Main Menu

തൊടുപുഴ

Thodupuzhaപഴമയില്‍ കീഴ് മലൈനാട്ടിലുള്‍പ്പെട്ടിരുന്ന തൊടുപുഴ പിന്നീട് വടക്കുംകൂറിലായി. ഇതിനിടയിലെന്നോ വെമ്പൊലി നാട്ടില്‍പ്പെട്ടിരുന്നതായും ചില അവ്യക്തസൂചനകള്‍ ലഭ്യമാണ്. 18-ആം നൂറ്റാണ്ടില്‍ തിരുവിതാംകൂറിന്റെ ഭാഗമായി. T V Mathewsആധുനിക കാലത്ത് കോട്ടയം ജില്ലയിലും ഭാഷാ സംസ്ഥാന രൂപീകരണത്തോടെ എറണാകുളം ജില്ലയിലുമായി തൊടുപുഴയുടെ സ്ഥാനം. പിന്നീട് ഇടുക്കി ജില്ല നിലവില്‍ വന്നപ്പോള്‍ അതിലേക്കായി നിയോഗം. അങ്ങനെ ഒരുപാട് മാറ്റിക്കൊള്ളിക്കലിന് തൊടുപുഴ വിധേയപ്പെടുക യുണ്ടായി.  മലമടക്കുകളും വനങ്ങളും കൊണ്ട് നിറഞ്ഞ ഇടുക്കി ജില്ലയിലെ ഈ അതിര്‍ത്തി പട്ടണ ത്തിലെത്തുമ്പോഴേക്കും സമതല ഭൂപ്രകൃതിയായി. ജില്ലാ ഭരണകൂടാസ്ഥാനം പൈനാവിലാണെങ്കിലും കോടതികളുടെ ജില്ലാ ആസ്ഥാന പട്ടം തൊടുപുഴക്കു തന്നെ.

Thodupuzh bridgeപേരിന്റെ നിഷ്പത്തി അന്വേഷിച്ചാല്‍ തോട് പുഴയായതുകൊണ്ട് 'തൊടുപുഴ' എന്ന് കിട്ടും. വലിയ  പുഴകളെ വച്ച് നോക്കുമ്പോള്‍ ഇവിടത്തെ പുഴയ്ക്ക് വീതി വളരെ കുറവാണെന്ന കാര്യം അത്തരമൊരു നിഗമന ത്തിലേക്ക് നയിക്കും. തൊടുപുഴ യാറില്‍ ഇന്ന് കാണുന്ന ജലസമൃദ്ധിക്ക് നിദാനം മൂലമറ്റം പവര്‍ഹൗസ് പുറംതള്ളുന്ന വെള്ളമാണെന്ന തിരിച്ചറിവും തോട്പുഴയായ കഥക്ക് വിശ്വാസ്യത പകരും. മറ്റൊരു പറച്ചില്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തോട് ബന്ധപ്പെടുത്തിയിട്ടുണ്ട്. പട്ടണമധ്യത്തില്‍ തലയു യര്‍ത്തി നില്‍ക്കുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ തൊട്ടാണ് പുഴ ഒഴുകുന്നത്. അതുകൊണ്ട് തൊട്ട് ഒഴുകുന്ന പുഴയെന്ന അര്‍ത്ഥത്തില്‍ തൊടുപുഴയെന്ന പേരുവീണ തായും ഒരു സ്ഥലനാമ ചിന്തയുണ്ട്. നേര്‍ക്കാ ഴ്ചയും ഈ നിഗമനത്തിന് തുണയായുണ്ട്. ഇംഗ്ലീഷില്‍ Toddopole, Thoduvully എന്നിങ്ങനെയും സ്ഥലനാമം ചില പഴയ രേഖകളില്‍ കാണാനാകും. കീഴ്മലൈ നാട്ടിലെ ചന്തയായും തൊടുപുഴയെ പരാമര്‍ശിച്ചു കാണുന്നു. ഉണ്ണുനീലി സന്ദേശമെന്ന സന്ദേശകാവ്യത്തിലെ ഉണ്ണുനീലിയുടെ ഗൃഹമായ മുണ്ടക്കല്‍ തറവാടിന്റെ ശാഖ തൊടുപുഴയില്‍ അധിവസിച്ചിരുന്നതായും പറയപ്പെടുന്നു.

