങു-
മ്പോള്‍
ചിലരൊക്കെ ഇങ്ങനെയാവാം,
നീണ്ട നഖം കൊണ്ട്
അയാള്‍ ഭിത്തിയിലൊക്കെ
മരങ്ങള്‍
വരച്ചുകൊണ്ടിരുന്നു
അയാളുടെ അവസാനമായ
ആഗ്രഹം
ഒരു വൃക്ഷത്തൈ നടണമെന്നതും
ആരാച്ചാരുടെ കയ്യില്‍ ഒരു മരം
വരയ്ക്കണമെന്നതുമായിരുന്നു.
ഒരു മരം വെട്ടുകാരന്‍
ഭാര്യയെയും കാമുകനെയും
മരം പോലെ വെട്ടിമറിച്ച-
തിനുശേഷം
ഇങ്ങനെയൊക്കെ
ചെയ്യുന്നതെന്തിനായിരിക്കും?
By : ശ്രീദേവി മധു
Link to this post!
nallathu.
nallathu.
nice
Tarakketilla
Good
I like it