പാണ്ടിനാടുമായി ബന്ധം പുലര്‍ത്താന്‍ കമ്പം ചുരം വഴിയും തേവാരംമലയിടുക്കുവഴിയും രണ്ട് മലമ്പാതകള്‍ തൊടുപുഴയിലേക്കുണ്ടായിരുന്നതാ യാണ് ചരിത്രം. തെങ്കാശിയില്‍ നിന്നും അവിടത്തെ രാജാവുമായുണ്ടായ അഭിപ്രായ വ്യത്യാസം മൂലം ഒരു വിഭാഗം ജനം രഹസ്യമായി നാടുവിട്ട് തൊടുപുഴയിലെത്തിയവരത്രെ  തെങ്കാശി വെള്ളാളര്‍. അവര്‍ സ്ഥാപിച്ചതത്രെ മുതലിയാര്‍ മഠംക്ഷേത്രം. ഇതിനെപ്പറ്റി വിഭിന്നങ്ങളായ ഐതിഹ്യ ങ്ങള്‍ വേറെയുമുണ്ടെന്നത് വിസ്മരിക്കുന്നില്ല.

പഴമയില്‍ ഇവിടമെല്ലാം നമ്പൂതിരിമാരുടെ ആധിപത്യത്തിലായിരുന്നതായി വേണം കരുതാന്‍. ഒട്ടുവളരെ ക്ഷേത്രങ്ങളുടെ തന്ത്രിയായ തരണല്ലൂര്‍ നമ്പൂതിരിയുടെ വകയാണ് കൃഷ്ണസ്വാമിക്ഷേത്രമെന്ന് ചില ചരിത്ര പഠിതാക്കള്‍ പറയുന്നു. കീഴ് മലൈ നാട് രാജാവിന്റെ കാലത്താണ് ക്ഷേത്രം പണിതതെന്നും കരുതപ്പെടുന്നു.

Thodupuzha Townമഹാത്മജിയുടെ വാര്‍ദ്ധാ ആശ്രമത്തോട് ബന്ധ പ്പെട്ട് വളരെക്കാലം കഴിച്ചുകൂട്ടുകയും ഉപ്പു സത്യാ ഗ്രഹത്തില്‍ പങ്കെടുത്ത് കഠിന മര്‍ദ്ദനത്തിനിര യാവുകയും ചെയ്ത പാലപ്പിള്ളി കൃഷ്ണപിള്ളയെന്ന ടി.എസ്. കൃഷ്ണപിള്ള തൊടുപുഴയുടെ അഭിമാന മാണ്. ആ മഹത്വം അംഗീകരിക്കാന്‍ കഴിവി ല്ലാതെ പോയവര്‍ ഗാന്ധിക്ക് അരിവെപ്പുകാരന്‍ എന്ന് അദ്ദേഹത്തെ കളിയാക്കി വിളിക്കുക പോലുമുണ്ടായി. ഗാന്ധിജിയോട് അടുത്ത ബന്ധം പുലര്‍ത്തിയ മറ്റൊരു പ്രശസ്ത വ്യക്തിയാണ് തൊടുപുഴ കോലാനി സ്വദേശിയായിരുന്ന സ്വാമി നാരായണന്‍ എന്ന ചേനക്കര നാരായണപിള്ള. തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍, പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് തൊടുപുഴ യില്‍ അരങ്ങേറിയ ''തൊപ്പിപ്പാള ജാഥ'' എന്നറിയപ്പെടുന്ന കര്‍ഷക ജാഥക്കും വലിയ സ്ഥാനമുണ്ട്.

കാര്‍ഷീകവൃത്തി അവലംബിച്ചുള്ള അധ്വാനശീലരായ നാട്ടുകാരാണ് തൊടുപുഴയുടെ പൈതൃക സിദ്ധി. തൊടുപുഴ ഒരു പട്ടണമായി വളര്‍ന്നു തുടങ്ങിയപ്പോഴും ഗ്രാമ്യഭംഗി അതിനു നിലനിര്‍ത്താനായിരുന്നെങ്കിലും, ഇന്നതെല്ലാം മാറിമറഞ്ഞു. നഗരസമാനമായ സമ്പ്രദായങ്ങളായി; കെട്ടിട സമുച്ചയങ്ങള്‍ ഹോട്ടല്‍ സംസ്‌കാരം, ആര്‍ഭാടപ്രകടനങ്ങള്‍ ഒക്കെ വരവായി. ടൗണില്‍  സ്ഥലമില്ലാത്തതുകൊണ്ട് കോടതി സമുച്ചയം മുട്ടത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടിവന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും, ക്രിസ്ത്യാനികളും മതസൗഹാര്‍ദ്ദത്തോടെ കഴിഞ്ഞുവന്ന പ്രദേശമെന്ന ഖ്യാതിക്ക് മങ്ങലേറ്റിരിക്കുന്നു. സമീപ കാലത്തുണ്ടായ ചോദ്യപേപ്പര്‍ വിവാദവും കിരാതമായ കൈവെട്ടും മതമൈത്രിക്ക് ഭീഷണിയായെങ്കിലും അതാളിക്ക ത്തിക്കാനും  പടര്‍ത്താനും ജനക്കൂട്ടത്തെ കിട്ടാതെ പോയത് പ്രഭവകേന്ദ്രമായ ന്യൂമാന്‍ കോളേജ് തന്നെ കാലങ്ങളായി പ്രസരിപ്പിച്ച അറിവിന്റെ പ്രകാശം കൊണ്ടുകൂടിയാണെന്ന് ആശ്വസിക്കാം. മുറിവ് ആഴത്തിലാകയാല്‍ ഉണങ്ങാന്‍ സമയമെടുക്കും.

ചിത്രങ്ങള്‍ക്ക് കടപ്പാട്.5 Comments to തൊടുപുഴ

 1. WHO IS ELASAMPRATHI ? FOUND A REFERANCE AT ELASAMPRATHI THE RULER OF THE CITY APPOINTED BY MAHARAJA

 2. തൊടുപുഴ CK Narayanapill ആനിക്കാട് സ്കൂൾ സ്ഥാപിച്ചു ഇന്നത്തെ en es es ഹയർ സെക്കണ്ടറി .കോട്ടയം ജില്ലയിൽ

 3. Thodupuzha was a small panchayath during 50s and 60s. it was never a centre. major malancharakku business happened in Kothamangalam and Muvattupuzha. it is unfortunate to see the fall of these towns.

 4. the civilization of the eastern areas concentrated around Muvattupuzha and Kothamangalam. the people are the same. the sprinkling of this Kothamangalam-Muvattupuzha society is what we see in Thodupuzha. it was a unimportant centre and it was so even until 1980s. while Muvattupuzha was one of the main centres east of Ernakulam long time back also. presently, due to the fund allocation of 30% for Thodupuzha taluk as devised during the formation of Idukki district and the patronage of Joseph PJ helps Thodupuzha growing into a big town. it is nice to see the growth of a major town on the low range(foothils of highranges).

  • contd. in a neutral perspective:
   when two erstwhile kingdom’s joined at 1940s to form Thiru-Kochi, there are regions like Kunnathunadu and Muvattupuzha taluks which are although very close to Kochi city but with different(Northern Travancore/Vadakkumcore) culture and way of living. ideally, Muvattupuzha district should’ve formed way back in 1940s itself in Thiru-Kochi. however, what we later witness was Cochin has outgrown and captured the erstwhile Travancore areas under Ernakulam district instead of forming Muvattupuzha. then- the ill infomed low range leaders(kerala congress) made two big mistakes. one is Malanad district aka Idukki district and inclusion of midland region of Thodupuzha part of it. this made a unbalanced growth for a rural area like Thodupuzha while major town(Muvattupuzha – which was comparable to Kottayam and Changanassery,Cherthala during the earlier times) remain retarded without any growth potential. (2nd blunder was pathanamthitta district on the forceful insist of K P Nair).
   today, Thodupuzha town and many erstwhile Vadakkumkoor region has migrants from Meenachil and other southerners(Thekkar) and even the Malayalam slang used in Thodupuzha is getting similar to highrange-meenachil style. this is a sad development.
   if Kerala government is really caring: should make Muvattupuzha district with parts of areas south and east of Periyar river and Thodupuzha taluk apart from Kothamangalam and Muvattupuzha taluks.
   you will later see a new major urban agglomeration formed around Muvattupuzha(There is already a urban agglomeration Kothamangalam-Muvattupuzha as noted in census 2011) with a core city region in Muvattupuzha followed by Kothamangalam,Perumbavur,Piravom and Thodupuzha. I hope for the best.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: